Newsthen Special
-
ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ അപകടം; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം; ഒട്ടോയിലിടിച്ചു തെന്നിമാറിയ ബൈക്ക് മറിഞ്ഞു; മരണകാരണം തല നിലത്തടിച്ചത്
പാലക്കാട് ജില്ലയിലെ കൊടുമ്പ് ഓലശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സുഹൃത്തുക്കൾ മരിച്ചു. രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഓലശ്ശേരിക്ക് സമീപം വെച്ച് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഓട്ടോയെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് ഓട്ടോറിക്ഷയിൽ തട്ടി റോഡിലേക്ക് മറിയുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീണ ഇരുവരുടെയും തല റോഡിൽ ശക്തമായി ഇടിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം: രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് നിയമനടപടിക്ക്; സ്‌റ്റേഡിയം നല്‍കിയത് വിലാസംപോലും ഇല്ലാത്തവര്‍ക്ക്; ജിസിഡിഎ പ്രതിക്കൂട്ടില്‍
കൊച്ചി: കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ ജിസിഡിഎയ്‌ക്കെതിരെ ഉമാ തോമസ് എംഎല്‍എയുടെ നിയമനടപടി. രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അപകടത്തിന്റെ ഉത്തരവാദികളെ പോലും കണ്ടെത്താനായില്ലെന്നും പരിപാടിക്ക് അനുമതി നല്‍കിയതില്‍ വ്യക്തതയില്ലെന്നും ഉമ തോമസ്. സംഘടകരായ മൃദംഗ വിഷന് സമന്‍സ് അയച്ചിട്ട് അവര്‍ കൈപ്പറ്റിയില്ലെന്നാണ് അറിഞ്ഞത് . വിലാസം പോലും ഇല്ലാത്തവര്‍ക്കാണോ സ്റ്റേഡിയം വാടകയ്ക്ക് നല്‍കിയത്. തനിക്ക് അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും അന്ന് അപകടം സംഭവിക്കുമായിരുന്നുവെന്നും ഉമ തോമസ് ചൂണ്ടിക്കാട്ടി ഡിസംബര്‍ 29ന് കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ വീണു പരുക്കേറ്റ എംഎല്‍എ ഏറെനാള്‍ ആശുപത്രിയില്‍ ചികിത്സയിലും പിന്നീടു വീട്ടില്‍ വിശ്രമത്തിലുമായിരുന്നു. അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റ ഉമ തോമസ് 6 ദിവസം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ മുറിയിലേക്കു മാറ്റി റീഹാബിലിറ്റേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കി.
Read More » -
വയനാടൻ മണ്ണിൽ നിന്ന് കോൺഗ്രസ് പടയൊരുക്കം തുടങ്ങുന്നു : നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിനിർണയം ആരംഭിക്കുന്നു,: സതീശൻ പറഞ്ഞ തലമുറ മാറ്റം എന്തെന്നറിയാൻ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം
വയനാട് : അതിജീവനത്തിന്റെ മണ്ണാണ് വയനാട്ടിലേത്. പ്രകൃതി എല്ലാം തകർത്തെറിഞ്ഞിട്ടും തോൽക്കാൻ മനസ്സില്ലാത്തതുകൊണ്ട് ഉയർത്തെഴുന്നേറ്റവരുടെ നാട്. ആ മണ്ണിൽ നിന്നാണ് കോൺഗ്രസ് അതിജീവനത്തിന്റെ പുതിയ പോരാട്ടം ആരംഭിക്കുന്നത്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ യുദ്ധതന്ത്രങ്ങൾ മെനയാൻ ഏതു സ്ഥലമാണ് ഏറ്റവും നല്ലത് എന്ന ചിന്ത അവരെ കൊണ്ടെത്തിച്ചത് വയനാട്ടിലാണ് ആ വയനാടൻ മണ്ണിൽ നിന്നാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിന് കോൺഗ്രസ് നാന്ദി കുറിക്കുന്നത്. പുതുവർഷത്തിൽ ജനുവരി 4, 5 തീയതികളിൽ ആണ് കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള ആദ്യ ഔദ്യോഗിക യോഗം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വയനാട്ടിൽ ചേരുന്ന കോൺഗ്രസ് കോൺക്ലേവിൽ സ്ഥാനാർഥിനിർണയവും പുനഃസംഘടനയും സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കും. ജനുവരി നാല്, അഞ്ച് തീയതികളിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ നേതൃസമിതികളിൽ നിന്നായി 170 മുതിർന്ന നേതാക്കൾ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം താഴേത്തട്ടിൽ നിന്നായിരിക്കും…
Read More » -
പുതുതലമുറ വോട്ടുകൾ നിർണായകം : തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുതലമുറ വോട്ടുകൾ പ്രതിഷേധ വോട്ടുകളായി: ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് അതും ഒരു കാരണം എന്ന് വിലയിരുത്തൽ
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് ഒരു കാരണം പുതുതലമുറ വോട്ടുകൾ ഇടതുപക്ഷത്തിനെതിരെയുള്ള പ്രതിഷേധ വോട്ടുകളായി മാറിയതാണെന്ന് വിലയിരുത്തൽ. പുതുതലമുറയുടെ രാഷ്ട്രീയവും വോട്ടുകളും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത് എന്നും അത് നേടാൻ ആകണമെന്നും തോൽവി അവലോകനം ചെയ്യുന്ന ചർച്ചകളിൽ ആവശ്യമുയർന്നു. പുതിയ തലമുറയിലെ കുട്ടികൾ തങ്ങളുടെ ഓട്ടോ കാശും ഏറ്റവും കൃത്യമായി ഉപയോഗിക്കാൻ കെൽപ്പുള്ളവരാണ്. വെറും രാഷ്ട്രീയ ചായ്‌വ് മാത്രം നോക്കി വോട്ടു കുത്തുന്നവരല്ല പുതുതലമുറയിലെ വോട്ടർമാർ. സോഷ്യൽ മീഡിയയുടെ സ്വാധീനവും പുതുതലമുറയുടെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നതിനാൽ രാഷ്ട്രീയപാർട്ടികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും അവലോകനങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. അഴിമതിയെ എതിർക്കുന്ന, വ്യക്തമായ വികസന കാഴ്ചപ്പാടുള്ള, തൊഴിൽ വിദ്യാഭ്യാസ അവസരങ്ങൾ നമ്മുടെ നാട്ടിൽ തന്നെ കിട്ടാനായി കാത്തിരിക്കുന്ന, വെള്ളം ചേർക്കാത്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള പുതുതലമുറ മുൻഗാമികളെ പോലെ കണ്ണടച്ച് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിന്നാലെ പോകുന്നവരല്ല എന്ന് തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടത്…
Read More » -
അതീവ രഹസ്യം; സൈനിക ആസ്ഥാനത്ത് അസിം മുനീറിന്റെ മകള്‍ വിവാഹിതരായി; രാഷ്ട്രീയ നേതാക്കളടക്കം പങ്കെടുത്തിട്ടും ചിത്രങ്ങള്‍ പോലും പുറത്തുവിട്ടില്ല; വരനും സൈനികന്‍
ഇസ്ലാമാബാദ്: പാക് പ്രതിരോധ മേധാവി അസിം മുനീറിന്റെ മകള്‍ മഹ്നൂര്‍ വിവാഹിതയായി. അസിം മുനീറിന്റെ സഹോദരന്‍ ഖാസിം മുനീറിന്റെ മകന്‍ അബ്ദുള്‍ റഹ്മാനാണ് വരന്‍. കഴിഞ്ഞയാഴ്ച റാവല്‍പിണ്ടിയിലെ പാകിസ്ഥാന്‍ ആര്‍മി ആസ്ഥാനത്ത് വളരെ രഹസ്യമായിട്ടാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പോലും പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കളും ഉന്നത സൈനിക ഉദ്യോഗസ്ഥരും വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പാക് പ്രതിരോധ മേധാവിയായ അസിം മുനീറിന് നാല് പെണ്‍മക്കളാണ്. മഹ്നൂര്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ മകളാണ്. അതേസമയം, പാകിസ്ഥാന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയും പിന്നീട് സൈനിക ഓഫീസര്‍മാര്‍ക്കായി സംവരണം ചെയ്ത ക്വാട്ടയിലൂടെ സിവില്‍ സര്‍വീസിലെത്തുകയും ചെയ്തയാളാണ് വരന്‍ അബ്ദുള്‍ റഹ്മാന്‍. നിലവില്‍ അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍, ഐഎസ്‌ഐ മേധാവി തുടങ്ങിയവരും, വിരമിച്ച ജനറല്‍മാര്‍, മുന്‍ മേധാവികള്‍ തുടങ്ങി പാകിസ്ഥാന്‍ സൈന്യത്തിലെ മറ്റ് അംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. 400 പേരോളം വിവാഹത്തില്‍…
Read More » -
വിഭജിക്കണോ മലപ്പുറത്തെ : വിഭജിക്കണം എന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത് : വിഭജന ആവശ്യം ആദ്യം ഉയർത്തിയത് ലീഗ്
മലപ്പുറം : മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യം വീണ്ടും ശക്തമാകുന്നു. B കേരള മുസ്ലിം ജമാഅത്ത് ആണ് ഇപ്പോൾ മലപ്പുറം വിഭജനം എന്ന ആശയത്തെ മുന്നോട്ടു വച്ചിരിക്കുന്നത് നേരത്തെ മുസ്ലിം ലീഗും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലാ വിഭജനം വീണ്ടും കേരളത്തിൽ സജീവ ചർച്ചയാവുകയാണ്. മലപ്പുറം ജില്ലയെ വിഭജിച്ചില്ലെങ്കിൽ ജില്ലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ശരിയാമിത്തം വിനിയോഗിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഭജനം വേണമെന്ന് ഒരു കൂട്ടർ വാദിക്കുന്നത്. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് നിലവിലെ ഭരണസൗകര്യങ്ങൾ പരിമിതമാണെന്നും ജില്ല വിഭജിച്ചാൽ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവർക്കും ഉറപ്പാക്കാൻ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ചൂണ്ടിക്കാട്ടി. സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം മലപ്പുറം ജില്ലയിൽ ഉണ്ട്. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണ്. കേരളത്തിലെ മറ്റു…
Read More »



