Newsthen Special

  • മേയര്‍ ആര്യ രാജേന്ദ്രന്‍ കോഴിക്കോടേക്കു തട്ടകം മാറ്റുന്നു; പാര്‍ട്ടി അനുമതി നല്‍കിയാല്‍ ഉടന്‍ മാറ്റം; നിയമസഭയിലേക്കു മത്സരിച്ചേക്കുമെന്നു സൂചന നല്‍കി എം.വി. ഗോവിന്ദന്‍; സംസ്ഥാനതലത്തിലേക്ക് ആര്യയെ പ്രയോജനപ്പെടുത്താനും നീക്കം

    തിരുവനന്തപുരം: ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന പദവിയിലൂടെ രാജ്യത്തിന്റെതന്നെ ശ്രദ്ധ പതിഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കോഴിക്കോടേക്കു തട്ടകം മാറ്റുന്നെന്നു സൂചന. ന്യൂയോര്‍ക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സോറന്‍ മാംദാനിയടക്കം ആര്യയുടെ എക്‌സ് പോസ്റ്റ് ഷെയര്‍ ചെയ്തതോടെ രാജ്യാന്തര തലത്തിലും അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എങ്ങനത്തെ മേയറാകാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ‘ഇങ്ങനെ’ എന്നു പറഞ്ഞാണ് ആദ്യ റെഡ്‌വളന്റിയര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ മാംദാനി ഷെയര്‍ ചെയ്തത്. പാര്‍ട്ടി അനുമതി നല്‍കിയാല്‍ തലസ്ഥാനത്തെ രാഷ്ട്രീയത്തോട് വിടപറഞ്ഞ് കോഴിക്കോടേക്ക് കൂടുമാറും. ജീവിത പങ്കാളിയായ ബാലുശേരി എംഎല്‍എ സച്ചില്‍ ദേവ് രാഷ്രീയ തട്ടകം അവിടെത്തന്നെ തുടരാനാണ് ആലോചന. മേയറുടെ ജോലികള്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതിനാല്‍ ആര്യ കുഞ്ഞുമായി തിരുവനന്തപരുത്തായിരുന്നു താമസം. മേയര്‍ സ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന തലത്തിലേക്ക് ആര്യയുടെ രാഷ്ട്രീയം ഉപയോഗിക്കാനാണ് സിപിഎമ്മും ആലോചിക്കുന്നത്. ഇതിനാലാണ് രാഷ്ട്രീയവും താമസവും കോഴിക്കോട്ടേക്ക് മാറ്റാന്‍ ആര്യ ചിന്തിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ,…

    Read More »
  • കുട്ടി നടുക്കു കിടന്നത് ഇഷ്ടപ്പെട്ടില്ല; പന്ത്രണ്ടു വയസുകാരന് ക്രൂര മര്‍ദനം; അമ്മയും ഓണ്‍ലൈന്‍ ചാനലിലെ അവതാരകനായ ആണ്‍സുഹൃത്തും അറസ്റ്റില്‍; കുട്ടിയെ പിതാവിന്റെ സംരക്ഷണയിലേക്ക് മാറ്റി

    കൊച്ചി: പന്ത്രണ്ട് വയസുകാരനെ മര്‍ദിച്ച അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. എളമക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. അമ്മ ആണ്‍സുഹൃത്തിനോടൊപ്പം കഴിയുന്നതിനെ എതിര്‍ത്തതിനാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിയായ പന്ത്രണ്ട് വയസുകാരനെ മര്‍ദിച്ചത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയാണ് കുട്ടിയുടെ അമ്മ. ആണ്‍ സുഹൃത്ത് ഓണ്‍ലൈന്‍ ചാനലിലെ അവതാരകനാണ് . അമ്മയുടെ ആണ്‍സുഹൃത്ത് കഴുത്തിന് കുത്തിപ്പിടിച്ച് ഉയര്‍ത്തിയശേഷം മര്‍ദിച്ചുവെന്നാണ് ഏഴാംക്ലാസുകാരന്റെ പരാതി. അമ്മ നെഞ്ചില്‍ മാന്തി മുറിവേല്‍പ്പിച്ചുവെന്നും മകന്‍ ആരോപിച്ചു. അമ്മയുടെ കണ്‍മുന്നില്‍വച്ചായിരുന്നു ആണ്‍സുഹൃത്തിന്റെ ആക്രമണം. ആശുപത്രിയില്‍ ചികിത്സതേടിയ പന്ത്രണ്ടുകാരന്‍ നിലവില്‍ പിതാവിന്റെ സംരക്ഷണയിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ വേര്‍പിരിഞ്ഞിരുന്നു. അമ്മയോടൊപ്പം കഴിയാനായി പിന്നീട് ഏഴാം ക്ലാസുകാരന്‍ തീരുമാനിക്കുകയായിരുന്നു.   കുട്ടിയുടെ വാക്കുകള്‍ ‘ഞാന്‍ അമ്മയുടെ ഒപ്പമാണ് കിടക്കാറുള്ളത്. ആ ചേട്ടന്‍ ഇടയ്ക്ക് നില്‍ക്കാന്‍ വരുമായിരുന്നു. ഒരാഴ്ച മുന്‍പ് ഒരുമിച്ച് കഴിയാന്‍ തുടങ്ങി. അത് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം പറയാന്‍ പറ്റിയിരുന്നില്ല. ഇന്നലെ രാത്രിയാണ് പറഞ്ഞത്. അവര്‍ക്ക് ഒരുമിച്ച് കിടക്കണം എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. മനപ്പൂര്‍വ്വം ഞാന്‍ ഇടയില്‍…

    Read More »
  • ചെങ്കോട്ട സ്‌ഫോടനം: തീവ്രവാദികള്‍ ആശയവിനിമയം നടത്തിയ രീതികള്‍കണ്ട് ഞെട്ടി അന്വേഷണ സംഘം: ടെലഗ്രാമിനും ഇന്ത്യയില്‍ നിരോധിച്ച ത്രീമയ്ക്കും പുറമേ ഇ-മെയില്‍ ഡ്രാഫ്റ്റും ഉപയോഗിച്ചു; ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ ഒരേ അക്കൗണ്ട് ഉപയോഗിച്ചത് ഒന്നിലേറെപ്പേര്‍

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്റലിജന്‍സിനെ അപ്പാടെ കബളിപ്പിച്ച് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടത്തിയ സ്‌ഫോടനത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പുറത്ത്. ഉന്നത വിദ്യാഭ്യാസം നേടിയ തീവ്രവാദികളുടെ നേതൃത്വത്തില്‍ നടത്തിയ സ്‌ഫോടനത്തിനു മുമ്പു നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണു പുറത്തുവന്നത്. ടെലഗ്രാമിനും സ്വിറ്റ്‌സര്‍ലന്‍ഡ് കമ്പനിയുടെ ത്രീമയെന്ന ആപ്ലിക്കേഷനും പുറമേ, ഇ-മെയിലുകളില്‍ സന്ദേശങ്ങള്‍ ഡ്രാഫ്റ്റ് ആയി സൂക്ഷിച്ചുമാണ് ഇവര്‍ ആശയവിനിമയം നടത്തിയത്. സന്ദേശങ്ങള്‍ ഡ്രാഫ്റ്റ് ആയി സൂക്ഷിച്ച് ഒരേ ഇ-മെയില്‍തന്നെ പലയാളുകള്‍ ഉപയോഗിച്ചെന്നാണു കണ്ടെത്തല്‍. ഇ-മെയില്‍ പരമ്പരാഗത രീതിയില്‍ അയയ്ക്കുമ്പോഴുള്ള വിവരച്ചോര്‍ച്ച ഒഴിവാക്കാന്‍ ഇതു തീവ്രവാദികളെ സഹായിച്ചു. ഇ-മെയിലുകള്‍ സെന്റ് ആകാതിരിക്കുന്നതിനാല്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ കഴിയും. ഡിജിറ്റല്‍ തെളിവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗായിട്ടായിരുന്നു ഈ നീക്കം. എല്ലാ അംഗങ്ങളും ലോഗിന്‍ ചെയ്ത് ഉപയോഗിക്കുന്നതിനാല്‍ ഡ്രാഫ്റ്റ് ആയി സേവ് ചെയ്ത സന്ദേശങ്ങള്‍ കാണാനും കഴിയും. ഹണ്ടയ് ഐ20 കാറ് ഉപയോഗിച്ചു സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബി, മറ്റ് അംഗങ്ങളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ഷഹീന്‍ ഷാഹിദ് എന്നിവര്‍…

    Read More »
  • കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു! അരവിന്ദ് അഡിഗയുടെ ‘വൈറ്റ് ടൈഗര്‍’ എന്ന നോവലും നിതീഷ് കുമാറും തമ്മിലെന്ത്? നിതീഷിന്റെ മകന്‍ ആരെന്ന് ആര്‍ക്കെങ്കിലും അറിയുമോ? താവളങ്ങള്‍ മാറിയിട്ടും ഒളിമങ്ങാതെ ‘ബ്രാന്‍ഡ് നിതീഷ്’ ജയിച്ചു കയറുന്നത് വെറുതേയല്ല

    ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജനതാദള്‍ യുണൈറ്റഡ് അവിശ്വസനീയമായാണു വീണ്ടും ജയിച്ചു കയറിയത്. സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നും നിതീഷിനെ മുഖ്യമന്ത്രിയാക്കിയാല്‍ തിരിച്ചടിയാകുമെന്നുമൊക്കെയുള്ള വിലയിരുത്തലുകള്‍ പല ഘട്ടത്തിലുമുണ്ടായി. പക്ഷേ, എന്തുകൊണ്ടു വീണ്ടും വീണ്ടും നിതീഷിനെ ജനം തെരഞ്ഞെടുക്കുന്നു എന്നറിയണമെങ്കില്‍ രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കള്‍ എങ്ങനെയാണ് ചരിത്രത്തില്‍ വളര്‍ന്നതും കുടംബാധിപധ്യത്തിലേക്കു മാറിയതെന്നും അറിയണം. നെഹ്‌റുമുതല്‍ ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയും വാധ്രയുമടക്കമുള്ള നെഹ്‌റു- ഗാന്ധി കുടുംബങ്ങളിലെ ഇളമുറക്കാരടക്കം ഇന്ത്യയിലെ ഓരോ പൗരനും അറിയാവുന്നവരാണെങ്കില്‍ ഒരിക്കല്‍ പോലും നിതീഷിന്റെ മകനെക്കുറിച്ചു കേട്ടിട്ടുണ്ടാകില്ല. നിതീഷിനു ഭരണമെന്നതു കുടുംബാധിപത്യമായിരുന്നില്ല. ‘കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു’ എന്ന പരസ്യ ബോര്‍ഡ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ ബിഹാറിനെ ‘നരക’ത്തില്‍നിന്ന് അല്‍പമെങ്കിലും ‘നഗര’മാക്കി മാറ്റിയതിലെ പങ്കിനെക്കുറിച്ചും അറിയേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത രാഷ്ട്രീയ പോരാട്ടത്തെയാണ് നിതീഷ് പുഷ്പം പോലെ അതിജീവിച്ചത്. ലാലു- റാബ്‌റി കാലഘട്ടത്തില്‍നിന്ന് ബിഹാറിനെ മാറ്റിയതില്‍ നിതീഷിന്റെ…

    Read More »
  • രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടനം ; ജമ്മു കാശ്മീരില്‍ പോലീസ് സ്‌റ്റേഷനില്‍ വന്‍ സ്‌ഫോടനം; ഏഴു പേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്ക് ; അഞ്ചുപേരുടെ നില ഗുരുതരം; സ്‌ഫോടനമുണ്ടായത് സ്‌ഫോടകവസ്തുക്കളുടെ സാമ്പിള്‍ പരിശോധിക്കുന്നതിനിടെയെന്ന് സൂചന; കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരും

      ശ്രീനഗര്‍: ഡല്‍ഹി ചെങ്കോട്ടയിലെ സ്‌ഫോടനത്തിന്റെ ആഘാതം വിട്ടുമാറും മുന്‍പേ ജമ്മു കാശ്മീരിലും വന്‍ സ്‌ഫോടനം. കാശ്മീരിലെ നൗഗാം പോലീസ് സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. കൊല്ലപ്പെട്ടവരില്‍ പോലീസുകാരും ഫോറന്‍സിക് വിദഗ്ധരുമുണ്ട്. പോലീസ് സ്‌റ്റേഷനും വാഹനങ്ങളും സ്‌ഫോടനശക്തിയില്‍ തകര്‍ന്നു. ഫരീദാബാദില്‍ നിന്നുംപിടിച്ചെടുത്ത സ്്‌ഫോടവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധന നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സുരക്ഷാഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്.  

    Read More »
  • ചരിത്രത്തില്‍ ആദ്യം; അക്രമങ്ങളും മരണങ്ങളും റീ- പോളിംഗും ഇല്ലാതെ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം; 1989ല്‍ മരിച്ചത് 87 പേര്‍; ടി.എന്‍. ശേഷന്റെ കാലത്ത് തെരഞ്ഞെടുപ്പ് മാറ്റിവച്ചത് നാലുവട്ടം; ക്രമസമാധാന നില മെച്ചപ്പെട്ടതിന് ഉദാഹരണമെന്ന് എന്‍ഡിഎ

    പാറ്റ്‌ന: ബിഹാറില്‍ ഇന്ത്യ സഖ്യത്തെ പരാജയപ്പെടുത്തി എന്‍ഡിഎ വന്‍ വിജയം കരസ്ഥമാക്കുന്നതിനൊപ്പം അക്രമങ്ങളോ മരണങ്ങളോ റീ-പോളിംഗോ ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പെന്ന ഖ്യാതികൂടി സ്വന്തമാകുന്നു. വോട്ടിംഗ് ദിനത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഢമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു മാത്രമല്ല, ഒരു മണ്ഡലത്തിലും റീപോളിംഗും നടത്തിയില്ല. ഇതിനു മുമ്പു നടന്ന തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാന വ്യാപകമായി അക്രമങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1985 മുതലുള്ള കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ഇക്കുറി ശാന്തമായിരുന്നു. ആളുകള്‍ തമ്മിലുള്ള വാഗ്വാദത്തില്‍ മാത്രം വിദ്വേഷം ഒതുങ്ങി. സുരക്ഷാ ജീവനക്കാരുടെ ജാഗ്രതയും ഇതിനു കാരണമായി. 1985ല്‍ തെരഞ്ഞെടുപ്പില്‍ 63 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 156 ബൂത്തുകളില്‍ റീ- പോളിംഗ് നടത്തി. 1990ല്‍ 87 പേര്‍ മരിച്ചു. 1995ല്‍ തെരഞ്ഞെടുപ്പ് അഞ്ചുവട്ടമാണ് മാറ്റിവച്ചത്. ടി.എന്‍. ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായിരുന്ന 1995ല്‍ വ്യാപകമായ അതിക്രമമാണ് അരങ്ങേറിയത്. 2005ല്‍ 660 ബൂത്തുകളില്‍ റീപോളിംഗിന് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനു വിരുദ്ധമായി 2025 തെരഞ്ഞെടുപ്പില്‍ ഒരിടത്തും റീ- പോളിംഗോ…

    Read More »
  • ട്രംപിന്റെ ഗാസ കരാര്‍ ഇഴയുമ്പോള്‍ മെല്ലെ പിടിമുറുക്കി ഹമാസ്; സിഗരറ്റ് മുതല്‍ ചിക്കന്‍ വരെയുള്ളവയ്ക്ക് അധിക നികുതി ചുമത്തിത്തുടങ്ങി; എല്ലാ വഴികളിലും ചെക്ക് പോയിന്റുകള്‍; കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പകരം നിയമനം; ശമ്പളവും പുനര്‍ നിര്‍ണയിച്ചു

    കെയ്‌റോ: അമേരിക്കയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറിന്റെ രണ്ടാം ഘട്ടം ഇഴയുമ്പോള്‍ ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ മെല്ലെ പിടിമുറുക്കുന്നെന്നു റിപ്പോര്‍ട്ട്. ചിക്കന്‍ വില നിയന്ത്രിക്കുന്നതു മുതല്‍ സിഗരറ്റിന് കൂടുതല്‍ നികുതി ചുമത്തുന്നതടക്കം ഗാസന്‍ ജനതയ്ക്കു മുകളില്‍ വീണ്ടും പിടിമുറുക്കുന്നെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞമാസം വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രയേല്‍ ഗാസയുടെ നിശ്ചിത ദൂരത്തിലേക്കു പിന്‍വാങ്ങിയിരുന്നു. ഇതിനു പിന്നാലെ ഗാസയിലെ തദ്ദേശീയ ഗോത്ര വിഭാഗത്തെ അടിച്ചമര്‍ത്തുന്നത് ആരംഭിച്ച ഹമാസ്, പരസ്യമായ വധശിക്ഷകളും നടപ്പാക്കിയിരുന്നു. ഇസ്രയേല്‍ സൈന്യത്തിനുനേരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ചതോടെ തല്‍ക്കാലത്തേക്ക് ആഭ്യന്തര ഭരണത്തിലേക്കു ശ്രദ്ധയൂന്നുകയാണ് ഹമാസ് എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് കരാര്‍ അനുസരിച്ച് ഹമാസിനെ നിരായുധീകരിക്കണമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍. അവര്‍ മെല്ലെ അധികാരം സ്ഥാപിച്ചു തുടങ്ങിയെന്നു ഗാസയില്‍നിന്നുള്ള ജനങ്ങളെ ഉദ്ധരിച്ചാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ALSO READ  കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു! അരവിന്ദ് അഡിഗയുടെ ‘വൈറ്റ്…

    Read More »
  • രാഹുല്‍ ഗാന്ധി മുങ്ങിയോ? സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ; ഹീത്രോ വിമാനത്താവളത്തിലൂടെ രക്ഷപ്പെട്ടെന്നു പ്രചാരണം; കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍വിയെ പ്രതിരോധിക്കാന്‍ പാടുപെടുമ്പോള്‍ രാഹുലിന്റെ അസാന്നിധ്യം; ബിഹാറില്‍ കോണ്‍ഗ്രസിനെക്കാള്‍ സീറ്റ് നേടി ഇടതു പാര്‍ട്ടികള്‍

    ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വിയില്‍ അടി പതറിയപ്പോള്‍ മറുപടി പറയാന്‍ രാഹുല്‍ ഗാന്ധിയില്ല. കോണ്‍ഗ്രസിന്റെ നിരാശാജനകമായ പ്രകനത്തിനിടെ രാഹുല്‍ ഗാന്ധിയുടെ അഭാവം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. പാര്‍ട്ടിയുടെ മുഖ്യ നേതാവായ രാഹുല്‍ ഗാന്ധി എവിടെയെന്ന ചോദ്യമാണു സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. ഹീത്രോ വിമാനത്താവളത്തിലൂടെ രാഹുലും സഹോദരിയുടെ മകളും രക്ഷപ്പെട്ടെന്നു വീഡിയോ പ്രചരിപ്പിച്ചെങ്കിലും ഇതു പഴയതാണെന്നു വ്യക്തമായി. എന്നാല്‍, ഇതിനെ അടിസ്ഥാനമാക്കിയ ട്രോള്‍ പെരുമഴയ്ക്കു ശമനമില്ല. ലണ്ടന്‍ അല്ലെങ്കില്‍ മസ്‌കറ്റ് യാത്ര ചെയ്തതായുള്ള അഭ്യൂഹങ്ങള്‍ക്കും ഔദ്യോഗിക സ്ഥിരീകരണമൊന്നും നിലവിലില്ലെന്ന് ഫാക്ട്-ചെക്ക് പ്ലാറ്റ്‌ഫോം ന്യൂസ്മീറ്ററും അറിയിച്ചു. ബിജെപി വക്താവ് ജയവീര്‍ ഷെര്‍ഗില്‍ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ സൂചിപ്പിക്കുന്ന തരത്തില്‍ പ്രതികരിച്ചെങ്കിലും, അതിന് തെളിവൊന്നും അദ്ദേഹം നല്‍കിയില്ല. ബിഹാര്‍ പ്രചാരണത്തില്‍ രാഹുല്‍ പിന്നോട്ടായിരുന്നെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. നേതാക്കളായ തേജസ്വി യാദവുമായി ചേര്‍ന്ന് 23 ജില്ലകളിലൂടെ 1,300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ‘വോട്ട് അധികാര്‍ യാത്ര’ രാഹുല്‍ ഗാന്ധി നടത്തി. വോട്ടാവകാശം, ജനസമ്പര്‍ക്കം തുടങ്ങിയവയെ കേന്ദ്രീകരിച്ചായിരുന്നു യാത്ര.…

    Read More »
  • ബീഹാറില്‍ കോണ്‍ഗ്രസ് തകരുമ്പോള്‍ പാവം പാവം രാജകുമാരന്‍; കോണ്‍ഗ്രസ് ഇനിയെന്തു ചെയ്യണം ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും പൊങ്കാലയും ; ട്രോളിത്തീരാതെ മലയാളികളും ; കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ ജംബോ നിര്‍ദ്ദേശങ്ങള്‍

      ബീഹാറില്‍ എന്‍ഡിഎ വന്‍വിജയം നേടിയതിനേക്കാള്‍ വലിയ ചര്‍ച്ച അവിടെ കോണ്‍ഗ്രസിനേറ്റ നിലംതൊടാതെയുള്ള തോല്‍വിയാാണ്. വോട്ട് ചോരി പത്രസമ്മേളനം ആഘോഷമാക്കി തെരഞ്ഞെടുപ്പ് കമ്മീഷനെ വരെ പ്രതിക്കൂട്ടിലാക്കിയ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും ബീഹാറിലെ വോട്ടുപെട്ടികള്‍ ഒന്നൊന്നായി തുറക്കുമ്പോള്‍ അന്തം വിടുകയായിരുന്നു. സന്ദേശം എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ ജയറാം ചോദിക്കുന്നതു പോലെ എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി…എന്ന് കോണ്‍ഗ്രസുകാര്‍ അമ്പരക്കുന്നു. പാവം പാവം രാജകുമാരന്‍ എന്ന ടൈറ്റിലിട്ട് രാഹുല്‍ഗാന്ധിയെ സോഷ്യല്‍മീഡിയയില്‍ വാരാന്‍ മലയാളികളുമുണ്ട്. ശക്തമായ ഭാഷയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ വിമര്‍ശിക്കുന്നവര്‍ക്കൊപ്പം കോണ്‍ഗ്രസിനെ അടിമുടി പൊളിച്ചടുക്കുന്ന ട്രോളുകളുമായി മലയാളക്കരയും സജീവമാണ്. ഇനി ബീഹാര്‍ ബോംബ് എന്ന ടൈറ്റിലോടെ രാഹുലിനെ അവതരിപ്പിച്ചിട്ടുണ്ട് ചിലര്‍. ബീഹാറിലെ വോട്ടുകൊള്ളയുടെ കഥകളുമായി അടുത്ത എപ്പിസോഡെന്നും കമന്റുണ്ട്. ജരാനരകള്‍ ബാധിച്ച ഒരു യുവാവ് പട്ടായയിലേക്ക് ഇനി എപ്പോഴാണ് ഫ്‌ളൈറ്റ് എന്നു ചോദിച്ച് നിരന്തരം വിളിച്ച് ശല്യം ചെയ്യുന്നതായി എയര്‍ ഇന്ത്യ പരാതിപ്പെട്ടെന്ന് മലയാളി ട്രോളന്‍മാരുടെ ഡയലോഗ്. കൂടെ സിഐഡി മൂസയില്‍ ദിലീപ് വിമാനത്തില്‍…

    Read More »
  • കോണ്‍ഗ്രസ് വീണപ്പോള്‍ പരിഹാസമൊളിപ്പിച്ച വിമര്‍ശനവുമായി ശശി തരൂര്‍; ‘എന്നെ പ്രചാരണത്തിനു ക്ഷണിച്ചില്ല, പോയവര്‍ മറുപടി പറയട്ടെ’; തരൂരിന് രാജിവച്ചിട്ടു വിമര്‍ശിക്കാമെന്നു തിരിച്ചടിച്ച് എം.എം. ഹസന്‍; ദേശീയ തലത്തിലെ തോല്‍വിയില്‍ പാളയത്തിലും പട; കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ചകളോ?

    തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പരിഹാസമൊളിപ്പിച്ച വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍. തോല്‍വിയെക്കുറിച്ചു പ്രചാരണത്തിനു പോയവര്‍ മറുപടി പറയട്ടെ. തന്നെ പ്രചാരണത്തിനു ക്ഷണിച്ചില്ലെന്നും തരൂര്‍ പറഞ്ഞു. എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണമെന്നും പരാജയകാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ട്. സ്ത്രീ വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതില്‍ സര്‍ക്കാരുകളെ തടയാനും കഴിയില്ലെന്ന് തരൂര്‍ പറഞ്ഞു. ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് കൂടുതല്‍ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടിയായി മാറിയെന്നു മറ്റൊരു വേദിയിലും തരൂര്‍ വിമര്‍ശനം ഉന്നയിച്ചു. ഹൈദരാബാദില്‍ ജ്യോതി കോമിറെഡ്ഡി സ്മാരക പ്രഭാഷണത്തില്‍ ‘റാഡിക്കല്‍ സെന്‍ട്രിസം: മൈ വിഷന്‍ ഫോര്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. വിശ്വാസങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും അവിടെ ചില വിടവുകള്‍ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഒന്നിക്കുന്നത് റാഡിക്കല്‍ സെന്‍ട്രിസത്തിന്റെ പ്രായോഗിക രൂപമാണോ എന്ന…

    Read More »
Back to top button
error: