Newsthen Special

  • സ്വന്തം പണം ഉപയോഗിച്ചാല്‍ എന്തിനു പിഴ? ബാങ്കുകളുടെ മിനിമം ബാലന്‍സ് കൊള്ളയ്ക്ക് എതിരായ പോരാട്ടത്തിനു പിന്നിലെ മലയാളി ഇതാ; സേവിംഗ് അക്കൗണ്ടിന് നല്‍കുന്ന പലിശ തുച്ഛം, പിഴയോ ഞെട്ടും; 500 രൂപ വേതനക്കാരിയുടെ അക്കൗണ്ടില്‍ നിന്ന് കൊണ്ടുപോയത് 440 രൂപ

    ബംഗളുരു: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിനു പിഴയീടാക്കുന്ന പരിപാടി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ നിര്‍ത്തിയതിനു പിന്നില്‍ മലയാളിയുടെ നീക്കം. ബംഗളുരുവില്‍ ബിസിനസ് നടത്തുന്ന തിരുവനന്തപുരം വലിയശാല സ്വദേശി പരമേശ്വരന്‍ കൃഷ്ണയ്യരാണ് പാര്‍ലമെന്റ് സമിതിയെ സമീപിച്ചു പിഴയൊഴിവാക്കാനുള്ള നിര്‍ദേശം നേടിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 4817 കോടിയോളമാണ് ബാങ്കുകള്‍ പിഴയായി ഈടാക്കിയത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുമ്പോഴാണ് ആകെയുള്ള പണവും മിനിമം ബാലന്‍സിന്റെ പേരില്‍ ബാങ്കുകള്‍ പിടുങ്ങിയത്. ബംഗളുരുവില്‍ മുളകൊണ്ടുള്ള വീട്ടുപകരണങ്ങള്‍ നിര്‍മിക്കുന്ന ‘ബാംബൂപെക്കര്‍’ എന്ന സംരംഭമാണു പരമേശ്വരന്‍ നടത്തുന്നത്. ജീവനക്കാര്‍ അക്കൗണ്ടിലേക്കു പണം ഇടേണ്ടന്ന് ആവശ്യപ്പെട്ടതോടെയാണു സര്‍ക്കാരിനു കത്തയച്ചത്. പരമേശ്വരന്‍ കൃഷ്ണയ്യര് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും കത്തെഴുതിയെങ്കിലും ലോക്‌സഭാ സ്പീക്കര്‍ക്കു നല്‍കിയ കത്തില്‍ തന്നെ പാര്‍ലമെന്റ് പെറ്റീഷന്‍സ് കമ്മിറ്റി തീരുമാനമെടുത്തു. മിനിമം ബാലന്‍സില്ലാത്തതില്‍ പിഴ ഈടാക്കരുതെന്ന പാര്‍ലമെന്ററി പെറ്റീഷന്‍സ് കമ്മിറ്റിയുടെ ശിപാര്‍ശ വന്നതോടെ ആറു ബാങ്കുകള്‍ പിന്‍മാറി. മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് 2024-25 ല്‍ പൊതുമേഖലാ സ്വകാര്യ മേഖലാ ബാങ്കുകള്‍ പിഴയായി…

    Read More »
  • ‘ആണവപദ്ധതി പിന്‍വലിക്കണം, ഹമാസിനും ഹിസ്ബുള്ളയ്ക്കുമുള്ള സഹായം നിര്‍ത്തണം, ജനങ്ങളോടു മാന്യമായി പെരുമാറണം’; യുദ്ധം ഒഴിവാക്കാന്‍ ഇറാനു മുന്നില്‍ നിരവധി നിബന്ധനകള്‍; ഭരണമാറ്റമാണ് നല്ലതെന്ന് ആവര്‍ത്തിച്ച് ട്രംപ്; സൈനിക നീക്കം ത്വരിതഗതിയില്‍

    വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണമാറ്റമുണ്ടാകുന്നതാണു നല്ലതെന്നും ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ പശ്ചിമേഷ്യയില്‍ ഉടനടി ‘അതിശക്തമായ അധികാര’ പ്രയോഗമുണ്ടാകുമെന്നും ട്രംപ്. മേഖലയിലേക്കു രണ്ടാമത്തെ വിമാന വാഹിനിക്കപ്പല്‍ അയയ്ക്കാന്‍ നിര്‍ദേശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ടെഹ്റാന്റെ ദീര്‍ഘകാല ആണവ തര്‍ക്കത്തില്‍ നയതന്ത്രം പുനരുജ്ജീവിപ്പിക്കാന്‍ വാഷിംഗ്ടണും ടെഹ്റാനും ശ്രമിക്കുന്നതിനിടയിലാണ് ട്രംപിന്റെ സൈനിക നീക്കങ്ങളും കടുത്ത പ്രസ്താവനകളും വരുന്നത്. യുഎസ് ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ ഇറാനുമായി ചര്‍ച്ച നടത്തുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമാന്‍ പ്രതിനിധികള്‍ ഇതില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കും. ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നീക്കത്തിന്റെ ഭാഗമായി വിറ്റ്കോഫും കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ വെച്ച് റഷ്യന്‍, ഉക്രേനിയന്‍ ഉദ്യോഗസ്ഥരെയും കാണും. ഇറാനില്‍ ഭരണമാറ്റം വേണോ എന്ന ചോദ്യത്തിന്, ‘അതാണ് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം എന്ന് തോന്നുന്നു’ എന്നാണ് ട്രംപ് മറുപടി നല്‍കിയത്. ഇറാനില്‍ ആര് അധികാരമേല്‍ക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചെങ്കിലും ‘അവിടെ അതിന് പ്രാപ്തിയുള്ള ആളുകളുണ്ട്’ എന്ന് അദ്ദേഹം…

    Read More »
  • ‘ആര്‍ക്കാണ് അതിനു ധൈര്യം?’ താരിഖിനെ മെരുക്കാന്‍ അശ്വിന്റെ തന്ത്രം; ഇന്ത്യന്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ക്ക് തലവേദനയായി വലങ്കയ്യന്‍ ഓഫ് സ്പിന്നര്‍

    ന്യൂഡല്‍ഹി: സ്പിന്നര്‍ ഉസ്മാന്‍ താരിഖ് പന്തെറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ വിവാദമാണ്. എന്നാല്‍, പാകിസ്താന്‍ ഇന്ത്യക്കെതിരേ സൂക്ഷിച്ച ‘ട്രംപ് കാര്‍ഡ്’ ആണ് താരിഖ് എന്നത് കളി വിദഗ്ധന്‍മാര്‍ക്കു നല്‍കുന്ന തലവേദന ചെറുതല്ല. വലങ്കയ്യന്‍ ഓഫ് സ്പിന്നറായ താരം ഇന്ത്യന്‍ നിരയിലൈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പ്രശ്‌നക്കാരനാകുമെന്നാണ് വിലയിരുത്തല്‍. ഓഫ് സ്പിന്നിനെതിരെ ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് കളിക്കാന്‍ പ്രയാസമായിരിക്കും. ഇടംകയ്യന്‍ ബാറ്റര്‍ക്ക് പന്ത് പുറത്തേക്ക് വരുന്നതിനാല്‍ എഡ്ജായി ക്യാച്ചാകാന്‍ സാധ്യതയുണ്ട്. അതെല്ലാം കൊണ്ടുതന്നെ ഇന്ത്യപാക് മത്സരത്തിന് മുന്നോടിയായി ചര്‍ച്ചയാകുന്നതും ഉസ്മാന്‍ താരിഖിന്റെ ബോളിങ് ആക്ഷനാണ്. ഓടിയെത്തി ഒന്നു നിന്ന ശേഷം പന്ത് റിലീസ് ചെയ്യുന്ന ഉസ്മാന്റെ രീതിക്കെതിരെ പല ക്രിക്കറ്റ് വിദഗ്ധരും ആരാധകരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അതേസമയം, ഞായറാഴ്ചയിലെ മത്സരത്തില്‍ ഉസ്മാന്റെ പന്തിനെ നേരിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഒരു തന്ത്രം മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ മുന്നോട്ട് വെയ്ക്കുന്നു. ഉസ്മാന്റെ ആക്ഷന്‍ അയാള്‍ക്കെതിരെ തന്നെ പ്രയോഗിക്കാം എന്നാണ് അശ്വിന്‍ പറയുന്നത്. പന്ത് എപ്പോഴാണ് റിലീസ് ചെയ്യുന്നത്…

    Read More »
  • ‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’; എപ്‌സ്റ്റീന്‍ ഫയലില്‍ കുരുങ്ങി ലോകത്തെ ഏറ്റവും വലിയ തുറമുഖ കമ്പനിയായ ഡിപി വേള്‍ഡ് തലവന്‍; കസേരയും തെറിച്ചു

    ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള ചിത്രവും ഇടപാടുകളും പുറത്തുവന്നതോടെ ലോകത്തിലെ ഏറ്റവും വലിയ തുറമുഖ കമ്പനികളില്‍ ഒന്നായ ഡി.പി വേള്‍ഡ് തലവന്റെ കസേര തെറിച്ചു. ദുബായ്യെ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ഹബ് ആക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെമിനെയാണ് പുറത്താക്കിയത്. ജെഫ്രി എപ്സ്റ്റീനൊപ്പം സുല്‍ത്താന്‍ സുലായെം വീട്ടിലെ അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങളാണ് പുറത്തുവന്നത്. എപ്സ്റ്റീന്‍ രേഖകളില്‍ ഇദ്ദേഹത്തിന്റെ പേര് 9400 തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എപ്സ്റ്റീനുമായുള്ള ഇമെയില്‍ സംഭാഷണങ്ങളില്‍ ദുബായ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ഥിനിയുമായുള്ള ലൈംഗികബന്ധത്തിന്റെ വര്‍ണനകള്‍ വരെയുണ്ട്. ‘എനിക്ക് ഇക്കാലം വരെയുണ്ടായ ഏറ്റവും മികച്ച സെക്‌സ്, അത്ഭുതകരമായ ശരീരം’ എന്നാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം ഇതേപ്പറ്റി എപ്സ്റ്റീനോട് പറയുന്നത്. ഇത്തരത്തില്‍ വ്യക്തിപരവും ഔദ്യോഗികവും ആയ ഒട്ടേറെക്കാര്യങ്ങള്‍ ഇദ്ദേഹം ജെഫ്രി എപ്സ്റ്റീനുമായി പങ്കുവച്ചിട്ടുണ്ടെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. ഒരുദശകത്തിനിടെ നൂറുകണക്കിന് ഇമെയിലുകളാണ് ഇരുവരും പരസ്പരം അയച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സുല്‍ത്താന്‍…

    Read More »
  • എന്തിനാണ് വി.ഡി. സതീശന്‍ ഇത്രയും നുണ പറയുന്നത്? പാഠപുസ്തകം പരിഷ്‌കരിച്ചില്ലെന്ന വാദം നുണയെന്ന് മന്ത്രി; വയനാട് ദുരന്തബാധിതര്‍ക്കുള്ള വീടു നിര്‍മാണം മുതല്‍ ‘അവന്‍, ഇവന്‍’ വരെ; എണ്ണാമെങ്കില്‍ എണ്ണിക്കോ എന്ന് സോഷ്യല്‍ മീഡിയ

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നുണകളുടെ രാജാവാണെന്നും പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടില്ലെന്നുമുള്ള വാദം അസംബന്ധമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി. പഴയ പാഠപുസ്തകങ്ങള്‍ നേരത്തേ പ്രിന്റ് ചെയ്തു കൊടുക്കുന്നതു ക്രെഡിറ്റ് ആയിട്ട് എടുക്കേണ്ടെന്നും പാഠ്യപദ്ധതി പരിഷ്‌കരണം നടന്നിട്ടില്ലെന്നുമുള്ള കഴിഞ്ഞ ദിവസത്തെ പ്രതികരണമടക്കമാണ് ശിവന്‍ കുട്ടിയുടെ പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നുണകളുടെ രാജാവാണ്. പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടില്ലെന്നും പഴയ പാഠപുസ്തകങ്ങള്‍ പ്രിന്റ് ചെയ്ത് നല്‍കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത് എന്നുമാണ് സതീശന്‍ പറയുന്നത്. ഏറെ കാലത്തിന് ശേഷം ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച് കഴിഞ്ഞിട്ടുണ്ട്. പുതിയ പാഠപുസ്തകങ്ങളാണ് കുട്ടികള്‍ പഠിക്കുന്നത് എന്ന് വി ഡി സതീശന്‍ ഒഴികെ എല്ലാവര്‍ക്കും അറിയാം. പ്ലസ് വണ്ണില്‍ ഇനി വരുന്ന അക്കാദമിക വര്‍ഷം മുതല്‍ പുതിയ പാഠപുസ്തകങ്ങളാണ് കുട്ടികള്‍ പഠിക്കുക. അതിന്റെ അടുത്ത അധ്യയന വര്‍ഷം പ്ലസ് ടു പാഠപുസ്തകങ്ങളും പരിഷ്‌കരിക്കപ്പെടും. എന്തിനാണ് വി.ഡി. സതീശന്‍…

    Read More »
  • വെല്ലുവിളിച്ച് സാബു എം. ജേക്കബ് പറഞ്ഞത് പാതി സത്യം; ആവശ്യപ്പെട്ടത് അഞ്ചുവര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, വിദേശ നിക്ഷേപം സ്വീകരിച്ചതിന്റെ വിവരങ്ങള്‍, മൊഴി; എന്‍ഫോഴ്‌സ്‌മെന്റ് അയച്ച സമന്‍സിന്റെ പകര്‍പ്പ് പുറത്ത്; ബിജെപിക്കൊപ്പം ചേര്‍ന്നത് തടിയൂരാന്‍ തന്നെയോ?

    കൊച്ചി: തനിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസില്ലെന്നും ഉണ്ടെന്നു തെളിയിച്ചാല്‍ നൂറുകോടി നല്‍കാമെന്നുമുള്ള കിറ്റക്‌സ് എംഡി സാബു എം. ജേക്കബിന്റെ വാദം പൊളിയുന്നോ? 2023 വിദേശ വിനിമയ ചട്ട ലംഘനത്തിന്റെ പേരില്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു ഇഡി നല്‍കിയ സമന്‍സിന്റെ പകര്‍പ്പാണ് ഇപ്പോള്‍ ഒരു വാര്‍ത്താചാനല്‍ പുറത്തുവിട്ടത്. 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2025 മേയ് 7ന് ആണ് സമന്‍സ് അയച്ചത്. സാബു എം. ജേക്കബ്, സണ്‍ ഓഫ് എം.സി. ജേക്കബ്, മേക്കംകുന്നേല്‍ ഹൗസ്, കിഴക്കമ്പലം, എറണാകുളം എന്ന വിലാസത്തിലാണ് സമന്‍സ്. മൂന്നുവട്ടം സമന്‍സ് അയച്ചിട്ടും കിറ്റക്‌സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറാണ് ഹാജരായതെന്നും പറയുന്നു. പാസ്‌പോര്‍ട്ട്, ആധാര്‍കാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, അഞ്ചുവര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, കയറ്റുമതിയുമായി ബന്ധപ്പെട്ട് ലഭിക്കാനുള്ള തുകയുടെ വിവരങ്ങള്‍, ബാങ്കില്‍ സമര്‍പ്പിക്കാനുള്ള ‘ബില്‍ ഓഫ് എന്‍ട്രി’ സംബന്ധിച്ച വിവരങ്ങള്‍, വിദേശ നിക്ഷേപം സ്വീകരിച്ചതും അത് എന്തിനായി ഉപയോഗിച്ചു എന്നുമുള്ള വിവരങ്ങള്‍, ഒരു വര്‍ഷത്തിലേറെയായിട്ടും കയറ്റുമതി…

    Read More »
  • മുഖ്യമന്ത്രിക്കായി കട്ടില്‍ വാങ്ങിയിട്ടില്ല; നന്ദഗോവിന്ദത്തിന് പണം കൊടുത്തില്ല: അയ്യപ്പ സംഗമത്തില്‍ വിശദീകരിച്ച് ദേവസ്വം ബോര്‍ഡ്; ‘സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചത് മൂന്നുകോടി, ഒരുകോടി ഉടന്‍ ലഭിക്കും’

    പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേട് നടന്നുവെന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രിക്കായി കട്ടില്‍ വാങ്ങിയെന്നത് വ്യാജവാര്‍ത്തയാണെന്നും നന്ദഗോവിന്ദത്തിന് പണം കൊടുത്തുവെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് ശരിയല്ലെന്നും ദേവസ്വം ബോര്‍ഡിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നന്ദഗോവിന്ദത്തിന് മറ്റുപരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ പകരം വന്നത് ഇഷാന്‍ ദേവാണ്. അദ്ദേഹത്തിനാണ് എട്ടുലക്ഷം രൂപ നല്‍കിയത്. നന്ദഗോവിന്ദന്‍ ഭജന്‍സിന് പണം അനുവദിച്ചതിന്റെ രസീതുണ്ടെന്ന പ്രചരണം തെറ്റാണെന്നും കുറിപ്പില്‍ പറയുന്നു. നിലവില്‍ മൂന്ന് കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പായി ലഭിച്ചു. ഒരു കോടി രൂപ കൂടി ഉടന്‍ കിട്ടുമെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. അയ്യപ്പ സംഗമം ധൂര്‍ത്തോ അനാവശ്യ പരിപാടിയോ ആയിരുന്നില്ലെന്നും വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കെന്ന പേരില്‍ പുറത്ത് വന്നത് തെറ്റായ വിവരങ്ങളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. യഥാര്‍ഥ കണക്ക് പുറത്തുവിടുമെന്നും ഞങ്ങളുടെ മടിയില്‍ കനമില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. നിലവില്‍ പ്രചരിച്ച വിവരങ്ങള്‍ ജനങ്ങളെ പറ്റിക്കാനുള്ള പുകമറയാണെന്നും…

    Read More »
  • ‘സച്ചിദാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി; അഥവാ, ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച’: കാലാവധി കഴിഞ്ഞയാള്‍ തുടരുന്നു, എനിക്ക് നോട്ടീസ് പോലും ഇതുവരെ ലഭിച്ചിട്ടില്ല: രൂക്ഷ വിമര്‍ശനവുമായി പ്രേംകുമാര്‍

    തിരുവനന്തപുരം: ആശ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ തനിക്കൊരു നോട്ടീസ് പോലും നല്‍കാതെ ഒഴിവാക്കിയെന്നും ആശാ സമരത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടും കാലാവധി കഴിഞ്ഞ സച്ചിദാനന്ദന്‍ ആ സ്ഥാനത്തു തുടരുന്നത് ഇരട്ടനീതിയെന്ന് വിമര്‍ശിച്ച് ചലച്ചിത്രകാരന്‍ പ്രേംകുമാര്‍. മനുഷ്യസ്‌നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തിന്റെ മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ ‘ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവില്‍ നിരാഹാര സമരം ചെയ്യുന്ന ‘ആശാവര്‍ക്കര്‍മാരായ സഹോദരിമാരെയും’ നാം ഓര്‍ക്കേണ്ടതല്ലേയെന്ന’ തീര്‍ത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് – ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് – എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞത്. സച്ചിദാനന്ദന്‍ മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ലെന്നും പ്രേം കുമാര്‍…

    Read More »
  • ആഗോള അയ്യപ്പ സംഗമം: സ്‌പോണ്‍സര്‍മാരെ വിലക്കിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി; പി.എസ്. പ്രശാന്ത് സ്വര്‍ണപ്പാളി കൊടുത്തു വിടാതിരുന്നതില്‍ പക; മുരാരി ബാബു എഴുതിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിന് കൊടുക്കാന്‍; കലാപരിപാടിയുടെ കണക്കും നുണ; ചൊവ്വാഴ്ച കണക്കുകള്‍ പുറത്തുവിടും

    പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് സ്‌പോണ്‍സര്‍മാരെ വിലക്കിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി. സ്വര്‍ണപ്പാളി വീണ്ടും സ്വര്‍ണം പൂശാനായി കൊടുത്തുവിടാന്‍ അനുവദിക്കാതിരുന്നത് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്താണെന്നും അതിന്റെ പ്രതികാരമെന്നോണമാണ് അയ്യപ്പ സംഗമത്തിനു പണം നല്‍കാമെന്ന് ഏറ്റിരുന്നവരെ പിന്‍വലിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. 2025-ല്‍ ദ്വാരപാലകശില്പങ്ങളിലെ പാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടുന്നതിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എതിര്‍ത്തതാണ് പോറ്റി ഇടയാന്‍ കാരണം. മുരാരി ബാബു എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന 2024 മുതല്‍ ദ്വാരപാലകശില്പങ്ങളുടെ നവീകരണത്തിനുള്ള ഫയലുകള്‍ തയ്യാറാക്കിത്തുടങ്ങിയതാണ്. ഇതിലാണ് സ്‌പോണ്‍സറായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊടുത്തുവിടാമെന്ന് മുരാരി ബാബു എഴുതിയിരുന്നത്. പുറത്തുനിന്നുള്ള വ്യക്തിയുടെ കൈവശം കൊടുത്തുവിടാന്‍ കഴിയില്ലെന്ന് പ്രശാന്ത് നിലപാടെടുത്തു. പോറ്റി സമ്മര്‍ദം ചെലുത്തിയെങ്കിലും ദേവസ്വം ഉദ്യോഗസ്ഥരാണ് അന്ന് കൊണ്ടുപോയത്. അസംതൃപ്തനായ പോറ്റി, ഗോവര്‍ധന്‍ അടക്കമുള്ള കര്‍ണാടകയില്‍നിന്നുള്ള സ്‌പോണ്‍സര്‍മാരെ അയ്യപ്പസംഗമത്തില്‍ സഹകരിക്കുന്നതില്‍നിന്ന് പിന്‍വലിച്ചു. ഇതോടെ ബോര്‍ഡ് പ്രതിസന്ധിയിലായി. ധനലക്ഷ്മി ബാങ്ക് രണ്ടുകോടിയും കേരളബാങ്ക് 84.75 ലക്ഷവും നല്‍കിയതുമാത്രമാണ്…

    Read More »
  • ഇന്ത്യ-പാക് മത്സരത്തിന് പുതിയ ഭീഷണി; ഓവറുകള്‍ വെട്ടിച്ചുരുക്കിയേക്കും; വില്ലനായി ന്യൂനമര്‍ദം; കാലാവസ്ഥാ പ്രവചനത്തില്‍ ശക്തമായ ഇടിമിന്നലും

    കൊളംബോ: ബഹിഷ്‌കരണമൊഴിഞ്ഞതിന് പിന്നാലെ ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് മഴ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കൊളംബോയിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തെ മഴതടസപ്പെടുത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്. പ്രേമദാസ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊളംബോയിലെ ഖേത്താരാമയില്‍ ഞായറാഴ്ച വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെയാണ്. ഞായറാഴ്ച പുലര്‍ച്ചെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയായിരിക്കും ഖേത്താരാമയില്‍. വെയിലുറയ്ക്കുന്നതോടെ 30-31 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലാണ് കാലാവസ്ഥാ പ്രവചനത്തിലുള്ളത്. മഴ പെയ്യാന്‍ 50-70 ശതമാനം വരെയാണ് സാധ്യത. പ്രാദേശിക സമയം രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. ഈ സമയത്ത് അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ഇത് ടോസ് വൈകിപ്പിക്കാനോ മത്സരം വെട്ടിച്ചുരുക്കാനോ കാരണമായേക്കാം. രാത്രി എട്ടിന് ശേഷം മേഘങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാത്രി മുഴുവന്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ചില കാലാവസ്ഥ പ്രവചനങ്ങള്‍ പറയുന്നത്.…

    Read More »
Back to top button
error: