Breaking NewsKeralaLead NewsNEWSpolitics

‘സുധാകരൻ ഭരണത്തിൽ സത്യസന്ധതയുള്ള വ്യക്തി‘യെന്ന് വെള്ളാപ്പള്ളി; ഇരുവരും തമ്മിൽ രഹസ്യ കൂടിക്കാഴ്ച

ആലപ്പുഴ: സിപിഐ (എം) വിട്ട ജി. സുധാകരന്റെ അമ്പലപുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിത്വവും യുഡിഎഫ് പിന്തുണയും രാഷ്ട്രീയ കേരളത്തിലെ ചൂടേറിയ ചർച്ചാവിഷയമാണ്, അതിനിടെയിതാ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് അദ്ദേഹം. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് സുധാകരൻ ചർച്ച നടത്തിയത്. സന്ദർശനം തീർത്തും രഹസ്യമായിരുന്നു. സ്വന്തം വാഹനം ഒഴിവാക്കി ഒരു ടാക്സി വാഹനത്തിലാണ് സുധാകരൻ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്.

അമ്പലപ്പുഴ മണ്ഡലത്തിൽ വളരെയോറെ സ്വാധീനമുള്ള സാമൂദായിക വിഭാ​ഗത്തിന്റെ നേതാവാണ് വെള്ളാപ്പള്ളി. പിന്തുണ ഉറപ്പാക്കാനാണ് ജി. സുധാകരൻ വെള്ളാപ്പള്ളിയെ സന്ദർശിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Signature-ad

തന്നാൽ സ്വീകരിക്കും എന്നല്ലാതെ ആരുടെയും പിന്തുണ തേടി സുധാകരൻ പോകില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്ന് സുധാരന്റെ സന്ദർശനത്തിനു പിന്നാലെ നടത്തിയ പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സുധാകരൻ ഭരണത്തിൽ സത്യസന്ധതയുള്ള വ്യക്തിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: