Newsthen Special

  • അടുക്കളയിലെ ഈ പൊടിക്കൈകൾ അറിയാതെ പോകരുത്

    പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു  മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത  വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു  ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…

    Read More »
  • ഇന്നലെവരെ ഈ മനുഷ്യൻ നമുക്ക് ആരായിരുന്നു ?

    മെസ്സിയും റൊണാൾഡോയും നെയ്മറും വരെ ആഘോഷിക്കപ്പെടുന്ന ഈ മണ്ണിൽ ശരിക്കും ഇന്നലെ വരെ ഈ മനുഷ്യൻ നമുക്ക് ആരായിരുന്നു? വെറുമൊരു പാമ്പ് പിടുത്തക്കാരൻ ! അതിനാൽത്തന്നെ  അയാൾ വാഴ്ത്തി പാടലുകളിൽ നിന്ന് ഇന്നലെ വരെ ഏറെ അകലെയുമായിരുന്നു.അയാൾ ഏതെങ്കിലും രാജ്യത്തിനായി മെഡലുകൾ ഒന്നും നേടിയതായി അറിവില്ല.പക്ഷെ അയാൾ ഒരുപാട് പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്.പത്മശ്രീ പോലുള്ള അവാർഡുകളുടെ തിളക്കത്തിന് ഒരുപക്ഷെ അയാളുടെ മുഖം ചേരാതെ പോയതുമാകാം. ഇത്രയും കാലത്തെ തന്റെ പൊതുസേവനം വഴി എന്തെങ്കിലും ആദരം അദ്ദേഹത്തിന് കിട്ടിയതായി അറിവില്ല.അതൊന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല.പക്ഷെ നൂറു കണക്കിന് ആൾക്കാർ പാമ്പ് കടിയേൽക്കാതെ സന്തോഷത്തോടെ ഇരിക്കുന്നത് അദേഹത്തിന്റെ സ്ത്യുത്യര്‍ഹമായ സേവനം ഒന്നുകൊണ്ട് മാത്രമാണ്.   ഏതാനും നാളുകള്‍ മുമ്പ് പത്തനാപുരത്ത് അടച്ചുറപ്പില്ലാത്ത ഒരു വീട്ടിൽ നിലത്ത് ഉറങ്ങിയ പത്ത് വയസ്കാരി പാമ്പ് കടിയേറ്റ് മരണപ്പെട്ടു.ആ വീട്ടിൽ വാവ സുരേഷ് എത്തുകയും തനിക്ക് ഏതോ സംഘടന സ്പോൺസർ ചെയ്ത ലക്ഷങ്ങളുടെ വീട് വേണ്ടന്ന് വച്ച് അത്…

    Read More »
  • സാധാരണക്കാർക്ക് വീട് പണിതു നൽകിയ കേരളത്തിന്റെ സ്വന്തം ലാറി ബേക്കർ

    (1917 മാർച്ച് 2, ബെർമിങ്‌ഹാം, ഇംഗ്ലണ്ട്‌ – 2007 ഏപ്രിൽ 1 തിരുവനന്തപുരം, കേരളം)   വാസ്തുശില്‍പ്പത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്.അവിടെയായിരുന്നു ലോറൻസ് ബേക്കർ എന്ന ലാറി ബേക്കര്‍ സാധാരണക്കാരുടെ പെരുന്തച്ചനായത്.വരേണ്യവര്‍ഗത്തിന്റെ പിണിയാളുകളായി അധഃപതിക്കാതെ, സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും ആദിവാസിയുടെയും ചേരിനിവാസിയുടെയും ഭവനസങ്കല്‍പ്പങ്ങള്‍ക്ക് അര്‍ഥപൂര്‍ണമായ ചാരുതയേറ്റുക എന്ന കാലം ആവശ്യപ്പെട്ടിരുന്ന വെല്ലുവിളിയാണ് അക്ഷരാര്‍ഥത്തില്‍ ലാറി ബേക്കര്‍ ഏറ്റെടുത്തതും വിജയകരമായി നടപ്പിലാക്കിയതും.  ചുരുങ്ങിയ ചെലവില്‍, നാടന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പരിസ്ഥിതി സൌഹാര്‍ദ, ഊര്‍ജം സംഭരിക്കുന്ന വീടുകള്‍ നാടിന് പ്രതീക്ഷയായി ഉയര്‍ന്നുവന്നു.അതിന് പ്രധാനപ്പെട്ട രണ്ട് കാരണക്കാര്‍ ഉണ്ടായിരുന്നു. ഒന്ന് ബനഡിക്ട് തിരുമേനി(തിരുവല്ല കൂടാരപ്പള്ളി).രണ്ട് മുൻ കേരള മുഖ്യമന്ത്രി സി അച്യുതമേനോന്‍(കോഫി ഹൗസ് കെട്ടിടങ്ങൾ).ഇവരുടെ കരുത്തുറ്റ പിന്തുണയിലാണ് കേരളത്തില്‍ ബേക്കറിന് കാലുറപ്പിക്കാന്‍ സാധിച്ചത്.1970ല്‍ അദ്ദേഹം പണിഞ്ഞ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആസ്ഥാനമന്ദിരം, ലയോള സ്കൂളിനുവേണ്ടി ചെയ്ത കെട്ടിടങ്ങള്‍, ദേവാലയങ്ങള്‍, വിദ്യാലയങ്ങള്‍ ഇവയൊക്കെ വാസ്തുശില്‍പ്പത്തിന്റെ അമൃതമുദ്രകളായി.   ലാറി ബേക്കറിന്റെ ജീവിതപാത അതീവസങ്കീര്‍ണവും ദുഷ്കരവുമായിരുന്നു.രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു ‘പകുതി’ ഡോക്ടറായി ചൈനയില്‍ സന്നദ്ധസേവനത്തിന് മുതിര്‍ന്ന അദ്ദേഹത്തിന്റെ മടക്കയാത്രയില്‍…

    Read More »
  • നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ സ്വയം കണ്ടെത്താം, റദ്ദാക്കാം

    അറിയാതെ പോകരുത് ഈ കാര്യങ്ങൾ.ഒടുവിൽ വൻ വില കൊടുക്കേണ്ടി വരും ഈ പിഴകൾക്ക്   നമ്മുടെ ഐഡി പ്രൂഫില്‍ എത്ര മൊബൈല്‍ സിം കാര്‍ഡുകള്‍ ഉണ്ടെന്നു അറിയണോ ? നമ്മളല്ലാതെ മറ്റാരെങ്കിലും നമ്മുടെ ഐ ഡി പ്രൂഫ് കൊടുത്ത് സിം കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ നമുക്കതു സ്വയം കണ്ടെത്താന്‍ സാധിക്കുമെന്ന് മാത്രമല്ല, അത് റദ്ദാക്കാനും കഴിയും.അതിന് ആദ്യം നിങ്ങളുടെ ഇന്റര്‍നെറ്റ് ബ്രൗസറില്‍ tafcop.dgtelecom.gov.in/ എന്ന ലിങ്ക് തുറക്കുക.അങ്ങനെ തുറന്നു കഴിയുമ്ബോള്‍ നമ്മള്‍ ഇപ്പോള്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍ നമ്ബര്‍ ഈ വെബ്സൈറ്റിലെ “enter your mobile number” എന്ന ബോക്സില്‍ ടൈപ്പ് ചെയുക. എന്നിട്ട് താഴെയുള്ള “get your OTP”എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയുക.അതിനുശേഷം മൊബൈലിൽ വരുന്ന OTP നമ്പർ എന്റര്‍ ചെയ്ത ശേഷം വാലിഡേറ്റ് പ്രസ് ചെയുക.അപ്പോള്‍  പുതിയൊരു പേജ് ഓപ്പണായി വരും.അവിടെ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ ചേര്‍ത്ത ഐഡി പ്രൂഫ് വച്ച്‌ എടുത്ത മറ്റു നമ്ബറുകളും കാണാന്‍ സാധിക്കും.…

    Read More »
  • കുടപ്പന

    കുടപ്പന ഇന്ന് വളരെ അപൂർവമായി മാത്രമേ നമ്മുടെ നാട്ടിൽ കാണപ്പെടുന്നുള്ളൂ.വംശനാശം സംഭവിച്ചതാണോ എന്നറിയില്ല, ഏതായാലും ഇത്തരം പനകളെക്കുറിച്ചു അറിയാവുന്നവർ വളരെ കുറവാണ്.ഈ ഒറ്റത്തടി വൃക്ഷത്തിന്റെ (Talipot Palm). ശാസ്ത്രീയനാമം: Corypha umbraculifera എന്നാണ്.പണ്ട് കുടയുണ്ടാക്കാനായി ഇതുപയോഗിച്ചിരുന്നു.അതിലുപരിയായി ഇതൊരു ഭക്ഷണമായും ഉപയോഗിച്ചിരുന്നു. കുടപ്പനയുടെ പൂർണ്ണ വളർച്ചയുടെ അവസാനത്തിലാണ് ഇതിൽ പൂക്കൾ ഉണ്ടാകുന്നത്.ഇങ്ങനെ പൂക്കൾ ഉണ്ടായി കഴിഞ്ഞാൽ ആ സസ്യത്തിന്റെ എല്ലാ പോഷകങ്ങളും ആ പൂക്കളിലേക്കു പോവുകയും ക്രമേണ ആ മരം നശിച്ചു പോവുകയും ചെയ്യുന്നു.ഏകദേശം 60 വർഷത്തോളമെടുക്കും ഒരു പ്രായപൂർത്തിയായ പനയിൽ പൂക്കളുണ്ടാകാൻ.  ഇതിന്റെ ഓലകൾ (പട്ടകൾ) കുടയുണ്ടാകാനായി ഉപയോഗിച്ചിരുന്നതുകൊണ്ടാണ്‌ ഇതിന്നു കുടപ്പന എന്ന പേർ വന്നതെന്ന് പറയുന്നു.

    Read More »
  • പച്ചക്കറി കൃഷിയിലെ ചിത്രകീടത്തെ തുരത്താൻ

    അടുക്കളത്തോട്ടത്തില്‍ പച്ചക്കറികളെ ആക്രമിക്കുന്ന പ്രധാന കീടങ്ങളിലൊന്നാണ് ചിത്രകീടം. ഇവയുടെ ആക്രമണം മൂലം ഹരിതകം നഷ്ടപ്പെട്ട് വിള നശിക്കുന്നത് സ്ഥിരം സംഭവമാണ്.ഇലകളുടെ മുകളില്‍ കയറിക്കൂടി ചിത്രം വരച്ചതുപ്പോലെ ഹരിതകം കാര്‍ന്നു തിന്ന് ഇത് മുന്നേറും. തൻമൂലം വിളവ് കുറയുകയും സാവധാനം ചെടി ഉണങ്ങിപ്പോകുകയും ചെയ്യും.തക്കാളി, പയര്‍, വെണ്ട, മുളക്,പാവൽ, പടവലം തുടങ്ങിയവയെയാണ് ചിത്രകീടം പ്രധാനമായും ആക്രമിക്കുന്നത്. പണ്ടൊക്കെ തക്കാളിയിൽ മാത്രം ചിത്രം വരച്ചുകൊണ്ടിരുന്ന ചിത്രകീടം ഇന്ന് വഴുതനയിലും പയറിലും പാവലിലുമെല്ലാം വര തീവ്രമാക്കി കഴിഞ്ഞു.ആക്രമണ ലക്ഷണം കൂടുതലായി കാണുന്ന ഇലകൾ നുള്ളി നശിപ്പിക്കുന്നതാണ് ചിത്രകീടത്തിനുള്ള ആദ്യ നിയന്ത്രണ മാർഗം.അതിരാവിലെയാണ് ചിത്രം വരയ്ക്കാൻ ഏറ്റവും അനുയോജ്യമെന്നത് ചിത്രകീടത്തിന്റെ നയം.അതുകൊണ്ട് അതിരാവിലെ തന്നെ അസാഡിറക്ടിൻ അടങ്ങിയ ഒരു ശതമാനം വീര്യത്തിലുള്ള വേപ്പധിഷ്ഠിത കീടനാശിനി 5മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും മണ്ണിലും തളിച്ചുകൊടുത്താലേ സ്ഥിതി നിയന്ത്രണവിധേയമാകൂ. 10മില്ലി വേപ്പെണ്ണയും ഒരു നുള്ള് ബാർസോപ്പും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഫലം ചെയ്യും.സമാധിദശയിലുള്ള ചിത്രകീടത്തെ നിയന്ത്രിക്കാൻ തടത്തിൽ…

    Read More »
  • കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമച്ചു, കാമുകനെയും കാമുകിയെയും വാർഡൻ പൊക്കി

    കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച് വിദ്യാര്‍ഥി. മണിപ്പാലിലെ ഒരു എഞ്ചിനീയറിംങ്ങ് കോളേജിലാണ് സംഭവം. എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ നീക്കം കൈയ്യോടെ പിടികൂടിയതോടെ പണിപാളി. ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വരുന്ന വിദ്യാര്‍ഥി കെയര്‍ടെയ്ക്കറുടെ കണ്ണില്‍പ്പെടുന്നത്. അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സ്വകാര്യ വസ്തുക്കളാണെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. അതില്‍ തൃപ്തി വരാതെ കെയര്‍ടെയ്ക്കര്‍ ബാഗ് തുറന്നുകാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥി അതിന് തടസ്സം നിന്നെങ്കിലും കെയര്‍ടെയ്ക്കര്‍ ബാഗ് തുറക്കുകയായിരുന്നു. അപ്പോഴാണ് എഞ്ചിനീയറിംങ്ങ് കോളേജില്‍ തന്നെയുള്ള വിദ്യാര്‍ഥിനിയും കാമുകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ച കാണുന്നത്. സംഭവത്തെ തുടര്‍ന്ന് തുടര്‍ന്ന് ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കാമുകനും കാമുകിയും തുടര്‍ന്ന് വീടുകളിലേക്ക്് പോയതായി സഹപാഠികള്‍ അറിയിച്ചു.  

    Read More »
  • പച്ചക്കറികൾ പാചകം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകൾ

    പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും. വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും. പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്. പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക. പാകം ചെയ്യുന്നതിനു തൊട്ടു  മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും. പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക. പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം. വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത  വെള്ളത്തിലിട്ടുവയ്ക്കുക.വെള്ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു  ചേർക്കണം. രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക. ചീര പാകം ചെയ്യുമ്പോൾ…

    Read More »
  • പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ;മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപ

    പാമ്പ് കടിയേറ്റാല്‍ ആവശ്യമായ ചികിത്സയ്ക്ക് ഒരു ലക്ഷം രൂപയും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപയും ലഭിക്കും.കൂടാതെ സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാലും രണ്ട് ലക്ഷം രൂപ  നഷ്ടപരിഹാരം അനുവദിക്കും.ഇതിനായി ബന്ധപ്പെട്ട(ചികിത്സാ) ബില്ലുകളും രേഖകളും ഫോൺ നമ്പറും സഹിതം അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷിക്കേണ്ടത്. സർക്കാർ ഉത്തരവ് നമ്പർ: 17/2018 (വനം) തീയതി. 5.4.2018 പ്രകാരം വന്യജീവി ആക്രമണം മൂലം((ഈ ഉത്തരവിന്‍റെ പരിധിയില്‍ തന്നെയാണ് പാമ്പ് കടിയും വരിക) പരിക്കേറ്റയാൾക്ക് ചികിത്സയ്ക്ക് ചെലവായ തുക, പരമാവധി ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കുന്നതാണ് (പട്ടിക വർഗത്തിൽപെട്ടവർക്ക് ഉയർന്ന തുക പരിധിയില്ല). സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെയും നഷ്ടപരിഹാരം അനുവദിക്കും.ചികിത്സ നടത്തിയ രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.  അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ഉള്ള ബില്ലുകൾ, ആശുപത്രിയിൽ പോകാൻ ഉപയോഗിച്ച് വണ്ടിയുടെ ട്രിപ്പ് ഷീറ്റ് (trip sheet) എന്നിവയും പരിക്കേറ്റയാളുടെ ആധാർ…

    Read More »
  • സേഫ് കേരളാ പദ്ധതി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്, എല്ലാത്തരം നിയമ ലംഘനങ്ങളും പിടികൂടുക ലക്ഷ്യം

      തൊടുപുഴ: വാഹന ഗതാഗതവുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാവിധ നിയമ ലംഘനങ്ങളും പിടികൂടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്. സേഫ് കേരളാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിലായി 72 അത്യാധുനിക സൗകര്യങ്ങളുള്ള ക്യാമറകളാണ് സജ്ജീകരിക്കുക. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ ആരംഭിച്ച് കഴിഞ്ഞു. നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ക്യാമറാ സ്ഥാപിക്കുന്നത്. തൊടുപുഴ നഗരത്തില്‍ മാത്രം 12 എണ്ണമാണുള്ളത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. നിയമ ലംഘനം കണ്ടെത്താന്‍ നിര്‍മ്മിത ബുദ്ധി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലാണ് ഈ ക്യാമറകളുടെ പ്രവര്‍ത്തനം. ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നിര്‍മ്മിത ബുദ്ധിയിലൂടെയാണ് കണ്ടെത്തുന്നത്. വ്യക്തമായ ചിത്രങ്ങള്‍ സഹിതമായിരിക്കും നിയമ ലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുക. ജില്ലയിലെവിടെയും നടക്കുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാലുടന്‍ ചിത്ര സഹിതം സന്ദേശം തൊടുപുഴ വെങ്ങല്ലൂരിലെ കണ്‍ട്രോള്‍ റൂമുകളില്‍ എത്തും. വൈകാതെ തന്നെ വാഹന ഉടമകള്‍ക്ക് നിയമ ലംഘന നോട്ടീസുകള്‍ നല്‍കുകയും…

    Read More »
Back to top button
error: