Newsthen Special

  • സോപ്പുകൾക്ക്‌ പല നിറമാണെങ്കിലും എല്ലാറ്റിന്റെയും പത എന്തുകൊണ്ടാണ് വെളുത്തിരിക്കുന്നത് ? 

    സോപ്പുകട്ട നിറമുള്ളതാണെങ്കിലും അതിന്റെ പത വെളുത്തിരിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? സോപ്പു പതയ്ക്ക്‌ മാത്രമല്ല ഈ പ്രത്യേകതയുള്ളത്. കടൽത്തീരത്ത് അടിച്ചു കയറുന്ന തിര ശ്രദ്ധിച്ചിട്ടുണ്ടോ? അതിനും പാലു പോലെ വെളുത്ത നിറമാണുള്ളത്. എന്നാൽ കടൽ വെള്ളത്തിന്റെ നിറമല്ലാതാനും.കടൽ വെള്ളത്തിന് നിറമുണ്ടോ, അത് മറ്റൊരു ചോദ്യം! ഒരു വസ്തുവിന്റെ നിറം അതിന് പ്രകാശം ആഗിരണം ചെയ്യാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നു. ധവള പ്രകാശത്തിൽ ഏഴുവർണ്ണങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു വസ്തു അതിൽ പതിക്കുന്ന പ്രകാശം പൂർണമായും (എല്ലാ വർണങ്ങളും) ഒരു പോലെ ആഗിരണം ചെയ്യുമ്പോൾ അത് കറുത്തതായി തോന്നും.എല്ലാ വർണങ്ങളെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നെങ്കിൽ അത് വെളുത്ത് കാണപ്പെടും.ഏതാനും നിറങ്ങളെ ആഗിരണം ചെയ്ത് മറ്റു നിറങ്ങൾ മാത്രം പ്രതിഫലിപ്പിക്കുന്ന വസ്തുവിന്റെ നിറം പ്രതിഫലന രശ്മികളുടെ സമ്മേളനം മൂലം ഉണ്ടാകുന്ന നിറമായിരിക്കും. സുതാര്യ വസ്തുക്കളുടെ നിറമാകട്ടെ അത് ആഗിരണം ചെയ്യാതെ കടത്തിവിടുന്ന വർണങ്ങളുടെ സമ്മേളന ഫലമായുണ്ടാകുന്നതാണ്. എന്നാൽ സുതാര്യ പടലങ്ങളുടെ നിറം അവയുടെ കനത്തെക്കൂടി ആശ്രയിച്ചിരിക്കും. കനം തീരെ കുറവാണെങ്കിൽ…

    Read More »
  • ആ കാലം ഇനി തിരിച്ചുകിട്ടുമോ ?

    ഒഴിഞ്ഞ മദ്യചഷകത്തിൽ കയ്യിലെ പേനകൊണ്ട് താളമിട്ട് വിൻസന്റ് ഉള്ളിലിരുന്ന് പാടുന്നു: “കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ, കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ…” ഒരിക്കൽപോലും നാമാരും  വിചാരിക്കാത്ത ഒരു കെട്ട(ലോക്ഡൗൺ)കാലത്തുകൂടിയാണ് ഇന്ന് നമ്മുടെ ജീവിതം.ജീവിതത്തിൽ ആദ്യമായി കേട്ട ലോക്ഡൗണിന്റെ പേരിൽ എല്ലാത്തിനും അവധി നല്കി വീട്ടിൽ ഇരിക്കുമ്പോൾ മനസ്സറിയാതെ പൊട്ടിയ ചരടിലെ പട്ടം പോലെ പറക്കുകയാണ്.ഓർമ്മയില്ലേ… ആരാണ്ടുടെയൊക്കെ പറമ്പിൽക്കൂടി പട്ടംപറത്തി നടന്നിരുന്ന ആ ബാല്യകാലം. അന്ന് അങ്ങനെയായിരുന്നു.പുരയിടങ്ങൾക്കൊന്നും അതിരില്ലായിരുന്നു.പുരയിടങ്ങൾക്കെന്നല്ല ,മനുഷ്യന്റെ മനസ്സുകളിൽപ്പോലും.വേലികൾ ഉണ്ടായിരുന്നു, കന്നുകാലികളിൽ നിന്ന് കൃഷിസ്ഥലങ്ങളെ സംരക്ഷിക്കാൻ വേലികൾ ഉണ്ടാക്കിയിരുന്നു. കൈതവേലികൾ, പത്തൽ ,പട്ടിക, അലകുവാരി വേലികൾ, പനമ്പു വേലികൾ, ഷീറ്റ്, നെറ്റ്, ചാക്ക് വേലികൾ..അങ്ങനെ പല വേലികൾ.പക്ഷെ അതൊന്നും ഇന്നത്തെപ്പോലെയുള്ള വയ്യാവേലികൾ ആയിരുന്നില്ല,എന്നുമാത്രം ! അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. വീടുകൾക്ക് മതിലുകളുമില്ലായിരുന്നു. ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു.കൊതുമ്പിനും ക്രാഞ്ഞിലിനുമൊപ്പം തേങ്ങയും കൈയ്യിൽ കിട്ടുന്നവർ എടുത്തുകൊണ്ട് പോയിരുന്നു.(ഇന്നും അതിനൊരു മാറ്റമില്ല) എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു…

    Read More »
  • ‘വിമര്‍ശിക്കാം,പക്ഷെ തൊഴിലാളികളെ അപമാനിക്കരുത്’-കെഎസ്ഇബി ചെയർമാൻ ഡോ. ബി. അശോക്, ഐ.എ.എസ് എഴുതുന്നു

    താരിഫ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്ന വേളകളിലെല്ലാം കെ.എസ്.ഇ.ബി. ജീവനക്കാരുടെ ശമ്പളം ഒരു പൊതു ചര്‍ച്ചയാവാറുണ്ട്. കോവിഡ് മൂലം വ്യവസായ മേഖലയാകെ മന്ദിഭവിച്ചപ്പോൾ ശമ്പള പരിഷ്കരണം നീട്ടി വയ്ക്കാമായിരുന്നു എന്ന് അഭിപ്രായം ഉള്ളവരുണ്ട്. ഇതിലൊക്കെ സമൂഹത്തിലുള്ള ഭിന്നാഭിപ്രായം സ്വാഗതം ചെയ്യുന്നു. എല്ലാം പരിഗണിച്ചുള്ള തിരുമാനങ്ങളാണല്ലോ ഒരു ജനാധിപത്യത്തില്‍ വേണ്ടത്. അതിനുള്ള വേദികള്‍ നിയമപ്രകാരം ലഭ്യവുമാണ്. താരിഫ് ഹിയറിംഗുകളില്‍ കെ.എസ്.ഇ.ബി. മനുഷ്യ വിഭവശേഷിയുടെ ചിലവ് ഒരു ചര്‍ച്ചാവിഷയമായി ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നതിലും പ്രയാസമില്ല. അനിവാര്യമല്ലാത്തതും ഒഴിവാക്കേണ്ടതുമായ തസ്തികകള്‍ കാലികമായി പുനക്രമീകരിക്കേണ്ടത് ഒരു വ്യവസായത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ഇതിലൊക്കെ ഉപഭോക്താവുമായി പരസ്പരം ബോധ്യപ്പെട്ടുള്ള ഒരു സമീപനമാണ് കെ.എസ്.ഇ.ബി. ആഗ്രഹിക്കുന്നത്. ഏകപക്ഷീയമായ ഒരു സമീപനമല്ല ഒരിക്കലും ഉണ്ടാവുക. സാമൂഹ്യ മാധ്യമങ്ങളില്‍ തൊഴിലാളി ശമ്പളമടക്കം പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നതും സ്വാഗതാര്‍ഹമാണ്. ഇതില്‍ ചിലതിൽ പക്ഷേ തൊഴിലാളി സുഹൃത്തുക്കളെ വേണ്ടത്ര ഔപചാരിക വിദ്യാഭ്യാസമില്ലാത്തവരും അധികം ശമ്പളം കൈപ്പറ്റുന്നവരായൊക്കെ ചിത്രീകരിച്ചു കണ്ടു. പത്താം ക്ലാസില്‍ നടത്തുന്ന പരീക്ഷ ഫലത്തിലെ ഒരു ശതമാനക്കണക്കില്‍…

    Read More »
  • അറിയാതെ പോകരുത്, പച്ചച്ചീരയുടെ ഗുണങ്ങൾ

    കടയില്‍ നിന്നും രാസവളം അടിച്ച ചീര വാങ്ങുന്നതിന് പകരം അടുക്കളപ്പുറത്ത് രണ്ട് ചീര നട്ടുവേണം ഉപയോഗിക്കാനെന്നു മാത്രം നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരത്തെയും മനസിനെയും കൃത്യമായി ആരോഗ്യത്തോടെ നിലനിര്‍ത്തുന്നത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തില്‍ പോഷക സമൃദ്ധമായ ഭക്ഷണങ്ങളില്‍ ഒന്നാണ് ചീര. ഇലക്കറികളില്‍ ചീരയെ വെല്ലാന്‍ വേറൊന്നുമില്ല. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഇരുമ്പ് എന്നിവ ചീരയില്‍ ധാരാളമായുണ്ട്. പ്രത്യേക പരിചരണമൊന്നും ആവശ്യമില്ലാതെ എളുപ്പത്തില്‍ വളരുന്നതു കൊണ്ട് തന്നെ ചീര വീട്ടു മുറ്റത്ത് കൃഷി ചെയ്യാനും സാധിക്കും. ഇനി ചീരയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം. എല്ലാ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും നിറഞ്ഞ ഏറ്റവും പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങളിലൊന്നാണ് ചീര.പ്രത്യേകിച്ച് പച്ചച്ചീര.പച്ച നിറത്തിലുള്ള ഇലക്കറികളിൽ വൈറ്റമിൻ സി, ബീറ്റ കരോട്ടീൻ, മറ്റു പോഷകങ്ങൾ എന്നിവ ധാരാളമുണ്ട്. ചീരയില്‍ അടങ്ങിയിട്ടുള്ള ഫ്ലവനോയിഡ്, ആന്‍റി ഓക്സിഡന്‍റ് എന്നിവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തില്‍…

    Read More »
  • ശ്രുതിമോളെ ഡോക്ടറാക്കാൻ സിപിഐഎം

    ഇടുക്കി: റാങ്ക്‌ നേടിയിട്ടും പണമില്ലാത്തതുകൊണ്ട്‌ മെഡിസിന്‌ ചേര്‍ന്ന്‌ പഠിക്കാന്‍ സാധിക്കാത്ത ചെറുതോണി മുരിക്കാശേരി പടമുഖം സ്വദേശിനി ശ്രുതിമോള്‍ തമ്ബിക്ക്‌ സഹായഹസ്‌തവുമായി സിപിഐഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്‌.ശ്രുതി മോള്‍ തമ്ബിയുടെ എം.ബി.ബി.എസ്‌ പഠനത്തിനായി സി.പി.എം 10 ലക്ഷം രൂപ ശേഖരിച്ച്‌ നല്‌കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.  ശ്രുതിമോളുടെ അവസ്‌ഥ വാര്‍ത്താമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞാണ്‌ സി.വി. വര്‍ഗീസ്‌ ശ്രുതി മോളുടെ പടമുഖത്തെ വീട്ടിലെത്തിയത്‌.ഫെബ്രുവരി രണ്ടിന്‌ സി.പി.എം, ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകർ ഇടുക്കി ഏരിയയിലെ വീടുകള്‍ കയറി പാഴ്‌വസ്‌തുക്കളും മറ്റും ശേഖരിച്ച്‌ ഇതിനായി തുക സമാഹരിക്കും.

    Read More »
  • വേശ്യാവൃത്തി മുഖ്യ വരുമാന സ്രോതസ്സായ ഇന്ത്യയിലെ ചില ഗ്രാമങ്ങൾ

    ആത്മാവും, അഭിമാനവും പണയപ്പെടുത്തണം വിശപ്പകറ്റാൻ. മാംസദാഹികൾക്ക് കടന്ന് ചെല്ലാം. കാത്തിരിപ്പുണ്ട് കയറ്റ്‌ കട്ടിലുകൾ.ചായം തേച്ച മുഖങ്ങൾക്ക് മകളുടെയോ, ചെറുമകളുടെയോ പ്രായമേവരൂ. ആ പുഞ്ചിരികളിൽ ഗതികേട് കാണാം.പക്ഷെ നോക്കരുത് ആവശ്യം കഴിഞ്ഞാൽ തിരിഞ്ഞു പോലും നോക്കാതെ നടന്നു മറഞ്ഞേക്കണം ആർഷ ഭാരതം വേദങ്ങളുടെയും പുരാണങ്ങളുടെയും കാമസൂത്രയുടെയും പൗരാണിക നാടായാണ് അറിയപ്പെടുന്നതെങ്കിലും സെക്സ് ആസ്വദിക്കുന്നതും അതിന് ശ്രമിക്കുന്നതും പാപമാണെന്നൊരു ചിന്ത ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ മനസില്‍ നട്ടുനനച്ചു വളര്‍ത്തിയിട്ടുണ്ട്. മനോഹരവും അനിവാര്യവുമായ ഒരു വികാരത്തിനു മേല്‍ അശ്ലീലത്തിന്റെ മേലാട വീണിട്ട് കാലവുമേറെയായി.ഇതിനിടയിലും ജീവിക്കാൻ ശ്രമിക്കുകയാണ്, അപമാനത്തിന്റെ അർത്ഥം പോലും അറിയാതെ ചില ഗ്രാമങ്ങൾ.  പുരാതനകാല ഇന്ത്യയില്‍ രാജകീയമായ സ്ഥാനം വഹിച്ചിരുന്നവരാണ് ലൈംഗിക തൊഴിലാളികള്‍.അന്ന് തൊഴില്‍ എന്നതിനുപരി ഒരു ജാതീയമായ കര്‍ത്തവ്വ്യം കൂടിയായിരുന്നു അവര്‍ക്കത്.അതുവഴി മോശമല്ലാത്ത വരുമാനവും അംഗീകാരവും അവര്‍ക്ക് ലഭിച്ചുപോന്നു. എന്നാൽ കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും രാജ്യവാഴ്ച്ചകള്‍ അവസാനിച്ചിട്ടും ഇന്ത്യയില്‍ ഇപ്പോഴും ഈ ലൈംഗിക തൊഴില്‍ പാരമ്പര്യംപോലെ പിന്തുടര്‍ന്നുവരുന്ന സമൂഹങ്ങൾ ഏറെയുണ്ട്.രാജകീയമായ ജീവിതാവസ്ഥകളില്‍ നിന്നും…

    Read More »
  • ലിച്ചി ഒരു പഴം മാത്രമല്ല ഹൃദയാഘാതത്തെ തടയുന്ന ഒരു മരുന്നു കൂടിയാണ് അത്

    ചുവന്ന നിറത്തില്‍ പുറമെ അല്പം പരുക്കനായി തോന്നുമെങ്കിലും ഉള്ളിലെ ഭക്ഷ്യയോഗ്യമായ ബട്ടര്‍ നിറത്തിലുള്ള കാമ്പിന് നല്ല മധുരമാണ്   റംബൂട്ടാന്‍, ലോങാന്‍, അക്കീ തുടങ്ങിയ പഴങ്ങളുടെ കുടുംബക്കാരിയായ ലിച്ചിയുടെയും മാംസളമായ കാമ്പിനുള്ളിലാണ് വിത്ത് കാണപ്പെടുക വിറ്റാമിന്‍ സിയുടെ കലവറയായ ലിച്ചി നിത്യവും കഴിക്കുന്നതിലൂടെ ശരീരത്തിലെ ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ധാരാളം ഫൈബര്‍ അടങ്ങിയ ലിച്ചി ഭക്ഷണശീലങ്ങളില്‍ ഒന്നായി ഉള്‍പ്പെടുത്തിയാല്‍ മലബന്ധം, വായുബന്ധനം അടക്കമുള്ള ഉദരപ്രശ്‌നങ്ങളെ ഒഴിവാക്കി ദഹനപ്രക്രികയയെ സുഗമമാക്കുന്നു.ലിച്ചിയിലുള്ള പ്രോയാന്തോസയാനിഡിന്‍സ് എന്ന ഘടകം ആന്‍റി വൈറലായി പ്രവര്‍ത്തിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും. ലിച്ചിയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കോപ്പര്‍ എന്നിവ കാല്‍സ്യത്തെ എല്ലുകളിലെത്തിക്കുകയും ബലക്ഷയത്തെ തടയുകയും ചെയ്യുന്നു.   ജീവിത ശൈലിയുടെ ഭാഗമായി ഉണ്ടാവുന്ന പൊണ്ണത്തടി  ഫൈബര്‍ ധാരാളമുള്ള ലിച്ചിയുടെ ഉപയോഗം വഴി കുറയ്ക്കുന്നതിന് വഴിയൊരുക്കും.മാത്രമല്ല, ലിച്ചിയിലെ ധാതുസമ്പത്തും ഫൈബറും ജലാംശവും നെഞ്ചെരിച്ചല്‍, വയറെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങളെയും ഇല്ലാതാക്കുന്നു. ശരീരത്തില്‍ ജലാംശം സൂക്ഷിക്കാന്‍ ഏറ്റവും സഹായകമായ ഇതിൽ ധാരാളം…

    Read More »
  • മഹാത്മാഗാന്ധിക്കും നാഥുറാം വിനായക് ഗോഡ്സെക്കും ഇടയിൽ പൂരിപ്പിക്കാൻ വിട്ടുപോയൊരു പേരുണ്ട്- രഘുനാഥ് നായക്

    1948 ജനുവരി 30-ന്‌ മഹാത്മാഗാന്ധിക്കൊപ്പം നാഥുറാം വിനായക് ഗോഡ്‌സേയുടെ പേരും ചരിത്രം രേഖപ്പെടുത്തി.ഒരുപക്ഷെ മരിച്ച ആളിനേക്കാൾ കൊന്ന ആളിന് കൂടുതൽ ‘പേര്’ ലഭിച്ച ഒരു രേഖപ്പെടുത്തൽ കൂടിയായിപ്പോയി അത്.അതെന്തുതന്നെ ആയിക്കോട്ടെ, പക്ഷെ കൂട്ടത്തിൽ വിട്ടുപോയ ഒരു പേരായിരുന്നു രഘുനാഥ് നായക്.കാരണം അയാളൊരു തോട്ടം സൂക്ഷിപ്പുകാരനായിരുന്നു.കേട്ടുപഴകിയ ഏദൻതോട്ടത്തിലെ അല്ല, നമ്മുടെ രാജ്യതലസ്ഥാനമായ ദില്ലിയിലെ, ബിർളാ ഹൗസിലെ. 1948-കളിൽ ദില്ലിയിലെ ബിർള ഹൗസിലെ തോട്ടം സൂക്ഷിപ്പുകാരനായി ജോലി ചെയ്തിരുന്ന ആളായിരുന്നു രഘുനാഥ് നായക്.ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മത ഭീകരൻ ഗോഡ്സേയെ പുറകെ ഓടിച്ചിട്ട് പിടിച്ച് മറിച്ചിട്ട് (മുട്ടുകാൽ കയറ്റി), ചെടികൾക്ക് തടം ഒരുക്കാൻ ഉപയോഗിക്കുന്ന ഖുർപ്പി എന്ന ഉപകരണം ഉപയോഗിച്ച് അവിടെ തളച്ചിട്ടത് രഘുനാഥ് നായക് ആയിരുന്നു- പൊലീസുകാർ എത്തുന്നത് വരെ ! അതായത് സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ ഭീകരന്റെ കൂമ്പിനിട്ടു കീച്ചിയത് രഘുനാഥ് നായക് എന്ന തോട്ടം സൂക്ഷിപ്പുകാരനായിരുന്നെന്ന് !! എത്ര വലിയ രാജ്യ സേവനമാണ് അദ്ദേഹം ചെയ്തതെന്ന് ഒന്നോർത്തു നോക്കിക്കേ.അന്ന് ഗോഡ്‌സെ…

    Read More »
  • വൈറലായി ഗായത്രി അശോകൻ നയിക്കുന്ന ‘ഗസൽ പെൺകുട്ടികൾ ‘

      പ്രശസ്ത സംഗീതജ്ഞ ഗായത്രി അശോകൻ നയിക്കുന്ന ‘ഗസൽ പെൺകുട്ടികൾ ‘ ബാന്റ് വൈറലാകുന്നു. ഇന്ത്യയിലെ ആദ്യ പെൺ ഗസൽ ബാന്റ് ആണിത്. ഗസലുകൾക്ക്‌ പ്രത്യേക സ്ത്രീ സ്പർശം നൽകുന്ന വിധത്തിലാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കവിതയും സംഗീതവും ഇഴചേർന്നുള്ള ഗാനങ്ങൾ ഏവരുടെയും ഹൃദയം കവരും. മേഘ റവൂട്ട്, കൗഷികി ജോഗൾക്കർ, നത്സ്യ സരസ്വതി,മുക്ത റേസ്റ്റ് എന്നിവരാണ് ഗായത്രി അശോകനൊപ്പം ബാന്റിൽ ഉള്ളത്. ഏറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഗായത്രി അശോകൻ മലയാളത്തിലെ പ്രതിഭാധനയായ ഗായികയാണ്. ഹിന്ദുസ്ഥാനി സംഗീത മേഖലയിലും ഗായത്രി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സിതാർ ഗുരു പുർബയാൻ ചാറ്റർജിയുടെ ശിഷ്യയാണ് മേഘ. നിരവധി വേദികളിൽ തിളക്കമാർന്ന പ്രകടനം മേഘ നടത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിൽ മികച്ച പ്രതിഭയുള്ള കൗശികി പാശ്ചാത്യ ക്ലാസിക്കൽ പിയാനോയിലും മികച്ച പ്രകടനം നടത്തുന്നു. റഷ്യൻ വയലിനിസ്റ്റാണ് നത്സ്യ.പുർബയാൻ ചാറ്റർജിയുടെ കീഴിൽ കർണാട്ടിക് സംഗീത പഠനം തുടരുന്നു. ഹാർമോണിയം വിദഗ്ധയായ മുക്ത മികച്ച ഗായികയുമാണ്. തബല വാദനത്തിലും മുക്ത തന്റെ മികവ്…

    Read More »
  • മാസ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കുക

    മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന എന്‍ 95 മാസ്‌കുകളും നിയോഷ് അംഗീകാരമുള്ള എഫ്എഫ്പി പോലുള്ള റെസ്പിറേറ്ററുകളുമാണ് കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന മാസ്കുകൾ.നമ്മുടെ നാട്ടിൽ ഏറെപ്പേരും ഉപയോഗിച്ചു കാണുന്ന തുണി മാസ്‌കുകളും സർജിക്കൽ മാസ്കുകളും കൊവിഡിനെതിരെ വലിയ സുരക്ഷ നല്‍കില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മുകളിൽ പറഞ്ഞ റെസ്പിറേറ്ററുകളെ അപേക്ഷിച്ച്‌ തുണി മാസ്‌കുകളും സർജിക്കൽ മാസ്കുകളും കൊവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ നല്‍കുകയുള്ളൂ.തന്നെയുമല്ല ഇത്തരം മാസ്‌കുകളിലും മറ്റ് സംരക്ഷണ വസ്തുക്കളിലും അടിഞ്ഞുകൂടിയ വൈറസുകള്‍ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയും അത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ഉദ്ദേശിച്ചുകൊണ്ടുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക് അഥവാ ഡിസ്പൊസിബിൾ ഫെയ്സ് മാസ്ക്.രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു.എന്നാൽ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളെയോ വൈറസ് കണികകളെയോ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കുകയുമില്ല. അതിന്, N95 അല്ലെങ്കിൽ FFP  പോലുള്ള റെസ്പിറേറ്ററുകളായ മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. എയർ ഫിൽ‌ട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽ‌റ്റർ‌ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്.…

    Read More »
Back to top button
error: