LIFENewsthen Special
പച്ചക്കറികൾ പാചകം ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകൾ
Web DeskFebruary 4, 2022
പച്ചക്കറികൾ കഴുകിയതിനു ശേഷം മാത്രം അരിയുക.കഷണങ്ങളാക്കിയ ശേഷം കഴുകിയാൽ അവയിൽ അടങ്ങിയ പല വിറ്റാമിനുകളും വെള്ളത്തോടൊപ്പം നഷ്ടപ്പെടും.
വെള്ളം തിളച്ചതിനുശേഷം പച്ചക്കറികൾ ഇടുന്നതാണു നല്ലത്.പോഷകനഷ്ടം തടയാമെന്നു മാത്രമല്ല.കൂടുതൽ രുചിയും കിട്ടും.
പച്ചക്കറികൾ കഴിവതും തൊലി കളയാതെ വേവിക്കുന്നതാണു നല്ലത്.പച്ചക്കറിയുടെ പോഷകഗുണം മുഴുവൻ തൊലിയിലാണ് അടങ്ങിയിരിക്കുന്നത്.
പച്ചക്കറികൾ വേവിക്കുമ്പോൾ നിറവും രുചിയും നഷ്ടപ്പെടാതിരിക്കാൻ അവയിൽ അര റ്റീ സ്പൂൺ പഞ്ചസാര ചേർത്തു ചേർത്തു വേവിക്കുക.
പാകം ചെയ്യുന്നതിനു തൊട്ടു മുമ്പു മാത്രമേ പച്ചക്കറികൾ അരിയാവൂ. അല്ലാത്തപക്ഷം പോഷകങ്ങൾ നഷ്ടപ്പെടും.
പച്ചക്കറികളുടെ സ്വാഭാവികമായ നിറം നഷ്ടപ്പെടാതിരിക്കാൻ, തിളച്ച തിളച്ച വെള്ളത്തിൽ ഉപ്പു ചേർത്തു വേവിക്കുക.
പച്ചക്കറികൾ ആവി വരുന്ന അപ്പച്ചെമ്പിൻെ തട്ടിൽ വച്ചു മൂടി ആവിയിൽ വേവിച്ചെടുത്താൽ അവയുടെ ഗുണം നഷ്ടപ്പെടുകയില്ല.എണ്ണ, ഇന്ധനം ഇവ ലാഭിക്കുകയും ചെയ്യാം.
വാടിപ്പോയ പച്ചക്കറികൾക്ക് പുതുമ കൈവരാൻ അവ ഒരു മണിക്കൂർ തണുത്ത വെള്ളത്തിലിട്ടുവയ്ക്കുക.വെള് ളത്തിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞു ചേർക്കണം.
രൂക്ഷഗന്ധമുള്ള പച്ചക്കറികൾ (കാബേജ്, ഉള്ളി തുടങ്ങിയവ) തുടക്കത്തിൽ മൂടി തുറന്നും പിന്നീട് അടച്ചും വേവിക്കുക.
ചീര പാകം ചെയ്യുമ്പോൾ നിറം പോകാതിരിക്കാൻ അല്പം ഉപ്പുവെള്ളം തളിച്ചു വേവിക്കുക.
തക്കാളിച്ചാറിൽ, ബീറ്റ്റൂട്ട് ഗ്രേറ്റു ചെയ്ത് പിഴിഞ്ഞു ചേർത്താൽ നിറവും പോഷകഗുണവും കൂടും.
കയ്പ്പൻ പാവയ്ക്കയുടെ ചവർപ്പു പോകാൻ അല്പം നാരങ്ങാനീരു ചേർത്തു കറിവയ്ക്കുക.
കോളിഫ്ലവർ പാകം ചെയ്യുന്നതിനു മുമ്പു വിനാഗിരി ചേർത്ത ഇളം ചൂടുവെള്ളത്തിൽ അല്പ സമയം ഇട്ടു വയ്ക്കുക.പുഴുക്കൾ ചത്തുപൊങ്ങിക്കോളും.
കൂണ് ഒരു പാത്രത്തിലിട്ടു നാലഞ്ചു വെളുത്തുള്ളി അല്ലിയും കുറച്ചു വെള്ളവും ചേർത്തു തിളപ്പിക്കുക.വെള്ളത്തിനു കറുത്ത നിറം വരികയാണെങ്കിൽ കൂണ് വിഷാംശമുള്ളതാണ്.
ഉരുളക്കിഴങ്ങ് വറുക്കുന്നതിനു(മെഴുക്കുപുരട്ടി ) മുമ്പ് മഞ്ഞൾപ്പൊടി കലക്കിയ ഉപ്പുവെള്ളത്തിൽ കുറച്ചു സമയം ഇടുക.പിന്നീടെടുത്ത് തുണികൊണ്ടു തുടച്ചിട്ടു വറുത്താൽ സ്വർണ്ണനിറവും നല്ല കരുകരുപ്പും കിട്ടും.