Newsthen Special
-
പാകിസ്താനില്‍നിന്ന് മൈക്രോ സോഫ്റ്റും പിന്‍വാങ്ങുന്നു; രാജ്യം സൃഷ്ടിച്ച ഗുരുതര പരിസ്ഥിതിയുടെ സൂചന, ആഗോള ഭീമന്‍മാര്‍ക്കുപോലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് ആദ്യ കണ്‍ട്രി മേധാവി; സേവനങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് മൈക്രോസോഫ്റ്റ്; കത്തു നല്‍കി പാകിസ്താനും
ന്യൂയോര്‍ക്ക്: പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്. 2000 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച് കാല്‍നൂറ്റാണ്ടു പിന്നിടുമ്പോഴാണു അടച്ചുപൂട്ടല്‍. എന്നാല്‍, ‘യുഗത്തിന്റെ അവസാനമാണെന്നാണു’ കമ്പനിയുടെ ആദ്യ കണ്‍ട്രി മേധാവി ജവാദ് റഹ്‌മാന്‍ ലിങ്ക്ഡ് ഇന്നിലെ പോസ്റ്റില്‍ പറഞ്ഞു. ‘ഇതൊരു കോര്‍പറേറ്റ് പുറത്തുകടക്കല്‍ മാത്രമല്ല. ഈ രാജ്യം സൃഷ്ടിച്ച പരിസ്ഥിതിയുടെ ഗുരുതരമായ സൂചനകൂടിയാണ്. മൈക്രോസോഫ്റ്റ് പോലെയുള്ള ആഗോള ഭീമന്‍മാര്‍ക്കുപോലും നിലനില്‍ക്കാന്‍ കഴിയാത്ത ഒന്ന്. പാകിസ്താന്‍ ഇത്തരം കമ്പനികള്‍ക്കായി എന്തു ചെയ്തു ചെയ്തില്ല എന്നു വിലയിരുത്തുന്നതുകൂടിയാണ് ഈ പിന്‍വാങ്ങല്‍’ എന്നും അദ്ദേഹം എഴുതി. റെഡ്മണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കു മൈക്രോസോഫ്റ്റും പാകിസ്താനില്‍നിന്നുള്ള പിന്‍മാറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഉപഭോക്തൃ കരാറുകളെയും സേവനങ്ങളെയും ഈ മാറ്റം ബാധിക്കില്ലെന്നും മൈക്രോ സോഫ്റ്റ് വക്താവ് പറഞ്ഞു. ലോകമെമ്പാടും ഈ മാതൃക വിജയകരമായി പിന്തടരുന്നു. ഉപഭോക്താക്കള്‍ക്ക് ഇതുവരെ ലഭിച്ച എല്ലാ സേവനങ്ങളും തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൈക്രോ സോഫ്റ്റിന്റെ ഓപ്പറേഷണല്‍ പുനസംഘടനയാണിതെന്നും തുടര്‍ന്നുള്ള സേവനങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു പാകിസ്താന്‍ കത്തു പുറത്തുവിട്ടിട്ടുണ്ട്. പാകിസ്താന്‍…
Read More » -
വേലിതന്നെ വിളവു തിന്നുന്നോ? ഡിജിറ്റല്‍ സര്‍വകലാശാലയിലെ കോടികളുടെ പ്രോജക്ടുകള്‍ സ്വന്തം കമ്പനികള്‍ ഉണ്ടാക്കി അധ്യാപകര്‍ അടിച്ചു മാറ്റുന്നെന്ന് റിപ്പോര്‍ട്ട്; ഗുരുതര ചട്ടലംഘനം എണ്ണിപ്പറഞ്ഞ് ഡോ. സിസ തോമസിന്റെ കത്ത്; ചിലര്‍ക്ക് അഞ്ചു കമ്പനികള്‍വരെ സ്വന്തം!
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാലയിലെ അധ്യാപകര്‍ സ്വന്തമായി കമ്പനികളുണ്ടാക്കി സര്‍വകലാശാലയുടെ പ്രോജക്ടുകള്‍ കൈപ്പടിയില്‍ ഒതുക്കുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസ്. സര്‍വകലാശാലയുടെ ജീവനക്കാരെയും സൗകര്യങ്ങളെയും ഈ സ്വകാര്യ സംരംഭങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇത്തരം ഗുരുതര ചട്ടലംഘനങ്ങള്‍ എണ്ണിപറഞ്ഞ് വി.സി ഗവര്‍ണര്‍ക്കയച്ച കത്ത് പുറത്ത്. മുഖ്യമന്ത്രി പ്രോചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാല ഐ.ടി വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സര്‍വകലാശാലക്ക് സര്‍ക്കാര്‍ നേരിട്ട് വളരെ കുറച്ച് ഫണ്ട് മാത്രമേ നല്‍കുന്നുള്ളൂ. പ്രവര്‍ത്തന മൂലധനം വിവിധ പ്രോജക്ടുകളിലൂടെയാണ് കണ്ടെത്തേണ്ടത്. കേന്ദ്രസര്‍ക്കാരിന്റേത് ഉള്‍പ്പെടെ പല ഏജന്‍സികളുടെയും പദ്ധതികള്‍ സര്‍വകലാശാലക്ക് ലഭിക്കും. ഇത് മുതലെടുക്കാനായി സര്‍വകലാശാലയിലെ മുതിര്‍ന്ന പല അധ്യാപകര്‍ക്കും സ്വന്തമായി കമ്പനികളുമുണ്ട്. ചിലര്‍ക്ക് അഞ്ചിലധികം കമ്പനികളുണ്ടെന്നാണ് വിവരം. പ്രോജക്ടുകള്‍ ഈ കമ്പനികള്‍ക്കാകും കൈമാറുന്നത്. ബന്ധപ്പെട്ട പലജോലികള്‍ക്കും സര്‍വകലാശാലയിലെ ജീവനക്കാരെ നിയോഗിക്കും. സര്‍വകലാശാലയിലെ സൗകര്യങ്ങളും യഥേഷ്ടം ഇതിനായി ഉപയോഗിക്കും. ജൂണ്‍ 30 ന് ഇക്കാര്യങ്ങളെല്ലാം കാണിച്ച് സര്‍വകലാശാലയുടെ വി.സി ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് കത്തു നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ഗ്രഫീന്‍…
Read More » -
‘വെയില്‍ കാഞ്ഞു കിടക്കുമ്പോള്‍ പള്ളയ്ക്കു ഡ്രോണ്‍ കയറ്റും’; ട്രംപിന് എതിരേ ഭീഷണിയുമായി ഇറാന്‍; ‘രക്ത സഖ്യ’മെന്ന പേരില്‍ ക്രൗഡ് ഫണ്ടിംഗിലൂടെ 27 ദശലക്ഷം ഡോളര്‍ ശേഖരിച്ചെന്നും വെളിപ്പെടുത്തല്‍; അവസാനയായി വെയില്‍ കാഞ്ഞത് ഏഴാം വയസിലെന്ന് പരിഹസിച്ച് ട്രംപ്
ടെഹ്‌റാന്‍: യുഎസുമായുള്ള ബന്ധം പൂര്‍വാധികം വഷളായതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെട്ടേക്കാമെന്ന സൂചനകള്‍ നല്‍കി ഇറാന്‍. ഫ്‌ലോറിഡയിലെ വസതിയില്‍ പോലും ട്രംപ് സുരക്ഷിതനല്ലെന്നാണ് ഇറാന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനും ഖമേനിയുടെ വിശ്വസ്തനുമായ ജവാദ് ലറിജാനിയുടെ വാക്കുകളാണു വിവാദമാകുന്നത്. വെയില്‍ കാഞ്ഞ് കിടക്കുമ്പോള്‍ ട്രംപ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടേക്കാമെന്നാണ് ഇറാന്റെ പ്രകോപനം. ‘ട്രംപിന് ഇനി പഴയതുപോലെ മാര്‍ എ ലഗോയില്‍ വെയില്‍ കാഞ്ഞ് കിടക്കാന്‍ പറ്റിയെന്ന് വരില്ല. അങ്ങനെ കിടക്കുമ്പോള്‍ കുഞ്ഞന്‍ ഡ്രോണ്‍ ട്രംപിന്റെ പൊക്കിള്‍ തുളച്ച് കയറും. കാര്യങ്ങള്‍ അത്ര ലളിതമാണ്’ എന്നായിരുന്നു ലറിജാനിയുടെ വാക്കുകള്‍. ഇറാന്‍ സൈനിക ജനറലായ ഖ്വാസിം സുലൈമാനിയെ വധിച്ചതില്‍ ട്രംപിന്റെ പങ്ക് സൂചിപ്പിച്ചായിരുന്നു ഈ വാക്കുകള്‍. ഇറാന്റെ ഭീഷണി ശ്രദ്ധയില്‍പ്പെട്ടോ എന്ന ചോദ്യങ്ങളോട്, അതൊരു ഭീഷണിയാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നാണ് അവസാനമായി വെയില്‍ കാഞ്ഞതെന്ന നര്‍മം കലര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ‘അത് കുറേയേറെ മുന്‍പാണ്, എനിക്ക് ഏഴു വയസുള്ളപ്പോളോ മറ്റോ ആണ്.…
Read More » -
ക്രിക്കറ്റിലെ ‘പവര്‍ഹൗസി’ന് എന്തു പറ്റി? ആറുമാസം കൂടുമ്പോള്‍ കോച്ചിനു മാറ്റം! ക്രിക്കറ്റ് അക്കാദമിയും ആവശ്യത്തിനു പണവുമില്ല; തീവ്രവാദ ആക്രമണവും സ്വജന പക്ഷപാതവും പച്ചപ്പടയ്ക്ക് ഏല്‍പ്പിച്ചത് വന്‍ ആഘാതം; വിന്‍ഡീസും ശ്രീലങ്കയും പോലെ പാക് ക്രിക്കറ്റിന്റെ ഭാവിയും ഇരുളിലേക്കോ?
ന്യൂഡല്‍ഹി: ഒരുകാലത്തു ക്രിക്കറ്റിലെ ‘പവര്‍ഹൗസ്’ എന്നറിയപ്പെട്ടിരുന്ന പാകിസ്താന്‍ ഇന്നു വന്‍ തകര്‍ച്ചയുടെ വക്കില്‍. മോശം ടീം മാനേജ്‌മെന്റും രാഷ്ട്രീയ അതിപ്രസരവും അധികാരക്കൊതിമൂത്ത ഉദ്യോഗസ്ഥരും ചേര്‍ന്ന് മികച്ച ടീമായിരുന്ന പാകിസ്താനെ ഇന്നു പടുകുഴിയിലേക്കാണു തള്ളിവിടുന്നത്. അടുത്തിടെ പുതിയൊരു ഹെഡ്‌കോച്ചിനെ നിയമിച്ചതോടെയാണു പാക് ക്രിക്കറ്റ് ടീമിലെ അധികാര വടംവലിയെക്കുറിച്ചുള്ള ചര്‍ച്ചകളും പുറത്തുവന്നത്. നാലുവര്‍ഷത്തിനിടെ വന്ന ഏഴാമത്തെ കോച്ചാണിത്. നിരന്തരമായ പ്രതിസന്ധിയിലൂടെയാണു ടീം കടന്നുപോകുന്നതെന്ന് ഇതു വ്യക്തമാക്കുന്നു. കഴിഞ്ഞ ഏപ്രില്‍വരെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ച അസ്ഹര്‍ മഹമൂദിനെയാണ് ആക്ടിംഗ് ഹെഡ് കോച്ചായി നിയമിച്ചത്. 1996ല്‍ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ തോല്‍വിയറിഞ്ഞതോടെയാണു ടീമിന്റെ ശനിദശ തുടങ്ങിയത്. ടി 20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരേ 4-1ന് ആണു പരാജയപ്പെട്ടത്. പിന്നാലെ നടന്ന ഏകദിനത്തിലും 3-0 എന്ന നിലയില്‍ നാണംകെട്ടു. കുറഞ്ഞുവരുന്ന ആരാധക പിന്തുണയ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ ആശങ്കകളും ടീമിന്റെ പ്രകടനത്തെ പിന്നോട്ടു കൊണ്ടുപോയി. മഹമൂദിന്റെ നിയമനത്തിലൂടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഒരു റീസെറ്റ് ബട്ടണ്‍ ഞെക്കാനാണ്…
Read More » -
ശക്തമായ ഭരണവിരുദ്ധ തരംഗം? കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ കൂടുതല്‍പേര്‍ ഇഷ്ടപ്പെടുന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്; എക്‌സില്‍ പങ്കിട്ട പോസ്റ്റിനു പിന്നാലെ ചൂടന്‍ ചര്‍ച്ച; വി.ഡി. സതീശന് തരൂരിന്റെ പകുതി പിന്തുണമാത്രം; പിണറായിയേക്കാള്‍ താത്പര്യം ശൈലജ ടീച്ചറിനോടെന്നും സര്‍വേ
തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ കോണ്‍ഗ്രസിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന ശശി തരൂര്‍ ലക്ഷ്യമിടുന്നതു മുഖ്യമന്ത്രി പദമോ? സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഷെയര്‍ ചെയ്ത സര്‍വേ ഫലമാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചയക്ക് ഇടയാക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ തരൂരിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നെന്ന സര്‍വേഫലമാണ് അദ്ദേഹം എക്‌സില്‍ പങ്കുവച്ചത്. സ്വകര്യ ഗവേഷണ സ്ഥാപനം നടത്തിയ ‘കേരള വോട്ട് വൈബ് സര്‍വേ 2026’ല്‍ മുഖ്യമന്ത്രി പദത്തില്‍ തരൂരിന് മുന്‍തൂക്കം നല്‍കുന്ന സര്‍വേ ഫലമാണുള്ളത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. സര്‍വേ പ്രകാരം തരൂരിനെ 28.3 ശതമാനം പേരാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് 15.4 ശതമാനം പേര്‍ പിന്തുണക്കുന്നു. യു.ഡി.എഫില്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായും സര്‍വേ പറയുന്നു. @shashtharoor emerges as the best bet for…
Read More » -
ദയാധനം നല്‍കി മോചിപ്പിക്കാന്‍ ഇപ്പോഴും അവസരമെന്ന് സാമുവല്‍ ജെറോം; നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം; ഹൂതികളുമായി ചര്‍ച്ചയ്ക്ക് അഫ്ഗാന്‍വഴി നീക്കം; സ്ഥിതി സൂഷ്മമായി നിരീക്ഷിക്കുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍, ശിക്ഷിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തിരക്കിട്ട ശ്രമം തുടരുന്നതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കാനാണ് യെമന്‍ ജയില്‍ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങള്‍ക്കായി ബാക്കി ലഭിക്കുക ഒരാഴ്ച്ച സമയം മാത്രമാണ്. ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങള്‍ സങ്കീര്‍ണ്ണമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹൂതി റിബലുകളുമായി കൂടിക്കാഴ്ച നടത്തുന്നതാണ് ഇന്ത്യക്കുമുന്നിലുള്ള പ്രധാന പ്രശ്‌നം. നേരത്തേ ഇറാന്‍ വഴിയായിരുന്നു ശ്രമമെങ്കിലും നിലവിലെ സാഹചര്യം അനുഗുണമല്ല. പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനില്‍ ജോലി ചെയ്യുന്നതിനിടെ യെമനി പൗരനെ തലാല്‍ അബ്ദു മെഹദിയെ കൊലപ്പെടുത്തി എന്നാണ് കേസ്. കുടുംബം മാപ്പ് നല്‍കിയാല്‍ വധശിക്ഷ റദ്ദാക്കാനാകും. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് നിലവില്‍ യെനിലെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിമിഷ തടവില്‍ കഴിയുന്ന…
Read More » -
മാവോയ്ക്കു ശേഷമുള്ള കരുത്തുറ്റ നേതാവ് ഷി ജിന്‍പിംഗ് അധികാരം ഒഴിയുന്നോ? പൊതുവേദികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നു; ബ്രിക്‌സ് സമ്മേളനത്തിലും ഇല്ല; ചൈനീസ് സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളിയില്‍; താരിഫ് യുദ്ധം കയറ്റുമതിയെയും ബാധിച്ചു; അധികാര വികേന്ദ്രീകരണം ലക്ഷ്യമെന്നും ദേശീയ മാധ്യമം
ബീജിംഗ്: മാവോയ്ക്കുശേഷം ചൈന കണ്ട ഏറ്റവും കരുത്തുറ്റ നേതാവായ പ്രസിഡന്റ് ഷി ജിന്‍പിംഗ് അധികാരമാറ്റത്തിന് ഒരുങ്ങുന്നെന്നു റിപ്പോര്‍ട്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ഘടകങ്ങളിലേക്ക് അധികാരം കൈമാറാന്‍ ഒതുങ്ങുന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ദശാബ്ദത്തിലേറെയായി അധികാരത്തിലിരുന്ന ശേഷമാണ് ഷി ജിന്‍പിങ് സുപ്രധാന തീരുമാനങ്ങള്‍ക്ക് ഒരുങ്ങുന്ന വിവരം പുറത്ത് വരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സിപിസി) 24 അംഗ പൊളിറ്റിക്കല്‍ ബ്യൂറോ ജൂണ്‍ 30-ന് നടന്ന യോഗത്തില്‍ പുതിയ തീരുമാനങ്ങള്‍ അവലോകനം ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഷി ജിന്‍പിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ദേശീയ തലത്തിലെ മുന്‍ഗണ അര്‍ഹിക്കുന്ന ജോലികളില്‍ കൂടുതല്‍ കേന്ദ്രീകരിക്കാന്‍ അധികാര വികേന്ദ്രീകരണം ആവശ്യമുണ്ടെന്നാണ് സിന്‍ഹുവ റിപ്പോര്‍ട്ടിലെ വിശദീകരണം. മേയ് മുതല്‍ ഷി ജിന്‍പിംഗ് പൊതുവേദികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബ്രസീലില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഷി പങ്കെടുക്കുന്നില്ല. ഇതെല്ലാം അധികാരക്കൈമാറ്റത്തെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്. പ്രസിഡന്റായശേഷം ആദ്യമായാണ് ഷി ബ്രിക്‌സ്…
Read More » -
ഔട്ട് ഓഫ് സിലബസ് ആയി ആകാശ് ദീപ്; ഓരോ വിക്കറ്റും ടീമിനു മാത്രമല്ല, സഹോദരിക്കു കൂടിയാണ്; വിയര്‍ത്തു കളിച്ചതിനു പിന്നിലുണ്ടൊരു കണ്ണീര്‍ക്കഥ; ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരെല്ലാം ക്ലീന്‍ ബൗള്‍ഡ്
ലണ്ടന്‍: ഇന്ത്യന്‍ ബോളറുടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പേസര്‍ ആകാശ് ദീപ് നേട്ടം സമ്മാനിക്കുന്നത് സഹോദരിക്കാണ്. ഓരോ തവണ പന്ത് കയ്യിലെടുക്കുമ്പോള്‍ സഹോദരിയുടെ ചിന്തയാണു മനസില്‍ നിറയുന്നതെന്ന് ആകാശ് മല്‍സരശേഷം വെളിപ്പെടുത്തി. കാന്‍സര്‍ രോഗബാധിതയാണ് ആകാശ് ദീപിന്റെ സഹോദരി. ജസ്പ്രീത് ബുമ്രയേ പേടിക്കാതെ ഇറങ്ങിയ ഇംഗ്ലണ്ടിന് മുന്നിലേക്ക് ഔട്ട് ഓഫ് സിലബസായാണ് ആകാശ് ദീപ് എന്ന 28കാരന്‍ എത്തിയത്. ആദ്യ ഇന്നിങ്‌സില്‍ നാലുവിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റും. പേരുകേട്ട ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരെല്ലാം ആകാശ് ദീപിന്റെ പന്തില്‍ ക്ലീന്‍ ബോള്‍ഡായി. ബ്രൂക്കും, പോപ്പും, സ്മിത്തും, റൂട്ടും പുറത്തായവരില്‍ ഉള്‍പ്പെടുന്നു. കാന്‍സറിനെതിരെ പോരാടുന്ന സഹോദരിക്കുള്ളതാണ് ആകാശിന്റെ ഈ നേട്ടം. രണ്ടുമാസം മുമ്പാണ് സഹോദരിക്ക് രോഗം സ്ഥിരീകരിച്ചത്. സഹോദരിയുടെ മുഖത്ത് ചിരിസമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് ആകാശ് ദീപ് മല്‍സരശേഷം നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിഞ്ഞ് മാസങ്ങള്‍ക്കകമാണ് ആകാശിന്റെ അച്ഛനും സഹോദരനും മരണപ്പെട്ടത്. പിന്നീട് ആകാശ് കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി…
Read More »

