Newsthen Special

  • പണമൊഴുക്കിയും പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ബിജെപി; വാര്‍ഡുകളിലേക്ക് ലക്ഷങ്ങള്‍ ഒഴുകും; സമൂഹ മാധ്യമങ്ങള്‍ക്കായി 60 അംഗ പ്രഫഷണല്‍ ടീം; പ്രതിമാസ ചെലവ് ഒന്നരക്കോടി; ധൂര്‍ത്ത് ആരോപണം ഉയര്‍ത്തി എതിര്‍ചേരി

    തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ രാജീവ് ചന്ദ്രശേഖര്‍ പിടിമുറുക്കിയതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പണമൊഴുക്കിയാണെങ്കിലും പരമാവധി സീറ്റുകള്‍ പിടിക്കാന്‍ ലക്ഷ്യം. ജയ സാധ്യതയുള്ള കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ 10 മുതല്‍ 20 ലക്ഷം വരെ ചിലവഴിക്കാനാണ് നീക്കം. പഞ്ചായത്ത് വാര്‍ഡുകളില്‍ മൂന്നു മുതല്‍ അഞ്ച് ലക്ഷം രൂപ വരെയും ചെലവഴിക്കും. നഗരസഭാ വാര്‍ഡുകളില്‍ അഞ്ചു മുതല്‍ 10 ലക്ഷം രൂപ വരെയും ചെലവാക്കും. ഭരണം ലഭിക്കാന്‍ സാധ്യതയുള്ള പഞ്ചായത്തുകളില്‍ 10 ലക്ഷം രൂപ അധികമായി നല്‍കാനും തീരുമാനമുണ്ട്. പതിനായിരം വാര്‍ഡുകളില്‍ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദം. 25 നഗരസഭകളില്‍ ഭരണം ഉറപ്പാണെന്നും 400 ഗ്രാമപഞ്ചായത്തുകള്‍ പിടിച്ചെടുക്കുമെന്നും ദേശീയ നേതൃത്വത്തിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയെന്നാണു വിവരം. തൃശൂര്‍ കോര്‍പ്പറേഷനും തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി വേതനം നല്‍കി ആളുകളെ ചുമതലപ്പെടുത്താനും നീക്കമുണ്ട്. ഓരോ മേഖലയിലും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മുപ്പതിനായിരം…

    Read More »
  • അതുക്കും മേലെ! വിമാനത്തേക്കാള്‍ വേഗമുള്ള ട്രെയിന്‍ പരീക്ഷിച്ച് ചൈന; മണിക്കൂറില്‍ കുതിച്ചത് 620 കിലോമീറ്റര്‍ സ്പീഡില്‍; കാന്തിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തനം; നിശബ്ദമായി സഞ്ചാരം; ലോകത്തെ അമ്പരപ്പിച്ച് വീണ്ടും ചൈന

    ബീജിംഗ്: വെറും ഏഴുസെക്കന്‍ഡില്‍ 620 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കുന്ന, വിമാനത്തേക്കാള്‍ വേഗമുള്ള ട്രെയിനിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ചൈന. ലോകത്തെ ഏറ്റുവും വേഗമേറിയ ഗ്രൗണ്ട്-ലെവല്‍ ട്രെയിന്‍ എന്ന നേട്ടമാണ് ഈ വമ്പന്‍ വിജയത്തോടെ ചൈന സ്വന്തമാക്കിയത്. വേഗത്തിനൊപ്പം ഇടതവില്ലാതെ നിശബ്ദമായാണ് ഓട്ടമെന്നതും പുതിയ സാങ്കേതിക വിദ്യയുടെ ഭാവി വ്യക്തമാക്കുന്നു. കാന്തിക പ്ലവനശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ പാളത്തില്‍നിന്നു പൊങ്ങിനീങ്ങിയാകും സഞ്ചരിക്കുക. ട്രാക്കുമായി ട്രെയിനിന്റെ ഉരസല്‍ ഒഴിവാക്കുന്നിനും ലാഘവത്തോടെയുള്ള സഞ്ചാരത്തിനും ഇതു സഹായിക്കും. ഹാര്‍നെസ് മാഗ്‌ലേവ് സാങ്കേതികവിദ്യയെന്നാണിതിനെ വിശേഷിപ്പിക്കുന്നത്. വളരെച്ചരുങ്ങിയ സമയത്തില്‍ പരമാവധി വേഗത്തിലെത്താനും ഊര്‍ജത്തിന്റെ ഉപയോഗം കുറയ്ക്കാനും ട്രെയിനു കഴിയുന്നു. China’s driverless maglev train at 600 km/h: the world’s fastest ground-level ride. Feel the float! pic.twitter.com/2x6AyfJ9mp — Mao Ning 毛宁 (@SpoxCHN_MaoNing) July 10, 2025 ഡ്രൈവര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ എന്‍ജിന്‍ ആദ്യ പരീക്ഷണത്തില്‍തന്നെ മണിക്കൂറില്‍ 620 കിലോമീറ്റര്‍ വേഗം കൈവരിച്ചിരുന്നു.…

    Read More »
  • അച്ഛനും അമ്മയ്ക്കും ഒപ്പം പുതിയ കാറില്‍ ആദ്യ യാത്ര; വാഹനം നിര്‍ത്തിയത് ചാര്‍ജ് ചെയ്യാന്‍; അമ്മയുടെ മടിയില്‍ ഇരുന്ന് പാല്‍ കുടിക്കവേ മറ്റൊരു കാര്‍ പാഞ്ഞ് കയറി… ആ നഷ്ടം ഉള്‍ക്കൊള്ളാന്‍ ആകാതെ കുടുംബം, കണ്ണീരോടെ നാട്ടുകാരും

    കോട്ടയം: അച്ഛനും അമ്മയ്ക്കും ഒപ്പം വിനോദയാത്രയ്ക്ക് പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു അയാന്‍. അയല്‍വാസികള്‍ക്കെല്ലം ഏറെ ഇഷ്ടമായിരുന്നു അവനെ. അവരോടെല്ലം മടങ്ങി വരുമ്പോള്‍ കാണാം എന്ന് പറഞ്ഞാണ് വാഗമണ്ണിലേക്ക് അമ്മ ആര്യയ്ക്കും അച്ഛന്‍ ശബരിനാഥിനും അപ്പൂപ്പനുമൊക്കം വാഗമണ്ണിലേക്ക് യാത്ര തിരിച്ചത്. പുത്തന്‍ കാറില്‍ ആദ്യമായി യാത്ര പോകുന്നതിന്റെയും സന്തോഷത്തിലായിരുന്നു എല്ലാവരും. എന്നാല്‍ ഈ സന്തോഷന്‍ തല്ലിക്കെടുത്താന്‍ അവരുടെ ജീവിതത്തിലേക്ക് ഒരു ദുരന്തം കയറിവരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ആ ദുരന്തത്തില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ആ നാല് വയസ്സുകാരന്‍ ഇല്ലാതാകുമെന്നും ആരും കരുതിയില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുത്തന്‍ ഇലക്ട്രിക് കാറില്‍ നേമം ശാന്തിവിള ശാസ്താം നഗറിലെ നാഗമ്മാള്‍ ഹൗസില്‍ നിന്ന് പുറപ്പെട്ടത്. വാഗമണ്ണിലേക്കായിരുന്നു യാത്ര. ചാര്‍ജിങ് വണ്ടിയായതിനാല്‍ തന്നെ ഇടയ്ക്ക് ചാര്‍ജ് ചെയ്താണ് വന്നുകൊണ്ടിരുന്നത്. ശനിയാഴ്ച വൈകിട്ട് മൂന്നിന് വാഗമണ്‍ വഴിക്കടവില്‍ കുരിശുമലയിലേക്ക് തിരിയുന്ന് റോഡിനും ബസ് സ്റ്റാന്‍ഡിനും സമീപത്തുള്ള സ്വകാര്യ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ ഇട്ടിരിക്കുകയായിരുന്നു. പാല്‍ കുടിക്കണം എന്ന് പറഞ്ഞ്…

    Read More »
  • ഭോപ്പാല്‍ നവാബിന്റെ 15,000 കോടിയുടെ സ്വത്തുക്കള്‍ ചെറുമകന്‍ സെയ്ഫ് അലി ഖാനു നഷ്ടപ്പെടുമോ? നവാബിന്റെ മൂത്ത മകള്‍ക്ക് പാകിസ്താന്‍ പൗരത്വം; ബന്ധുക്കളുടെ ഹര്‍ജിയില്‍ നടനു തിരിച്ചടി; സര്‍ക്കാരിന്റെ ‘ശത്രു സ്വത്ത്’ നിയമവും മറികടക്കേണ്ടി വരും; രാജകൊട്ടാരങ്ങള്‍ മുതല്‍ ബംഗ്ലാവുകള്‍വരെ കണക്കില്ലാത്ത ആസ്തിയില്‍ ഇനി നിയമയുദ്ധം

    ന്യൂഡല്‍ഹി: ഹൈക്കോടതി വിധി തിരിച്ചടിയായതോടെ 15,000 കോടിയുടെ സ്വത്ത് നടന്‍ സെയ്്ഫ് അലിഖാനു നഷ്ടപ്പെടുമോ? ഹരിയാനയിലെ പട്ടൗഡി നാട്ടുരാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന ഇഫ്തിക്കര്‍ അലി ഖാന്റെ ചെറുമകനും ബോളിവുഡ് താരവുമായ സെയ്ഫ് അലി ഖാനെയും കുടുംബക്കാരെയും സ്വത്തിന്റെ അവകാശികളായി പ്രഖ്യാപിച്ച വിചാരണ കോടതി നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇപ്പോള്‍ ആഡംബര ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ഭോപ്പാല്‍ നഗരത്തിലെ നൂര്‍-ഉസ്-സബാഹ് കൊട്ടാരം, ഫ്‌ലാഗ്സ്റ്റാഫ് ഹൗസ്, കൊട്ടാരങ്ങള്‍, രാജകീയ ബംഗ്ലാവുകള്‍, സംസ്ഥാനത്തുടനീളം ചിതറിക്കിടക്കുന്ന മറ്റ് ഭൂമികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. സ്വത്ത് നിലനിര്‍ത്താന്‍ പുതിയ നിയമ പോരാട്ടത്തിനും സെയ്ഫ് ഒരുങ്ങിയിറങ്ങണം. കേസ് പുനപരിശോധിക്കാനും ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ വിധി പുറപ്പെടുവിക്കാനാമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, കേസിനൊപ്പം നടന്‍ പുതിയ വെല്ലുവിളികളും നേരിടേണ്ടിവരും. കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിനു വീട്ടില്‍വച്ചു കുത്തേറ്റു ഗുരുതര പരിക്കേറ്റിരുന്നു. ഈ സംഭവത്തിനുശേഷം സര്‍ക്കാരിന്റെ ‘ശത്രുസ്വത്ത്’ എന്നു മുദ്രകുത്തിയതിനെതിരേയും നിയമപരമായി നീങ്ങേണ്ടിവരും. ഇത് അത്ര എളുപ്പമല്ലെന്നാണു വിലയിരുത്തല്‍. ഠ സെയ്ഫ് അലി ഖാന്‍:…

    Read More »
  • വിവാദങ്ങള്‍ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലം; പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിന്? കേരളം ആരോഗ്യ രംഗത്ത് മുന്നില്‍, ആ കരുത്ത് തകര്‍ക്കരുത്: വീണാ ജോര്‍ജിന് പിന്തുണയുമായി ലത്തീന്‍ സഭ

    കോട്ടയം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പിന്തുണയുമായി ലത്തീന്‍ സഭ. നിലവിലെ വിവാദങ്ങളില്‍ മന്ത്രിയുടെ രാജി വയ്‌ക്കേണ്ടതില്ലായെന്ന് ലത്തീന്‍ സഭയുടെ മുഖപത്രമായ ജീവനാദത്തില്‍ ലേഖനം. അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്ന് ലേഖനത്തില്‍ ലത്തീന്‍ രൂപതാ വക്താവ് ഫാ. സേവ്യര്‍ കുടിയാംശേരി വ്യക്തമാക്കി. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ലേഖനത്തില്‍ ചോദിക്കുന്നു. ഇത് വിവാദങ്ങള്‍ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലമാണെന്ന് പരാമര്‍ശം. മന്ത്രി അവസരത്തിനൊത്ത പക്വത കാട്ടിയില്ല, അതിന് രാജി വേണ്ടതില്ലെന്നും പരാമര്‍ശം. ആരോഗ്യ രംഗത്ത് കേരളം മുന്നിലാണ്. ആ കരുത്ത് തകര്‍ക്കരുതെന്നും ലത്തീന്‍ രൂപതാ വക്താവ് ലേഖനത്തില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. മന്ത്രി രാജി വെക്കണമെന്ന ആവശ്യം അനാവശ്യമാണെന്നാണ് ലത്തീന്‍ സഭയുടെ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. രാജി ആവശ്യപ്പെടാനുള്ള വിഷയമായി ഇത് മാറുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഇതിനപ്പുറം…

    Read More »
  • എയര്‍ ഇന്ത്യ അപകടം: ദുരൂഹത വര്‍ധിപ്പിച്ച് കോക്ക്പിറ്റ് ഓഡിയോ; ആദ്യം ഓഫ് ആയത് ഇടത്തെ ഒന്നാം നമ്പര്‍ എന്‍ജിന്‍; ‘താനല്ല ചെയ്തത്’ എന്നു പ്രധാന പൈലറ്റ്; ടേക്ക് ഓഫ് ചെയ്ത നാലു സെക്കന്‍ഡില്‍ ഇന്ധന സ്വിച്ച് ഓഫായി; റാം എയര്‍ ടര്‍ബൈന്‍ പുറത്തു വന്നതിലും ദുരൂഹത; കോക്ക്പിറ്റില്‍ നടന്നതിനെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ

    ന്യൂഡല്‍ഹി: നിമിഷങ്ങള്‍ക്കുള്ളില്‍ 260 പേര്‍ വെന്തൊടുങ്ങിയ വിമാന ദുരന്തത്തിന്റെ വേദന അവസാനിക്കുംമുമ്പേ പുറത്തുവന്ന റിപ്പോര്‍ട്ട് ദുരൂഹത കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ്. ഇന്ധനനിയന്ത്രണ സ്വച്ചുകള്‍ രണ്ടും ഓഫായ നിലയിലായിരുന്നതാണ് എന്ന എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യാറോയുടെ പ്രാഥമിക കണ്ടെത്തല്‍ വ്യോമയാന മേഖലയെ ഞെട്ടിച്ചു. വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഇന്ധനനിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്ത നിലയിലേക്ക് മാറിയത് പറന്നുയരാനുള്ള ശക്തിയില്ലാതാക്കിയെന്നാണ് കണ്ടെത്തല്‍. വിമാനാപകടത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. വിമാനം പറന്നുയരുമ്പോള്‍ റണ്‍ എന്ന പൊഷിനിലുള്ള സ്വിച്ച് ലാന്‍ഡിങ്ങിന് ശേഷം മാത്രമാണ് കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റുക. പറന്നുയരുന്നതിനിടെ എന്തിനു സ്വിച്ച് ഓഫ് ചെയ്‌തെന്നും ‘താനല്ല ചെയ്തതെന്നു’ രണ്ടാം പൈലറ്റ് പറയുന്നതും റെക്കോഡിംഗില്‍ വ്യക്തമാണ്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇന്നലെ ഇതുവരെ പുറത്തുവന്ന ഊഹാപോഹങ്ങളെല്ലാം തെറ്റായിരുന്നു എന്നാണു വ്യക്തമാകുന്നത്. അപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്. ലോകത്ത് ഒരു പൈലറ്റും ചെയ്യാത്ത പ്രവൃത്തി എന്തിന് പരിണതപ്രജ്ഞരെന്നു പറയുന്ന പൈലറ്റുമാര്‍ ചെയ്തു? ആരുടെയെങ്കിലും നിര്‍ദേശപ്രകാരമായിരുന്നോ ഈ നീക്കം? പറന്നുയരുമ്പോള്‍ പിന്നിലേക്കു മടക്കേണ്ട…

    Read More »
  • കേരള സര്‍വകലാശാലയില്‍ ഫയല്‍നീക്കം പൂര്‍ണമായി നിയന്ത്രിച്ചു രജിസ്ട്രാര്‍; ഡിജിറ്റല്‍ ഫയലിംഗ് കണ്‍ട്രോള്‍ വേണമെന്ന മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദേശം തള്ളി സോഫ്റ്റ്‌വേര്‍ കമ്പനി; മിനി കാപ്പനെതിരേ നടപടി ഭയന്ന് സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ വിസി

    തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദ്ദേശം തള്ളി ഫയല്‍ നീക്കം പൂര്‍ണമായും നിയന്ത്രിച്ച് രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറും സംഘവും. ഡിജിറ്റല്‍ ഫയലിംങ് നിയന്ത്രണം തനിക്ക് വേണമെന്ന വി.സിയുടെ ആവശ്യം സോഫ്റ്റ്വെയര്‍ സര്‍വീസ് നല്‍കുന്ന കമ്പനിയും തള്ളി. അഡ്മിന്‍ അധികാരം നല്‍കിയ നോഡല്‍ ഓഫീസര്‍മാരെ പിന്‍വലിക്കണമെന്ന നിര്‍ദേശവും സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍ അംഗീകരിച്ചില്ല. സൂപ്പര്‍ അഡ്മിന്‍ ആക്‌സസ് വി.സിക്ക് മാത്രം ആക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും വിസിക്ക് സര്‍വകലാശാലയുമായി കരാര്‍ ഇല്ലെന്നായിരുന്നു സോഫ്റ്റ്വെയര്‍ കമ്പനിയുടെ മറുപടി. കെല്‍ട്രോണ്‍ ആണ് സോഫ്റ്റ്വെയര്‍ കമ്പനിയെ കരാര്‍ ഏല്‍പ്പിച്ചത്. ഇതോടെ അനില്‍കുമാറില്‍ നിന്ന് ഫയല്‍ നീക്കം തടയാനുള്ള വിസിയുടെ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍ അയക്കുന്ന എല്ലാ ഫയലുകളും വിസി തിരിച്ചയക്കുകയാണ്. കഴിഞ്ഞ ദിവസം വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകള്‍ അയക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. പകരം കെ എസ് അനില്‍ കുമാറിന് തന്നെ ഫയലുകള്‍…

    Read More »
  • ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമയ്‌ക്കെതിരേ കോടതിയില്‍ വിചിത്ര വാദങ്ങളുമായി സെന്‍സര്‍ ബോര്‍ഡ്; അക്കമിട്ടു നിരത്തി അഞ്ചു കാര്യങ്ങള്‍; ‘പേരു തെരഞ്ഞെടുത്തത് മനപ്പൂര്‍വം, ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടയാള്‍ സീതയുടെ പേരുള്ള കഥാപാത്രത്തെ സഹായിക്കുന്നു, മറ്റൊരു മതക്കാരന്‍ വേദനിപ്പിക്കുന്നു’

    കൊച്ചി: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി അഭിനയിച്ച മലയാള ചിത്രം ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയുടെ നിര്‍മാതാക്കള്‍ ‘എഡിറ്റിംഗ്’ നടത്തി ചിത്രം പുറത്തിറക്കാമെന്നു കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ കടുംപിടിത്തത്തിനു വഴങ്ങിയാണ് ഇതിനു തുനിയുന്നതെന്നു വ്യക്തമായതിനു പിന്നാലെ ബോര്‍ഡ് കോടതിയില്‍ നടത്തിയ വാദങ്ങളും പുറത്തുവന്നു. സിനിമയിലെ കഥാപാത്രമായ ജാനകിയെന്നത് സീതയുടെ മറ്റൊരു പേരാണെന്നും ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നു എന്നുമായിരുന്നു ബോര്‍ഡിന്റെ വാദം. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മ്മാതാക്കള്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് ഉടന്‍ തിയേറ്ററുകളില്‍ എത്തിയേക്കാം. ചിത്രത്തിന് 96 കട്ടുകള്‍ നിര്‍ദ്ദേശിക്കാന്‍ ബോര്‍ഡ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, രണ്ട് പ്രത്യേക മാറ്റങ്ങള്‍ മാത്രമേ തേടുന്നുള്ളൂ എന്ന് ബുധനാഴ്ച കേരള ഹൈക്കോടതിയെ അറിയിച്ചു. ആദ്യത്തേത്, സിനിമയുടെ പേര് ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ പരിഷ്‌കരിക്കുക എന്നതാണ്. ‘ജാനകി’ എന്ന പേര് ‘ജാനകി വി’ അല്ലെങ്കില്‍ ‘വി ജാനകി’ എന്നു…

    Read More »
  • നായനാര്‍ വധശ്രമം മുതല്‍ കളമശേരി ബസ് കത്തിക്കല്‍ വരെ; ലഷ്‌കര്‍ ദക്ഷിണേന്ത്യാ കമാന്‍ഡറായ മലയാളി; ആരാണ് തടിയന്റവിടെ നസീര്‍?

    കൊച്ചി: നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയാവുകയും, വിചാരണ പൂര്‍ത്തിയായ കേസുകളില്‍ കുറ്റവാളിയെന്ന് കണ്ടെത്തി ഇപ്പോള്‍ തടവില്‍ കഴിയുകയും ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് തടിയന്റവിടെ നസീര്‍ അഥവാ ഉമ്മര്‍ ഹാജി എന്നറിയപ്പെടുന്ന നീര്‍ച്ചാല്‍ ബെയ്തുല്‍ ഹിലാലില്‍ തടിയന്റവിടെ നസീര്‍. കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസ്, 2008ലെ ബെംഗളുരു സ്‌ഫോടന പരമ്പര കേസ്, ഇ കെ നായനാര്‍ വധശ്രമക്കേസ്, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി നടത്തിയ കാച്ചപ്പള്ളി ജ്വല്ലറി കവര്‍ച്ച, കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്, അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനമാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് കളമശ്ശേരിയില്‍ കത്തിച്ച കേസ് തുടങ്ങിയവയാണ് തടിയന്റവിടെ നസീര്‍ ഉള്‍പ്പെട്ട പ്രധാന കേസുകള്‍. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ് ഇയാള്‍ എന്നാണ് പറയപ്പെടുന്നത്. മുന്‍ പിഡിപി പ്രവര്‍ത്തകനും കണ്ണൂര്‍ ഏരിയയില്‍ ഭാരവാഹിയും ആയിരുന്നു. കേരളത്തില്‍ നിന്നും മുസ്ലിം യുവാക്കളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുകയും അവര്‍ കാശ്മീരില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത…

    Read More »
  • ഗൂഗിളിന് വെല്ലുവിളിയാകും; വെബ് ബ്രൗസര്‍ പുറത്തിറക്കാന്‍ ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ; ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റി മറിക്കും; ഗൂഗിളിന്റെ പരസ്യ വിപണിയെയും ബാധിച്ചേക്കും

    സാന്‍ഫ്രാന്‍സിസ്‌കോ: ചാറ്റ് ജിപിടിയെന്ന എഐ പ്ലാറ്റ്‌ഫോം പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ച ഓപ്പണ്‍ എഐ പുതിയ വെബ്ബ്രൗസര്‍ പുറത്തിറക്കുന്നെന്നു റിപ്പോര്‍ട്ട്. നിലവില്‍ മുന്‍നിരയിലുള്ള ഗൂഗിള്‍ ക്രോമിനെ വെല്ലുവിളിക്കുന്ന വിധത്തിലാണ് ബ്രൗസറെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബ്രൗസര്‍ പുറത്തിറങ്ങുമെന്നാണു വിവരം. ഇതുവരെയുള്ളതില്‍നിന്നു വ്യത്യസ്തമായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ബ്രൗസര്‍, ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റിമറിക്കുമെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ് ജിപിടി ഇന്ന് ഉപയോഗിക്കാത്ത മേഖലകളില്ല. ഗൂഗിളും, എക്‌സുമൊക്കെ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോമുകള്‍ പുറത്തിറക്കിയെങ്കിലും ഓപ്പണ്‍ എഐ പോലെ സ്വീകാര്യതയുണ്ടായിട്ടില്ല. യൂസര്‍ ഡാറ്റ പോലെ ഗൂഗിളിനെ വിപണിയില്‍ മുന്‍നിരയിലെത്തിച്ച സംഗതികളിലേക്ക് ഓപ്പണ്‍ എഐയ്ക്കു വളരെപ്പെട്ടെന്നു കടന്നെത്താന്‍ കഴിഞ്ഞേക്കും. നിലവില്‍ 500 ദശലക്ഷം സജീവ ഉപഭോക്താക്കള്‍ ചാറ്റ് ജിപിടിക്കുണ്ട്. ഓപ്പണ്‍ എഐ ബ്രൗസര്‍ കൂടി പുറത്തിറക്കുന്നതോടെ ഗൂഗിളിന്റെ പ്രധാന വരുമാന മാര്‍ഗമായ പരസ്യ വിപണിയിലേക്കും കൂടുതല്‍ ചൂഴ്ന്നിറങ്ങും. ചാറ്റ് ജിപിടിയാണ് ഇപ്പോള്‍ ഗൂഗിളിനെക്കാള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്നത്.…

    Read More »
Back to top button
error: