ലഷ്‌കറെ തോയ്ബയുടെ നിഴല്‍ സംഘടനയായ റസിസ്റ്റന്റ് ഫ്രണ്ടിനെ തീവ്രവാദികളാക്കി പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയുടെ നയതന്ത്ര വിജയയെന്ന് വിദേശകാര്യ വകുപ്പ്; പഹല്‍ഗാം ആക്രമണം ഏറ്റവും നിഷ്ഠൂരമായ പ്രവൃത്തിയെന്ന് മാര്‍ക്കോ റൂബിയോ

വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ (ടിആര്‍എഫ്) ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ടി ആര്‍എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായാണ് ടിആര്‍എഫ് അറിയപ്പെടുന്നത്.
ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും റൂബിയോ വ്യക്തമാക്കി. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 219, എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരം ടിആര്‍എഫിനെയും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങളെയും വിദേശ ഭീകര സംഘടനാ പട്ടികയിലും (എഫ്ടിഒ) ആഗോള ഭീകര പട്ടികയിലും (എസ്ഡിജിടി) ഉള്‍പ്പെടുത്തിയതായി റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലും ആഗോള തലത്തിലും ലഷ്‌കറെയുടെ നിഴല്‍ സംഘടന ഭീഷണിയായി ഉയര്‍ന്നുവരുന്നു. 2008ലെ മുംബൈ ആക്രമണത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ടി.ആര്‍.എഫ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ടെന്നും റൂബിയോ ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ നീക്കത്തെ ഇന്ത്യന്‍ എംബസി സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും ഭീകര വിരുദ്ധ നിയമത്തില്‍ കാട്ടുന്ന ഐക്യത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്നും എംബസി വൃത്തങ്ങള്‍ പറഞ്ഞു. ടി.ആര്‍.എഫിന്റെ തലവന്‍ ഷേഖ് സജ്ജദ് ഗുള്‍ ആണ് ആക്രമണത്തിന്റെ ‘മാസ്റ്റര്‍ മൈന്‍ഡ്’ എന്നാണ് എന്‍ഐഎ കണ്ടെത്തിയത്. ആദ്യം ടിആര്‍എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും പിന്നീടു പിന്നാക്കം പോയിരുന്നു.
കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ല,്കര്‍ ഇ തയ്ബയുടെ ഉപവിഭാഗമായി പ്രവര്‍ത്തിക്കുന്ന ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുക്കുകയായിരുന്നു. കശ്മീര്‍ റെസിസ്റ്റന്‍സ് എന്ന പേരിലും സംഘടന അറിയപ്പെടുന്നുണ്ട്. 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം സിവിലിയന്മാര്‍ക്ക് നേരെയുണ്ടാകുന്ന ഏറ്റവും നീചമായ ആക്രമണമായിരുന്നു പഹല്‍ഗാം ഭീകരാക്രമണമെന്നും യുഎസ് അധികൃതര്‍ സൂചിപ്പിച്ചു.
ഇവരുടെ സാന്നിധ്യം കണ്ടെത്തിയാല്‍ കടുത്ത നടപടിയെടുക്കാന്‍ ഇന്ത്യക്കു കഴിയുമെന്നതാണ് പ്രഖ്യാപനത്തിന്റെ ഗുണം. ലഷ്‌കറെ പോലുള്ള സംഘടനകളെ ലോകം തീവ്രവാദികളായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇവര്‍ അനുബന്ധ സംഘടനകള്‍ രൂപീകരിച്ച് നിഴല്‍ യുദ്ധങ്ങള്‍ ആരംഭിച്ചത്. പാകിസ്താനിലടക്കം ശക്തമായ ഇടപെടല്‍ നടത്താന്‍ ഇത് ഇന്ത്യയെ സഹായിക്കുമെന്നാണു വിലയിരുത്തുന്നത്.






