Newsthen Special
-
ട്രംപിന്റെ താരിഫുകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കി; കമ്പനികള്‍ക്ക് എങ്ങനെ റീഫണ്ട് ലഭിക്കും? തിരികെ നല്‍കേണ്ടി വരിക 175 ബില്യണ്‍ ഡോളര്‍ വരുന്ന അധിക നികുതി; ഗുരുത പ്രത്യാഘാതമെന്ന് വിയോജനക്കുറിപ്പ് എഴുതിയ ജഡ്ജി
വില്‍മിംഗ്ടണ്‍: സാമ്പത്തിക അടിയന്തരാവസ്ഥാ നിയമപ്രകാരം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും ഏകദേശം 175 ബില്യണ്‍ ഡോളര്‍ വരുന്ന നിയമവിരുദ്ധ താരിഫുകള്‍ ഗവണ്‍മെന്റ് എങ്ങനെ തിരികെ നല്‍കണം (refund) എന്നതില്‍ അവ്യക്തത. താരിഫുകള്‍ എങ്ങനെയാണ് ശേഖരിക്കുന്നത്? താരിഫുകള്‍ക്ക് വിധേയമായ മിക്കവാറും എല്ലാ സാധനങ്ങള്‍ക്കും, ഇറക്കുമതിക്കാരന്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയില്‍ ബോണ്ട് സമര്‍പ്പിക്കുകയും സാധനങ്ങള്‍ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിനായി ഏകദേശ താരിഫ് തുക നല്‍കുകയും ചെയ്യുന്നു. ഈ സാധനങ്ങളുടെ മേലുള്ള താരിഫിന്റെ അന്തിമ നിര്‍ണ്ണയം സര്‍ക്കാരാണു നടത്തുന്നത്. ‘ലിക്വിഡേഷന്‍’ (liquidation) എന്നറിയപ്പെടുന്ന പ്രക്രിയ സാധാരണയായി സാധനങ്ങള്‍ എത്തി 314 ദിവസങ്ങള്‍ക്ക് ശേഷമാണ് നടക്കുന്നത്. അധികമായി നല്‍കിയ തുക റീഫണ്ട് ചെയ്യപ്പെടും, അല്ലെങ്കില്‍ കുറവുണ്ടെങ്കില്‍ ഇറക്കുമതിക്കാരന്‍ അത് നികത്തണം. സുപ്രീം കോടതി ഈ കേസ് പരിഗണിക്കുന്ന സമയത്ത് അന്തിമ താരിഫ് പേയ്മെന്റുകള്‍ നിശ്ചയിക്കുന്ന പ്രക്രിയ തടയാന്‍ ഇറക്കുമതിക്കാര്‍ യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതിയില്‍ (Court of…
Read More » -
അന്യഗ്രഹ ജീവികളെക്കുറിച്ച് വെളിപ്പെടുത്താന്‍ ട്രംപ് തയാറെടുക്കുന്നോ? പ്രസംഗം തയാറാണെന്ന് ലാറ ട്രംപ്; മറ നീക്കുന്നത് ഏരിയ 51ല്‍ ഇതുവരെ ഒളിപ്പിച്ച രഹസ്യങ്ങളോ? ‘ശരിയായ സമയത്ത് പുറത്തുവിടുമെന്നു’ ലാറ
ന്യൂയോര്‍ക്ക്: അന്യഗ്രഹ ജീവികളുടെ (Alien life) സാന്നിധ്യം കണ്ടെത്തുന്ന ദിവസം രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു പ്രസംഗം തയാറാക്കി വെച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ മരുമകള്‍ ലാറ ട്രംപ്. ന്യൂയോര്‍ക്ക് പോസ്റ്റിന്റെ ‘പോഡ് ഫോഴ്സ് വണ്‍’ (Pod Force One) എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു 43-കാരിയായ ലാറ. അന്യഗ്രഹ ജീവികളെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന് താനും ഭര്‍ത്താവ് എറിക്കും ചോദിച്ചപ്പോള്‍ ട്രംപ് വളരെ തന്ത്രപരമായ മറുപടികളാണ് നല്‍കിയതെന്ന് ലാറ വെളിപ്പെടുത്തി. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ അടുത്തിടെ ഒരു അഭിമുഖത്തില്‍ അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചും പോഡ്കാസ്റ്റില്‍ ചര്‍ച്ചയായി. അന്യഗ്രഹ ജീവികളുണ്ടെന്ന് ഒബാമ സൂചന നല്‍കിയെങ്കിലും, പിറ്റേന്ന് തന്നെ അദ്ദേഹം അത് തിരുത്തിപ്പറയുകയും തന്റെ പ്രസിഡന്റ് കാലാവധിയില്‍ അത്തരം തെളിവുകളൊന്നും കണ്ടിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ALSO READ ട്രംപിന്റെ താരിഫുകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കി; കമ്പനികള്‍ക്ക് എങ്ങനെ റീഫണ്ട് ലഭിക്കും? തിരികെ നല്‍കേണ്ടി വരിക 175…
Read More » -
തള്ളല്ല, ഇറക്കുമതിയുമല്ല! 8 മിനുട്ടില്‍ 36 കിലോമീറ്റര്‍; ഇന്ധനവും റണ്‍വേയും വേണ്ട; ആദ്യ എയര്‍ ടാക്‌സിയുമായി ഇന്ത്യ; ഭാരത് മണ്ഡപത്തിലെ എഐ സമ്മിറ്റില്‍ അഭിമാന നിമിഷം
ന്യൂഡല്‍ഹി: ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത യന്തിരന്‍ നായ്ക്കളെ കാണിച്ച് നാണക്കേടിന്റെ പടുകുഴിയില്‍നില്‍ക്കുന്ന ഇന്ത്യക്ക് അഭിമാനമായി എയര്‍ടാക്‌സി. നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ടാക്‌സിയുടെ പ്രോട്ടോ ടൈപ്പാണ് ഭാരത് മണ്ഡപത്തില്‍ നടന്ന എഐ ഇംപാക്ട് സമ്മിറ്റില്‍ പ്രദര്‍ശിപ്പിച്ചത്. ശാസ്ത്രകഥകളില്‍ കേട്ടിരുന്ന വിസ്മയം ഇന്ത്യ തദ്ദേശീയമായാണു വികസിപ്പിച്ചത്. ഐഐടി മദ്രാസുമായി സഹകരിച്ച് ‘ദി ഇ പ്ലെയിന്‍ കമ്പനി’ (The E Plane Company) വികസിപ്പിച്ചെടുത്ത ഈ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (e-VTOL) വിമാനം തിരക്കേറിയ നഗരങ്ങളിലെ യാത്രാസമയം കുറയ്ക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ വിമാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇതിന് ടേക്ക് ഓഫിനോ ലാന്‍ഡിംഗിനോ റണ്‍വേ ആവശ്യമില്ല. ലംബമായി ഉയരാനും താഴാനും കഴിയുന്നതിനാല്‍ (Vertical takeoff and landing) ജനസാന്ദ്രതയേറിയ നഗരങ്ങളില്‍ ഇത് ഏറെ അനുയോജ്യമാണ്. 36 കിലോമീറ്റര്‍ വെറും 8 മിനിറ്റില്‍ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുബി സിറ്റിയിലേക്കുള്ള 36 കിലോമീറ്റര്‍ ദൂരം റോഡ് മാര്‍ഗ്ഗം പിന്നിടാന്‍ ഏകദേശം…
Read More » -
മൂന്നു കളികളില്‍ ഡക്ക്! അഭിഷേകിനെ കൈയൊഴിയുമോ ഇന്ത്യ? നിര്‍ണായക തീരുമാനം വെളിപ്പെടുത്തി ഇന്ത്യന്‍ കോച്ച്; അടിക്കാന്‍ നില്‍ക്കാതെ ‘കൊട്ടിത്തുടങ്ങൂ’ എന്ന് ഉപദേശിച്ച് സുനില്‍ ഗവാസ്‌കര്‍
ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിലെ മോശം തുടക്കത്തിനു പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ടീമില്‍നിന്നു മാറ്റുമോയെന്ന ചര്‍ച്ച സജീവം. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ താരം പൂജ്യത്തിന് പുറത്തായി. മോശം പ്രകടനം ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ശക്തമായ പിന്തുണയുമായി ടീം മാനേജ്‌മെന്റ് രംഗത്തുണ്ട്. അഭിഷേകിനെ ടീമില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് മോണി മോര്‍ക്കല്‍ തള്ളി ‘അഭിഷേക് ശര്‍മ്മയെക്കുറിച്ച് ടീമിനുള്ളില്‍ അത്തരം ചര്‍ച്ചകളൊന്നുമില്ല. അദ്ദേഹം ടീമിനും കാണികള്‍ക്കും വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുക തന്നെ ചെയ്യും. അദ്ദേഹം ഒരു എന്റര്‍ടെയ്നറാണ്. നെറ്റ്സില്‍ അദ്ദേഹം പരിശീലനം തുടരുന്നുണ്ട്’ -മോര്‍ക്കല്‍ പറഞ്ഞു. അമിതമായ സമ്മര്‍ദ്ദമാണ് 25-കാരനായ ഈ ബാറ്ററെ ബാധിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ക്രീസില്‍ നിലയുറപ്പിക്കുന്നതിന് പകരം ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതാണു പ്രശ്‌നം. ‘അഭിഷേക് ശര്‍മ്മ മികച്ചൊരു താരമാണ്, എന്നാല്‍ പ്രതീക്ഷകളുടെ ഭാരം അദ്ദേഹത്തെ തളര്‍ത്തുന്നതായി തോന്നുന്നു. യുഎസ്എക്കെതിരായ മത്സരത്തില്‍ ഒരു…
Read More » -
ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിച്ചെന്ന് വീണ്ടും അവകാശവാദം; പുതിയ ട്വിസ്റ്റുമായി ട്രംപ്: ‘വിലകൂടിയ 11 വിമാനങ്ങള്‍ വെടിവെച്ചിട്ടു’; ഞാന്‍ ഈ പറയുന്നത് നരേന്ദ്ര മോദി കാണുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ്
വാഷിംഗ്ടണ്‍: 2025 മെയിലെ യുദ്ധത്തിനിടെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ താന്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓപ്പറേഷന്‍ സിന്ദൂറില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ പലതവണ നിഷേധിച്ചിട്ടും ട്രംപ് അവകാശവാദം ആവര്‍ത്തിക്കുന്നതില്‍ ദുരൂഹത. ഗാസ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ‘ബോര്‍ഡ് ഓഫ് പീസ്’ (Board of Peace) പരിപാടിയില്‍ സംസാരിക്കവെ, വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന അവകാശവാദം ട്രംപ് ഒരിക്കല്‍ കൂടി ഉന്നയിച്ചു. ’11 ജെറ്റുകള്‍ വെടിവെച്ചിട്ടു’ എന്നാണ് അദ്ദേഹം ഇത്തവണ ആരോപിച്ചത്. ഈ അവകാശവാദവും ഇന്ത്യ ശക്തമായി നിഷേധിച്ചതാണ്. ‘ധാരാളം പണം നഷ്ടമാകുന്ന അവസ്ഥ വന്നപ്പോള്‍, തങ്ങള്‍ക്ക് യുദ്ധം വേണ്ടെന്ന് അവര്‍ പറഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്. 11 ജെറ്റുകള്‍ വെടിവെച്ചിട്ടു. വളരെ വിലകൂടിയ ജെറ്റുകള്‍’- ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം തടഞ്ഞത് താനാണെന്ന് കഴിഞ്ഞ മാസങ്ങള്‍ക്കിടെ 80-ലധികം തവണ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. മാത്രമല്ല, വെടിവെച്ചിട്ട വിമാനങ്ങളുടെ എണ്ണത്തെക്കുറിച്ച് പലപ്പോഴായി വ്യത്യസ്ത കണക്കുകളാണ് അദ്ദേഹം നല്‍കുന്നത്.…
Read More » -
ചേലക്കര ലീഗുമായി വച്ചുമാറുന്നത് വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ ഭാര്യയെ മത്സരിപ്പിക്കാന്‍? കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി മോഹികളുടെ കൂട്ടപ്പൊരിച്ചില്‍; ‘പെയ്ഡ്’ വാര്‍ത്തയുമായി ജില്ലാ നേതാക്കള്‍; സതീശന്‍ തൃശൂര്‍ വിട്ടത് ‘തലപെരുത്ത്’
തിരുവനന്തപുരം: വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്കു മുന്നോടിയായി സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കം പാളിയതിനു പിന്നില്‍ എംപിമാര്‍ അടക്കമുള്ള സ്ഥാനാര്‍ഥി മോഹികളുടെ പിടിവാശി. നിലവില്‍ എതിര്‍ സ്ഥാനാര്‍ഥി ആരെന്നു മനസിലായ ശേഷം മാത്രം പ്രാഥമിക പട്ടികയില്‍നിന്ന് ആളുകളെ തെരഞ്ഞെടുത്താല്‍ മതിയെന്നാണ് നിര്‍ദേശം. അതേസമയം, ചില നേതാക്കന്‍മാരുടെ ഭാര്യമാരെയടക്കം മത്സരിപ്പിക്കാനുള്ള നീക്കം മണ്ഡലം വച്ചുമാറ്റമടക്കമുള്ള കാര്യങ്ങളിലേക്ക് എത്തുന്നെന്നും സ്ഥാനാര്‍ഥി നിര്‍ണയം വഷളാക്കുന്നു എന്നും ആരോപണമുണ്ട്. ഏറ്റവും കുടുതല്‍ നിയമസഭാ മണ്ഡലങ്ങളുള്ള, സംസ്ഥാനത്തെ സംബന്ധിച്ചു നിര്‍ണായകമായ തൃശൂരിലടക്കം സ്ഥാനാര്‍ഥി നിര്‍ണയം പാളുന്നതിനു കാരണം ഇതാണെന്നാണു വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ വി.ഡി. സതീശന്‍, പുതുയുഗ യാത്രയില്‍ ആവേശത്തോടെ പ്രസംഗിച്ചെങ്കിലും അതൃപ്തനായാണു മടങ്ങിയത്. പല മണ്ഡലത്തിലും സംഘടനയെ ചലിപ്പിക്കേണ്ട നേതാക്കള്‍തന്നെ വിഭാഗീയതയുടെ ഭാഗമായി നില്‍ക്കുകയാണ്. സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നാലെയുണ്ടായ തര്‍ക്കത്തിലും ആരോപണങ്ങളിലും സ്ഥാനം നഷ്ടമായ ജോസ് വള്ളൂര്‍, വടക്കാഞ്ചേരിയില്‍ നില്‍ക്കാനുള്ള നീക്കത്തിലാണ്. ഇവിടെ മുന്‍ എംഎല്‍എ അനില്‍ അക്കരയ്ക്കും താത്പര്യങ്ങളുണ്ട്. മണലൂര്‍ ടി.എന്‍. പ്രതാപന്‍…
Read More » -
നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?
ന്യൂഡല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ സാന്ദ്രതയുള്ള ഇന്ത്യ, ഇലക്‌ട്രോണിക് പാഴ് വസ്തുക്കളുടെ കേന്ദ്രമായി മാറുന്നെന്ന പരിദേവനം ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. എന്നാല്‍, വീടുകളിലെ മൂലയ്ക്കു പൊടിപിടിച്ചിരിക്കുന്ന പഴയ കേടായ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുമൊന്നും അങ്ങനെ കളയേണ്ടവയല്ല. അവ വെറും ഇലക്‌ട്രോണിക് ജഡങ്ങളല്ല, പകരം ശതകോടികള്‍ വിലമതിക്കുന്ന, ഉയര്‍ന്ന സാന്ദ്രതയുള്ള ധാതു നിക്ഷേപങ്ങളാണ്! ആറ്റോമിക് പരമാധികാരം ഇന്ത്യ ആറ്റോമിക് പരമാധികാരത്തിലേക്ക് (Atomic Sovereignty) കുതിക്കുമ്പോള്‍, ഏതൊരു പരമ്പരാഗത ഖനിയേക്കാളും സമ്പന്നമായ കരുതല്‍ ശേഖരത്തിന് മുകളിലാണിരിക്കുന്നതെന്നാണ് ഇന്നു വ്യവസായ ലോകം തിരിച്ചറിയുന്നത്. ഒരു രാഷ്ട്രത്തിന് തന്ത്രപ്രധാനമായ വസ്തുക്കളെ ആറ്റം (അണു) തലത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതിനെയാണ് ‘ആറ്റോമിക് പരമാധികാരം’ എന്നു പറയുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യക്കും ആവശ്യമായ കാന്തങ്ങള്‍, അതിശുദ്ധമായ ലോഹങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണ ഘടകങ്ങള്‍. സ്ട്രാറ്റജിക് ഗ്രേഡ് മെറ്റീരിയല്‍സ് (Strategic-grade materials) എന്ന് ശാസ്ത്രലോകം വിളിക്കും. വിദേശ ശക്തികളെ ആശ്രയിക്കാതെ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്നത് മുതല്‍…
Read More » -
മണലാരണ്യത്തിലെ അത്ഭുത വീണ്ടെടുക്കല്‍: ഇറാഖിലെ ശത്രുപാളയത്തില്‍ തകര്‍ന്നുവീണ അമേരിക്കയുടെ അഭിമാനമായ 580 കോടിയുടെ യുദ്ധവിമാനത്തെ സൈന്യം തിരികെ പിടിച്ച കഥ; നേരിട്ടത് സ്‌നൈപ്പര്‍ ആക്രമണം മുതല്‍ ഷെല്ലിംഗ് വരെ
വാഷിംഗ്ടണ്‍/ബാഗ്ദാദ്: യുദ്ധഭൂമിയില്‍ തകര്‍ന്നുവീഴുന്ന അത്യാധുനിക യുദ്ധവിമാനങ്ങള്‍ ശത്രുക്കള്‍ക്ക് ലഭിക്കാതിരിക്കാന്‍ ബോംബിട്ടു നശിപ്പിക്കുക എന്നതാണ് സാധാരണ രീതി. എന്നാല്‍, ഇറാഖിലെ അത്യന്തം അപകടകരമായ ഒരു മണലാരണ്യത്തില്‍ തകര്‍ന്നുവീണ തങ്ങളുടെ അഭിമാനമായ എംവി 22 ഓസ്‌പ്രേ (—-) വിമാനത്തെ വീണ്ടെടുക്കാന്‍ അമേരിക്കന്‍ സൈന്യം നടത്തിയത് മാസങ്ങള്‍ നീണ്ട സാഹസികമായ ഒരു ‘രഹസ്യ’ ദൗത്യമാണ്. 70 ദശലക്ഷം ഡോളര്‍ (ഏകദേശം 580 കോടി രൂപ) വിലമതിക്കുന്ന ഈ വിമാനം വീണ്ടെടുക്കാന്‍ നടത്തിയ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ മുതല്‍ ഓസ്‌പ്രേയുടെ ജനനം വരെ ഈ കഥ തുടങ്ങുന്നത് 1979-ലെ ഇറാന്‍ ബന്ദി പ്രതിസന്ധിയില്‍ നിന്നാണ്. ഇറാനിലെ യുഎസ് എംബസിയില്‍ ബന്ദികളാക്കപ്പെട്ട അമേരിക്കക്കാരെ രക്ഷിക്കാന്‍ നടത്തിയ ‘ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ’ (Operation Eagleclaw) പരാജയപ്പെട്ടത് അമേരിക്കന്‍ സൈന്യത്തിന് വലിയൊരു പാഠമായിരുന്നു. ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കുകയും സാങ്കേതിക തകരാറുകള്‍ സംഭവിക്കുകയും ചെയ്ത ആ ദുരന്തമാണ്, ഒരു വിമാനത്തിന്റെ വേഗതയും ഹെലികോപ്റ്ററിന്റെ വഴക്കവുമുള്ള പുതിയൊരു യുദ്ധവിമാനത്തെക്കുറിച്ച്…
Read More » -
മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്ത് വിജിലന്‍സ്; കേസില്‍ കുറ്റപത്രം ഉടന്‍
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യംചെയ്തു. എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് നടപടി. 2016-ൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെയടക്കം പ്രതിചേർത്ത് വിജിലൻസ് കേസ് റജിസ്റ്റർ ചെയ്തത്. ആകെ അഞ്ച് പ്രതികളാണ് കേസിൽ ഉള്ളത്. അന്വേഷണം വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അന്ന് വിജിലൻസ് എസ്പി ആയിരുന്ന എസ്.ശശിധരനെ സ്ഥലം മാറ്റിയിരുന്നു എങ്കിലും, പരാതിക്കാരുടെ ആവശ്യപ്രകാരം, ശശിധരൻ തന്നെ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്റ് എം.എൻ.സോമൻ, സ്റ്റേറ്റ് കോഓർഡിനേറ്റർ കെ.കെ.മഹേശൻ കെഎസ്ബിസിഡിസി മുൻ എംഡി ദിലീപ്കുമാർ തുടങ്ങിയവരാണ് പ്രതികൾ. മൈക്രോ ഫിനാൻസ് സ്കീമിനായി 2003 മുതൽ 2014 വരെ സർക്കാർ എട്ടുതവണയായി അനുവദിച്ച 15.85 കോടി രൂപ ദുർവിനിയോഗം ചെയ്തെന്നാണു…
Read More » -
കുത്തിത്തിരിപ്പ് ഉണ്ടാക്കി, ഒടുവില്‍ യുടേണും അടിച്ചു; ബംഗ്ലാദേശ് ടീം ട്വന്റി20 ലോകകപ്പില്‍ കളിക്കാത്തതിന് കാരണം പാകിസ്താനെന്ന് എസിസി സിഇഒ; ‘മുഹ്‌സിന്‍ നഖ്‌വി നടത്തിയത് കൊലച്ചതി’
ന്യൂഡല്‍ഹി: ബംഗ്ലാദേശ് ടീം മാനേജ്‌മെന്റില്‍ കുത്തിത്തിരിപ്പുണ്ടാക്കിയതും ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാടില്‍ എത്തിച്ചതും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയാണെന്ന് ഗുരുതര ആരോണം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയിരുന്നു. സുരക്ഷ നല്‍കാമെന്ന ഐസിസി നിരന്തരം ആവര്‍ത്തിച്ചിട്ടും ഇവര്‍ വഴങ്ങിയില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) തങ്ങളുടെ ടീമില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ നീക്കം ചെയ്യണമെന്ന് ബിസിസിഐ (BCCI) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഇത്തരമൊരു തീരുമാനമെടുത്തത്. ബംഗ്ലാദേശിനെ ഒഴിവാക്കിയപ്പോള്‍, ഐസിസി അംഗരാജ്യങ്ങളില്‍ പാകിസ്ഥാന്‍ മാത്രമാണ് അവര്‍ക്ക് പിന്തുണ അറിയിച്ചത്. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് അവര്‍ വ്യാജമായി ഭീഷണി മുഴക്കിയെങ്കിലും പിന്നീട് ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. ഇപ്പോള്‍, ബംഗ്ലാദേശിന്റെ ഈ അവസ്ഥയ്ക്ക് കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി മുഹ്‌സിന്‍ നഖ്വിയാണെന്ന് മുന്‍ ബിസിബി (BCB) ജനറല്‍ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ACC) സിഇഒയുമായ സയ്യിദ് അഷ്റഫുള്‍ ഹഖ് കുറ്റപ്പെടുത്തി.…
Read More »