Newsthen Special
-
ഹൃദയത്തിന്റെ സ്ഥാനത്തു കരിങ്കല്ല് അല്ലാത്തവര്‍ ഈ ഓഡിയോ സന്ദേശം കേട്ടാല്‍ തകര്‍ന്നു പോകും; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിര്‍ബന്ധത്തില്‍ ഗര്‍ഭഛിദ്രത്തിന് വഴങ്ങേണ്ടിവന്ന പെണ്‍കുട്ടിയുടെ നെഞ്ചുപൊട്ടുന്ന ഓഡിയോ പുറത്ത്; ‘നിങ്ങളെ കൊല്ലാനാണോ ഈ മരുന്ന് അയാള്‍ തന്നതെന്നു ഡോക്ടര്‍ ചോദിച്ചെന്നും’ യുവതി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഞെട്ടിക്കുന്ന ഓഡിയോ പുറത്തുവിട്ട് ദൃശ്യമാധ്യമങ്ങള്‍. ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടി നെഞ്ചുപൊട്ടി അയച്ച ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരു കേട്ടാലും ഹൃദയം മുറിഞ്ഞു പോകുന്ന ശബ്ദത്തിലാണ് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഓഡിയോ പുറത്തുവന്നിരിക്കുന്നത്. മരുന്നു കഴിച്ചശേഷം ദിവസങ്ങളോളം ബ്ലീഡിംഗ് ഉണ്ടായെന്നും നിങ്ങളെ കൊല്ലാനാണോ ഈ മരുന്ന് തന്നതെന്നും ഡോക്ടര്‍ ചോദിച്ചെന്നും പെണ്‍കുട്ടിയുടെ ഓഡിയോയിലുണ്ട്. ഇതാരാ നിങ്ങള്‍ക്ക് കൊണ്ട് തന്നതെന്നും നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നതെന്നും ഡോക്ടര്‍ ചോദിച്ചതായാണ് യുവതി പറയുന്നത്. ‘ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്. പ്രിസ്ക്രിപ്ഷന് പോലും ഇല്ലാതെ, ഒരു സ്കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ, നിങ്ങള്‍ അത്രയും പീക്ക് ആയി നില്ക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്’ എന്ന് ഡോക്ടര്‍ ചോദിച്ചതായും യുവതി വെളിപ്പെടുത്തുന്നുണ്ട്. കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കില്‍ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു എന്ന് പറയുന്ന യുവതി വേദനയോടെയാണ് സംഭവങ്ങള്‍ വിവരിക്കുന്നത്. ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അനുഭവിക്കേണ്ടി വന്ന…
Read More » -
രാഹുലിനെ നേരത്തെ തന്നെ സസ്പെന്റു ചെയ്തതല്ലേയെന്ന് സണ്ണി ജോസഫ്; കോണ്‍ഗ്രസ് അതിജീവിതയ്ക്കൊപ്പമെന്ന് കെ.മുരളീധരന്
തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്ററു ചെയ്തതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. യുവതിയുടെ പരാതി വന്ന സമയത്ത് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ എന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിനെതിരെ പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാല്‍ അന്വേഷണം എവിടെയും എത്തിയില്ല. തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ല. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍, ശബരിമലയിലെ സ്വര്‍ണക്കൊള്ള വിഷയം എന്നിവ ഇതുകൊണ്ട് മറച്ചുപിടിക്കാന്‍ ആര്‍ക്കും കഴിയില്ല. ഏറെ നാളായി രാഹുലിന്റെ വിഷയം മാധ്യമങ്ങളിലടക്കം ചര്‍ച്ചചെയ്യപ്പെട്ടതാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിനനുസരിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും കെ.മുരളീധരന് വ്യക്തമാക്കി. പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലാണ് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണം രാഹുല്‍ കോണ്‍ഗ്രസിന് പുറത്താണ് അതുകൊണ്ടുതന്നെ യുവതി നല്കിയ പരാതിക്കനുസരിച്ച് ഇനി സര്‍ക്കാരിന് നിലപാട് എടുക്കാമെന്ന് മുരളീധരന് പ്രതികരിച്ചു. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത…
Read More » -
ഈ വര്‍ഷം ഇന്നുവരെ റോഡപകടങ്ങളില്‍ മരിച്ചത് 800ലധികം പേര്; സീബ്ര ലൈന്‍ കടക്കുമ്പോള്‍ കാല്‍നടയാത്രികരെ വാഹനമിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കി പിഴ ഈടാക്കും; മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടികളിലേക്ക് ; കാല്‍നടയാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടാനാകില്ലെന്ന് ഹൈക്കോടതി
തിരുവനന്തപുരം: ഈ വര്‍ഷം ഇന്നുവരെ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് എണ്ണൂറിലേറെ പേരെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ കണക്ക്. കേരളത്തിലെ റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് കര്‍ശന നടപടികളിലേക്ക മോട്ടോര്‍ വാഹനവകുപ്പ് കടക്കുകയാണ്. ഇനിമുതല്‍ സീബ്രലൈന്‍ കടക്കുമ്പോള്‍ കാല്‍നടയാത്രികരെ വാഹനമിടിച്ചാല്‍ ആ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാനും രണ്ടായിരം രൂപ പിഴയീടാക്കാനും തീരുമാനിച്ചു. സീബ്ര ലൈനില്‍ വാഹനം പാര്‍ക്ക് ചെയ്താലും ശിക്ഷയുണ്ടാകും. കടുത്ത നടപടിയെടുക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഈ വര്‍ഷം റോഡില്‍ മരിച്ച കാല്‍നടയാത്രക്കാരില്‍ 50ശതമാനം പേരും മുതിര്‍ന്ന പൗരന്മാരാണെന്നും ഗതാഗതവകുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഇവരില്‍ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കര്‍ശനമാക്കുന്നതെന്ന് കമ്മീഷണര്‍ അറിയിച്ചു. സീബ്ര ക്രോസ്സിങ്ങില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു എന്ന് നേരത്തെ കേരള ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സീബ്ര ക്രോസ്സിങ്ങുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റര്‍ ചെയ്തത് 901 നിയമലംഘങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടതാണെന്നും കോടതി പറഞ്ഞു. സീബ്ര ക്രോസിങ്ങില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് കനത്ത…
Read More » -
കേരളം നിനക്കൊപ്പം, പ്രിയപ്പെട്ട സഹോദരി തളരരുത്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ മന്ത്രി വീണ ജോര്‍ജിന്റെ എഫ്ബി പോസ്റ്റ്; അതിജീവിതയ്ക്ക് മന്ത്രിയുടെ ഫുള്‍ സപ്പോര്‍ട്ട്
തിരുവനന്തപുരം: ഹു കെയേഴ്്സ് എന്നല്ല വി കെയര്‍ എന്ന് പറഞ്ഞ് അതിജീവിതയ്ക്ക് മുന്നേതന്നെ ധൈര്യം നല്കിയ മന്ത്രി വീണ ജോര്‍ജ് അതിജീവിത പരാതി കൊടുത്തതിനു തൊട്ടുപിന്നാലെ എഫ്ബിയില്‍ അതിജീവിതയ്ക്ക് എല്ലാ പിന്തുണയും കൊടുത്തുകൊണ്ടുള്ള കുറിപ്പിട്ടു. കേരളം നിനക്കൊപ്പമുണ്ടെന്നും പ്രിയപ്പെട്ട സഹോദരി തളരരുതെന്നുമായിരുന്നു മന്ത്രി വീണ ജോര്‍ജിന്റെ ഫെയ്സ്ബുക്ക് പോസ്്റ്റ്. പീഡന പരാതിയില്‍ ഇരയ്ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും നിയമപരമായി എല്ലാ സഹായങ്ങളും പരാതിയുമായി മുന്നോട്ടുവന്നാല്‍ നല്‍കുമെന്ന് വീണ ജോര്‍ജ് മുന്‍പും പറഞ്ഞിരുന്നു.
Read More » -
രാഹുലിന് പിന്തുണയുമായി അടൂര്‍ പ്രകാശ്; തെരഞ്ഞെടുപ്പ് കാലത്ത് ഇതുപോലുള്ള കള്ളക്കേസുകള്‍ പലതുമുണ്ടാകുമെന്ന് അടൂര്‍ പ്രകാശിന്റെ ന്യായീകരണം; എനിക്കെതിരെയും വന്നിട്ടില്ലേയെന്നും അടൂര്‍ പ്രകാശിന്റെ ചോദ്യം
തിരുവനന്തപുരം : ഇതൊക്കെ തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന സ്ഥിരം കള്ളക്കേസുകളല്ലേ – രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് അതിജീവിത പരാതി കൊടുത്തതിനെക്കുറിച്ച് അടൂര്‍ പ്രകാശ് എംഎല്‍എയുടെ പ്രതികരണം അതായിരുന്നു. തനിക്കെതിരെയും ഇത്തരത്തില്‍ കള്ളക്കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുലിനെ ന്യായീകരിച്ച് അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. പരാതി ഉണ്ടെങ്കില്‍ അന്വേഷണം നടക്കട്ടയെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കേസ് തെളിഞ്ഞാല്‍ മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോള്‍ പരാതി വരാന്‍ കാരണം തെരഞ്ഞെടുപ്പ് ആണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
Read More » -
അതിജീവിത പരാതി കൊടുക്കട്ടെയെന്ന് ആവര്‍ത്തിച്ചു പറഞ്ഞത് സിപിഎമ്മുകാരോ ബിജെപിക്കാരോ അല്ല; അത് പറയാന്‍ മുരളി ഒരാളേയുണ്ടായുള്ളു; പരാതി നല്‍കാതെ ശബ്ദരേഖ കൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയതും മുരളി; പാര്‍ട്ടിക്ക് രാഹുലിനെതിരെ നടപടിയെടുക്കണമെങ്കിലും പരാതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയതും കരുണാകരപുത്രന്‍
തൃശൂര്‍: ലൈംഗീക പീഡന ആരോപണം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നപ്പോള്‍ അതിജീവിത പരാതി കൊടുക്കട്ടെയെന്ന് ആവര്‍ത്തിച്ചു പറഞ്ഞതും ആവശ്യപ്പെട്ടതും സിപിഎമ്മോ ബിജെപിയോ ആയിരുന്നില്ല. എ്ല്ലാവരും രാഹുലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിജീവിത പരാതികൊടുക്കട്ടെയെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും രാഷ്ട്രീയ കരുനീക്കങ്ങളില്‍ അഗ്രഗണ്യനായിരുന്ന കോണ്‍ഗ്രസിലെ ലീഡര്‍ കെ.കരുണാകരന്റെ മകനുമായ കെ.മുരളീധരനായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി മുരളി രാഹുല്‍ വിഷയത്തില്‍ പറഞ്ഞുകൊണ്ടേയിരുന്നത് അതിജീവിത പരാതി കൊടുക്കട്ടെയെന്നു മാത്രമാണ്. പരാതിയില്ലാതെ ശബ്ദരേഖ കൊണ്ട് മാത്രം യാതൊരു കാര്യവുമില്ലെന്ന് മുരളി ഏറെക്കുറെ വ്യക്തമായി പറയുകയും ചെയ്തിരുന്നു. യുവതി പരാതി നല്കിയാല് മാത്രമേ സര്‍ക്കാരിനും പോലീസിനും രാഹുലിനെതിരെ കര്‍ശന നടപടിയെടുക്കാനാകൂവെന്നും മുരളി അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെതിരെ സര്‍ക്കാരോ പോലീസോ നടപടിക്കിറങ്ങിയാലേ കോണ്‍ഗ്രസിനും നടപടികളിലേക്ക് കടക്കാനാകൂവെന്നും മുരളി ചൂണ്ടിക്കാട്ടിയിരുന്നു. എന്തിനാണ് മുരളി ഇത്തരത്തില്‍ പ്രസ്താവനയിറക്കിയതെന്ന് കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ എതിര്‍ചോദ്യമുയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുരളി കടുത്ത നിലപാടു തന്നെയാണ് കൈക്കൊണ്ടിരുന്നത്. ശബ്ദരേഖ വിവാദം ഇപ്പോള്‍ ആളിക്കത്തിയപ്പോള്‍ മുരളി കൃത്യമായി രാഹുലിനെതിരെ ഉറച്ചുനിന്നു. കെ.സുധാകരനടക്കമുള്ളവര്‍ രാഹുലിനെ…
Read More » -
നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ; നിയമപരമായ നടപടിക്രമങ്ങള്‍ക്ക് തടസം നില്‍ക്കില്ലെന്ന് ഷാഫി പറമ്പില്‍ എംപി
വടകര: നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെയെന്ന് ഷാഫി പറമ്പില്‍ എംപി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി കൊടുത്ത സാഹചര്യത്തില്‍ ഉണ്ടാകാനിടയുള്ള നിയമനടപടികളെക്കുറിച്ച് ചോദിച്ചപ്പോഴാണ് നിയമപരമായ നടപടിക്രമങ്ങള്‍ക്ക് തടസം നില്‍ക്കില്ലെന്ന് രാഹുലിന്റെ ഉറ്റ സുഹൃത്തായ ഷാഫി പറഞ്ഞത്. കൂടുതല്‍ പ്രതികരണങ്ങള്‍ പാര്‍ട്ടിയുമായി ആലോചിച്ചതിന് ശേഷമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തിന് കാര്യങ്ങള്‍ നിയമപരമായി നടക്കട്ടെ എന്നു മാത്രമായിരുന്നു ഷാഫിയുടെ മറുപടി.
Read More » -
ചിത്രലേഖയുടെ ആത്മാവ് പൊറുക്കില്ല കോണ്‍ഗ്രസുകാരേ; കൂടെ നടന്നിട്ടൊടുവില്‍ കുടിയിറക്കുകയാണോ ആ കുടുംബത്തെ; സഹായിച്ചില്ലേലും ചതിക്കാതിരുന്നൂടേ;
കണ്ണൂര്‍: ചിത്രലേഖ ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇടനെഞ്ചു പൊട്ടി കരയുമായിരുന്നോ – ഇല്ല, ഇരട്ടച്ചങ്കന്‍മാരൊരുപാടുള്ള സിപിഎമ്മിനോട് പോരാടുമ്പോള്‍ പതറിയിട്ടില്ല ചിത്രലേഖ, പിന്നെയാണ് കോണ്‍ഗ്രസുകാര്‍ കൂടെ നടന്ന ചതിച്ചുവെന്നറിയുമ്പോള്‍… പക്ഷേ പോരാടാനോ കണ്ണീര്‍വാര്‍ക്കാനോ ചിത്രലേഖ ഇന്നില്ല. ഓര്‍മയുണ്ടോ ചിത്രലേഖയെ, മറക്കാനിടയില്ല, അഥവാ മറന്നുപോയവരെ ഒന്നോര്മിപ്പിക്കട്ടെ, പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസുകാരെ. തൊഴില്‍ ചെയ്തു ജീവിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി അതിജീവനത്തിനായി സിപിഎമ്മിനോടു പോരാടിയ വനിതാ ഓട്ടോ ഡ്രൈവറായിരുന്നു ചിത്രലേഖ. സ്വന്തം നാടായ പയ്യന്നൂര്‍ എടാട്ടുനിന്നു പ്രാദേശിക സിപിഎം നേതൃത്വത്തിന്റെയും അവിടത്തെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെയും ഭീഷണി കാരണം അവര്‍ക്ക് ഓടിപ്പോകേണ്ടി വന്നു. പിന്നീടങ്ങോട്ട് അതിജീവനത്തിനും നിലനില്പിനും വേണ്ടിയുള്ള പോരാട്ടമായിരുന്നു ചിത്രലേഖയുടെ ജീവിതം. അതിനിടെ ജീവിതം തകര്‍ത്ത രോഗത്തോടും മല്ലിട്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ചിത്രലേഖയ്ക്ക് വീടുവെക്കാന്‍ സ്ഥലം നല്‍കിയത് കോണ്‍ഗ്രസുകാര്‍ മറന്നുപോകല്ലേ… അന്ന് അനുവദിച്ച ്സ്ഥലവും പണവും റദ്ദാക്കി പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ദ്രോഹിക്കുകയെന്ന തങ്ങളുടെ കടമ നിര്‍വഹിച്ചു. പോരാട്ടങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷം…
Read More » -
ഇതൊരു കോമഡി സിനിമയല്ല സീരിയസ് കഥയാണ്; തമാശകളില്ലാതെ ഹരീഷ് കണാരന്; കഷ്ടപ്പെട്ടുണ്ടാക്കിയ പണം വിട്ടുകൊടുത്ത് നഷ്ടപ്പെടുത്തില്ലെന്ന് ശപഥമെടുത്ത് ഹരീഷ്; പ്രൊഡക്ഷന്‍ എക്സക്യൂട്ടീവും നിര്‍മാതാവുമായ ബാദുഷക്കെതിരെ രൂക്ഷ വിമര്‍ശനം
കൊച്ചി: പ്രൊഡക്ഷന്‍ എക്സക്യൂട്ടീവും നിര്‍മാതാവുമായ ബാദുഷക്കെതിരെ ഗുരുതര ആരോപണങ്ങളും പരാതിയുമായി നടന് ഹരീഷ് കണാരന്. തന്റെ കയ്യില്‍ നിന്നും ബാദുഷ 20 ലക്ഷത്തിലല്‍ പരം രൂപ വാങ്ങിയത് തിരിച്ചു തരുന്നില്ലെന്നും തന്റെ അവസരങ്ങള്‍ പലതും ബാദുഷ നഷ്ടമാക്കിയെന്നും തനിക്ക് കിട്ടേണ്ട പല പ്രധാന സിനിമകളിലെ റോളുകളും ബാദുഷ ഇല്ലാതാക്കിയെന്നുമെല്ലാം ആരോപിച്ച് ഹരീഷ് കണാരന് പരസ്യമായി രംഗത്തെത്തി. മലയാള സിനിമയില്‍ ഹാസ്യനടനായും സ്വഭാവനടനായും തിളങ്ങി നിന്നിരുന്ന ഹരീഷ് കണാരന് ഇപ്പോള്‍ സിനിമകളൊന്നുമില്ലാത്ത അവസ്ഥയാണ്. സോഷ്യല്‍മീഡിയയില്‍ ഹരീഷ് കണാരനെവിടെ എന്ന ചോദ്യവും ചര്‍ച്ചയും അടുത്തിടെ വൈറലായിരുന്നു. ഇതിനിടെയാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ ഹരീഷ് കണാരന് തുറന്നുപറയുന്നത്. രണ്ടു വര്‍ഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ലെന്നും എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷ് കണാരന്റെ ഒട്ടും തമാശ കലരാത്ത ആ വേദനിപ്പിക്കുന്ന വാക്കുകള്‍ ഇങ്ങനെ: അഞ്ചു വര്‍ഷത്തോളം എന്റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി…
Read More » -
പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം പണിയാണുണ്ണി വിമതസ്വതന്ത്രമല്ലോ സുഖപ്രദം; തൃശൂര്‍ കോര്‍പറേഷനില്‍ വിമത-സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രതീക്ഷകളും സ്വപ്നങ്ങളുമേറെ; പണ്ടൊരു വിമതന് ജയിച്ചപ്പോള്‍ കിട്ടിയ സ്ഥാനമാനങ്ങള്‍ വലുതായിരുന്നല്ലോ എന്ന് വിമതസ്വതന്ത്രര്‍; എം.കെ.വര്‍ഗീസാണ് മാതൃക
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെന്നല്ല ഏതു തെരഞ്ഞെടുപ്പിലും വിമതന്മാരും സ്വതന്ത്രന്മാരും സ്ഥാനാര്‍ത്ഥികളായെത്തി കുറച്ചൊക്കെ വോട്ടുപിടിച്ചും ചിലരൊക്കെ അട്ടിമറി ജയം നേടിയും മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടേണ്ട വോട്ടുകള്‍ കുറയ്ക്കാറുണ്ട്. എന്നാല്‍ തൃശൂരില്‍ കഴിഞ്ഞ തേേദ്ദശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചപ്പോള്‍ വിമതനായി നിന്ന് ജയിച്ചെത്തിയ എം.കെ.വര്‍ഗീസ് പി്ന്നീട് തൃശൂര്‍ കോര്പറേഷന് മേയറായി അഞ്ചുകൊല്ലം ഭരിക്കുന്ന കാഴ്ച വിമതന്‍മാരത്ര ചെറിയ സ്ഥാനാര്‍ത്ഥികളല്ല എന്ന് തെൡയിക്കുന്നതായി. ഒരു വിമതന് വിചാരിച്ചാല്‍ ഭരണം കൈപ്പിടിയിലൊതുക്കാമെന്ന് എം.കെ.വര്‍ഗീസ് കാണിച്ചുകൊടുത്തു. തന്നെ മാത്രം ആശ്രയിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനം നിലകൊള്ളുമ്പോള്‍ തനിക്കെത്ര പവര്‍ എല്ലാ അര്‍ത്ഥത്തിലുമുണ്ടെന്ന് കാണിച്ചുകൊടുക്കാനും തൃശൂര്‍ മേയറായി അഞ്ചാണ്ട് ആര്‍മാദിച്ച വര്‍ഗീസിനായി. തനിക്കു ശരിയെന്ന് തോന്നുന്നത് പരമാവധി നടപ്പാക്കി വര്‍ഗീസ് തന്നെ കൂടെ ചേര്‍ത്ത ഇടതുപക്ഷത്തിലെ ഘടകകക്ഷികളെപ്പോലും ഒരു ഘട്ടത്തില്‍ വെറുപ്പിച്ചിട്ടും മുന്നണിയിലെ വല്യേട്ടന് എ്ല്ലാം സഹിക്കുന്ന കാഴ്ചയാണ് കണ്ടത്. എ്ന്തായാലും അഞ്ചുകൊല്ലം എല്‍ഡിഎഫിന് തൃശൂര്‍ കോര്പറേഷന് ഭരിക്കാന്‍ എം.കെ.വര്‍ഗീസിന്റെ സഹായം വേണ്ടിവന്നു. ഇക്കുറി വര്‍ഗീസ് മത്സരരംഗത്തില്ല. പക്ഷേ…
Read More »