Newsthen Special

  • ഓണക്കാലത്ത് പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും; മുഴുവന്‍ വണ്ടികളും റോഡിലിറക്കും; വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കല്‍ നടക്കാത്ത കാര്യമെന്നും ഗണേഷ് കുമാര്‍

    തൃശൂര്‍: സ്വകാര്യ ബസ് ഉടമകള്‍ക്ക് താക്കീതുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പണിമുടക്കി സമരം നടത്തിയാല്‍ കെഎസ്ആര്‍ടിസിയെ വെച്ച് നേരിടും. രാമനിലയത്തില്‍ എത്തി ബസ് ഉടമകള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. ‘500 ലോക്കല്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ട്. ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും’ ഗതാഗത മന്ത്രി പറഞ്ഞു. ‘സമരം ചെയ്യുകയാണെങ്കില്‍ ഈ വണ്ടികള്‍ മുഴുവന്‍ റോഡിലിറങ്ങും. ശരാശരി 1200 വണ്ടികളാണ് എല്ലാദിവസവും ഇടിച്ചും മറ്റും വര്‍ക്ക്‌ഷോപ്പില്‍ കിടന്നിരുന്നത്. ഇന്നത് 450 ആയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ വാങ്ങിയ വണ്ടികള്‍ കൂടാതെ ഇത്രയും വണ്ടികള്‍ സ്‌പെയര്‍ ഉണ്ട്. അവര് സമരം ചെയ്താല്‍ അതിങ്ങ് ഇറക്കും’ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അംഗീകരിച്ചില്ലെങ്കില്‍ ഓണക്കാലത്ത് പണിമുടക്കും എന്ന നിലപാടിലയിരുന്നു സ്വകാര്യ ബസുടമകള്‍. ‘ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണ്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനില്ലെന്നും’ മന്ത്രി…

    Read More »
  • ‘തിരിച്ചുവരവിനുള്ള സമയം’: വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്ക്

    കൊച്ചി: കാലമിത്ര കഴിഞ്ഞിട്ടും ജെന്‍ സിയുടെ കാലമെത്തിയിട്ടും സോഷ്യല്‍ മീഡിയയ്ക്ക് ഇന്നും പ്രിയങ്കരനാണ് മമ്മൂട്ടി. അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ എഐ ഉപയോഗിച്ചു സൃഷ്ടിച്ച മമ്മൂട്ടിയുടെ കിടിലന്‍ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. ‘മമ്മൂക്കയുടെ തിരിച്ചുവരവിന് സമയമായി’ എന്ന ക്യാപ്ഷനോടെ ‘കനവുകഥ’ എന്ന അക്കൗണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കാര്‍ പശ്ചാത്തലമായി വ്യത്യസ്ത പോസുകളിലുള്ള മൂന്നു ചിത്രങ്ങളാണ് പങ്കുവച്ചത്. പതിവു തെറ്റിക്കാതെ സ്‌റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാനാവുക. വിശ്രമജീവിതത്തിലായിരുന്ന മമ്മൂക്കയെ ഏറെ നാളുകള്‍ക്കു ശേഷം വീണ്ടും കണ്ട ആവേശത്തിലാണ് ആരാധകര്‍. നിരവധി ആരാധകരാണ് ചിത്രത്തില്‍ കമന്റുമായെത്തിയിരിക്കുന്നത്. ‘തിരിച്ചുവരവിനുള്ള സമയം’ എന്നാണ് ഒരാള്‍ കമന്റില്‍ കുറിച്ചത്. ‘മമ്മൂട്ടിക്ക് ഇതുപോലെ ഒരു ഫോട്ടോക്ക് പോസുചെയ്യാന്‍ എഐയുടെ ആവിശ്യം ഇല്ല’ എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം, മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന ‘കളങ്കാവല്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററും ശ്രദ്ധനേടുകയാണ്. നിഗൂഢവും…

    Read More »
  • സിപിഎമ്മിലെ കത്ത് വിവാദത്തില്‍ പ്രതികരണവുമായി ഷെര്‍ഷാദിന്റെ മുന്‍ ഭാര്യയും പുഴു സിനിമയുടെ സംവിധായികയുമായ രത്തീന; ‘ജീവനാംശം പോലും തരാത്ത കൊടും ക്രിമിനല്‍; വ്യവസായി എന്ന ലേബല്‍ തട്ടിപ്പു നടത്താന്‍; തോമസ് ഐസക്ക് സഹായിച്ചു; എം.വി. ഗോവിന്ദനെയോ മകനെയോ പരിചയമില്ല’

    കൊച്ചി: സിപിഎമ്മിലെ കത്ത് ചോര്‍ച്ചയില്‍ പ്രതികരണവുമായി പരാതിക്കാരനായ ഷെര്‍ഷാദിന്റെ മുന്‍ഭാര്യയും ‘പുഴു’ എന്ന സിനിമയുടെ സംവിധായികയുമായ റത്തീന ടിപി. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഷെര്‍ഷാദ് ക്രിമിനലാണെന്നും പറയുന്നത് മുഴുവന്‍ തെറ്റാണെന്നും പറഞ്ഞിരിക്കുന്നത്. സിപിഎം നേതാവ് തോമസ് ഐസക്ക് വീടിന്റെ ജപ്തി നോട്ടീസ് വന്ന സമയത്ത് സഹായിച്ചിട്ടുണ്ട്. എംവി ഗോവിന്ദനേയോ അദ്ദേഹത്തിന്റെ മകനെയോ പരിചയമില്ലെന്നും റത്തീന വ്യക്തമാക്കി. ജീവനാംശം പോലും തരാതെ പിന്നാലെ നടന്ന് ഉപദ്രവിക്കുകയാണ് ഷെര്‍ഷാദ് ചെയ്യുന്നത്. സരിതയെയും സ്വപ്നയേയും പോലെ എന്നെയും മാധ്യമങ്ങളെ കൊണ്ട് വേട്ടയാടിക്കും, ചുറ്റുമുള്ള ആളുകളെ അകറ്റും, സിനിമ കിട്ടാത്ത അവസ്ഥയുണ്ടാക്കും, നാട്ടില്‍ ഇറങ്ങാന്‍ പറ്റാത്ത പരുവത്തിലാക്കും എന്നൊക്കെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത് കേസിലെ പ്രതിയാണ്. വ്യവസായി എന്ന ലേബല്‍ പോലും തട്ടിപ്പ് നടത്താനാണ്. കോടതി ഉത്തരവു പോലും പാലിക്കാതെ നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുകയാണ്. ഷെര്‍ഷാദിന് എതിരെ രാജേഷ് കൃഷ്ണ കേസ് കൊടുത്തപ്പോള്‍ തന്റെ സഹോദരിയെ കുറിച്ച് മോശമായ കഥകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇപ്പോഴത്തെ…

    Read More »
  • അദാനിയുടെ സിമെന്റ് കമ്പനിക്കായി ബിജെപി ഭരിക്കുന്ന അസമില്‍ ഒരു ജില്ല മുഴുവന്‍ കുടിയൊഴിപ്പിക്കാന്‍ നീക്കം! ഞെട്ടിത്തരിച്ച് ഹൈക്കോടതി ജഡ്ജി; കോടതി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; നിങ്ങള്‍ തമാശ പറയുകയാണോ എന്നും കോടതി

    ഗുവാഹത്തി: അദാനി ഗ്രൂപ്പിന് കീഴിലെ സിമന്റ് നിര്‍മാണക്കമ്പനിക്കു വന്‍ തോതില്‍ ഭൂമി നല്‍കാനുള്ള അസം സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിവാദത്തില്‍. 3000 ബിഗ (ഏകദേശം 81 ദശലക്ഷം ചതുരശ്ര അടി) ഭൂമി അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് നിര്‍മാണ ഫാക്ടറിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടയിലാണ് ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി അസാധാരണമായ പ്രതികാരണം നടത്തിയത്. സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് വിട്ടു നല്‍കുന്ന ഭൂമിയുടെ അളവ് കേട്ട് ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി ഞെട്ടി. ‘കേള്‍ക്കുന്നത് തമാശയാണോ ഒരു ജില്ല മുഴുവന്‍ സ്വകാര്യ കമ്പനിയുടെ നിര്‍മാണത്തിന് നല്‍കിയോ’ എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. SHOCKING!! Adani was given 3,000 bigha (81 million sqft) by the Assam BJP government for cement factory. Even the High Court Judge was taken aback: “Is this a joke?” Are you giving a whole district?”…

    Read More »
  • ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ പെന്‍ഷനായി ലഭിച്ചത് മൂന്ന് കോടി ; ഭാര്യയുമായി വേര്‍പിരിഞ്ഞ് തന്നെ താമസിക്കാന്‍ 60 കാരന്‍ തീരുമാനിച്ചു ; ഗ്രാമത്തില്‍ ഒറ്റയ്ക്ക് കഴിഞ്ഞപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി…!

    ടോക്കിയോ: മൂന്ന് കോടി രൂപ പെന്‍ഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത് തിരിച്ചടിയായി. ജപ്പാനില്‍, ടെറ്റ്‌സു യമദ എന്ന അറുപതുകാരനാണ് ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത്. ഭാര്യ നഗരത്തില്‍ അഭിവൃദ്ധി പ്രാപിച്ചപ്പോള്‍, ആ പുരുഷന് ഗ്രാമീണ വീട്ടില്‍ ഏകാന്തതയും വീട്ടുജോലികളും കൊണ്ട് പൊറുതിമുട്ടി. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുന്നതിനെ ജപ്പാനില്‍ സോത്സുകോണ്‍ എന്നാണ് പേര്. ഇതില്‍ ദമ്പതികള്‍ വിവാഹിതരായി തുടരുന്നു, പക്ഷേ സ്വാതന്ത്ര്യത്തിനായി വേര്‍പിരിഞ്ഞ് ജീവിക്കുന്നു. 2004 ല്‍ ആദ്യമായി അവതരിപ്പിച്ച ഈ ആശയം പ്രായമായ ദമ്പതികള്‍ക്കിടയില്‍ പക്ഷേ ഇപ്പോള്‍ സര്‍വസാധാരണമാണ്. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്ത ശേഷം 60 വയസ്സില്‍ വിരമിച്ച യമദയ്ക്ക് 50 ദശലക്ഷം യെന്‍ (ഏകദേശം 3 കോടി രൂപ ) പെന്‍ഷന്‍ ലഭിച്ചു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഭാര്യ കെയ്കോയ്ക്കൊപ്പം ഇപ്പോഴും നല്ലനിലയിലുള്ള ഗ്രാമത്തിലെ പഴയ കുടുംബവീട്ടില്‍ താമസിക്കാനായിരുന്നു ടെറ്റസൂവിന്റെ പദ്ധതി. എന്നാല്‍ ടോക്കിയോയിലെ നഗരജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്ന…

    Read More »
  • അമേരിക്കന്‍ കയറ്റുമതി മാത്രം 40 ശതമാനം; ട്രംപിന്റെ താരിഫില്‍ തിരുപ്പൂര്‍ തുണിമില്ലുകള്‍ പൂട്ടിക്കെട്ടലിലേക്ക്; 20,000 യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ടി വരും; 30 ലക്ഷം തൊഴില്‍ നഷ്ടമാകും; ഓഗസ്റ്റ് 27നു ശേഷം ചരക്കുവേണ്ടെന്ന് ഇടപാടുകാര്‍

    തിരുപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ 50% തീരുവയില്‍ ഇന്ത്യയിലെ തുണി വ്യവസായത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന തിരുപ്പൂര്‍ കടുത്ത പ്രതിസന്ധിയിലേക്ക്. കുറഞ്ഞത് 20,000 ഫാക്ടറികളും 30 ലക്ഷം തൊഴിലും ഈ മേഖലയില്‍ നഷ്ടപ്പെട്ടേക്കുമെന്നാണു മുന്നറിയിപ്പ്. ഇന്ത്യയുടെ 68 ശതമാനം ബനിയന്‍ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് തിരുപ്പൂരില്‍നിന്നാണ്് 2500 കയറ്റുമതിക്കാരും 20,000 യൂണിറ്റുകളും ഇവിടെയുണ്ടെന്നു തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കുമാര്‍ ദുരൈസ്വാമി പറഞ്ഞു. കഴിഞ്ഞവര്‍ഷം 44,744 കോടിയുടെ ടേണോവറാണ് എല്ലാവര്‍ക്കുമായി ലഭിച്ചത്. കോവിഡ് ലോക്ഡൗണിനുശേഷമുണ്ടായ മികച്ച നേട്ടമാണിത്. 20 ശതമാനം വളര്‍ച്ചയുണ്ടായി. യുഎസ്എ, യുകെ, യൂറോപ്യന്‍ രാജയങ്ങള്‍, ഓസ്‌ട്രേലിയ, യുഎഇ, സൗദി അറേബ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം കയറ്റുമതിയുണ്ട്. അമേരിക്കയിലേക്കു മാത്രം 40 ശതമാനം കയറ്റുമതിയുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ചേര്‍ന്നു 40 ശതമാനവും. യുകെയിലേക്ക് 10 ശതമാനവും മറ്റു രാജ്യങ്ങളിലേക്കെല്ലാംകൂടി 10 ശതമാനവും കയറ്റുമതിയുണ്ട്. അമേരിക്കന്‍ കയറ്റുമതിയെ മാത്രം ആശ്രയിച്ചിരുന്നവരാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നത്. അണ്ടര്‍ഗാര്‍മെന്റുകള്‍,…

    Read More »
  • വ്യാജമദ്യ ദുരന്തം: കര്‍ശന നടപടികളുമായി കുവൈത്ത്; സ്ത്രീകള്‍ അടക്കം 67 പേര്‍ അറസ്റ്റില്‍; 21 പേര്‍ക്കു കാഴ്ച നഷ്ടമായി

    കുവൈത്ത്: വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട പരിശോധനയിൽ 67 പേർ പിടിയിൽ. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ സ്ത്രീകളുമുണ്ട്. പത്തു വ്യാജ മദ്യനിർമാണ കേന്ദ്രങ്ങളും കണ്ടെത്തി. ഇവ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഫൊറൻസിക് എവിഡൻസ്, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്. വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ ഇരിണാവിലെ പൊങ്കാരൻ സച്ചിൻ (31) ഉൾപ്പെടെ 13 പേർ മരിച്ചിരുന്നു. മറ്റ് 5 മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 63 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്.…

    Read More »
  • അനധികൃത സ്വത്ത് സമ്പാദനക്കേസ്: വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്ത്; വെളിച്ചത്തു വന്നത് സര്‍ക്കാര്‍ പൂഴ്ത്തിയ റിപ്പോര്‍ട്ട്

    തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്ത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിടില്ലെന്നായിരുന്നു നിലപാട്. റിപ്പോര്‍ട്ടിലുള്ളത് വ്യക്തിപരമായ വിവരങ്ങളെന്ന് വിചിത്രന്യായീകരണം. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അജിത്കുമാറിനെ വിശുദ്ധനാക്കി കേസ് അവസാനിപ്പിക്കാനായിരുന്നു വിജിലന്‍സിന്റെയും സര്‍ക്കാരിന്റെയും ആഗ്രഹം. എ.ഡി.ജി.പിക്ക് എതിരെ തെളിവില്ലെന്നും ഫ്‌ലാറ്റ് വിറ്റത് ചട്ടങ്ങള്‍ പാലിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക സ്രോതസ്സില്‍ ദുരൂഹതയില്ലെന്നും വിജിലന്‍സ് വാദിക്കുന്നു ആ റിപ്പോര്‍ട്ട് കോടതി ചവറ്റുകുട്ടയിലെറിഞ്ഞതോടെ ആ സ്വപ്നം പൊലിഞ്ഞു. എന്നാല്‍ വിശുദ്ധനാക്കാനായി എഴുതി തയാറാക്കിയ റിപ്പോര്‍ട്ട് പുറംലോകം അറിയേണ്ടെന്നാണ് സര്‍ക്കാരിന്റെ അടുത്ത അജണ്ട. റിപ്പോര്‍ട്ടിലുള്ളത് വ്യക്തിഗതമായ കാര്യങ്ങളെന്നും അത് പുറത്തുവിട്ടാല്‍ എ.ഡി.ജി.പിയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ വിഷമം. അതുമാത്രവുമല്ല റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതില്‍ പൊതുതാല്‍പര്യമോ പൊതുപ്രവര്‍ത്തനവുമായി ബന്ധമോ ഇല്ലെന്ന വിചിത്ര കണ്ടെത്തലുമുണ്ട്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായ എ.ഡി.ജി.പി, സര്‍ക്കാര്‍ പണം ദുരുപയോഗിച്ചുവെന്ന പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടാണ് വ്യക്തിപരമെന്ന് മുഖ്യമന്ത്രിയുടെ പൊതുഭരണവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വിജിലന്‍സ്…

    Read More »
  • ആവേശക്കമ്മിറ്റിക്കാര്‍ പൊറുക്കണം, ഞാന്‍ നിങ്ങള്‍ക്കൊപ്പമല്ല; ‘ഭാവനയ്ക്ക് ഒപ്പം നില്‍ക്കില്ലെന്ന് പരസ്യ നിലപാടെടുത്ത ശ്വേത, അവളുടെ ചെറുത്തു നില്‍പിനെതിരേ സ്‌കിറ്റ് അവതരിപ്പിച്ചത് കുക്കു, ദിലീപിനെ കെട്ടിപ്പിടിച്ചു കരഞ്ഞ ലക്ഷ്മി’: ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

    കൊച്ചി: അമ്മയുടെ തെരഞ്ഞെടുപ്പിനൊടുവില്‍ പ്രസിഡന്റ് പദവിയിലടക്കം സ്ത്രീകള്‍ എത്തിയത് ആഘോഷമാക്കി മാധ്യമങ്ങള്‍. ആണുങ്ങള്‍ അടക്കി ഭരിച്ച മേഖലയിലെ സ്ത്രീ മുന്നേറ്റമായിട്ടും ഇനി അടിമുടി മാറ്റങ്ങളുണ്ടാകുമെന്നും പറയുന്നവരെ ചില കാര്യങ്ങള്‍ ഓര്‍മിപ്പിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ച. ഭാവനയെന്ന പെണ്‍കുട്ടി തുടങ്ങിവച്ച പോരാട്ടത്തിന്റെ ഇടയില്‍ അവരെ അപമാനിക്കാന്‍ കിട്ടിയ അവസരങ്ങളൊന്നും പാഴാക്കത്തവരാണ് ഇപ്പോള്‍ തലപ്പത്ത് എത്തിയതെന്നും ആവേശക്കമ്മിറ്റിക്കാര്‍ ദയവായി പൊറുക്കണമെന്നും പറഞ്ഞ് രാഷ്ട്രീയ നിരീക്ഷകന്‍ പ്രേം കുമാര്‍ എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. പോസ്റ്റിന്റെ പൂര്‍ണരൂപം   ആവേശക്കമ്മറ്റിക്കാര്‍ ദയവായി പൊറുക്കണം. എ.എം.എം.എ.യുടെ തലപ്പത്ത് നാലുപെണ്ണുങ്ങള്‍ ചെന്നെത്തിയെന്ന വാര്‍ത്തയില്‍ സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനം കാണുന്ന മുഴുവന്‍ സുഹൃത്തുക്കളും ദയവായെന്നോട് പൊറുക്കണം. ഞാന്‍ നിങ്ങള്‍ക്കൊപ്പമില്ല തന്നെ. ഭാവനയെന്ന അഭിമാനിനിയായൊരു പെണ്ണ് തുടങ്ങിവെച്ച ചെറുത്തുനില്‍പ്പിന് ഒടുവിലാണിന്ന് നാലുപെണ്ണുങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അക്കാലത്ത്, ആ നേരത്ത് സിനിമയിലെ പെണ്ണുങ്ങള്‍ മൂന്നു ടീമുകളായാണ് നിന്നിരുന്നത്. ധീരകളായ കുറച്ചുപേര്‍ എല്ലാം ത്യജിച്ച് അവള്‍ക്കൊപ്പം നിന്നു. സത്യമറിഞ്ഞെന്നാലും തുറന്നുപറയാനും…

    Read More »
  • മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനധികൃത ഇടപെടല്‍; പാര്‍ട്ടി സെക്രട്ടറിയെ അതൃപ്തി അറിയിച്ച് കൃഷിമന്ത്രി പി. പ്രസാദ്; കേര ഫണ്ട് വകമാറ്റി ചെലവഴിച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ചതിലും വിമര്‍ശനം; വിള്ളല്‍ പുകയുന്നു

    തിരുവനന്തപുരം: കൃഷിവകുപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനധികൃത ഇടപെടലില്‍ പാര്‍ട്ടി സെക്രട്ടറിയെ അതൃപ്തി അറിയിച്ച് മന്ത്രി പി. പ്രസാദ്. മുന്നണി മര്യാദ കണക്കിലെടുത്ത് തന്റെ വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിക്കണമെന്നാണ് ബിനോയ് വിശ്വത്തിനോട് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കേര പദ്ധതിക്കുള്ള ഫണ്ട് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിലുള്ള അന്വേഷണം പ്രഖ്യാപിച്ചത് മന്ത്രിയോട് ആലോചിക്കാതെയെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഒരുപാടുതവണ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധ കൃഷിവകുപ്പിലേക്കെത്തി. മുന്‍വാതിലിലൂടെയല്ല. പിന്‍വാതിലിലൂടെ. പല രേഖകളും മന്ത്രി പോലുമറിയാതെ സ്വന്തമാക്കി. ഈ നടപടിയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേര ഫണ്ട് വകമാറ്റി ചെലവഴിച്ചതിന്റെ രേഖ മാധ്യമങ്ങള്‍ക്ക് കിട്ടിയതിലുള്ള അന്വേഷണ പ്രഖ്യാപനം. മന്ത്രി പോലുമറിയാതെ മുഖ്യമന്ത്രി നേരിട്ടെടുത്ത തീരുമാനമെന്ന് വിമര്‍ശനം. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് തുടങ്ങാനുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷയില്‍ കൃഷിവകുപ്പ് എതിര്‍പ്പറിയിച്ച് ശിപാര്‍ശ നല്‍കിയിരുന്നു. വ്യത്യസ്ത ഘട്ടങ്ങളില്‍ വന്ന അപേക്ഷയിലെല്ലാം നിയമപ്രശ്‌നങ്ങള്‍ നിരത്തി കൃഷിമന്ത്രിയാണ് ഫയല്‍ മടക്കിയത്. പദ്ധതി നടക്കില്ലെന്ന് ഉറപ്പായിട്ടും നിരവധി തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസും വ്യവസായ വകുപ്പും…

    Read More »
Back to top button
error: