ഓണക്കാലത്ത് പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും; മുഴുവന്‍ വണ്ടികളും റോഡിലിറക്കും; വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കല്‍ നടക്കാത്ത കാര്യമെന്നും ഗണേഷ് കുമാര്‍

തൃശൂര്‍: സ്വകാര്യ ബസ് ഉടമകള്‍ക്ക് താക്കീതുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പണിമുടക്കി സമരം നടത്തിയാല്‍ കെഎസ്ആര്‍ടിസിയെ വെച്ച് നേരിടും. രാമനിലയത്തില്‍ എത്തി ബസ് ഉടമകള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. ‘500 ലോക്കല്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ട്. ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും’ ഗതാഗത മന്ത്രി പറഞ്ഞു.
‘സമരം ചെയ്യുകയാണെങ്കില്‍ ഈ വണ്ടികള്‍ മുഴുവന്‍ റോഡിലിറങ്ങും. ശരാശരി 1200 വണ്ടികളാണ് എല്ലാദിവസവും ഇടിച്ചും മറ്റും വര്‍ക്ക്‌ഷോപ്പില്‍ കിടന്നിരുന്നത്. ഇന്നത് 450 ആയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ വാങ്ങിയ വണ്ടികള്‍ കൂടാതെ ഇത്രയും വണ്ടികള്‍ സ്‌പെയര്‍ ഉണ്ട്. അവര് സമരം ചെയ്താല്‍ അതിങ്ങ് ഇറക്കും’ മന്ത്രി പറഞ്ഞു.
വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അംഗീകരിച്ചില്ലെങ്കില്‍ ഓണക്കാലത്ത് പണിമുടക്കും എന്ന നിലപാടിലയിരുന്നു സ്വകാര്യ ബസുടമകള്‍. ‘ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണ്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനില്ലെന്നും’ മന്ത്രി പറഞ്ഞു.
‘അവരുമായും കുട്ടികളുമായും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ചര്‍ച്ച നടത്തിയതാണ്. ആ ചര്‍ച്ചയില്‍ കുട്ടികള്‍ സമവായത്തിന് തയാറായില്ല. അതൊന്നും കാര്യമുള്ള കാര്യമല്ല. ഇവര് അഞ്ച് രൂപ വെച്ചൊക്കെ വാങ്ങുന്നുണ്ട്. കൊടുക്കുന്നുമുണ്ട്. ആദ്യം അവര് മത്സര ഓട്ടം നിര്‍ത്തട്ടെ.’
ganesh kumar bus strike ksrtc






