അദാനിയുടെ സിമെന്റ് കമ്പനിക്കായി ബിജെപി ഭരിക്കുന്ന അസമില്‍ ഒരു ജില്ല മുഴുവന്‍ കുടിയൊഴിപ്പിക്കാന്‍ നീക്കം! ഞെട്ടിത്തരിച്ച് ഹൈക്കോടതി ജഡ്ജി; കോടതി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; നിങ്ങള്‍ തമാശ പറയുകയാണോ എന്നും കോടതി

ഗുവാഹത്തി: അദാനി ഗ്രൂപ്പിന് കീഴിലെ സിമന്റ് നിര്‍മാണക്കമ്പനിക്കു വന്‍ തോതില്‍ ഭൂമി നല്‍കാനുള്ള അസം സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിവാദത്തില്‍. 3000 ബിഗ (ഏകദേശം 81 ദശലക്ഷം ചതുരശ്ര അടി) ഭൂമി അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് നിര്‍മാണ ഫാക്ടറിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടയിലാണ് ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി അസാധാരണമായ പ്രതികാരണം നടത്തിയത്.
സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് വിട്ടു നല്‍കുന്ന ഭൂമിയുടെ അളവ് കേട്ട് ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി ഞെട്ടി. ‘കേള്‍ക്കുന്നത് തമാശയാണോ ഒരു ജില്ല മുഴുവന്‍ സ്വകാര്യ കമ്പനിയുടെ നിര്‍മാണത്തിന് നല്‍കിയോ’ എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം.
SHOCKING!!
Adani was given 3,000 bigha (81 million sqft) by the Assam BJP government for cement factory.
Even the High Court Judge was taken aback:
“Is this a joke?”
Are you giving a whole district?” pic.twitter.com/unRkBYrEgd— (@NhCing) August 17, 2025
വിചാരണക്കിടയിലെ ജഡ്ജിയുടെ അവിശ്വസനീയമായ പ്രതികരണവും ചോദവ്യവും അടങ്ങിയ രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. പ്രതിപക്ഷം ഹിമന്ത ബിശ്വശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനെതിരെ ഇതൊരു ആയുധമാക്കുകയാണ്.
ദിമാ ഹാസാവോ ജില്ലയിലെ ഏറെക്കുറെ മുഴുവന്‍ ഭൂമിയും മഹാബല്‍ സിമെന്റ് കമ്പനിക്കായി കമ്പനിക്കായി വിട്ടു നല്‍കാനുള്ള നീക്കമാണ് ജഡ്ജിയെ ഞെട്ടിച്ചത്. ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ഭൂമിയാണിത്. പ്രാദേശിക ആദിവാസി വിഭാഗങ്ങളുടെ ഭൂമിയെന്നതിനപ്പുറം ദേശാടനപ്പക്ഷികളുടെ കേന്ദ്രംകൂടിയാണ്. ഇതൊരു തമാശയായിട്ടാണോ പറയുന്നത് എന്ന് ഒരു ഘട്ടത്തില്‍ കോടതി ചോദിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ടതും ഭൂമിയുമായി ബന്ധപ്പെട്ടതുമായ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കാച്ചര്‍ ഹില്‍സ് ഓട്ടോണമസ് കൗണ്‍സിലിനോട് കോടതി ആവശ്യപ്പെട്ടു. കുടിയൊഴിപ്പിക്കലിനെതിരേ നാട്ടുകാര്‍ നല്‍കിയ ഹര്‍ജിയും മറ്റൊന്നു തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവരില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ടു മഹാബല്‍ സിമെന്റ്‌സും നല്‍കിയ ഹര്‍ജികളിലാണ് കോടതി വാദം കേട്ടത്. കേസ് സെപ്റ്റംബര്‍ ഒന്നിനു വീണ്ടും പരിഗണിക്കും.
കൊക്രജര്‍ ജില്ലയില്‍ 3600 ബിഗ ഭൂമി അദാനി ഗ്രൂപ്പിനു കീഴിലെ വൈദ്യുതി നിലയത്തിനായി നല്‍കാനുള്ള നീക്കം ഇതിനകം തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്. പിന്നോക്ക ദളിത് വിഭാഗങ്ങള്‍ അധിവസിച്ച് പോരുന്ന പ്രദേശങ്ങളാണ് കമ്പനിക്കായി സര്‍ക്കാര്‍ എഴുതി നല്‍കിയതെന്നാണ് ആരോപണം.
3000-bighaas-entire-district-for-one-company-gauhati-hc-questions-land-allotment






