Newsthen Special
-
എതിര്‍പ്പുകള്‍ കാര്യമാക്കില്ല; ഗാസ സിറ്റി പിടിച്ചെടുക്കാന്‍ നീക്കമാരംഭിച്ചെന്ന് ഇസ്രയേല്‍ സൈനിക വക്താവ്; ഖാന്‍ യൂനിസില്‍ ഏറ്റുമുട്ടല്‍; സിറ്റിക്കു പുറത്ത് സൈനിക വിന്യാസം; ഹമാസ് അടിയേറ്റു ചതഞ്ഞ ഗറില്ലകളെന്ന് ഐഡിഎഫ്
ടെല്‍അവീവ്: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ രാജ്യാന്തര തലത്തില്‍ കടുത്ത പ്രതിഷേധമുയരുമ്പോഴും യുദ്ധവുമായി മുന്നോട്ടു പോകാനുള്ള നീക്കത്തില്‍ ഇസ്രയേല്‍. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുമെന്നതിനാല്‍ ഇസ്രയേലിന് ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം നിരാശാജനകമാണെന്നും ഗാസയിലെ നീക്കത്തെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഗാസ പിടിച്ചെടുക്കാനുള്ള ആദ്യ നീക്കം തുടങ്ങിയെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേലി സൈനിക വക്താവ്. ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിനാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്. ‘ഞങ്ങള്‍ ഗാസാ സിറ്റിയില്‍ ഹമാസിനെതിരേ രൂക്ഷമായ യുദ്ധം ആരംഭിക്കുമെന്നും ഹമാസിന്റെ ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കു’മെന്നും എഫി പറഞ്ഞു. സൈന്യം ഗാസയുടെ പുറത്ത് വിന്യാസം ആരംഭിച്ചിട്ടുണ്ട്. ഹമാസ് ഇപ്പോള്‍തന്നെ അടിയേറ്റു ചതഞ്ഞ ഗറില്ലാ സംഘമായി മാറി. ഐഡിഎഫിന്റെ പതിനായിരക്കണക്കിനു റിസര്‍വ്ഡ് സൈനികരെ തിരിച്ചു വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ്ഡ് സൈനികള്‍ സെപ്റ്റംബര്‍വരെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഇതിനിടയില്‍ ഹമാസുമായി വെടി നിര്‍ത്തല്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിത്. ബുധനാഴ്ച ടണലില്‍നിന്നു പുറത്തുവന്ന പതിനഞ്ചോളം ഹമാസ്…
Read More » -
രോഹിത്തും സൂര്യകുമാറുമൊക്കെ തെറിക്കും; എല്ലാ ഫോര്‍മാറ്റിലും ശുഭ്മാന്‍ ഗില്‍തന്നെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍; ഏഷ്യ കപ്പിലെ ടീം പ്രഖ്യാപനം മുതിര്‍ന്ന താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ്
ബംഗളുരു: രാജ്യാന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും ക്യാപ്റ്റന്‍ പദവിയിലേക്ക് അടുത്ത് ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടുമായി നടത്തിയ ടെസ്റ്റ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണു ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍നിന്ന് ഇന്ത്യയുടെ ഏകദിന, ട്വന്റി 20 സ്‌ക്വാഡിനെയും നയിക്കാനുള്ള ചുമതല ഗില്ലിന്റെ ചുമലിലെത്തുമെന്ന് ഉറപ്പായത്. നിലവില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മയും ട്വന്റി 20യില്‍ സൂര്യകുമാര്‍ യാദവുമാണ് ക്യാപ്റ്റന്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഗില്ലിനെയാണു വൈസ് ക്യാപ്റ്റനാക്കിയത്. സൂര്യകുമാറിനെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതു മറ്റാരുമാകില്ലെന്ന കൃത്യമായ സൂചനയാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ക്യാപ്റ്റന്‍ പദവിയുടെ സമ്മര്‍ദത്തിനിടയിലും വിദേശ പിച്ചില്‍ സെഞ്ചുറികള്‍ വാരിക്കൂട്ടിയ പ്രകടനമാണ് ഗില്ലിനെ സെലക്ടര്‍മാരുടെ ഇഷ്ട കളിക്കാരനാക്കി മാറ്റുന്നത്. ALSO READ യുവ രാഷ്ട്രീയ നേതാവിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി റിനി; ടെലിഗ്രാം സീക്രട്ട് ചാറ്റ് വഴി മെസേജും വീഡിയോ കോളും, ഇരുട്ടത്തു നിന്ന് വിളിക്കും, തെളിവു നശിപ്പിക്കാന്‍ വിദഗ്ധന്‍; ആ പ്രസ്ഥാനത്തെക്കുറിച്ച് സ്‌നേഹമുള്ളതു കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല’ ഭാവിയില്‍ എല്ലാ ഫോര്‍മാറ്റിലുമുള്ള കളിയിലേക്കുള്ള…
Read More » -
കെ.എസ്.യു. സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ട പെണ്‍കുട്ടിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ചു മതം പറഞ്ഞു പിന്‍മാറാന്‍ പ്രേരിപ്പിച്ചു; 21-ാം നൂറ്റാണ്ടിലും എംഎഎസ്എഫിന് നേരം വെളുത്തിട്ടില്ല; മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. ജില്ലാ സെക്രട്ടറി
കണ്ണൂര്‍: കണ്ണൂരില്‍ എം.എസ്.എഫിനെതിരെ കെ.എസ്.യു. എം.എസ്.എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ഇത്തിക്കണ്ണിയെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എച്ച്. മുബാസ് ഫെയ്‌സ്ബുക്കില്‍. പേരിന്റെ തുടക്കത്തിലെ മതത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നു. പാനൂര്‍ എം.എം. കോളേജില്‍ കെ.എസ്.യു സ്ഥാനാര്‍ഥിയാകേണ്ട യുവതിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് പിന്മാറാന്‍ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. എം.എസ്.എഫ് മതം പറഞ്ഞ് വിദ്യാര്‍ഥികളെ വേര്‍തിരിക്കുകയാണെന്നും കാമ്പസില്‍ നിന്ന് അകറ്റണമെന്നും സി.എച്ച്. മുബാസ് ഫെയ്‌സ്ബുക്കില്‍ പറയുന്നു. എം.എസ്.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കോളേജില്‍ കെ.എസ്.യുവിനെ മത്സരിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ചില ഇത്തിക്കണികള്‍ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്‌കാരം നാടിന് ആപത്താണ്. എംഎം കോളേജില്‍ കെ എസ് യൂ സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതില്‍ നിന്ന് പിന്മാറാന്‍…
Read More » -
നിയന്ത്രണമോ നിരോധനമോ? പണംവച്ചുള്ള ഗെയിമുകള്‍ക്ക് പണിവരുന്നു; ബില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ഡ്രീം 11, എംപിഎല്‍ എന്നിവയ്ക്കു കുരുക്കാകും; കുട്ടികളിലടക്കം അടിമത്തം വര്‍ധിച്ചെന്നു കണ്ടെത്തല്‍; ശതകോടികളുടെ നിക്ഷേപത്തിനും തിരിച്ചടിയാകും
ന്യൂഡല്‍ഹി: കുട്ടികളിലടക്കം അടിമത്തമുണ്ടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കാനും ഓണ്‍ലൈന്‍ വാതുവയ്പു നിയന്ത്രിക്കാനും ലക്ഷ്യമിട്ട് പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. പണം വച്ചു കളിക്കുന്ന ഗെയിമുകളെയും നിരോധിക്കുമെന്നാണു വിവരം. വിദേശത്തുനിന്നുള്ള ശതകോടികളുടെ നിക്ഷേപമെത്തുന്ന മേഖലയ്ക്ക് ഇതു വന്‍ തിരിച്ചടിയാകുമെന്നാണു കരുതുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ നിയന്ത്രണവും പ്രമോഷനും സംബന്ധിച്ച നിര്‍ദ്ദിഷ്ട നിയമപ്രകാരം, റിയല്‍-മണി ഓണ്‍ലൈന്‍ ഗെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിനോ ഫണ്ട് കൈമാറുന്നതിനോ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അനുവദിക്കില്ല. റിയല്‍ മണി ഗെയിമിംഗിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കുക, ഇ-സ്‌പോര്‍ട്‌സ്, നോണ്‍-മോണിറ്ററി സ്‌കില്‍ അധിഷ്ഠിത ഗെയിമുകള്‍ എന്നിവയുടെ പ്രോത്സാഹനം, രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടി എന്നിവയും ബില്‍ നിര്‍ദ്ദേശിക്കുന്നു. നിയമനിര്‍മ്മാണം ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ 28% ജിഎസ്ടി ഏര്‍പ്പെടുത്തിയതുമുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വിജയങ്ങള്‍ക്ക് 30% നികുതി ചുമത്തുന്നതിനൊപ്പം ഇന്ത്യക്കു പുറത്തുനിന്നുള്ള കമ്പനികളെയും ഈ പരിധിയില്‍…
Read More » -
സഞ്ജു ടീമിലുണ്ട്, പക്ഷേ ഇല്ല! ഓപ്പണിംഗില്‍ അഗാര്‍ക്കര്‍ സാധ്യത കല്‍പ്പിക്കുന്നത് സഞ്ജുവിനെ; ഗംഭീറിന്റെ പ്ലാന്‍ വന്നാല്‍ പുറത്തുമാകും; അന്തിമ തീരുമാനം ദുബായില്‍ എത്തിയശേഷം; സാധ്യതകള്‍ ഇങ്ങനെ
മുംബൈ: ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ആരാകും ഓപ്പണിംഗിന് എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനും ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനുമായിട്ടാണ് ടീമിന്റെ പ്രഖ്യാപനം. മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ ഉള്‍പ്പെട്ട താരങ്ങളെന്നതുപോലെ ടീമിനു പുറത്തായവരും ചര്‍ച്ചയായി. തകര്‍പ്പന്‍ ഫോമിലായിട്ടും ശ്രേയസ് അയ്യര്‍, യശസ്വി ജെയ്‌സ്വാള്‍, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവരുടെ പേരുകള്‍ ഇല്ലാതെ പോയതാണ് ആരാധകരുടെ പുരികമുയര്‍ത്തുന്നത്. ഇതില്‍ പ്രസിദ്ധ്, വാഷിംഗ്ടണ്‍, ധ്രുവ്, റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ ബാക്കപ്പ് താരങ്ങളായി നിലനിര്‍ത്തി. ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തില്‍ ഓവര്‍ടൈം പണിയെടുത്ത മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചതു മനസിലാക്കാമെങ്കിലും ശ്രേയസിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. സഞ്ജു ടീമില്‍ ഇടംപിടിച്ചത് ആരാധകര്‍ക്ക് ഒരേ സമയം ആഹ്‌ളാദവും ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്നതു കണ്ടറിയണം. സമീപകാലത്തൊന്നും ടി20 പ്ലാനുകളുടെ ഭാഗമല്ലാതിരുന്ന യുവ…
Read More » -
പാലിയേക്കര ടോള്‍: സംസ്ഥാന സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കാതിരുന്നത് കരാറുകാരെ സംരക്ഷിക്കാന്‍; ദുരൂഹതയെന്ന് അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്; വിധി സമ്പാദിക്കാന്‍ സ്വന്തം പോക്കറ്റില്‍നിന്ന് ചെലവിട്ടത് പതിനായിരക്കണക്കിന് രൂപ; നിശ്ചയദാര്‍ഢ്യത്തിനു കൈയടിക്കാം
തൃശൂര്‍ : പാലിയേക്കര ടോള്‍ പിരിവ് ഹൈക്കോടതി നിറുത്തിവെച്ചപ്പോള്‍ ദേശീയപാത അധികൃതരും കരാര്‍ കമ്പനിക്കാരും സുപ്രീം കോടതിയില്‍ പോകുമെന്നറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ തടസഹര്‍ജി നല്‍കാതിരുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയ അഡ്വ. ഷാജി കോടങ്കണ്ടത്ത്. ദേശീയപാത അതോറിറ്റിയെയും കരാര്‍ കമ്പനിയെയും സംരക്ഷിക്കുന്നതിനാണ് മാറി നിന്നതെന്ന് സംശയിക്കുന്നു. ഹര്‍ജിയില്‍ രണ്ട് തവണ സുപ്രീം കോടതി വിശദമായ വാദം കേട്ടതാണ്. അന്ന് വാദം കേള്‍ക്കുന്ന അവസരങ്ങളിലെല്ലാം രൂക്ഷമായ ഗതാഗത കുരുക്കും പി.ഡ്ബ്ള്യു.ഡി റോഡ് വഴി വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതിനെക്കുറിച്ചും വിശദമായി ബോധിപ്പിക്കാവുന്ന അവസരമാണ് നഷ്ടപ്പെടുത്തിയതെന്നും ഷാജി കോടങ്കണ്ടത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷാജിയുടെ ഹര്‍ജിയിലാണ് ടോള്‍ പിരിവ് നിറുത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന്റെ വര്‍ഷങ്ങളുടെ നിയമ പോരാട്ടമാണ് ആദ്യം ഹൈക്കോടതി ഉത്തരവായും പിന്നീട് സുപ്രീം കോടതിയിലെ വിധിയായും രംഗത്തുവന്നത്. സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കിയതും ഷാജിയാണ്. പതിനായിരക്കണക്കിനു രൂപ കൈയില്‍നിന്നു ചെലവിട്ടാണ് നിയമ പോരാട്ടം നടത്തിയതെന്നതും…
Read More » -
‘ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ല’; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ‘ക്രിമിനല്‍ നടപടി ക്രമത്തില്‍ മുഖ്യമന്ത്രിക്ക് എന്തു പങ്ക്? കോടതി തെളിവുകള്‍ മാത്രമേ സ്വീകരിക്കൂ’
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമാകുമോ എന്ന് കോടതി ചോദിച്ചു. ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം വേടനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരി. ക്രിമിനല്‍ നടപടിക്രമത്തില്‍ മുഖ്യമന്ത്രിക്ക് എന്ത് പങ്കെന്ന് ചോദിച്ച കോടതി തെളിവ് പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നും വ്യക്തമാക്കി. വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും. നിലവില്‍ കഴിഞ്ഞമാസം 31ന് യുവ ഡോക്ടര്‍ നല്‍കിയ ബലാല്‍സംഗ പരാതിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സംഭവത്തില്‍ കേസെടുത്തെങ്കിലും വേടനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കുകയും ചെയ്തു. വിദേശത്തേക്ക്പോകാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു നടപടി. ഇതിനിടെ, കഴിഞ്ഞ ദിവസം വേടനെതിരെ വീണ്ടും പീഡന ആരോപണങ്ങളുണ്ടായി. രണ്ട് സ്ത്രീകളാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 2020–21 വര്‍ഷങ്ങളില്‍ പീഡനം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍…
Read More » -
റോഡ് നന്നാക്കാതെ ടോള്‍ പിരിക്കേണ്ട; മണ്ണുത്തി- ഇടപ്പള്ളി പാതയിലെ ടോള്‍ പിരിവ് നിര്‍ത്തലാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല; ദേശീയപാത അതോറിട്ടിയുടെ അപ്പീല്‍ സുപ്രീം കോടതി തള്ളി; ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം നടത്തണമെന്നും ഉത്തരവ്
ന്യൂഡല്‍ഹി: മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ പിരിവ് തടഞ്ഞതിനെതിരായ ദേശീയ പാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൗരന്‍മാരുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ട്. ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. തൃശൂര്‍ പാലിയേക്കരയില്‍ ഒരു മാസത്തേക്ക് ടോള്‍ പിരിക്കേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു അപ്പീല്‍. ഒരു മാസത്തേക്കാണ് ഹൈക്കോടതി ടോള്‍പിരിവ് വിലക്കിയത്. റോഡ് ഉടനെ നേരെയാക്കണമെന്നും കുരുക്കും അഴിക്കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കുമ്പോള്‍തന്നെ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോശം റോഡിന് എന്തിനു ടോള്‍ നല്‍കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിയായ ഗുരുവായൂര്‍ കണ്‍സ്ട്രക്ഷന്‍സ്, തടസ്സഹര്‍ജി നല്‍കിയ ഹൈക്കോടതിയിലെ പരാതിക്കാരനായ ഷാജി കോടങ്കണ്ടത്ത് എന്നിവരുടെ വിശദമായ വാദം സുപ്രീം കോടതി കേട്ടു. നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനിക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീം…
Read More »

