Newsthen Special
-
ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ പീഡനം; വീടുവിട്ട് ഇറങ്ങിയിട്ടും പീഡനം തുടര്‍ന്നു; സ്‌പെഷല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടുമെന്നു പിതാവ്; കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്
കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവ് നോബിയുടെ പീഡനമെന്ന് കുറ്റപത്രം. ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയിട്ടും നോബി പീഡനം തുടര്‍ന്നെന്ന് കുറ്റപത്രം. മകളുടെയും കുഞ്ഞുങ്ങളുടെയും മരണത്തില്‍ കുറ്റപത്രം ലഭിച്ചശേഷം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടണോ എന്ന കാര്യത്തില്‍ തീരുമാനമെന്ന് ഷൈനിയുടെ പിതാവ് കുര്യാക്കോസ്. കേസന്വേഷണത്തില്‍ പൊലീസിന് എല്ലാ വിവരങ്ങളും കൈമാറിയിരുന്നതായും കുര്യാക്കോസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍മൂലം ഷൈനി മക്കളെയും കൂട്ടി ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. നോബിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷൈനിയും മക്കളും ഷൈനിയുടെ ഏറ്റുമാനൂര്‍ പാറോലിക്കലിലെ വടകരയില്‍ വീട്ടിലായിരുന്നു താമസം. പതിനൊന്നും പത്തും വയസുള്ള പെണ്‍മക്കളെ ചേര്‍ത്തുപിടിച്ചാണ് ഷൈനി എല്ലാമവസാനിപ്പിക്കാന്‍ ട്രെയിനിനു മുന്‍പില്‍ നിന്നത്. മൂന്നുപേരും കെട്ടിപ്പിടിച്ചാണ് മരിക്കാനുറച്ച് നിന്നത്. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂര പീഡനങ്ങള്‍ കാരണമാണ് ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയത്. ഒന്‍പത് മാസമായി ഏറ്റുമാനൂരിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന ഷൈനിക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് മനസുലച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഭര്‍ത്താവ് നോബിയുമായുള്ള വിവാഹമോചന കേസ് മുന്നോട്ടു പോകുന്നതിനിടെയാണ് മരണവാര്‍ത്തയെത്തിയത്. ഷൈനി അനുഭവിച്ചതു കടുത്ത മാനസിക…
Read More » -
എവിടെനിന്നാണ് റഷ്യക്കു യുദ്ധത്തിനുള്ള പണം? ട്രംപും യൂറോപ്യന്‍ യൂണിയനും മനസില്‍ കണ്ടപ്പോള്‍ മാനത്തു കാണുന്ന പുടിന്‍; എണ്ണ വില്‍പനയിലൂടെയുള്ള പണം കേവലം ‘ബോണസ്’; യുക്രൈനിന്റെ വിഭവങ്ങള്‍ ശോഷിക്കുമ്പോള്‍ റഷ്യ ‘ഫുള്‍ഫോമില്‍’ തന്നെ
മോസ്‌കോ: അമേരിക്കയുടെ പോളിസി സര്‍ക്കിളുകളില്‍നിന്ന് ആവര്‍ത്തിച്ചു കേള്‍ക്കുന്ന വാചകമാണ് ‘യുക്രൈനുമായുള്ള യുദ്ധത്തിനു റഷ്യക്കു പണം നല്‍കുന്നത് ഇന്ത്യ’യാണ് എന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യമെന്ന നിലയില്‍ ഇക്കാര്യം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥാപിക്കാനും അമേരിക്കയ്ക്കു കഴിയുന്നുണ്ട്. 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ നയം വരുന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍, അമേരിക്കയും യുറോപ്യന്‍ യൂണിയന്‍ അടക്കമുള്ള രാജ്യങ്ങള്‍ അപൂര്‍വ മൂലകങ്ങളും ഗ്യാസും എണ്ണയും റഷ്യയില്‍നിന്നു വാങ്ങുന്നു എന്നതു മറച്ചുവച്ചുകൊണ്ടാണ് ഈ പ്രചാരണമെന്നതും ശ്രദ്ധേയമാണ്. യഥാര്‍ഥത്തില്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിനുള്ള പണം റഷ്യക്കു ലഭിക്കുന്നത് എവിടെനിന്നാണ്? പടിപടിയായി യുക്രൈനെതിരേ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന റഷ്യക്ക് എണ്ണ മാത്രമല്ല അതിനുള്ള മൂലധനം. റഷ്യയുമായി എണ്ണക്കച്ചവടം നടത്തുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ എന്തൊക്കെ വിലക്കു കൊണ്ടുവന്നാലും അതൊന്നും റഷ്യയുടെ യുദ്ധത്തെ ബാധിക്കില്ലെന്നതാണ് സത്യം. കാരണം എണ്ണ മുന്നില്‍ കണ്ടല്ല റഷ്യ യുദ്ധമാരംഭിച്ചത്. യുക്രൈനെതിരേ എത്രനാള്‍ യുദ്ധം നീണ്ടാലും അതിനുള്ള പണം ആഭ്യന്തര വിപണിയില്‍ ഉറപ്പാക്കിയിട്ടാണ് റഷ്യ ആ…
Read More » -
സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ടു; യുദ്ധത്തില്‍ ഇറാനും ക്ഷീണിച്ചു; ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിയുമായി ലെബനന്‍ മുന്നോട്ട്; പദ്ധതി സമര്‍പ്പിക്കാന്‍ സൈന്യത്തിനു നിര്‍ദേശം; പിന്തുണച്ച് ഇസ്രയേലും അമേരിക്കയും; ഒരാള്‍ പോലും ശേഷിക്കില്ലെന്ന ഭീഷണിയുമായി നയീം ക്വാസിം; ലെബനനില്‍ ഇനിയെന്ത്?
ബെയ്‌റൂട്ട്: മോട്ടോര്‍ സൈക്കിളുകളില്‍ ചീറിപ്പാഞ്ഞെത്തുന്ന ഒരുപറ്റം ആളുകള്‍. കൈയില്‍ ഹിസ്ബുള്ളയുടെ പതാകകള്‍. അവര്‍ റോഡുകള്‍ തടയുകയും ടയറുകള്‍ കത്തിച്ചെറിയുകയും ചെയ്യുന്നു. ഇവരില്‍ ചിലരെ ലെബനീസ് സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രതിഷേധത്തിന് അയവു വന്നിട്ടില്ല. ഇറാന്റെ നേതൃത്വത്തിലുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടി’ലെ നിര്‍ണായക ശക്തിയായിരുന്ന ഹിസ്ബുള്ള അഥവാ ‘ദൈവത്തിന്റെ പാര്‍ട്ടി’യെ നിരായുധീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങിയിരിക്കാന്‍ ഔദേ്യാഗിക സൈന്യത്തിനു നിര്‍ദേശം നല്‍കിയതിനു പിന്നാലെ ലെബനീസ് തെരുവുകളിലെ കാഴ്ചയാണിത്. ഓഗസ്റ്റ് അഞ്ചിനാണ് ലെബനന്റെ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിക്ക് ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയത്. ‘ലെബനനില്‍ ഒരാള്‍പോലും ശേഷിക്കില്ലെ’ന്നാണ് ഈ നീക്കത്തിനെതിരേ രംഗത്തുവന്ന ഹിസ്ബുള്ള തലവന്‍ നയിം ക്വാസിമിന്റെ മുന്നറിയിപ്പ്. ആയുധങ്ങള്‍ പിടിച്ചെടുക്കാനെത്തുന്ന സൈന്യത്തിനു കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് യുദ്ധം മാറുമെന്നും ഇസ്രായേലിന്റെയും അമേരിക്കയുടെയും പദ്ധതികള്‍ക്കു ചെവികൊടുക്കരുതെന്നും നയിം തന്റെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. Congratulations to Lebanese President Aoun @lbpresidency, Prime Minister @nawafsalam,…
Read More » -
ഭാര്യയുമായി വേര്‍പിരിയലിന് കാത്തിരിക്കെ ഭര്‍ത്താവിനെ ഭാര്യവീട്ടുകാര്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു ; ഒരു രാത്രി മുഴുവന്‍ ഈ നിലയില്‍ നിന്ന യുവാവിനെ പിറ്റേന്ന് പോലീസ് എത്തി മോചിപ്പിച്ചു
ഭുവനേശ്വര്‍: ഭാര്യയുമായി വേര്‍പിരിയാന്‍ കുടുംബക്കോടതിയുടെ ഇടപെടല്‍ കാത്തുനില്‍ക്കുമ്പോള്‍ കുടുംബക്കാര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കെട്ടിയിട്ട് തല്ലി. ഒരു രാത്രി മുഴുവന്‍ കെട്ടിയിട്ടിരുന്ന ഇയാളെ പിറ്റേന്ന് പോലീസ് എത്തി മോിചപ്പിച്ചു. ഒഡീഷയിലെ ജഗപതി ജില്ലയില്‍ ജലന്ത ബാലിയാര്‍സിംഗ് എന്ന ആളെയാണ് ഭാര്യവീട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ഭാര്യ സുഭദ്രാ മാല്‍ബിയാസോയുമായി വേര്‍പിരിഞ്ഞത്്. ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയിലാണ്. സുഭദ്ര മാല്‍ബിസോയെയുടെ മാതാപിതാക്കള്‍ മറ്റൊരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഒരു വര്‍ഷം മുമ്പ് സുഭദ്രയെ ബാലിയാര്‍ സിംഗ് മര്‍ദ്ദിച്ചതോടെയാണ് സംഭവത്തിന് തുടക്കമായത്. പ്രശ്‌നത്തില്‍ ഇടപെട്ട നാട്ടുക്കൂട്ടം ജലന്ത ബാലിയാര്‍സിംഗിനെ വിളിപ്പിക്കുകയും ഭാര്യ കുറച്ച് മാസത്തേക്ക് മാതാപിതാക്കളുടെ വീട്ടിലേക്ക് വിടാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വേര്‍പിരിയലിലേക്ക് പ്രശ്‌നം എത്തുകയും ബലിയാര്‍സിംഗ് ഒരു കുടുംബ കോടതിയില്‍ വാദം കേള്‍ക്കുന്നതിനായി കാത്തിരിക്കുകയുമായിരുന്നു. ഇതിനിടയില്‍ വ്യാഴാഴ്ച രാത്രി, പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ ബാലിയാര്‍സിംഗിന് ഭാര്യയുടെ മാതാപിതാക്കള്‍ താമസിക്കുന്ന ഗ്രാമത്തിലേക്ക്…
Read More » -
ആണവായുധമോ സമാധാനമോ? അയൊത്തൊള്ള ഖമേനി കടുത്ത നയതന്ത്ര പ്രതിസന്ധിയില്‍; രാജ്യത്തെ വരിഞ്ഞു മുറുക്കി സാമ്പത്തിക നിയന്ത്രണങ്ങള്‍; ജലക്ഷാമം രൂക്ഷം; പവര്‍കട്ടില്‍ വ്യവസായങ്ങള്‍ പൂട്ടിക്കെട്ടുന്നു; വാവിട്ട വാക്കിലൂടെ യുദ്ധത്തിലേക്ക് നയിക്കരുതെന്ന് റവല്യൂഷനറി ഗാര്‍ഡിന്റെ പരസ്യ മുന്നറിയിപ്പ്; ഇറാനില്‍ സംഭവിക്കുന്നത്
ദുബായ്: ഇസ്രായേലുമായുള്ള യുദ്ധത്തിലുണ്ടായ തിരിച്ചടിക്കു പിന്നാലെ ഇറാനിലെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി കടുത്ത നയതന്ത്ര പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള നീക്കത്തിന്റെ പേരിലാണ് യുദ്ധത്തിലേക്കു രാജ്യം കടന്നത്. അമേരിക്കയുടെ ആക്രമണത്തില്‍ ആണവ സമ്പുഷ്ടീകരണം കടുത്ത പ്രതിസന്ധിയിലുമായി. ആണവസമ്പുഷ്ടീകരണം തുടര്‍ന്നാല്‍ വീണ്ടുമൊരു ഇസ്രായേല്‍-അമേരിക്ക ആക്രമണമുണ്ടാകാം. അതില്‍നിന്നു പിന്നാക്കം പോയാല്‍ രാജ്യത്തെ കടുത്ത പ്രതിഷേധവും നേരിടേണ്ടിവരും. സാമ്പത്തികമായും കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്തിനു മുന്നില്‍ നിലവില്‍ താത്കാലിക മുറിവുണക്കല്‍ മാത്രമാണു മാര്‍ഗമെന്നും ദീര്‍ഘകാല പോളിസികളുടെ പേരില്‍ കുഴപ്പത്തിലേക്കു പോകേണ്ടെന്നാണു ഖമേനിയുടെ തീരുമാനമെന്നു മൂന്ന് ഇറാനിയന്‍ സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു. 12 ദിവസത്തെ യുദ്ധത്തിനുശേഷം നിലവില്‍വന്ന വെടിനിര്‍ത്തല്‍ ദുര്‍ബലമാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഇതിനുശേഷം ഇസ്രയേല്‍ ചാരന്‍മാരെന്നു കാട്ടി നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും തൂക്കിലേറ്റുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ ഇരുഭാഗവും വിജയം അവകാശപ്പെടുകയും ചെയ്യുന്നു. ഇസ്രയേലിനും അമേരിക്കയ്ക്കും എതിരേ നിരന്തരം ഭീഷണി മുഴക്കുന്നുണ്ടെങ്കിലും അത്രത്തോളം സുഗമമല്ല ഇറാനില്‍ ഉരുത്തിരിയുന്ന ആഭ്യന്തര പ്രതിസന്ധിയെന്നും സോഴ്‌സുകള്‍ പറയുന്നു.…
Read More » -
താരങ്ങളെ ഇനി വനിതകള്‍ നയിക്കും; ശ്വേത മേനോന്‍ പ്രസിഡന്റ്; കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; ദേവനും രവീന്ദ്രനും തോറ്റു
കൊച്ചി: താര സംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് ഇത്തവണ. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്‍തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. ശ്വേത മേനോനെതിരെ ദേവനാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരന് എതിരെ രവീന്ദ്രനാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തലയ്‍ക്കും ലക്ഷ്‍മി പ്രിയയ്‍ക്കും എതിരെ നാസർ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രൻ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിൻ സെക്രട്ടറി…
Read More » -
ബിജെപി ബന്ധം: അവസാന നിമിഷം സി.കെ. ജാനുവിനുള്ള ക്ഷണം പിന്‍വലിച്ച് ലണ്ടന്‍ ആസ്ഥാനമായ ആക്ടിവിസ്റ്റ് ഗ്രൂപ്പ്; ജാനു ആദിവാസി വേട്ടയ്‌ക്കോ ഇസ്ലാമോ ഫോബിയയ്‌ക്കോ എതിരേ സംസാരിച്ചതായി അറിവില്ലെന്ന് ‘ഹൗസ് ഓഫ് അനീറ്റ’
ലണ്ടന്‍: ബിജെപിയുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ആദിവാസി നേതാവ് സി.കെ. ജാനുവിനുള്ള ക്ഷണം പിന്‍വലിച്ച് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന. ഭൂമിയുടെ ഉടമസ്ഥാവകാശം സാമൂഹിക നീതി എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്ന ഹൗസ് ഓഫ് അനീറ്റയാണ് ജാനുവിനുള്ള ക്ഷണം പിന്‍വലിച്ചതായി അറിയിച്ചത്. ചില ആക്ടിവിസ്റ്റുകള്‍ ജാനുവിനു ബിജെപിയുമായി ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയതോടെയാണു നടപടിയെന്നാണു വിവരം. ആദിവാസി ഗോത്രമഹാ സഭ നേതാവായ സി.കെ. ജാനു, നിരവധി ഭൂമി സംബന്ധമായ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ വ്യക്തിയാണ്. 2003 ലെ മുത്തങ്ങ സമരം പോലീസിന്റെ നരനായാട്ടിലാണ് അവസാനിച്ചത്. ഈസ്റ്റ് ലണ്ടനില്‍ ഓഗസ്റ്റ് 14ന് നടക്കേണ്ടിയിരുന്ന ചടങ്ങില്‍ പ്രസംഗിക്കാനായിരുന്നു ക്ഷണമെങ്കിലും അംഗങ്ങളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണു ക്ഷണം പിന്‍വലിച്ചതെന്നു ഹൗസ് ഓഫ് അനീറ്റ സംഘടനയുടെ ഡയറക്ടര്‍ ഫ്രാന്‍ എഡ്‌ഗേര്‍ലി പറഞ്ഞു. മനുഷ്യരുടെ ഭൂമി ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സംഘടനയെന്ന നിലയിലാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ജാനുവിനെ ക്ഷണിച്ചതെന്നും ബംഗാളി മുസ്ലിംകള്‍ അടക്കമുള്ള നിരവധിപ്പേര്‍ സംഘടനയുടെ ഭാഗമാണെന്നും ഇസ്ലാമോഫോബിയയ്‌ക്കെതിരായ നിലപാടെടുക്കുന്ന സംഘടനകൂടിയായതിനാലാണ് ക്ഷണം പിന്‍വലിക്കുന്നതെന്നും അദ്ദേഹം…
Read More » -
ഗാന്ധിജിക്കു മുകളില്‍ സവര്‍ക്കര്‍; സുരേഷ് ഗോപിയുടെ കീഴിലുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍ വിവാദത്തില്‍
ന്യൂഡല്‍ഹി: ഗാന്ധിജിക്ക് മുകളില്‍ സവര്‍ക്കറുടെ ചിത്രവുമായി പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിന പോസ്റ്റര്‍. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവരടങ്ങുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇതിലാണ് സവര്‍ക്കറുടെ ചിത്രം ഗാന്ധിജിക്കും മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. പോസ്റ്ററിനെതിരെ വിമര്‍ശനം ശക്തമാണ്. മറ്റൊരു ഇന്ത്യയെ സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നു എന്നാണ് സി.പി.എം വിമര്‍ശനം. ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന്‍റെ ഭാഗമായി ഇന്ത്യയെ ആകെ തലതിരിച്ചിടുകയാണ് ആര്‍.എസ്.എസ് എന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബി വിമര്‍ശിച്ചു. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആര്‍.എസ്.എസിനെ പ്രശംസിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. 100 വര്‍ഷം മുന്‍പ് രൂപംകൊണ്ട ആര്‍.എസ്.എസ് ലോകത്തെ ഏറ്റവും വലിയ എന്‍.ജി.ഒ. ആണെന്നും ഒരു നൂറ്റാണ്ടായി നമ്മളെ പ്രചോദിപ്പിക്കുന്നു എന്നുമാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്. രാജ്യത്ത് ഒട്ടേറെ ഭാഷകളുണ്ടെന്നും എല്ലാ ഭാഷകളിലും അഭിമാനിക്കണമെന്നും പറഞ്ഞ മോദി വൈവിധ്യമാണ് രാജ്യത്തിന്‍റെ കരുത്തും അഭിമാനവുമെന്നും പറഞ്ഞു. മോദിയുടെ ആര്‍.എസ്.എസ് പരാമര്‍ശത്തെ സി.പി.എം വിമര്‍ശിച്ചു. പ്രധാനമന്ത്രി രക്തസാക്ഷികളെ അപമാനിച്ചെന്നും നിരോധിക്കപ്പെട്ട വിഭാഗീയ…
Read More » -
3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; ദേശീയപാതകളില്‍ വാര്‍ഷിക ഫാസ് ടാഗ് ഇന്നു മുതല്‍; ടോള്‍ നിരക്ക് 80 ശതമാനം വരെ കുറയ്ക്കും
ന്യൂഡല്‍ഹി: ജോലിക്കോ മറ്റു യാത്രകള്‍ക്കുമയോ ദിവസേന ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായി വാര്‍ഷിക ഫാസ് ടാഗ് ഇന്നുമുതല്‍ നിലവില്‍ വരും. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണു വാര്‍ഷിക ഫാസ്ടാഗ് പദ്ധതിയാണ് നിരന്തരം ടോള്‍ നല്‍കി യാത്ര ചെയ്യുന്നവര്‍ക്കു ഗുണം ചെയ്യുന്നത്. നിരന്തരം റീചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുന്നതിനൊപ്പം പണവും ലാഭിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടു വരുന്നത്. ഓഗസ്റ്റ് 15ന് പദ്ധതി പ്രാബല്യത്തിലെത്തി. 3000 രൂപയ്ക്കു റീ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 200 തവണ ടോള്‍ കടക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. ഇതിലേതാണോ ആദ്യം എത്തുന്നത് അതാകും പരിഗണിക്കുക. എന്നാല്‍, വാണിജ്യ വാഹനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കു ലഭിക്കും. ഇപ്പോള്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്കു പുതിയ അക്കൗണ്ട് എടുക്കേണ്ടതില്ല. വാര്‍ഷിക പദ്ധതി നിലവിലെ അക്കൗണ്ടില്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ദേശീയ പാതകള്‍, ദേശീയ എക്‌സ്പ്രസ്‌വേകള്‍, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാം. രാജ്മാര്‍ഗ് യാത്ര…
Read More »
