Newsthen Special

  • ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; ഹമാസ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നെന്ന് ആരോപണം; ഏറ്റവുമൊടുവില്‍ കൈമാറിയ ബന്ദിയുടെ ശരീരവും ഇസ്രയേലിയുടേതല്ല; റഫ മേഖലയില്‍ ഏറ്റുമുട്ടലെന്നു റിപ്പോര്‍ട്ട്

    ടെല്‍അവീവ്: ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന്‍ മേഖലയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് ആക്രമണമെന്നു പറയുന്നെങ്കിലും ഉത്തരവില്‍ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയിട്ടില്ല. മരിച്ച ബന്ദികളുടെ മൃതദേഹം കൈമാറുന്നതില്‍ ഹമാസ് വീഴ്ച വരുത്തുന്നെന്നും ബന്ദിയെന്ന പേരില്‍ കൈമാറിയവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലി പൗരന്റേതല്ലെന്നുമാണ് ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരേ നേരത്തേ നെതന്യാഹു രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയായി ഇന്നലെ ടണലില്‍നിന്നു കണ്ടെത്തിയ ബന്ദിയുടെ മൃതദേഹം കൈമാറുമെന്ന് ഹമാസും വ്യക്തമാക്കിയെങ്കിലും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖ്വസാം ബ്രിഗേഡ് നിലപാടു മാറ്റുകയായിരുന്നു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. റഫയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ വെടിവയ്പുണ്ടായെന്ന് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ പരമാവധി സംരക്ഷിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും ഏതുവിധേനയും യുദ്ധമാരംഭിക്കാനുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഹമാസ് വൃത്തങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍, തിങ്കളാഴ്ച കൈമാറിയ ശരീരം ഇസ്രയേല്‍ പരിശോധിച്ചപ്പോഴാണ് ഇത് ബന്ദിയുടേതല്ലെന്നു കണ്ടെത്തിയത്.…

    Read More »
  • ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ത്തി; പോണ്‍ സൈറ്റില്‍ ഇടുമെന്നു ഭീഷണി; യുവാവിനെ ബംഗളുരുവില്‍നിന്ന് പൊക്കി പോലീസ്‌

    കൊച്ചി: എറണാകുളം കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് സ്വകാര്യദൃശ്യം ചോർത്തിയ മുൻ ജീവനക്കാരനെ ബംഗളുരൂവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി. സ്വകാര്യദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശി അജിത്തിനെയാണ് (25) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്നയാളാണ് അജിത്. വൈഫൈ പരിശോധിക്കാനെന്ന വ്യാജേനെ ഓഫീസിൽ വെച്ച് പെൺകുട്ടിയുടെ സ്മാർട്ട് ഫോൺ വാങ്ങി, അനുമതിയില്ലാതെ വാട്സാപ്പും ഗാലറിയും പരിശോധിച്ചാണ് സ്വകാര്യ ദൃശ്യം ചോർത്തിയത്. ഇയാൾ സ്വന്തം മൊബൈൽ ഫോണിലേക്ക് ഫോട്ടോ സെൻഡ് ചെയ്ത വിവരം ട്രെയിനി അറിഞ്ഞിരുന്നില്ല. ഫോൺ വാങ്ങുന്നതെന്തിനെന്ന് യുവതി ചോദിച്ചപ്പോൾ സെക്യൂരിറ്റി ആവശ്യങ്ങൾക്കാണെന്നായിരുന്നു യുവാവിന്റെ മറുപടി. മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ, മാനേജ്മെന്റ് ഇയാളെ പിരിച്ചുവിട്ടു. തുടർന്ന് ബംഗളൂരുവിലേക്ക് പോയ ശേഷമാണ് യുവതിയെ ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യം കൈയ്യിലുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ യുവതിയുടെ ഫോട്ടോ പോൺ…

    Read More »
  • അഞ്ചുപേര്‍ ചേര്‍ന്ന് കഴിച്ചത് 10,900 രൂപയുടെ ഭക്ഷണം; ബില്ല് കൊടുക്കാതെ കാറില്‍ മുങ്ങി; യുവതിയടക്കമുള്ള സംഘത്തെ പിന്നാലെയെത്തി പിടികൂടി ഹോട്ടലുടമ

    കോട്ട: ഹോട്ടലില്‍ കയറി 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ കാറില്‍ മുങ്ങിയ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി ഹോട്ടലുടമ.   രാജസ്ഥാനിലെ മൗണ്ട് അബുവിലെ ഹാപ്പി ഡേ എന്ന പേരിലുള്ള ഹോട്ടലിൽ കയറിയ ശേഷമാണ് യുവതി അടക്കമുള്ള അഞ്ചംഗ സംഘം തട്ടിപ്പ് കാട്ടിയത്. എൻഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വളരെ വിലക്കൂടിയ ഭക്ഷണമാണ് അഞ്ചുപേരും കഴിച്ചത്. പിന്നാലെയാണ് 10,900 രൂപയുടെ ബില്ല് വെയിറ്റർ ഈ സംഘത്തിന് നല്‍കിയത്. പണം തരാമെന്ന് വെയിറ്ററോട് പറഞ്ഞ ശേഷം, ഓരോരുത്തരായി വാഷ് റൂമിലേക്ക് കയറിപ്പോവുകയായിരുന്നു. പണം തരുമെന്ന് ധാരണയില്‍ വെയിറ്റര്‍ അവിടെ നിന്ന് മാറിനിന്നു. വാഷ് റൂമില്‍ നിന്ന് ഓരോരുത്തരായി തിരികെ ഇറങ്ങി കാറിൽ ചെന്നിരുന്നു. ഏറ്റവും ഒടുവില്‍ വരുന്നയാള്‍ പണം തരുമെന്ന ധാരണയിലായിരുന്നു വെയിറ്റര്‍. അയാളും വെയിറ്ററുടെ കണ്ണുവെട്ടിച്ച് പണം തരാതെ കാറില്‍ കയറി വിട്ടുപോവുകയായിരുന്നു. ഭക്ഷണം കഴിക്കാനെത്തിയവര്‍ പണം തരാതെ മുങ്ങിയെന്നറിഞ്ഞ ഹോട്ടലുടമ…

    Read More »
  • ‘പാര്‍ക്കിനെക്കുറിച്ചു പറയുമ്പോള്‍ എത്ര നന്ദി പറഞ്ഞാലും തീരാത്ത അനുഭവങ്ങള്‍’; വിവാദങ്ങള്‍ക്കിടയിലും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി മന്ത്രി കെ. രാജന്‍; ധനമന്ത്രിക്കും പ്രശംസ; എവിടെയും കിഫ്ബിയുടെ ഗുണഫലങ്ങളെന്ന് മുഖ്യമന്ത്രി

    തൃശൂര്‍: സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനച്ചടങ്ങിലെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും വാനോളം പുകഴ്ത്തി റവന്യൂ മന്ത്രി കെ. രാജന്‍. 336 ഏക്കറില്‍ 371 കോടി മുതല്‍മുടക്കി ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രകൃതി പഠനശാല തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കെന്ന പേരില്‍ യാഥാര്‍ഥ്യമായതിന് ഒരേയൊരു കാരണം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച കിഫ്ബി എന്ന പദ്ധതിയാണ്. കേരളത്തിന്റെ പ്ലാന്‍ ഫണ്ടുകൊണ്ടു പൂര്‍ത്തിയാക്കാന്‍ പറ്റാത്ത വിശാലമായ ആശയമാണിത്. വിദേശത്തുനിന്ന് മൃഗങ്ങളെ എത്തിക്കാന്‍ ആവശ്യമായ സംഖ്യ വേണമെന്നാണ് ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ടത്. സാന്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പൂര്‍ണമായ സംഖ്യ പ്ലാന്‍ ഫണ്ടില്‍നിന്നു നല്‍കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തയാറായി. നവകേരള സദസിനെ അനാവശ്യ വിവാദങ്ങളില്‍ പെടുത്തിയതേടെയാണു സുവോളജിക്കല്‍ പാര്‍ക്കിലെ പരിപാടി മാറ്റിവയ്‌ക്കേണ്ടിവന്നത്. അതേ നവകേരള സദസിന്റെ സമ്മാനമായാണു പാര്‍ക്കിനു മുന്നിലൂടെയുള്ള റോഡിനായി ഏഴുകോടി അനുവദിച്ചത്. പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്പ് റോഡിന്റെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലെത്തി. പാര്‍ക്കിലേക്കുള്ള എല്ലാ വഴികളും ബിഎംബിസി നിലവാരത്തിലേക്ക് മാറ്റാനുള്ള സംഖ്യ ഈ സര്‍ക്കാര്‍ കനിഞ്ഞു നല്‍കി.…

    Read More »
  • ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അമ്മയാണെന്ന് പറയുന്നത് സത്യമായി ; മാതാവിന്റെ ജന്മദിനത്തിന്റെ നമ്പറിലുള്ള ലോട്ടറിയെടുത്തു ; ഇന്ത്യാക്കാര്‍ക്ക് ദുബായില്‍ അടിച്ചത് 240 കോടി രൂപ…!!

    ദുബായ്: അമ്മയുടെ ജന്മദിനം കണക്കാക്കിയുള്ള നമ്പറില്‍ ലോട്ടറിടിക്കറ്റ് എടുത്ത ഇന്ത്യക്കാരന് ദുബായില്‍ അടിച്ചത് 240 കോടി രൂപ. അമ്മയുടെ ജനനത്തീയതി കണക്കാക്കി യുഎഇയിലെ 100 മില്യണ്‍ ദിര്‍ഹത്തിന്റെ ലോട്ടറി എടുത്ത അനില്‍കുമാര്‍ ബൊള്ള നേടിയത് വന്‍തുക. അബുദാബിയില്‍ താമസിക്കുന്ന 29 വയസ്സുള്ള ഒരു ഇന്ത്യക്കാരനാണ് 100 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് നേടിയത്. അനില്‍കുമാര്‍ തന്റെ ലോട്ടറി വിജയം ആഘോഷിക്കുന്നതിന്റെ വീഡിയോ എക്സില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരു സൂപ്പര്‍കാര്‍ വാങ്ങി ഒരു ആഡംബര റിസോര്‍ട്ടിലോ സെവന്‍ സ്റ്റാര്‍ ഹോട്ടലിലോ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഏറ്റവും ഹൃദയംഗമമായ ആഗ്രഹം തന്റെ പ്രിയപ്പെട്ടവരോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കുക എന്നതാണ്. 29 കാരനായ വിജയി തന്റെ വിജയത്തിന്റെ ഒരു ഭാഗം സംഭാവന ചെയ്യാന്‍ പദ്ധതിയിടുന്നു. സഹ ലോട്ടറി കളിക്കാര്‍ക്കുള്ള ഒരു സന്ദേശവും അദ്ദേഹം നല്‍കി. എല്ലാം ഒരു കാരണത്താലാണ് സംഭവിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഓരോ കളിക്കാരനും കളിക്കുന്നത് തുടരാന്‍ ഞാന്‍…

    Read More »
  • ഒരു കുതിരയ്ക്ക് വില 15 കോടി രൂപ, എരുമയുടെ വിലയോ 23 കോടിയും ; രാജസ്ഥാനിലെ പുഷ്‌കര്‍മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് കോടികളുടെ മൂല്യമുള്ള ആയിരക്കണക്കിന് കന്നുകാലികള്‍

    ജയ്പൂര്‍: ഇന്ത്യയില്‍ ഒരു കുതിരയുടെ വില 15 കോടിയെന്ന് കേട്ടാല്‍ ഞെട്ടുമോ? അപ്പോള്‍ ഒരു എരുമയുടെ വില 23 കോടിയെന്ന് കേട്ടാലോ? രാജസ്ഥാനിലെ വാര്‍ഷിക പുഷ്‌കര്‍ കന്നുകാലി മേളയില്‍ കൊണ്ടുവന്ന ചണ്ഡീഗഡില്‍ നിന്നുള്ള ഒരു കുതിരയ്ക്കും രാജസ്ഥാനില്‍ നിന്നുള്ള ഒരു എരുമയ്ക്കുമാണ് ഞെട്ടിക്കുന്ന ഈ വില. ഈ വര്‍ഷം, മേള ആയിരക്കണക്കിന് മൃഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. ഗാരി ഗില്ലിന്റെ ഉടമസ്ഥതയിലുള്ള ചണ്ഡിഗഡില്‍ നിന്നുള്ള രണ്ടര വയസ്സുള്ള ഒരു കുതിരയ്ക്കാണ് ഈ വില. ഈ വര്‍ഷത്തെ മേളയിലെ മാര്‍ക്യൂ മൃഗങ്ങളില്‍ ഒന്നാണ് ഈ യുവ കുതിര. ‘രണ്ടര വയസ്സുള്ള ഒരു കുതിരയായ ഷഹബാസ് ഒന്നിലധികം ഷോകളില്‍ വിജയിച്ചിട്ടുണ്ട്, കൂടാതെ ഒരു അഭിമാനകരമായ വംശത്തില്‍ പെട്ടയാളുമാണ്,’ ഗില്‍ പറഞ്ഞു. ‘അദ്ദേഹത്തിന്റെ കവറിംഗ് ഫീസ് 2 ലക്ഷം രൂപയാണ്, അദ്ദേഹത്തിന്റെ ചോദിക്കുന്ന വില 15 കോടി രൂപയാണ്. 9 കോടി രൂപ വരെ ഓഫറുകള്‍ ലഭിച്ചു.’ കുതിരയുടെ പ്രജനനച്ചെലവ് മാത്രം 2 ലക്ഷം രൂപയാണ്. വിലയേറിയ…

    Read More »
  • പാക് സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ പാതയില്‍; മൈക്രോ സോഫ്റ്റിനു പിന്നാലെ വന്‍കിട കമ്പനികള്‍ കളമൊഴിയുന്നു; ആഭ്യന്തര സംഘര്‍ഷങ്ങള്‍ വെല്ലുവിളി; ടോട്ടല്‍ എനര്‍ജി മുതല്‍ ഫൈസര്‍വരെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

    ഇസ്ലാമാബാദ്: ആഭ്യന്തര സംഘര്‍ഷങ്ങളും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും വര്‍ധിച്ചതോടെ പാക്കിസ്താന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ പാതയിലാണ്. അന്തരീക്ഷം മോശമായതോടെ പാക്കിസ്താനില്‍ നിന്ന് വന്‍കിട കോര്‍പറേറ്റ് കമ്പനികളും പിന്‍മാറുന്ന തിരക്കിലാണ്. 25 വര്‍ഷമായി സാന്നിധ്യമുണ്ടായിരുന്ന മൈക്രോസോഫ്റ്റ് അടുത്തിടെയാണ് അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഷെല്‍ പെട്രോളിയം കമ്പനി, ടോട്ടല്‍ എനര്‍ജീസ്, ഫൈസര്‍, ടെലെനോര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളാണ് അടുത്തിടെ പാക്കിസ്താന്‍ വിട്ടത്. മറ്റ് പല കമ്പനികളും പ്രവര്‍ത്തനം വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി പിന്മാറാനൊരുങ്ങുകയോ ആണ്. സാമ്പത്തികരംഗം തകര്‍ന്നതും ബിസിനസ് അന്തരീക്ഷം മോശമായതും മാത്രമല്ല കമ്പനികളെ പാക്കിസ്ഥാന്‍ വിടാന്‍ പ്രേരിപ്പിക്കുന്നത്. ദീര്‍ഘകാലടിസ്ഥാനത്തില്‍ പാക്കിസ്താനിലെ പ്രവര്‍ത്തനം മൂലം വലിയ നേട്ടം കാണുന്നില്ലെന്നാണ് പല കമ്പനികളും പറയുന്നത്. പാക്കിസ്താന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര സംഘര്‍ഷങ്ങള്‍ പതിവായതും ആഗോള കമ്പനികളുടെ പിന്‍മാറ്റത്തിന് വഴിയൊരുക്കുന്നു. പല ബ്രാന്‍ഡുകളും തങ്ങളുടെ പ്ലാന്റുകളും ബിസിനസുകളും പാക്കിസ്ഥാന്‍ കമ്പനികള്‍ക്ക് കുറഞ്ഞ തുകയ്ക്ക് കൈമാറുകയാണ്. ലോകത്തെ വന്‍കിട മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളിലൊന്നായ ടെലിനോര്‍ അടുത്തിടെയാണ് തങ്ങളുടെ കമ്പനി പാക്കിസ്താന്‍…

    Read More »
  • പൊതുമേഖലാ ബാങ്കുകളുടെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍; ഉടമസ്ഥാവകാശം തുച്ഛമാക്കും; റിസര്‍വ് ബാങ്കും ധനമന്ത്രാലയവും സജീവ ചര്‍ച്ചയില്‍; സാമ്പത്തിക വളര്‍ച്ച കൂടിയതോടെ വായ്പയിലും വര്‍ധന; ഇടിച്ചു കയറാന്‍ ജാപ്പനീസ്, അമേരിക്കന്‍ ബാങ്കുകള്‍

    ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്-എഫ്ഡിഐ) 49 ശതമാനം വരെയായി ഉയര്‍ത്താനുളള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണിത്. പരിധി ഉയര്‍ത്തുന്ന കാര്യം ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്തു വരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ല. നിരവധി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍ മുടക്കാനും സ്വാധീനം വര്‍ധിപ്പിക്കാനും പ്രത്യേക താല്‍പര്യം ഈയിടെയായി കാട്ടുന്നുണ്ട്. ആര്‍.ബി.എല്‍ ബാങ്കിന്റെ 60 ശതമാനം ഓഹരി 300 കോടി ഡോളറിന് ദുബൈ കേന്ദ്രമായുള്ള എന്‍.ബി.ഡി (National Bank of Dubai -NBD) വാങ്ങിയത് ഉദാഹരണം. യെസ് ബാങ്കിന്റെ (YES Bank) 20 ശതമാനം ഓഹരി സുമിടോമോ മിത്സുയി ബാങ്കിംഗ് കോര്‍പറേഷന്‍ (Sumitomo Mitsui Bankking Corporation) 160 കോടി ഡോളര്‍ മുടക്കി വാങ്ങി. പീന്നീട് മറ്റൊരു 4.99 ശതമാനം ഓഹരി കൂടി വാങ്ങുകയും ചെയ്തു. ഫെഡറല്‍ ബാങ്കിന്റെ (Federal Bank) 9.99 ശതമാനം ഓഹരി 6,200 കോടി രൂപ…

    Read More »
  • യുദ്ധകാലത്തെ ചൈനീസ് വിസ്മയം; ഡീപ്പ് സീക്ക് അടക്കമുള്ള എഐ കമ്പനികള്‍ ചൈനീസ് സൈന്യവുമായി കരാറില്‍ ഏര്‍പ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്ത്; ആക്രമണം ഏകോപിപ്പിക്കാന്‍ വേണ്ടത് വെറും 48 സെക്കന്‍ഡ്; എഐ ഡോഗ് മുതല്‍ ഡ്രോണ്‍വരെ; അമേരിക്ക കയറ്റുമതി നിരോധിച്ച എന്‍വിഡിയ ചിപ്പുകളും വ്യാപകമായി ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്

    ബീജിംഗ്: ലോകമെമ്പാടും വീണ്ടും യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ ചൈനയുടെ മുന്നേറ്റം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ചൈനയുടെ സ്വന്തം ഡീപ് സീക്ക് പോലുള്ള എഐ സാങ്കേതികവിദ്യയുടെ ബലത്തിലാണ് സ്വയം പ്രവര്‍ത്തിക്കുന്ന ആധുധിക വാഹനങ്ങളടക്കം ചൈന നിര്‍മിര്‍ക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നോരിന്‍കോ കഴിഞ്ഞ ഫെബ്രുവരിയില്‍ ഡീപ് സീക്കിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സൈനിക വാഹനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങാന്‍ കഴിവുള്ള വാഹനം ചൈനയുടെ ഡിഫെന്‍സ് രംഗത്തെ മികവു വിളിച്ചോതുന്നതായിരുന്നു. ചൈന ഏറ്റവും കൂടുതല്‍ പ്രതിരോധ രംഗത്തു മത്സരിക്കുന്നത് അമേരിക്കയുമായിട്ടാണ്. ഇതിന്റെ ഭാഗമായാണ് നോരിന്‍കോ പി60 എന്ന കമ്പനി ആധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്. ഇതടക്കം ചൈന ഈ രംഗത്തു നടത്തുന്ന മുന്നേറ്റത്തെക്കുറിച്ചുള്ള റിസര്‍ച്ച് പേപ്പറുകളും പേറ്റന്റ് വിവരങ്ങളും പരിശോധിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ടെക് രംഗത്തെക്കുറിച്ചുള്ള വെളിച്ചം വീശിയത്. ഏറ്റവും സാങ്കേതികത്തികവുള്ള കണ്ടുപിടിത്തങ്ങളെക്കുറിച്ചു രഹസ്യാത്മകമായിട്ടാണു പ്രവര്‍ത്തനമെങ്കിലും സര്‍ക്കാരിനു കഴീലെ…

    Read More »
  • യുകെയില്‍ ഇന്ത്യന്‍ യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായി; വംശീയ ആക്രമണമെന്നു റിപ്പോര്‍ട്ട്; പ്രതി സിസിടിവിയില്‍; ചിത്രം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പുറത്തുവിട്ടു; വന്‍ പ്രതിഷേധം

    ലണ്ടന്‍: വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഇന്ത്യന്‍ വംശജയായ ഇരുപതുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. വംശീയ വിദ്വേഷം നിറഞ്ഞ ആക്രമണമാണെന്നും പ്രതിയെ സിസിടിവിയിലൂടെ വ്യക്തമായെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അറിയിച്ചു. യുവതിക്കെതിരെ ഉണ്ടായത് ഞെട്ടിക്കുന്ന ആക്രമണമാണെന്നും പ്രതിയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ റോനൻ ടൈറർ പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം നിസഹായയായി യുവതി വഴിയില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് യുവതിയെ സുരക്ഷിതസ്ഥലത്തെത്തിച്ച് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച പ്രതിയുടെ ചിത്രം വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പുറത്തുവിട്ടു. പ്രതിയെ കണ്ടെത്താൻ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. പ്രദേശത്തുകൂടി ഈ ദിവസം വാഹനമോടിച്ചുപോയവര്‍ ഡാഷ്ക്യാം ദൃശ്യങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കാനും പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ നിരവധി രാഷ്ട്രീയനേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. തീര്‍ത്തും അപലപനീയമായ ദുരന്തമെന്ന് കോവെൻട്രി സൗത്തിൽ നിന്നുള്ള പാർലമെന്റ് അംഗം സാറാ സുൽത്താന എക്സിൽ  കുറിച്ചു. ശനിയാഴ്ച വാൽസലിൽ ഒരു…

    Read More »
Back to top button
error: