Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ബിജെപി കോര്‍ കമ്മിറ്റിയിലെ പോക്‌സോ കേസ് പ്രതി ആര്? സന്ദീപ് വാര്യരും ബിജെപി നേതാവും തമ്മിലുള്ള പോര് കടുത്തു; സസ്‌പെന്‍സ് ആയി ഫേസ്ബുക്ക് പോസ്റ്റ്; സൈബറിടത്തിലും കൊമ്പുകോര്‍ത്ത് നേതാക്കള്‍

പാലക്കാട്: ബിജെപി കോര്‍ കമ്മിറ്റിയിലെ ആരോപണവിധേയനാര്? അടിച്ചും തിരിച്ചടിച്ചും സന്ദീപ് വാരിയരും ബിജെപിയും തമ്മില്‍ പോര് മുറുകുന്നു. രാഹുല്‍ വിവാദം ഒരു ഭാഗത്ത് കത്തി നില്‍ക്കേ, ‘ബിജെപി സംസ്ഥാന പ്രസിഡന്റ് ആ കോര്‍ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കുമോ’ എന്ന സന്ദീപ് വാരിയരുടെ ഇന്നലത്തെ ഫേസ് ബുക്ക് പോസ്റ്റ് ആണ് ബിജെപിയും മുന്‍ ബിജെപി നേതാവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാക്കിയത്.

ബി.ജെ.പി ക്യാംപ് വിട്ട് കോണ്‍ഗ്രസിലെത്തിയതിനു പിന്നാലെ തുടങ്ങിയ സന്ദീപ് വാര്യര്‍ – ബി.ജെ.പി പോരിനു പാലക്കാട്ട് ഒട്ടും കുറവില്ല. ചിലപ്പോള്‍ സൈബര്‍ പോരെങ്കില്‍ ചിലപ്പോള്‍ വാക്‌പോര്. രാഹുല്‍ മാങ്കൂട്ടത്തലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തി നില്‍ക്കുന്ന ഈ ഘട്ടത്തില്‍ പോരു മറ്റൊരു തരത്തിലാണ്. ഡല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളെ കണ്ട സമയം സന്ദീപ് ഉയര്‍ത്തിയ ഈ ആരോപണമാണ് ഒടുവിലെ പോരിനു തുടക്കം. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഇരിക്കുന്നത് പോക്‌സോ കേസ് പ്രതിയാണെന്നും രാഹുലിനെതിരെ ആരോപണമുയര്‍ത്തിയ അവന്തികക്ക് പിന്നില്‍ ബി.ജെ.പി പാലക്കാട് ജില്ലാ പ്രസിഡന്റാണെന്നുമാണ് ആരോപണം.

Signature-ad

ബി.ജെ.പി നേതാവ് കൃഷ്ണകുമാറും ജില്ലാ പ്രസിഡണ്ട് പ്രശാന്ത് ശിവനും മറുപടി കൊടുത്തത് ഇങ്ങനെആരോപണത്തില്‍ ഉറച്ചു നിന്ന സന്ദീപ് വാര്യര്‍ രാജീവ് ചന്ദ്രശേഖറിനെ സമൂഹ മാധ്യമത്തില്‍ വെല്ലുവിളിച്ചു. ജില്ലയില്‍ മടങ്ങിയെത്തുന്ന മുറയ്ക്ക് പാര്‍ട്ടി അനുവാദത്തോടെ മാധ്യമങ്ങളെ കണ്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തനാണ് സന്ദീപിന്റെ തീരുമാനം. നേതാക്കള്‍ക്കെതിരായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നാണ് വാദം. അതേസമയം സന്ദീപിനെ പ്രതിരോധിക്കാന്‍ ബി.ജെ.പിയും കരുക്കള്‍ നീക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ വരുംദിവസങ്ങളില്‍ പോര് കടുക്കുമെന്നുറപ്പാണ്.

സോഷ്യല്‍ മീഡിയയിലും സന്ദീപും ബിജെപി അനുഭാവികളും തമ്മിലുള്ള പോര് ശക്തമാണ്. താങ്കളുടെ നാറുന്ന കഥകള്‍ ബിജെപിയുടെ പാലക്കാട്ടെ നേതാവിന്റെ കൈയിലുണ്ടെന്നും താങ്കളെ പരാമര്‍ശിച്ച നേതാവിനെതിരേ കേസ് കൊടുക്കാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യത്തിനോടു സന്ദീപ് പ്രതികരിച്ചതും കൗതുകത്തോടെയാണു നോക്കിക്കാണുന്നത്. കോണ്‍ഗ്രസിലെ പ്രതിസന്ധിക്കു കാരണം സന്ദീപ് ആണെന്ന ആരോപണവും സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നുണ്ട്. രാഹുലിനെയും സന്ദീപിനെയും ഒതുക്കി പാലക്കാട് സീറ്റ് പിടിച്ചെടുക്കാനാണ് നീക്കമെന്നും ആരോപണമുണ്ട്. sandeep-variers-allegations-against-bjp-leaders

Back to top button
error: