Newsthen Special
-
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയിലെ നിര്‍ദേശങ്ങള്‍ പുറത്ത്; വന്‍തോതില്‍ അതിര്‍ത്തി പ്രദേശങ്ങള്‍ വിട്ടു കൊടുക്കണം; നാറ്റോ അംഗത്വവും ലഭിക്കില്ല; റഷ്യ 100 ബില്യണ്‍ ഡോളര്‍ കൈമാറണം; അംഗീകരിക്കാനാകില്ലെന്ന് സെലന്‍സ്‌കി
കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രഡിഡന്റെ ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി അംഗീകരിക്കാതെ യുക്രൈന്‍. യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാറില്‍ തീരുമാനമായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടല്‍. എന്നാല്‍ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നീക്കം അസംബന്ധമാണെന്ന് ആഞ്ഞടിച്ച് യുക്രെയ്ന്‍ രംഗത്തെത്തിയതോടെ ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്. ട്രംപിന്റെ പ്രതിനിധികള്‍ മുന്നോട്ടുവച്ച 28 നിബന്ധനകളടങ്ങിയ കരട് അംഗീകരിക്കുന്നത് റഷ്യയ്ക്കു മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്ന് യുക്രെയ്ന്‍ പറയുന്നത്. യുക്രെയ്‌നുമായി സംസാരിക്കാതെ, റഷ്യയുടെ താല്‍പ്പര്യമനുസരിച്ചുള്ള ഡീലാണ് യുഎസ് തയാറാക്കിയത് എന്നാണ് യുക്രൈന്‍ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ഒലക്‌സാന്‍ഡര്‍ മെറേഷ്‌കോ തുറന്നടിച്ചത്. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഭൂമി വിട്ടുകൊടുക്കാനും കീവിന്റെ സൈന്യത്തിന്റെ വലുപ്പം പരിമിതപ്പെടുത്താനും യുഎസ് തയ്യാറാക്കിയ കരടില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…
Read More » -
മുകളില്‍ മുസ്ലിം പള്ളിയും സ്‌കൂളും ആശുപത്രിയും; 25 മീറ്റര്‍ താഴെ ഏഴു കിലോമീറ്റര്‍ നീളത്തില്‍ ഹമാസിന്റെ കൂറ്റന്‍ തുരങ്കം; കടന്നു പോകുന്നത് റാഫയിലെ ജനവാസ കേന്ദ്രത്തിലൂടെ; അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍ ഉള്‍പ്പെടെ 80 മുറികള്‍; പൊളിച്ച് ഇസ്രയേല്‍
ഗാസ: ഗാസമുനമ്പില്‍ ഹമാസിന്റെ കൂറ്റന്‍ രഹസ്യ ഒളിത്താവളം കണ്ടെത്തി ഇസ്രയേല്‍. 25 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച തുരങ്കത്തിന് ഏഴു കിലോമീറ്ററാണ് നീളം. 80 മുറികളും ഈ രഹസ്യ തുരങ്കത്തില്‍ ഐഡിഎഫ് കണ്ടെത്തി. 2014ലെ ഇസ്രയേല്‍ഹമാസ് സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ലഫ്റ്റനന്റ് ഗോള്‍ഡ്‌വിനിന്റെ മൃതദേഹാവിശിഷ്ടം സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് ഐഡിഎഫ് രഹസ്യകേന്ദ്രത്തിന്റെ വിഡിയോ പുറത്തുവിട്ടത്. റാഫയിലെ ജനവാസ കേന്ദ്രത്തിനടിയിലൂടെയാണ് തുരങ്കം നിര്‍മിച്ചിരിക്കുന്നത്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി യുഎന്‍ നിര്‍മിച്ച കേന്ദ്രവും മോസ്‌കുകള്‍, ക്ലിനിക്കുകള്‍, ചെറിയ കുട്ടികള്‍ക്കായുള്ള സ്‌കൂളുകള്‍ എന്നിവയും കൂറ്റന്‍ തുരങ്കത്തിന് മുകളിലായുണ്ട്. ആയുധങ്ങള്‍ സൂക്ഷിക്കാനും രഹസ്യ യോഗങ്ങള്‍ ചേരാനും ആക്രമണ പദ്ധതികള്‍ക്ക് രൂപം നല്‍കാനും ഒളിച്ച് താമസിക്കാനുമെല്ലാമായാണ് ഇവിടം ഉപയോഗിച്ചിരുന്നതെന്നാണ് കരുതുന്നത്. ⭕️ EXPOSED: A 7+ kilometer Hamas tunnel route that held Lt. Hadar Goldin. IDF troops uncovered one of Gaza’s largest and most complex underground routes, over 7 km long,…
Read More » -
തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖങ്ങള്‍ക്ക് നിര്‍ദേശം; പണമൊപ്പിക്കാന്‍ പാടുപെട്ട് സ്ഥാനാര്‍ഥികള്‍; രണ്ടുവട്ടവും ഭരണമില്ലാത്തതിന്റെ ഞെരുക്കത്തില്‍ കോണ്‍ഗ്രസും; നേതാക്കള്‍ ഫണ്ട് മുക്കിയാല്‍ ഇറങ്ങില്ലെന്നു മുന്നറിയിപ്പ്
തൃശൂര്‍: തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖ സ്ഥാനാര്‍ഥികള്‍ക്ക് മുകളില്‍ നിന്ന് നിര്‍ദേശം. മത്സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കിയിട്ടുണ്ടെന്നും പ്രചാരണത്തിനും മറ്റുമുള്ള ചെലവു സ്ഥാനാര്‍ഥി സ്വയം കണ്ടെത്തണമെന്നുമാണ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന അനൗദ്യോഗികമായ അറിയിപ്പ്. എങ്ങനെ ഫണ്ട് കണ്ടെത്തണമെന്നറിയാതെ പല പുതുമുഖ സ്ഥാനാര്‍ത്ഥികളും ബുദ്ധിമുട്ടുന്നുണ്ട്. സ്‌ക്വാഡ്, ഫ്‌ളക്‌സുകള്‍, നോട്ടീസുകള്‍, വാഹനങ്ങളിലെ അറിയിപ്പ്, വീടു കയറുന്നവര്‍ക്കുള്ള ഭക്ഷണം എന്നിവയടക്കം ഭാരിച്ച ചെലവാണ് ഓരോ വാര്‍ഡിലേക്കും വരുന്നത്. നോമിനേഷന്‍ പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് ഇനി ചെലവുകള്‍ അനിയന്ത്രിതമാകും. പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി നല്‍കുന്നത് ആയിരം അഭ്യര്‍ത്ഥന നോട്ടീസും എട്ട് ഫ്ളെക്സുമാണ് അവരവരുടെ ഡിവിഷനുകളിലേക്ക് നല്‍കുന്നത്. പല പുതുമുഖ സ്ഥാനാര്‍ത്ഥികളും ആവശ്യമായ ഫണ്ട് ഒപ്പിക്കാന്‍ പറ്റാതെ വിഷമിക്കുന്നുണ്ട്. പ്രചരണത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ അതാത് ഡിവിഷനുകളില്‍ ചുമതലയുള്ളവര്‍ പുതുമുഖങ്ങള്‍ക്കായി ഫണ്ടു കൂടി അന്വേഷിക്കേണ്ട സ്ഥിതിയിലാണ്. പുതുമുഖ സ്ഥാനാര്‍ത്ഥികളെയാണ് ഫണ്ട് തന്ന് സഹായിക്കേണ്ടതെന്ന് സ്ഥാനാര്‍ത്ഥികളില്‍ പലരും പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് തുറന്നുപറഞ്ഞു. പരിചയസമ്പന്നരായ,…
Read More » -
(no title)
തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖ സ്ഥാാനാര്‍ഥികള്‍ക്ക് മുകളില്‍ നിന്ന് നിര്‍ദ്ദേശം ; ഫണ്ട് ഒപ്പിക്കാന്‍ പാടുപെട്ട് സ്ഥാനാര്‍ത്ഥികള്‍ ; രണ്ടു ടേം ഭരണം ഇല്ലാതിരുന്നത് ഫണ്ട് വരവിനെ ബാധിച്ചെന്ന് കോണ്‍ഗ്രസും തിരുവനന്തപുരം : : തെരഞ്ഞെടുപ്പ് ചിലവ് സ്വയം കണ്ടെത്തണമെന്ന് ബിജെപിയിലെ പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് മുകളില്‍ നിന്ന് നിര്‍ദ്ദേശം. മത്സരിക്കാന്‍ അവസരം പാര്‍ട്ടി തന്നിട്ടുണ്ടെന്നും പ്രചരണത്തിനും മറ്റുമുള്ള ചിലവ് സ്ഥാനാര്‍ത്ഥി തന്നെ പരമാവധി കണ്ടെത്തണമെന്നുമാണ് തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്ന അനൗദ്യോഗികമായ ഔദ്യോഗിക അറിയിപ്പ്. എങ്ങിനെ ഫണ്ട് കണ്ടെത്തണമെന്നറിയാതെ പല പുതുമുഖ സ്ഥാനാര്‍ത്ഥികളും ബുദ്ധിമുട്ടുന്നുണ്ട്. പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പാര്‍ട്ടി നല്‍കുന്നത് ആയിരം അഭ്യര്‍ത്ഥന നോട്ടീസും എട്ട് ഫ്ളെക്സുമാണ് അവരവരുടെ ഡിവിഷനുകളിലേക്ക് നല്‍കുന്നത്. പല പുതുമുഖ സ്ഥാനാര്‍ത്ഥികളും ആവശ്യമായ ഫണ്ട് ഒപ്പിക്കാന്‍ പറ്റാതെ വിഷമിക്കുന്നുണ്ട്. പ്രചരണത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ അതാത് ഡിവിഷനുകളില്‍ ചുമതലയുള്ളവര്‍ പുതുമുഖങ്ങള്‍ക്കായി ഫണ്ടു കൂടി അന്വേഷിക്കേണ്ട സ്ഥിതിയിലാണ്. പുതുമുഖ സ്ഥാനാര്‍ത്ഥികളെയാണ് ഫണ്ട് തന്ന് സഹായിക്കേണ്ടതെന്ന്…
Read More » -
റെന്റ് എ കാര്‍ തിരിച്ചു ചോദിച്ചത് പിടിച്ചില്ല; ഉടമയെ ബോണറ്റില്‍ കിടത്തി ഓടിച്ചത് അഞ്ചു കിലോമീറ്റര്‍; രക്ഷിച്ചതു നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞ്; പ്രതി തിരൂര്‍ സ്വദേശി ബക്കര്‍ അറസ്റ്റില്‍
എരുമപ്പെട്ടി: വാടകയ്ക്കു കൊടുത്ത കാര്‍ തിരിച്ചുവാങ്ങാനെത്തിയ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. രക്ഷപ്പെടാന്‍ കാറിന്റെ ബോണറ്റില്‍ പിടിച്ചുതൂങ്ങിയ ആലുവ പാനായിക്കുളം സ്വദേശി കൊടിയന്‍ വീട്ടില്‍ സോളമനുമായി കാര്‍ സഞ്ചരിച്ച അഞ്ചുകിലോമീറ്ററോളം ദൂരം. ഇന്നു രാവിലെയാണ് എരുമപ്പെട്ടിയില്‍ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് കാര്‍ തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി. കാര്‍ ഓടിച്ച തൃശൂര്‍ തിരൂര്‍ പോട്ടോര്‍ സ്വദേശി നാലകത്ത് വീട്ടിന്‍ ബക്കറിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 20 നാണ് ബക്കര്‍ വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് സോളമന്റെ കാര്‍ വാടകയ്ക്ക് എടുത്തത്. പിന്നീട് കാര്‍ തിരികെ നല്‍കിയില്ല. സോളമന്‍ ബിനാനിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാറിന്റെ ജിപിഎസ് ലൊക്കേഷന്‍ നോക്കി അന്വേഷണം നടത്തിവരുന്നതിനിടയില്‍ കാര്‍ എരുമപ്പെട്ടി വെള്ളറക്കാട് പ്രദേശത്ത് കാണുകയും തടയുകയും ചെയ്തു. ഇതിനിടയിലാണ് കാര്‍ മുന്നോട്ട് എടുത്ത് സോളാറിനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെടാന്‍ വേണ്ടി സല്‍മാന്‍ കാറിന്റെ ബോണറ്റിലേക്ക് ചാടി കയറി വൈപ്പറില്‍ തൂങ്ങിപ്പിടിച്ച് കിടന്നു. എന്നാല്‍…
Read More » -
തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപിയില്‍ ഗ്രൂപ്പ് പോര്; രാജീവ് ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ച വനിതാ സ്ഥാനാര്‍ഥിയെ അവസാന നിമിഷം വെട്ടി; പ്രവര്‍ത്തകരുടെ എതിര്‍പ്പെന്നു വിശദീകരണം; വെട്ടിമാറ്റിയത് മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചയാളെ
തൃശൂര്‍: കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നു കുട്ടന്‍കുളങ്ങര ഡിവിഷനില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് ബിജെപി. ഡോ. വി. ആതിര മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് എം. ശ്രീവിദ്യയെ സ്ഥാനാര്‍ഥിയാക്കിയത്. ആതിര അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണു മറ്റൊരാളെ മത്സരിപ്പിക്കുന്നതെന്നാണ് വിശദീകരണം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നോമിനിയെന്ന നിലയിലാണ് ഡോ. വി. ആതിരയെ കുട്ടന്‍കുളങ്ങരയില്‍ അവതരിപ്പിച്ചത്. സുരേഷ് ഗോപി പങ്കെടുത്ത യോഗത്തിലും മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ആതിരയെ പുകഴ്ത്തി രംഗത്തുവന്നു. എന്നാല്‍, പൂങ്കുന്നം ഡിവിന്റെ പ്രതിനിധിയായപ്പോള്‍ പ്രകടനം മോശമായെന്നും കുളമാക്കിയെന്നുമാണു പ്രവര്‍ത്തകരുടെ ആരോപണം. ഉദയനഗര്‍ റോഡിന്റെ തകര്‍ച്ചയിലടക്കം നടപടിയെടുത്തില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. തൊട്ടടുത്ത ഡിവിഷനുകളിലെ ബിജെപി സ്ഥാനാര്‍ഥികളും ഇവര്‍ക്കെതിരേ അതൃപ്തി അറിയിച്ചിട്ടുണ്ട്. കുട്ടന്‍കുളങ്ങരയില്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞതും വന്‍ വിവാദമായിരുന്നു. കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിലവിലെ കൗണ്‍സിലറോട് അഭിപ്രായം തേടുക പോലും ചെയ്യാതെ 2020ല്‍ ബി. ഗോപാലകൃഷ്ണനെ മേയര്‍ സ്ഥാനാര്‍ഥിയെന്ന നിലയില്‍ രംഗത്തിറക്കിയെങ്കിലും വന്‍ തോല്‍വി നേരിട്ടു. കൈയിലുണ്ടായിരുന്ന ഡിവിഷന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതു…
Read More » -
തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റ സംഭവം ; അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് ; കുത്തേറ്റത് ഇന്നലെ രാത്രി ; ഡ്രൈവര്‍ക്കും കുത്തേറ്റു
തൃശൂര്‍: തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനും ഡ്രൈവര്‍ അനീഷിനുമാണ് ഇന്നലെ രാത്രി കുത്തേറ്റത്. വെളപ്പായയിലെ വീടിന് മുന്‍പില്‍ വെച്ചായിരുന്നു സംഭവം. ഗേറ്റ് തുറക്കുന്നതിനായി കാറില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മൂന്നംഗ ഗുണ്ടാ സംഘമാണ് സുനിലിനെ കുത്തിയത്. ഡ്രൈവര്‍ അനീഷിനും വെട്ടേറ്റു. കാറിന്റെ ചില്ല് തകര്‍ത്തു. കാറിനകത്തിരുന്ന സുനിലിന്റെ കാലിനാണ് പരിക്ക്. ഡ്രൈവര്‍ അനീഷിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്.
Read More » -
പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്ക് ആയുധക്കടത്ത് കൂടി ; രാജ്യസുരക്ഷയ്ക്ക് അതിതീവ്ര അപകടം ; ലോക്കല്‍ ഗുണ്ടാസംഘങ്ങള്‍ക്ക് വരെ പാക് ബന്ധങ്ങള്‍ ; ഡിസംബര്‍ ആറ് സുരക്ഷിതമായി മറികടക്കാന്‍ രാജ്യമെങ്ങും അതീവ ജാഗ്രതയും കനത്ത സുരക്ഷയും
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ ഉപയോഗിച്ച് ഇന്ത്യയിലേക്കുള്ള ആയുധക്കടത്ത് കൂടുന്നു. പഞ്ചാബില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ ആയുധങ്ങള്‍ ഡ്രോണ്‍ വഴി പാക്കിസ്ഥാനില്‍ നിന്നും എത്തിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ കൈവശമാണ് പാക് നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയത്. നേരത്തെയും പഞ്ചാബ് അതിര്‍ത്തിയില്‍ നിന്ന് ഇത്തരത്തില്‍ ഡ്രോണ്‍ വഴി എത്തിച്ച ആയുധങ്ങള്‍ പിടികൂടിയിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഗുണ്ടാ സംഘങ്ങള്‍ക്കു വരെ തോക്കും അനുബന്ധ ആയുധങ്ങളും പാക്കിസ്ഥാന്‍ എത്തിച്ചുകൊടുക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. നേരത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാക്കിസ്ഥാനില്‍ നിന്നും മറ്റും ആയുധങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെങ്കിലും ഇന്ത്യയിലെ ചെറിയ ഗുണ്ടാ സംഘങ്ങള്‍ക്ക് വരെ പാക് ആയുധങ്ങളെത്തുന്നുവെന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ വലിയ അപകടമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കാശ്മീരിലും ഡ്രോണ്‍ വഴി ആയുധങ്ങള്‍ തീവ്രവാദികള്‍ക്ക് എത്തിച്ചുകൊടുത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. മയക്കുമരുന്ന് കടത്തിന് ഡ്രോണ്‍ ഉപയോഗിക്കുന്നത് വ്യാപകമായതിനു പിന്നാലെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണ്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നത്. ആയുധങ്ങള്‍ പല കഷ്ണങ്ങളായാണ് ഡ്രോണ്‍ വഴി ഇന്ത്യയിലേക്കും ആവശ്യമുള്ള രാജ്യങ്ങളിലേക്കും…
Read More »

