Breaking NewsCrimeIndiaKeralaLead NewsLIFELocalNEWSNewsthen Specialpolitics

കടകംപള്ളിയിലേക്ക് സ്വര്‍ണ്ണക്കൊള്ള അന്വേഷണമെത്തുന്നു; വെട്ടിലായി സിപിഎം; ഒരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍; എസ്ഐടി ചോദ്യം ചെയ്യാന്‍ സാധ്യതയേറി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കും. അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് നീക്കം. അതേസമയം, സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റേത് സ്വതന്ത്ര തീരുമാനമാണ്. അത് സര്‍ക്കാര്‍ അറിയണമെന്നില്ല. ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണ സംഘം തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും പത്മകുമാറിന്റെ ഇടപെടല്‍ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
നിര്‍ണായക തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാല്‍ പ്രത്യേക സംഘവും കരുതലോടെയാണ് അറസ്റ്റിന് മുന്‍പ് കരുക്കള്‍ നീക്കിയത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലും പത്മകുമാറിന്റെ ഇടപെടല്‍ എസ്‌ഐടി വ്യക്തമാക്കിയിട്ടുണ്ട്.
പത്മകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സ്വര്‍ണ്ണക്കൊള്ളക്കേസിന്റെ കാര്യത്തില്‍ വ്യക്തത കൈവരുമെന്നാണ് പ്രത്യേക അന്വേഷണസംഘം കരുതുന്നത്. കടകംപള്ളിക്ക് കേസില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യുമ്പോള്‍ ബോധ്യപ്പെടുമെന്നാണ് എസ്‌ഐടി അനുമാനിക്കുന്നത്.

 

Signature-ad

 

Back to top button
error: