Newsthen Special
-
ജി.എസ്.ടി. ഒഴിവാക്കിയ സാഹചര്യത്തില്‍ മില്‍മ പാല്‍ വില വര്‍ധിപ്പിക്കില്ലെന്ന് ചെയര്‍മാന്‍; കടുത്ത വിയോജിപ്പുമായി എറണാകുളം മേഖലാ യൂണിയന്‍; ജനുവരിയില്‍ വില വര്‍ധിപ്പിച്ചേക്കും
തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധിപ്പിക്കില്ല. ജി.എസ്.എടി ഒഴിവാക്കിയ പശ്ചാത്തലത്തില്‍ തല്‍ക്കാലം വിലവര്‍ധന വേണ്ടെന്ന ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനം. വില വര്‍ധന വേണമോയെന്ന കാര്യം അടുത്ത വര്‍ഷം ആദ്യം വീണ്ടും പരിശോധിക്കുമെന്ന് ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് മില്‍മ എറണാകുളം മേഖല പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കൊഴുപ്പ് കൂടിയ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇത് ഈ മാസം 22ന് പ്രാബല്യത്തില്‍ വരും. ഇതേസമയത്ത് തന്നെ പാല്‍ വില വര്‍ധിപ്പിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന് കണ്ടാണ് വില വര്‍ധന വേണ്ടെന്ന തീരുമാനത്തിലേക്ക് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് എത്തിയത്. ഇതേ ശുപാര്‍ശയാണ് വില വര്‍ധന പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതി നല്‍കിയതെന്നും ഭൂരിഭാഗം അംഗങ്ങളും അതിനോട് യോജിച്ചുവെന്നും ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. അതേസമയം തീരുമാനത്തോട് കടുത്ത വിയോജിപ്പ് പ്രകടപ്പിച്ച് മില്‍മ എറണാകും മേഖല പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. വില വര്‍ധന വേണ്ടെന്ന തീരുമാനം…
Read More » -
ഇന്ത്യ-പാക് മത്സരത്തിലെ ഹസ്തദാന വിവാദം: ഏഷ്യാകപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് പാകിസ്താന്റെ ഭീഷണി ; പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉസ്മാന്‍ വാഹ്ലയെ സസ്‌പെന്‍ഡ് ചെയ്തു
ദുബായ് : ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍, ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാന്‍ വൈകിയതിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഉസ്മാന്‍ വാഹ്ലയെ സസ്‌പെന്‍ഡ് ചെയ്തു. പിസിബി മേധാവി മൊഹ്‌സിന്‍ നഖ്വി ശക്തമായ നിലപാടെടുത്തു. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നിലവിലെ ടൂര്‍ണമെന്റില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനും (ഐസിസി) മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനും (എംസിസി) കത്തയച്ചു. അദ്ദേഹത്തെ നീക്കം ചെയ്തില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തി. കളിയുടെ മനോഭാവം പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പിസിബി പൈക്രോഫ്റ്റിനെതിരെ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹസ്തദാന വിവാദത്തിന് ഇന്ത്യക്കെതിരെ നടപടിയെടുക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ആലോചിക്കുന്നുണ്ട്. എന്നാല്‍, എസിസിയില്‍ നിന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ബിസിസിഐ നിഷേധിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ആരാധകര്‍ മത്സരം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം ബിസിസിഐ മത്സരത്തിന്…
Read More » -
ഒന്ന് വ്യക്തമാക്കണം, വിമർശകർ പറയുന്നതുപോലെ ആർക്കും ലഭിക്കുന്ന ഒരു പ്രൈവറ്റ് അവാർഡാണോ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്? എങ്കിൽ നഗരസഭയുടെ ചിലവിൽ മേയറെ എന്തിനു യുകെയിലേക്ക് അയച്ചു? തിരുവനന്തപുരം നഗരസഭയ്ക്ക് കിട്ടിയതെങ്കിൽ സിപിഐഎമ്മിന്റെ പേര് എങ്ങനെ വന്നു?
ആര്യ രാജേന്ദ്രനും അവർക്ക് ലഭിച്ച അവാർഡാണ് നിലവിൽ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. തിരുവനന്തപുരം നഗരസഭയിൽ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് യുകെ പാർലമെന്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് മേയർ നിലയിൽ താൻ ഏറ്റുവാങ്ങുകയാണ് എന്ന് കഴിഞ്ഞദിവസം ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിലൂടെ പൊതു ജനത്തെ അറിയിച്ചു. അതിനു ശേഷം പ്രസ്തുത അവാർഡ് ഏറ്റുവാങ്ങുന്ന ചിത്രങ്ങളും പങ്കുവെച്ചു. ഇതിനുപിന്നാലെ അനുമോദന പോസ്റ്റുകളുമായി ഇടത് നേതാക്കളും അണികളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിറഞ്ഞു. എന്നാൽ ഈ അഭിനന്ദന പ്രവാഹങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടായില്ല. ഇടതുപക്ഷവും മേയറും വലിയ രീതിയിൽ കൊട്ടിഘോഷിച്ച ഈ പുരസ്കാരം പൈസ കൊടുത്തു വാങ്ങിയതാണ് എന്നുൾപ്പടെയുള്ള ആരോപണവുമായി എതിർപക്ഷം രംഗത്തെത്തി. ഹൗസ് ഓഫ് കോമൺസ്, യുകെ പാർലമെന്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് സംഘടിപ്പിക്കുന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് ഏറ്റുവാങ്ങി എന്നെല്ലാം പറയുമ്പോൾ പൊതുജനം ഇതൊരു മഹത്തായ അവാർഡ് ആണ്…
Read More » -
പാകിസ്താന്‍ ദേശീയ ഗാനത്തിനു പകരം ജിലേബി ബേബി! സ്‌റ്റേഡിയത്തിലെ ഡിജെക്ക് പറ്റിയത് വമ്പന്‍ അബദ്ധം; അമ്പരന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദൃശ്യങ്ങള്‍
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനു തൊട്ടുമുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ വമ്പന്‍ അബദ്ധം കാട്ടി സ്‌റ്റേഡിയത്തിലെ ഡിജെ. ഇന്ത്യയുടെ ദേശീയഗാനത്തിനു പിന്നാലെ പാകിസ്താന്‍ ദേശീയഗാനമാണ് വരേണ്ടിയിരുന്നത്. എന്നാല്‍, ജിലേബി ബേബി എന്ന ഗാനത്തിന്റെ ട്രാക്കാണ് ഏതാനും സെക്കന്‍ഡ് പ്ലേ ആയത്. അബദ്ധം മനസിലാക്കി പെട്ടെന്നുതന്നെ പാട്ടു നിര്‍ത്തി പാക് ദേശീയഗാനത്തിലേക്കു കടന്നു. പാക് ടീം അംഗങ്ങള്‍ അമ്പരക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണു സ്വന്തമാക്കിയത്. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗില്‍ 47 റണ്‍സെടുത്ത്…
Read More » -
പാകിസ്താനെ തകര്‍ത്ത് ഇന്ത്യ; ഏഷ്യാ കപ്പില്‍ അനായാസ ജയം; തകര്‍പ്പന്‍ തുടക്കം നല്‍കി അഭിഷേക്; സിക്‌സര്‍ പറത്തി സൂര്യകുമാറിന്റെ ഫിനിഷിംഗ്; നിരാശരായി പാക് ആരാധകര്‍
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 15.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് സൂപ്പർ ഫോറിൽ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകർന്നു. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ അവർക്ക് 127 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗിൽ 47 റൺസെടുത്ത് സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയം അനായാസമാക്കി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് വേണ്ടി 44 പന്തില്‍ 40 റണ്‍സെടുത്ത സഹിബ്സാദാ ഫര്‍ഹാനാണ് ടീമിലെ ടോപ് സ്കോറര്‍. ഷഹീന്‍ ഷാ അഫ്രീദിയുെട ബാറ്റിങ്ങാണ് പാക്കിസ്ഥാന്‍ സ്കോര്‍ 127 റണ്‍സിലെത്തിച്ച്ത. 16 പന്തില്‍ 33 റണ്‍സുമായി ഷഹീന്‍ പുറത്താകാതെ നിന്നു. ട്വന്റി 20യില്‍ ഷഹീന്റെ ഉയര്‍ന്ന സ്കോറാണ്. മുന്നുവിക്കറ്റ് വീഴ്ത്തിയ…
Read More » -
ബുംറയ്‌ക്കെതിരേ ഓവറില്‍ ആറ് സിക്‌സ് അടിക്കുമെന്ന് വെല്ലുവിളി; ഇന്ത്യക്കെതിരേയും ഗോള്‍ഡന്‍ ഡക്കായി സയീം അയൂബ്
ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി പാക്കിസ്ഥാന്‍ ഓപ്പണര്‍ സയിം അയൂബ്. ഹാര്‍ദിക്് പാണ്ഡ്യയെറിഞ്ഞ മത്സരത്തിലെ ആദ്യ പന്തില്‍ താരം പുറത്താകുകയായിരുന്നു. ആദ്യം വൈഡ് എറിഞ്ഞ ശേഷമായിരുന്നു പാണ്ഡ്യ സയിം അയൂബിനെ മടക്കിയത്. പാണ്ഡ്യയ്‌ക്കെതിരെ സ്‌ക്വയര്‍ ഡ്രൈവിനു ശ്രമിച്ച അയൂബിനെ ജസ്പ്രീത് ബുമ്ര ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഒമാനെതിരായ പാക്കിസ്ഥാന്റെ ആദ്യ മത്സരത്തിലും സയിം അയൂബ് ഗോള്‍ഡന്‍ ഡക്കായിരുന്നു. ഒമാന്റെ 23 വയസ്സുകാരന്‍ താരം ഷാ ഫൈസലിന്റെ പന്ത് ആക്രമിച്ചു കളിക്കാനിറങ്ങിയ സയിം അയൂബ് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങുകയായിരുന്നു. പാക്കിസ്ഥാന്‍ റിവ്യുവിനു പോയെങ്കിലും അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു. ഏഷ്യാകപ്പിനു മുന്‍പ് പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇന്ത്യയെ വിറപ്പിക്കുമെന്ന് മുന്‍ പാക്ക് ഓള്‍റൗണ്ടര്‍ തന്‍വിര്‍ അഹമ്മദ് വെല്ലുവിളിച്ചിരുന്നു. ജസ്പ്രീത് ബുമ്രയുടെ ആറ് പന്തുകളും സയിം അയൂബ് സിക്‌സര്‍ പറത്തുമെന്നായിരുന്നു തന്‍വിര്‍ അഹമ്മദിന്റെ അവകാശ വാദം. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ സയിം അയൂബ് ബുമ്ര പന്തെറിയാനെത്തുംമുന്‍പേ പുറത്തായി മടങ്ങി.
Read More » -
യുദ്ധം നിര്‍ത്താന്‍ പ്രധാന തടസം ഖത്തറിലെ ഹമാസ് നേതാക്കളെന്ന് നെതന്യാഹു; ബന്ദി കൈമാറ്റവും അട്ടിമറിക്കുന്നു; ഗാസ സിറ്റി അടിമുടി തകര്‍ത്ത് ഐഡിഎഫിന്റെ നീക്കം; രണ്ടു ദിവസത്തിനിടെ ഒഴിഞ്ഞത് മൂന്നുലക്ഷത്തോളം ജനങ്ങള്‍
ജെറുസലേം: ഖത്തറില്‍ ജീവിക്കുന്ന ഹമാസ് നേതാക്കളാണു ബന്ദികളെ വിട്ടയയ്ക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രധാന തടസമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ ജനങ്ങളെക്കുറിച്ചു ഹമാസ് തലവന്‍ ചിന്തിക്കുന്നില്ല. എല്ലാ വെടിനിര്‍ത്തല്‍ കരാറുകളും ഇല്ലാതാക്കാന്‍ മുമ്പില്‍ നില്‍ക്കുന്നതും ഹമാസ് നേതാവാണെന്നും നെതന്യാഹു തുറന്നടിച്ചു. September 11 humanitarian efforts: Close to 280 humanitarian aid trucks entered Gaza through the Kerem Shalom and Zikim crossings. Over 350 trucks were collected and distributed by the UN and international organizations. The contents of hundreds of trucks are still… pic.twitter.com/ybRzYN6ie5 — COGAT (@cogatonline) September 12, 2025 എന്നാല്‍, വെടിനിര്‍ത്തല്‍ കരാറുകളെ ഇല്ലാതാക്കുന്നതാണ് ഖത്തറിലെ ആക്രമണമെന്നാണു ഹമാസിന്റെ നിലപാട്. ഗാസ സിറ്റി പിടിക്കാന്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 2,80,000 ജനങ്ങള്‍ ഒഴിഞ്ഞുപോയെന്നാണ് ഐഡിഎഫിന്റെ കണക്ക്. 70,000 ആളുകളോളം ഒഴിഞ്ഞു…
Read More » -
ജി.എസ്.ടി. പരിഷ്‌കാരം; ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങള്‍ക്ക് 7000 രൂപേയാളം വിലകുറയും
കൊച്ചി: സെപ്റ്റംബർ 22 മുതൽ നടപ്പിലാക്കുന്ന പുതിയ ജിഎസ്ടി സ്ലാബ് കാരണം ഇരുചക്ര വാഹനങ്ങള്‍ക്കു വിലകുറയും. .350 സിസിയും അതിൽ താഴെയുമുള്ള എഞ്ചിനുള്ള ഇരുചക്ര വാഹനങ്ങൾക്ക് 28 ശതമാനത്തിന് പകരം 18 ശതമാനം ജിഎസ്ടി മാത്രമേ ഇനി നൽകേണ്ടിവരൂ. ഇതു മാത്രമല്ല, ഇവയുടെ 1% സെസും സർക്കാർ നിർത്തലാക്കിയിട്ടുണ്ട്. മൊത്തത്തിൽ, ഇപ്പോൾ ഉപഭോക്താക്കൾക്ക് 10 ശതമാനം നികുതിയുടെ ആനുകൂല്യം ലഭിക്കും. ഈ പുതിയ നികുതി സ്ലാബ് കാരണം ഇനിമുതൽ ഹോണ്ട ഷൈൻ വാങ്ങുന്നതും വിലകുറഞ്ഞതായിരിക്കും. ഈ മോട്ടോർസൈക്കിളിന്റെ നികുതി 7,443 രൂപ വരെ കുറയും. ഉദാഹരണത്തിന്, ഷൈൻ 100 ന് 5,672 രൂപയും ഷൈൻ 100 ഡിഎക്‌സിന് 6,256 രൂപയും ഷൈൻ 125 ന് 7,443 രൂപയും കുറയും. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ കഴിഞ്ഞ മാസം ഷൈൻ 100 DX പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 74,959 രൂപയാണ്. എന്നാൽ സെപ്റ്റംബർ 22 മുതൽ വില…
Read More » -
ആഗോള അയ്യപ്പ സംഗമം: ഹൈക്കോടതി വിധി അപകടകരമായ കീഴ് വഴക്കം; സുപ്രീം കോടതിയില്‍ ഹര്‍ജി; ‘ഭാവിയില്‍ മത സംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ ആവര്‍ത്തിക്കും’
ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഡോ.പിഎസ് മഹേന്ദ്ര കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. വ്യവസ്ഥകള്‍ക്ക് വിധേയമായാണ് സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ചു. പമ്പയുടെ പരിശുദ്ധി പൂര്‍ണമായി കാത്ത് സൂക്ഷിച്ചുകൊണ്ടാകണം പരിപാടി നടത്തേണ്ടത്. പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഇപ്പോഴോ പിന്നീടോ പ്രത്യേക പരിഗണന പാടില്ല. സ്‌പോണ്‍സറിങ് അടക്കം സാമ്പത്തിക ഇടപാടുകള്‍ സുതാര്യമായിരിക്കണം. സംഗമം…
Read More »
