Newsthen Special
-
നാടാകെ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയിട്ട് കാര്യമില്ലെന്ന കടുത്ത വിമര്‍ശനവുമായി ഡോ.ഹാരിസ് ചിറയ്്ക്കല്‍ : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ ഹാരിസിന്റെ രൂക്ഷ വിമര്‍ശനം : രോഗിയെ എങ്ങനെ തറയില്‍ കിടത്തുമെന്ന് ചോദ്യം : ഈ പ്രാകൃത നിലവാരം കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുമെന്നും ഡോ.ഹാരിസ്
തിരുവനന്തപുരം: നാടാകെ മെഡിക്കല്‍ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്നും മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ പ്രാകൃത നിലവാരം കാരണം രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും ഡോ.ഹാരിസ് ചിറയ്ക്കല്‍. ഡോക്ടര്‍ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തിനെ തുടര്‍ന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിലാണ് രൂക്ഷവിമര്‍ശനവുമായി ഡോ. ഹാരിസ് ചിറയ്ക്കല്‍ വീണ്ടും സിസ്റ്റത്തിനെതിരെ ആഞ്ഞടിച്ചത്. വേണുവിനെ തറയില്‍ കിടത്തിയ നടപടിയിലാണ് ഡോ.ഹാരിസിന്റെ വിമര്‍ശനം. തറയില്‍ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോ.ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
Read More » -
ഡിഎന്‍എയുടെ പിരിയന്‍ ഗോവണി ഘടന കണ്ടുപിടിച്ച ജെയിംസ് വാട്സണ് അന്തരിച്ചു ; നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന് ;
ചിക്കാഗോ : ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്സ് ഘടന കണ്ടുപിടിച്ചതിന് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന് ജെയിംസ് വാട്സണ് അന്തരിച്ചു. ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച ഈ കണ്ടെത്തലിനൊപ്പം, കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരായ വംശീയ പരാമര്‍ശങ്ങളുടെ പേരില്‍ അദ്ദേഹം വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ശാസ്ത്ര ലോകത്ത് നിര്‍ണായക വഴിത്തിരിവായി മാറിയ ഡിഎന്‍എ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ജെയിംസ് വാട്സണ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാന്‍സിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎന്‍എയുടെ പിരിയന്‍ ഗോവണി (ഡബിള്‍ ഹീലിക്സ്) ഘടന വാട്സണ് കണ്ടുപിടിച്ചത്. ഈ കണ്ടുപിടിത്തത്തിന് 1962ല്‍ ഇരുവരെയും തേടി വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനമെത്തി. ചിക്കാഗോയില്‍ ജനിച്ച വാട്സണ് ഇത്ര വലിയൊരു കണ്ടുപിടിത്തം നടത്തുമ്പോള്‍ പ്രായം വെറും 24. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയൊരു വഴി വെട്ടിത്തുറന്ന ആ കണ്ടുപിടിത്തത്തിലൂടെ വാട്സണ് ശാസ്ത്ര ലോകത്ത് ആദരണീയനായി. അതേ മനുഷ്യന് തന്നെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍, കറുത്ത വര്‍ഗക്കാര്‍ വെള്ളക്കാരേക്കാള്‍ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപകരമായ. പരാമര്‍ശം…
Read More » -
എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ളാഗ് ഓഫ് ഇന്ന്; ടിക്കറ്റ് ബുക്കിങ് ഞായറാഴ്ച മുതല്‍: ബെഗളുരു യാത്ര ഇനി കൂടുതല്‍ എളുപ്പമാകും: ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെട്ട് രാത്രി 11 ന് ബെംഗളൂരുവില്‍ എത്തും; ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10 ന് പുറപ്പെടും ; കേരളത്തില്‍ തൃശൂരും പാലക്കാടും സ്റ്റോപ്പുകള്‍ ; കേരളത്തിനു പുറത്ത് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട് , കൃഷ്ണരാജപുരം സ്റ്റോപ്പുകള്‍
ന്യൂഡല്‍ഹി : ബെംഗളുരു മലയാളികളുടെ ആഗ്രഹം സഫലമാക്കിക്കൊണ്ട് ബെംഗളുരു – എറണാകുളം വന്ദേഭാരത് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും. കേരളത്തിനുള്ള എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് അടക്കം നാല് പുതിയ വന്ദേഭാരത് എക്സ്പ്രസ്സുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യുക. രാവിലെ 8.15ന് വാരണാസിയില്‍ ആണ് ഫ്ളാഗ് ഓഫ് നിര്‍വഹിക്കുക. ബനാറസ്-ഖജുരാഹോ, ലഖ്നൗ-സഹരന്‍പൂര്‍, ഫിറോസ്പൂര്‍-ഡല്‍ഹി എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മറ്റ് മൂന്ന് വന്ദേ ഭാരത് സര്‍വീസുകള്‍. ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും. കഴിഞ്ഞ ദിവസം വൈകിട്ട് സ്വന്തം മണ്ഡലമായ വാരണാസിയിലെത്തിയ പ്രധാനമന്ത്രി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉച്ചയ്ക്ക് 2.20 ന് എറണാകുളത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് രാത്രി 11 മണിക്ക് ബെംഗളൂരുവില്‍ എത്തും. ബെംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ 5.10 നാണ് തിരികെ യാത്ര. കേരളത്തില്‍ തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. കേരളത്തിനു പുറത്ത് കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട്…
Read More » -
തിരുവനന്തപുരം കാത്തിരിക്കുന്നു-മെട്രോ റെയിലിനായി: കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേരളം : ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചു : ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്: ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്,സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നിവ ബന്ധിപ്പിച്ചd ആദ്യ ഘട്ട അലൈന്മെന്റ്: പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലില്‍ അവസാനിക്കുന്ന 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തലസ്ഥാനഗരിയായ തിരുവനന്തപുരത്തിന്റെ മുഖച്ഛായ അടിമുടി മാറ്റാന്‍ മെട്രോ റെയില്‍ വരുന്നു. തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം ലഭിച്ചതിന് പിന്നാലെ, ഡിപിആര്‍ തയ്യാറാക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കെഎംആര്‍എല്‍ തയ്യാറാക്കുന്ന പദ്ധതി രേഖ പ്രകാരമായിരിക്കും കേരളം അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുക. കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, സര്‍ക്കാരിന്റേത് തട്ടിപ്പ് പ്രഖ്യാപനമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. തലസ്ഥാന നിവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്ന സാക്ഷാത്കാരത്തിലേക്ക് നിര്‍ണായക ചുവടുവെയ്പ്പ്. തിരുവനന്തപുരം മെട്രോയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് സംസ്ഥാനത്തെ സെക്രട്ടറി തല സമിതി കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. ലൈറ്റ് മെട്രോയാണ് തുടക്കത്തില്‍ പരിഗണിച്ചിരുന്നതെങ്കിലും, നഗര പ്രത്യേകതകള്‍ കൂടി കണക്കിലെടുത്ത് മെട്രോയിലേക്ക് മാറുകയായിരുന്നു. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്,സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ് എന്നിവ ബന്ധിപ്പിച്ചാണ് ആദ്യ ഘട്ട അലൈന്മെന്റ്. പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചക്കലില്‍ അവസാനിക്കുന്ന…
Read More » -
വ്യത്യസ്ത വേഷത്തില്‍ വരുന്നത് എങ്ങനെ മതപരമാകും ? ഹാല് സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയെന്ന് ഹൈക്കോടതി; സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്ന് സെന്‍സര്‍ ബോര്‍ഡ്
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ക്കെതിരെ ഹാല് സിനിമ അണിയറ പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയില്‍ വിധി അടുത്ത വെള്ളിയാഴ്ച്ച. സിനിമയുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങളാണ് ഹൈക്കോടതി സെന്‍സര്‍ബോര്‍ഡിനോട് ചോദിച്ചത്. ഹാല് സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയാണെന്ന് ചോദിച്ച ഹൈക്കോടതി ആശങ്ക യുടെ അടിസ്ഥാനത്തില്‍ എങ്ങനെ സിനിമയിലെ രംഗങ്ങള്‍ ഒഴിവാക്കാനാകുമെന്നും സെന്‍ സര് ബോര്‍ഡിനോട് ചോദിച്ചു. വ്യത്യസ്ത വേഷത്തില്‍ വരുന്നത് എങ്ങനെ മതപരമാകു മെന്നും ആശങ്കപ്പെടുത്തുന്നുവെന്ന കാരണം സെന്‍സറിങിന് അടിസ്ഥാനമാണോയെന്നും മതസ്ഥാ പനത്തിന്റെ പേര് പ്രദര്‍ശിപ്പിക്കുന്നതിന് എന്താണ് തടസമെന്നും ചോദ്യങ്ങള്‍ ഉന്നയിച്ചു. ഹാല് സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ഹൈക്കോട തിയിലെ വാദം. ചിത്രം ലവ് ജിഹാദിനെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്നും താണെന്നും സെ ന് സര് ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു. ഹാല് സിനിമ ലക്ഷ്മണ രേഖ ലംഘിച്ചു വെ ന്നും സിനിമയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബാധ്യതയുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് വാദിച്ചു. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന എല്ലാവരും വിശദമായ വാദം നടത്തി. ധ്വജപ്രണാമം, സംഘം കാവല്‍…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പ്: പണി തുടങ്ങുംമുമ്പേ യുഡിഎഫില്‍ പൊട്ടിത്തെറി; തിരുവനന്തപുരത്ത് 32 വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കും; കോണ്‍ഗ്രസിന്റെ ഏകപക്ഷീയ നീക്കമെന്ന് മോന്‍സ് ജോസഫ്; തൃശൂരില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ ബിജെപിയില്‍ ചേരുമെന്ന് ഭീഷണി; സ്ഥാനാര്‍ഥി മോഹികളുടെ തള്ളിക്കയറ്റത്തില്‍ ചര്‍ച്ച പൊളിഞ്ഞു
തിരുവനന്തപുരം/തൃശൂര്‍: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പ്രചാരണം തുടങ്ങിയ തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫില്‍ കല്ലുകടിയായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സീറ്റ് വിഭജനം ധാരണയാകാത്തതിനെത്തുടര്‍ന്ന് 32 വാര്‍ഡുകളില്‍ മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചു. യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ ഭാഗത്ത് പാളിച്ചയുണ്ടായെന്നും സംസ്ഥാന നേതൃത്വത്തെ പരാതി അറിയിക്കുമെന്നും കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് പറഞ്ഞു. തലസ്ഥാന കോര്‍പ്പറേഷനിലെ 101 സീറ്റില്‍ 86 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. അവശേഷിക്കുന്ന 15 എണ്ണം ഘടകക്ഷികള്‍ക്ക്. പൂന്തുറ ഉള്‍പ്പെടെ ഏഴ് സീറ്റ് വേണമെന്ന കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി കോണ്‍ഗ്രസ് മുന്നോട്ടുപോയതോടെയാണ് മത്സരരംഗത്തിറങ്ങാന്‍ യുഡിഎഫിലെ പ്രധാന ഘടകകക്ഷി തീരുമാനിച്ചത്. മേയര്‍ സ്ഥാനാര്‍ഥിയായ കെ.എസ്. ശബരിനാഥന് മത്സരിക്കുന്ന കവടിയാര്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. ഇത് കാര്യമാക്കാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോകുന്നതില്‍ കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് അമര്‍ഷമുണ്ട്. ദിവസങ്ങളായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുകയാണെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. പൂന്തുറയെ…
Read More » -
ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്കാരവും നല്‍കും; പ്രഥമ പുരസ്കാര ജേതാവ് ട്രംപ് ആണെന്ന അഭ്യൂഹം ശക്തം : പുരസ്കാര സമര്പണം 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍: ട്രംപിന് സമാധാന നോബല്‍ പുരസ്കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണം: ഫുട്ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഫിഫ പ്രസിഡന്റ്
മയാമി : അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനയായ ഫിഫയുടെ പേരില്‍ ഇനി സമാധാന പുരസ്കാരം. ഡിസംബര്‍ അഞ്ചിന് അമേരിക്കയില്‍ വെച്ച് നടക്കുന്ന 2026 ലോകകപ്പ് ഡ്രോ ചടങ്ങില്‍ വെച്ച് പ്രഥമ ഫിഫ സമാധാന പുരസ്കാരം സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ അറിയിച്ചു. കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫുട്ബോള്‍ ഇതിഹാസ താരം ലയണല്‍ മെസ്സി എന്നിവരുടെ കൂടെ മയാമിയില്‍ ഒരു ചടങ്ങില്‍ പങ്കിട്ടപ്പോഴായിരിന്നു ജിയാനി ഇന്‍ഫന്റിനോ സമാധാന പുരസ്കാരത്തെക്കുറിച്ച് അറിയിച്ചത്. പ്രഥമ ഫിഫ സമാധാന പുരസ്കാരം ട്രംപിന് ലഭിക്കുമെന്നും സമാധാന നോബല്‍ പുരസ്കാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സമാധാനത്തിനായുള്ള അസാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതാണ് ഈ പുരസ്കാരമെന്ന് ഭരണസമിതി വ്യക്തമാക്കി. അസ്വസ്ഥകളും മറ്റു പ്രശ്നങ്ങളും വര്‍ദ്ധിച്ചുവരുന്ന ലോകത്ത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങളെ സമാധാനത്തില്‍ ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കുന്നവരുടെ കഠിനാധ്വാനം തിരിച്ചറിയേണ്ടതാണ്. ഫുട്ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇന്‍ഫാന്റിനോ ഈ വര്‍ഷം സമ്മാനിക്കുന്ന…
Read More » -
നൈറ്റില്‍ അമിതജോലിഭാരം കൊണ്ട പണിയെളുപ്പമാക്കാന്‍, 10 രോഗികളെ നഴ്സ് കുത്തിവെച്ചു കൊന്നു ; 27 പേരെ കൊല്ലാന്‍ ശ്രമിച്ചതിനും ജര്‍മ്മന്‍കാരി ഡോക്ടര്‍ക്ക് ജീവപര്യന്തം തടവ്
രാത്രി ഷിഫ്റ്റിലെ ജോലിഭാരം കുറയ്ക്കുന്നതിനായി മാരകമായ കുത്തിവയ്പ്പുകള്‍ നല്കി 10 വൃദ്ധ രോഗികളെ കൊലപ്പെടുത്തിയതിനും 27 പേരെ കൊല്ലാന്‍ ശ്രമിച്ചതിനും ജര്മ്മന്കാരന് നഴ്സിന് ജീവപര്യന്തം തടവ്. 15 വര്‍ഷമെങ്കിലും പരോള്‍ പോലുമില്ലാതെ ജയിലില്‍ കിടക്കേ ണ്ടി വരും. ബുധനാഴ്ച ഒരു പാലിയേറ്റീവ് കെയര്‍ നഴ്സ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ ത്തുടര്‍ന്ന് ജര്‍മ്മനി ഞെട്ടലിലാണ്. ആച്ചനിലെ ഒരു കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂട്ടര്‍മാരുടെ അഭിപ്രായത്തില്‍, പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ആച്ചനിനടുത്തുള്ള ഒരു ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്സ് 2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയില്‍ മനഃപൂര്‍വ്വം വേദനസംഹാരിക ളുടെ യും മയക്കമരുന്നുകളുടെയും അമിത അളവ് നല്കി. അദ്ദേഹത്തിന്റെ ഉദ്ദേശ്യം വളരെ ലളി തമാണെന്ന് അന്വേഷകര്‍ വാദിക്കുന്നു: ബോധമുള്ള രോഗികള്‍ കുറവാണെങ്കില്‍ രാത്രി ഡ്യൂ ട്ടി സമയത്ത് ഉത്തരവാദിത്തങ്ങള്‍ കുറവായിരിക്കും. അനുകമ്പയുടെയോ പശ്ചാത്താപ ത്തി ന്റെ യോ ധാര്‍മ്മിക സംഘര്‍ഷത്തിന്റെയോ ലക്ഷണങ്ങള്‍ അദ്ദേഹം പ്രകടിപ്പിച്ചില്ലെന്ന് കോടതി സ്ഥിരീകരിച്ചു. മുന്‍കാല ജര്‍മ്മന്‍ മെഡിക്കല്‍ കൊലപാതക അഴിമതികളുമായി ഈ…
Read More »

