Newsthen Special

  • ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ പകല്‍ സമയത്തും ചെന്നായ്ക്കളുടെ ആക്രമണം ; കൊച്ചുകുട്ടികളെ കടിച്ചുവലിച്ചു കൊണ്ടുപോയി തിന്നുന്നു ; നാട്ടുകാര്‍ ഭീതിയില്‍, ഗ്രാമവാസികള്‍ യുവാക്കളുടെ ടീമിനെ ഉണ്ടാക്കി

    ലക്‌നൗ : ഉത്തര്‍പ്രദേശിലെ കാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായ ബഹ്റൈച്ചിലെ ചെന്നായ്ക്കള്‍ കൂടുതല്‍ ധൈര്യശാലികളായി മാറുന്നു, രാത്രിയില്‍ നടത്തിയിരുന്ന വേട്ട ഇപ്പോള്‍ പകല്‍ വെളിച്ചത്തിലേക്ക് മാറ്റുകയും പട്ടാപ്പകല്‍ കുറ്റിക്കാട്ടില്‍ നിന്ന് പുറത്തുവരാന്‍ തുടങ്ങിയതോടെ പുറത്തിറങ്ങാനാകാതെ ഗ്രാമവാസികള്‍. പലരും പണിക്ക് പോലും പോകാതെ പകല്‍ മുഴുവന്‍ വീടിനുള്ളില്‍ കഴിയുകയാണ്. ബുധനാഴ്ച രാത്രി ബാബ പടാവോ ഗ്രാമത്തില്‍ രണ്ടര വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ചെന്നായ കൊന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം, വ്യാഴാഴ്ച ഉച്ചയ്ക്ക് അയല്‍പക്കത്തുള്ള മഞ്ജാര തൗകാലി ഗണ്ടുഝലയില്‍ ഒരു അലഞ്ഞുതിരിയുന്ന ചെന്നായ ആക്രമിച്ച് ഒരു പശുക്കിടാവിനെ കൊന്നു. അത്താഴത്തിന് ശേഷം വീടിന് പുറത്ത് അമ്മയുടെ അരികിലിരിക്കുമ്പോള്‍ സോണി എന്ന പെണ്‍കുട്ടിയെ വീട്ടിനകത്ത് കയറി ഒരു കൃഷിയിടത്തിലേക്ക് വലിച്ചിഴച്ചു. ഇതോടെ ജാഗ്രത പാലിക്കാന്‍ ഗ്രാമവാസികള്‍ യുവാക്കളുടെ മൂന്ന് ടീമുകള്‍ രൂപീകരിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക്, ചെന്നായ മൂന്ന് വയസ്സുള്ള കുഞ്ഞിനെ കൈസര്‍ഗഞ്ചിലെ വിളനിലങ്ങളിലേക്ക് വലിച്ചിഴച്ചു. ഗ്രാമവാസികള്‍ അതിനെ പിന്തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തി, കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ”നേരത്തെ, ചെന്നായ്ക്കള്‍…

    Read More »
  • ‘മാഡം ഇപ്പോഴാണോ ഉണര്‍ന്നത്; അവധി ഉച്ചയ്ക്ക് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു’… താമസിച്ചെത്തിയ മഴ അവധി; തലസ്ഥാനത്ത് കലക്ടര്‍ക്കെതിരെ രക്ഷിതാക്കളുടെ രോഷം, പേജില്‍ ‘ട്രോള്‍ മഴ’

    തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച തിരുവനന്തപുരം കലക്ടര്‍ക്കെതിരെ രക്ഷിതാക്കളുടെ രോഷം. മഴ അവധി പ്രഖ്യാപിച്ചതിലല്ല, അവധി അറിയിച്ചത് താമസിച്ചതിലാണ് കലക്ടറുടെ ഫെയ്‌സ്ബുക് പേജില്‍ രക്ഷിതാക്കള്‍ രോഷപ്രകടനം നടത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ‘കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നല്ലോ. ഇന്നലെ മുതല്‍ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവന്‍ മഴ ആയിരുന്നു. കുട്ടികള്‍ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണര്‍ന്നത്’. ഒരു രക്ഷിതാവ് തിരുവനന്തപുരം കലക്ടറുടെ ഫെയ്‌സ്ബുക് പേജില്‍ കുറിച്ചു. സ്‌കൂളില്‍ പോകാന്‍ കുട്ടികള്‍ തയാറായതിനു ശേഷമാണോ അവധി പ്രഖ്യാപിക്കുന്നതെന്നാണ് കൂടുതല്‍ പേരും ആക്ഷേപം ഉന്നയിച്ചത്. ‘ഒരു ഉച്ച ആകുമ്പോള്‍ പ്രഖ്യാപിച്ചാല്‍ കുറച്ചുകൂടി സൗകര്യത്തില്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഇത് 6.15ന് കൊച്ചിനെ വിളിക്കുന്നതിന് മുന്‍പ് വരെയും നോക്കിയതാ. സ്‌കൂള്‍ ബസ് വരുന്നതിന് കൃത്യം…

    Read More »
  • അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം; ബോംബ് പൊട്ടിച്ച് കോണ്‍ഗ്രസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്; ‘ഗാര്‍ഗ് കൊല്ലപ്പെട്ടത് ബിജെപി മുഖ്യമന്ത്രിയെ എതിര്‍ത്തതിനാല്‍’; സംശയം ഉന്നയിച്ച് സാംസ്‌കാരിക പ്രവര്‍ത്തകരു

    ന്യൂഡല്‍ഹി: പ്രശസ്ത അസമീസ് ഗായകനും സാംസ്‌കാരിക നായകനുമായ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന നീക്കവുമായി അസം കോണ്‍ഗ്രസ്. ഗാര്‍ഗിന്റെ മരണം അന്വേഷിക്കാന്‍ സിബിഐയുടെ മേല്‍നോട്ടമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു കത്തയച്ചു. അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാനത്തെ അഗാധമായ ദുഖത്തിലേക്കു തള്ളിവിട്ടെന്നും കത്തില്‍ പറയുന്നു. ഹിമാന്ത ബിശ്വശര്‍മ്മ സര്‍ക്കാരിന്റെ ചില നയങ്ങളെ എതിര്‍ത്തതിനാലാണ് ഗാര്‍ഗ് കൊല്ലപ്പെട്ടതെന്ന് സൂചിപ്പിക്കുന്നതിന് ‘ഗണ്യമായ തെളിവുകള്‍’ ഉണ്ടെന്ന് അസം നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അവകാശപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ഗാര്‍ഗ് എതിര്‍ക്കുക മാത്രമല്ല, പരിസ്ഥിതി നാശത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തുകയും സംസ്ഥാന സര്‍ക്കാര്‍ ‘ആസാമീസ് വിരുദ്ധ ഘടകങ്ങള്‍ക്കു പിന്തുണ’ നല്‍കുന്നെന്ന ആരോപണവും ഉയര്‍ത്തിയിരുന്നു. സിംഗപ്പൂരില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലിന്റെ സംഘാടകനായ ശ്യാംകാനു മഹന്തയെ കരിമ്പട്ടികയില്‍ പെടുത്തിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെയും കോണ്‍ഗ്രസ് വക്താവ് റീതം സിംഗ് ചോദ്യം ചെയ്തു. ഗാര്‍ഗ് പരിപാടി അവതരിപ്പിക്കാനിരുന്ന സ്ഥലമാണിത്. 52 കാരനായ ഗാര്‍ഗ് സെപ്റ്റംബര്‍ 19…

    Read More »
  • ബ്രാന്‍ഡ് മൂല്യത്തില്‍ കുതിച്ച് സെലിബ്രിറ്റികള്‍; ക്രിക്കറ്റ് കളിക്കുന്നില്ലെങ്കിലും കോലി തന്നെ മുന്നില്‍; കുതിച്ചു കയറി രശ്മിക; ആദ്യ അമ്പതില്‍ ഇടം നേടാനാകാതെ സഞ്ജു; നേട്ടം കൊയ്തത് ഇവര്‍

    മുംബൈ: ഇന്ത്യന്‍ സെലിബ്രിറ്റികളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇത്തവണയും സ്പോര്‍ട്സ്, സിനിമ താരങ്ങളുടെ ആധിപത്യം. സ്പോര്‍ട്സില്‍തന്നെ ക്രിക്കറ്റ് താരങ്ങളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇക്കാര്യത്തില്‍ പട്ടികയില്‍ ഒന്നാമന്‍ വിരാട് കോഹ്ലിയാണ്. അന്താരാഷ്ട്ര ട്വന്റി-20യില്‍ നിന്ന് വിരമിച്ചെങ്കിലും വിരാടിന്റെ മൂല്യം കൂടുകയാണ് ചെയ്തത്. ടോപ് 25 സെലിബ്രിറ്റികളുടെ പട്ടികയില്‍ 231.1 മില്യണ്‍ ഡോളറുമായി കോഹ് ലിയാണ് ഒന്നാമത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.6 ശതമാനം വര്‍ധനയാണ് താരത്തിന്റെ മൂല്യത്തില്‍ ഉണ്ടായത്. രാജ്യാന്തര ധനകാര്യ സ്ഥാപനമായ ക്രോള്‍ ആണ് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രണ്ടാംസ്ഥാനത്ത് ഇടംപിടിച്ചത് ബോളിവുഡ് താരം രണ്‍ബീര്‍ സിംഗ് ആണ്. അദ്ദേഹത്തിന്റെ മൂല്യം 170.7 മില്യണ്‍ ഡോളറാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മൂല്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. അടുത്തിറങ്ങിയ ചിത്രങ്ങള്‍ വമ്പന്‍ ഹിറ്റാകാത്തതാണ് താരത്തിന് വിനയായത്. പട്ടികയില്‍ മൂന്നാംസ്ഥാനത്ത് ഷാരുഖ് ഖാന്‍ ആണ്. 145.7 മില്യണ്‍ ആണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം. കഴിഞ്ഞ വര്‍ഷവും ഈ മൂന്നു…

    Read More »
  • ‘ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷണ സംവിധാനങ്ങള്‍; കോളുകള്‍ റെക്കോഡ് ചെയ്തു സൂക്ഷിച്ചു, ദൃശ്യങ്ങള്‍ ശേഖരിച്ചു’; ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിനുള്ള സേവനങ്ങള്‍ നിര്‍ത്തി മൈക്രോസോഫ്റ്റ്; നടപടി ഗാര്‍ഡിയന്‍ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെ

    ന്യൂയോര്‍ക്ക്: ഗാസയിലും വെസ്റ്റ് ബാങ്കിലും നിരീക്ഷസംവിധാനങ്ങള്‍ക്കായി ഉപയോഗിച്ചെന്നു കണ്ടെത്തിയതിനു പിന്നാലെ ഇസ്രായേല്‍ സൈന്യത്തിനുള്ള ക്ലൗഡ്, എഐ സേവനങ്ങള്‍ നിര്‍ത്തിവച്ചെന്നു മൈക്രോസോഫ്റ്റ്. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിലെ (ഐഎംഒഡി) ഒരു യൂണിറ്റ് ഉപയോഗിക്കുന്ന സേവനങ്ങളാണ് നിര്‍ത്തിയത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യാനും നിരീക്ഷിക്കാനും മറ്റും ഉപയോഗിക്കുന്നെന്ന റിപ്പോര്‍ട്ട് ഗാര്‍ഡിയനാണ് പുറത്തുവിട്ടത്. ലേഖനം പുറത്തുവന്നതിനു പിന്നാലെ മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് പറഞ്ഞു. ഓഗസ്റ്റ് ആദ്യം ഗാര്‍ഡിയന്‍, ഇസ്രായേലി-പലസ്തീന്‍ പ്രസിദ്ധീകരണമായ +972 മാഗസിന്‍, ഹീബ്രു ഭാഷാ ഔട്ട്ലെറ്റ് ലോക്കല്‍ കോള്‍ എന്നിവര്‍ നടത്തിയ സംയുക്ത അന്വേഷണത്തില്‍, വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീനികളുടെ മൊബൈല്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡിംഗുകള്‍ വലിയ അളവില്‍ സംഭരിക്കാന്‍ ഇസ്രായേലി സൈനിക നിരീക്ഷണ ഏജന്‍സി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സര്‍വീസായ ‘അസൂര്‍’ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനികളുടെ വിപുലമായ നിരീക്ഷണത്തിനായി ഇസ്രായേല്‍ മൈക്രോസോഫ്റ്റ് ക്ലൗഡിനെ ആശ്രയിച്ചിരുന്നെന്നും ഗാര്‍ഡിയന്റെ അന്വേഷണത്തില്‍ വ്യക്തമായി. റിപ്പോര്‍ട്ട് സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്തിയെന്നു മൈക്രോസോഫ്റ്റ് പറഞ്ഞു. അതില്‍…

    Read More »
  • രോഹിത്തിനു ശേഷം ആര്? നിര്‍ണായക സൂചനകള്‍ നല്‍കി മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍; ‘അയാള്‍ എ ടീമിനെ മികച്ച രീതിയില്‍ നയിച്ചു; ഞങ്ങള്‍ അത്തരം ഒരാളെ തെരയുകയായിരുന്നു’; എത്തുമോ അയ്യരുടെ തൊപ്പിയില്‍ പൊന്‍തൂവല്‍?

    ന്യൂഡല്‍ഹി: രോഹിത് ശര്‍മയ്ക്കുശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ച ഇന്ത്യന്‍ ക്യാമ്പില്‍ സജീവമാണ്. ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ തെരഞ്ഞെടുത്തപ്പോഴും ഏകദിനത്തിലും ട്വന്റി20യിലും മിന്നിത്തിളങ്ങിയ ശ്രേയസ് അയ്യര്‍ എന്ന പ്ലേമേക്കറെ പരിഗണിച്ചില്ല. ഇത് ആരാധകരില്‍ ഉണ്ടാക്കിയ അമ്പരപ്പ് ചില്ലറയായിരുന്നില്ല. ഇംഗ്ലണ്ടുമായി നടന്ന ടെസ്റ്റ് ക്രിക്കറ്റിനു തൊട്ടു മുമ്പു നടന്ന ഐപിഎല്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഉഗ്രന്‍ ഫോമില്‍ നിന്നിട്ടും എന്തുകൊണ്ട് ശ്രേയസിനെ തഴഞ്ഞു എന്നതായിരുന്നു ആരാധകരുടെ ചോദ്യം. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ശ്രേയസ് ആറുമാസത്തെ അവധി ആവശ്യപ്പെട്ടെന്നായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത്ത് സെയ്ക്കിയ ഒരിക്കല്‍ പറഞ്ഞത്. ഇതിനു പിന്നാലെ ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി ശ്രേയസിനെ നിയമിച്ചു. ഇപ്പോള്‍ രോഹിത്തിനു ശേഷം ആരാകും ഇന്ത്യയുടെ ക്യാപ്റ്റനെന്ന ചോദ്യമാണ് ഉയരുന്നത്. ഇതേക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയത് മുഖ്യ സെലക്ടറായ അജിത്ത് അഗാര്‍ക്കര്‍ ആണ്. ഇന്ത്യന്‍ എ ടീമിന്റെ ചുമതലക്കാരനാക്കിയത് ഭാവിയില്‍ ഇത്തരം ചുമതലകളില്‍ എങ്ങനെ പ്രകടനം നടത്തുമെന്നു വിലയിരുത്താന്‍ വേണ്ടിയാണ്…

    Read More »
  • ‘ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയെ മുട്ടുകുത്തിച്ചു; സമാധാനം ആവശ്യപ്പെടുകയല്ലാതെ ഇന്ത്യക്കു മാര്‍ഗമില്ലായിരുന്നു’; സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ നുണക്കഥകള്‍ കുത്തിനിറച്ച് പാകിസ്താന്‍; 1965ലെ യുദ്ധത്തിലും ഇന്ത്യയെ തോല്‍പിച്ചെന്നും വാദം; പരിഹസിച്ച് ലോകം

    ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നാലു ദിവസത്തെ യുദ്ധത്തില്‍ വന്‍ തിരിച്ചടി ലഭിച്ചിട്ടും പാകിസ്താന്‍ നുണക്കഥകളുമായി രംഗത്ത്. രാജ്യത്തിന്റെ മുഖം രക്ഷിക്കാനും ഭാവി തലമുറയ്ക്കും വേണ്ടിയുള്ള ആഖ്യാനം ചമയ്ക്കുന്ന തിരക്കിലാണ് പാകിസ്താന്‍. അതിനായി ഒരു ‘ട്രക്ക് നിറയെ’ നുണക്കഥകളുമായാണ് രംഗത്തുവന്നിരിക്കുന്നത്. ഗംഭീരമായ തോല്‍വിയെ പൊള്ളുന്ന യക്ഷിക്കഥയാക്കി പാഠപുസ്തകങ്ങളില്‍ മാറ്റിയെഴുതുന്ന തിരക്കിലാണ് പാക് ഭരണകൂടം. അതിലൊന്ന് 1965ലെ യുദ്ധത്തില്‍ ഇന്ത്യയെ മുട്ടുകുത്തിച്ചു എന്നതാണ്. ഇക്കുറി അല്‍പം കടന്ന കൈയായി പുതിയ തീവ്രതയിലാണ് കഥപറച്ചിലെന്നു മാത്രം. ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനൊപ്പം എപ്പോഴും തങ്ങള്‍ ഇരയാക്കപ്പെടുന്നെന്നും അവര്‍ പറയുന്നു. പാക് വിദ്യാഭ്യാസ വിദഗ്ധരുടെ കൂട്ടുപിടിച്ചാണ് അവര്‍ സ്‌കൂള്‍ പാഠ പുസ്തകങ്ങളില്‍ ഇത്തരം അപസര്‍പ്പക കഥകള്‍ നിറയ്ക്കുന്നത്. എക്കാലത്തും ഇന്ത്യയാണ് ആക്രമണകാരിയെന്നാണ് സ്‌കൂള്‍ പാഠപുസ്തകത്തിലെ കുറിപ്പുകളിലൊന്ന്. അതില്‍ പറയുന്നത് ഇങ്ങനെ- ‘ 2025 മേയ് ആറിന് ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന മാരകമായ ആക്രമണത്തില്‍ പാകിസ്താനു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തി. അവിടെ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആരോപണങ്ങളെല്ലാം…

    Read More »
  • സൂപ്പര്‍ഹിറ്റ് മൂവി ‘ത്രീ ഇഡിയറ്റ്‌സ്’ കണ്ടിട്ടുണ്ടോ? ആമീര്‍ഖാന്റെ ഫുന്‍ഷുഖ് വാങ്ഡു വിന് പ്രചോദനമായ ‘സോനം വാങ്ചുക്ക്’ ; ലഡാക്കിലെ ‘ജെന്‍സീ’ പ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വില്ലന്‍

    ആമിര്‍ഖാനും മാധവനും ശര്‍മ്മന്‍ജോഷിയും നായകന്മാരായി എത്തിയ ത്രി ഇഡിയറ്റ്‌സ് ആരാധകര്‍ അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. തമിഴില്‍ ഇത് നന്‍പന്‍ എന്ന പേരില്‍ വിജയ്‌യെ നായകനാക്കിയും സിനിമ വന്നു. സിനിമയിലെ നായകനായ ഫുന്‍ഷുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് സോനം വാങ്ചുക്ക് എന്ന വിഖ്യാതനായ എഞ്ചിനീയറായിരുന്നു. 2018-ല്‍, വിദൂര പ്രദേശങ്ങളില്‍ പഠന രീതികളില്‍ വരുത്തിയ അതുല്യമായ, കൂട്ടായതും, സാമൂഹികവുമായ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം രാമോണ്‍ മാഗ്‌സസെ പുരസ്‌ക്കാരത്തിന് അര്‍ഹനായി. എന്നാല്‍ അതേ വാങ്ചുക്ക് വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുകയാണ്. പക്ഷേ ഇത്തവണ ലഡാക്കില്‍ ജെന്‍സീ യുടെ സമരവും പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ വാങ്ചുക്ക് ആണെന്നാണ് ആരോപണം. ഈ പ്രക്ഷോഭങ്ങളില്‍ നാല് പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ ലേയില്‍ പോലീസുമായി ഏറ്റുമുട്ടുകയും കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്ത ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത് വാങ്ചുക്ക് ആണെന്ന് ആരോപണം കേന്ദ്രം ഉയര്‍ത്തിക്കഴിഞ്ഞു. കൂടാതെ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…

    Read More »
  • ലഹരി വിമോചനകേന്ദ്രത്തില്‍ പ്രവേശിച്ചയാള്‍ക്ക് വയറുവേദന ; ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത് 29 സ്റ്റീല്‍ സ്പൂണുകളും 19 ടൂത്ത് ബ്രഷുകളും രണ്ടു പേനകളും…!

    മദ്യപാനശീലത്തില്‍ നിന്നും മോചിപ്പിക്കാന്‍ നിന്നും മോചിപ്പിക്കാന്‍ ലഹരി വിമോചനകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചയാള്‍ക്ക് ദേഷ്യം കയറി ലഹരി വിമോചന കേന്ദ്രത്തിലെ സ്പൂണുകളും ടൂത്ത് ബ്രഷുകളും തിന്നു തീര്‍ത്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ലഹരി വിമോചന കേന്ദ്രത്തിലാണ് സംഭവം. ഒടുവില്‍ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശസ്ത്രക്രിയയിലൂടെ 29 സ്റ്റീല്‍ സ്പൂണുകളും, 19 ടൂത്ത് ബ്രഷുകളും, 2 പേനകളും പുറത്തെടുത്തു. ഹാപ്പൂര്‍ സ്വദേശിയായ 35-കാരനായ സച്ചിനെ വീട്ടുകാര്‍ ഹാപ്പൂരിലെ ഒരു ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തന്നെ അവിടെ ഉപേക്ഷിച്ചതിലുള്ള ദേഷ്യം കൂടാതെ, രോഗികള്‍ക്ക് നല്‍കുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണവും അയാളെ ചൊടിപ്പിച്ചു. ‘ഒരു ദിവസം മുഴുവന്‍ വളരെ കുറഞ്ഞ പച്ചക്കറികളും കുറച്ച് ചപ്പാത്തികളും മാത്രമേ ഞങ്ങള്‍ക്ക് തന്നിരുന്നുള്ളൂ. വീട്ടില്‍ നിന്ന് എന്തെങ്കിലും വന്നാല്‍, കൂടുതലും ഞങ്ങള്‍ക്ക് ലഭിക്കില്ല. ചിലപ്പോള്‍ ഒരു ദിവസം ഒരു ബിസ്‌കറ്റ് മാത്രമായിരിക്കും കിട്ടുക,’ അദ്ദേഹം പറഞ്ഞു. ഇതിലുള്ള ദേഷ്യത്തില്‍, അയാള്‍ സ്റ്റീല്‍ സ്പൂണുകള്‍ മോഷ്ടിച്ച്, ബാത്ത്‌റൂമില്‍ പോയി അവ കഷ്ണങ്ങളാക്കി…

    Read More »
  • വിജയം പഹല്‍ഗാം ഇരകള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും സമര്‍പ്പിച്ചു ; ഇന്ത്യന്‍ ക്യാപ്റ്റനെതിരെ പാകിസ്ഥാന്‍ പരാതി നല്‍കി ; സൂര്യകുമാര്‍ യാദവിന് വിലക്ക് നേരിടേണ്ടി വരുമോ?

    ഏഷ്യാ കപ്പ് 2025-ലെ രണ്ടു മത്സരങ്ങളിലും ഇന്ത്യ എതിരാളികളായ പാകിസ്താനെ തകര്‍ത്തു വിടുകയായിരുന്നു. പഹല്‍ഗാം ആക്രമണത്തിനും അതിനുശേഷം നടന്ന ഓപ്പറേഷന്‍ സിന്ദൂ റിനും ശേഷം നടന്ന ആദ്യ ക്രിക്കറ്റ് മത്സരമായിരുന്നതിനാല്‍ ഇരു ടീമുകളും വൈകാരിക മാ യിട്ടാണ് മത്സരത്തെ എടുത്തത്. മത്സരശേഷം നടന്ന ചടങ്ങില്‍, സൂര്യകുമാര്‍ യാദവ് ഈ വിജ യം പഹല്‍ഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സൈന്യത്തി നും സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്തായാലും ഇത് താരത്തിനും ഇന്ത്യയ്ക്കും തിരിച്ചടിയായേക്കും. മത്സരശേഷം നടന്ന ചട ങ്ങിലും പത്രസമ്മേളനത്തിലും നടത്തിയ പ്രസ്താവനകളുടെ പേരില്‍ സൂര്യകുമാര്‍ യാദവിനെ തിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഐസിസിക്ക് രണ്ട് പരാതികള്‍ നല്‍കിയി ട്ടുണ്ട്. ഐസിസി ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണെ ചുമതലപ്പെടുത്തി. അദ്ദേഹം ബിസിസിഐക്ക് ഒരു ഇ-മെയില്‍ അയച്ചു. അതില്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായക്ക് ദോഷം വരുത്തിയതായി താന്‍…

    Read More »
Back to top button
error: