Newsthen Special
-
ഗാസ പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതിയുടെ അംഗീകാരം ; ഗാസയിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമാകും ; പദ്ധതി ആവിഷ്കരിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: ഗാസയിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമെന്ന നിലയില്‍ ആവിഷ്കരിച്ചിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതി അംഗീകാരം നല്കി . എപ്പോള്‍ വേണമെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടേക്കാവുന്ന ഗാസയിലെ അരക്ഷിതാവസ്ഥ മറികടന്ന് സുസ്ഥിരമായ സമാധാനത്തിലേക്കും തകര്‍ന്നടിഞ്ഞ പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണത്തിലേക്കും നീങ്ങാന്‍ ലക്ഷ്യമിട്ട് യുഎസ് തയ്യാറാക്കിയ പ്രമേയമാണ് യുഎന്‍ സുരക്ഷാ സമിതി പാസാക്കിയത്. 15 അംഗ സമിതി, 13-0 എന്ന അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കിയത്. റഷ്യയും ചൈനയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പക്ഷേ, വീറ്റോ അധികാരം ഉപയോഗിക്കാന്‍ അവര്‍ തയ്യാറായില്ല.
Read More » -
സ്ഥിരമായി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവരാണോ നിങ്ങള്‍ ? ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അറിയൂ ; ഇന്ത്യയില്‍ വില്‍ക്കുന്ന പ്രോട്ടീന്‍ പൗഡറുകളില്‍ മിക്കതും ഗുണനിലവാരം കുറഞ്ഞത് ; കാന്‍സറിന് കാരണമായേക്കാവുന്ന മെറ്റലുകള്‍ അടങ്ങിയത് ; മിക്കതിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും
ന്യൂഡല്‍ഹി: സ്ഥിരമായി പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതൊന്നു വായിക്കൂ. ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക ഫാര്‍മ-ഗ്രേഡ് പ്രോട്ടീന്‍ പൗഡറുകളും ഗുണനിലവാരം കുറഞ്ഞവയാണെന്ന ഞെട്ടിപ്പിക്കുന്ന ഗവേഷണവിവരം പുറത്ത്. കേരളത്തിലെ രാജഗിരി ഹോസ്പിറ്റല്‍, അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലസ സൗദിയിലെ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എന്നിവിടങ്ങളിലെ ഗവേഷകര്‍ പ്രതിനിധീകരിക്കുന്ന മിഷന് ഫോര്‍ എത്തിക്സ് ആന്‍ഡ് സയന്‍സ് ഇന്‍ ഹെല്‍ത്ത്കെയര്‍ നടത്തിയ പഠനത്തിലാണ് ഇത് പറയുന്നത്. 18 മെഡിക്കല്‍ വേ പ്രോട്ടീന്‍ പൗഡറുകളും 16 ന്യൂട്രാസ്യൂട്ടിക്കല്‍ വേ പ്രോട്ടീന്‍ പൗഡറുകളും താരതമ്യം ചെയ്തു നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മിക്കതിലും നിലവാരം കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിട്ടുണ്ടെന്നും കൂടാതെ പല പ്രോട്ടീന്‍ പൗഡറുകളിലും തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍ ഉണ്ടെന്നും ഗവേഷണത്തില്‍ പറയുന്നു. 100 ഗ്രാം പ്രോട്ടീന്‍ പൗഡറുകളുടെ പാക്കറ്റില്‍ വെറും 29 ഗ്രാം മാത്രമാണ് പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതെന്നും കണ്ടെത്തലുണ്ട്. ബാക്കി 83 ശതമാനം ഘടകങ്ങള്‍ സംബന്ധിച്ചും ലേബലില്‍ നല്‍കിയിരുന്നത് തെറ്റായ കാര്യങ്ങളായിരുന്നു. പേശികളുടെ ആരോഗ്യത്തിന്…
Read More » -
പ്രതിപക്ഷ നേതാവാകാന്‍ സമ്മതം മൂളി തേജസ്വി ; സമ്മതിപ്പിച്ചത് ലാലു പ്രസാദ് യാദവ് ; തോല്‍വിയുടെ ഉത്തരവാദിത്വമെല്ലാം ഏറ്റെടുക്കുന്നുവെന്നും തേജസ്വി
പാറ്റ്ന: ബീഹാര്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ സമ്മതം മൂളി തേജസ്വി യാദവ്. കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് തേജസ്വി യാദവ് പ്രതിപക്ഷ നേതാവാകാന്‍ തയ്യാറാകുന്നില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിതാവും ആര്‍ജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ തേജസ്വി ഒടുവില്‍ സമ്മതിക്കുകയായിരുന്നുവത്രെ. തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി തേജസ്വി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ വളരെയധികം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ യുവ നേതാവിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കി. ആര്‍ജെഡിയുടെ മോശം പ്രകടനത്തിന് സഞ്ജയ് യാദവിനെ ലക്ഷ്യം വയ്ക്കുന്നത് തെറ്റാണെന്നും അതിന് അദ്ദേഹം ഉത്തരവാദിയല്ലെന്നും യോഗത്തില്‍ തേജസ്വി പറഞ്ഞു.
Read More » -
ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ സിഡ്നിയില്‍ കാറിടിച്ച് മരിച്ചു ; എട്ടുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവും മരിച്ചു ; കാറോടിച്ച 19കാരന് അറസ്റ്റില്‍
സിഡ്നി: എട്ടുമാസം ഗര്‍ഭിണിയായ ഇന്ത്യന്‍ വംശജ നടന്നുപോകുമ്പോള്‍ കാറിടിച്ച് മരിച്ചു. ഗര്‍ഭസ്ഥ ശിശുവിനേയും രക്ഷിക്കാനായില്ല. ഇന്ത്യന്‍ വംശജയായ സാമന്‍വിത ധരേശ്വറും അവരുടെ ഗര്‍ഭസ്ഥ ശിശുവുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സാമന്‍വിത ഭര്‍ത്താവിനും മൂന്ന് വയസ്സുള്ള മകനുമൊപ്പം ഹോണ്‍സ്ബിയിലൂടെ നടന്നുപോകുമ്പോഴാണ് അപകടമുണ്ടായത്. ഇവര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിനായി ഒരു കാര്‍ ഡ്രൈവര്‍ വാഹനം നിര്‍ത്തിക്കൊടുത്തു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പാഞ്ഞെത്തിയ ആഡംബരക്കാര്‍ സാമന്‍വിതയെ പിന്നില്‍ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കാറോടിച്ചിരുന്ന 19കാരനെ അറസ്റ്റു ചെയ്തു.
Read More » -
മുനമ്പം ഭൂമി തര്‍ക്കം സുപ്രീം കോടതിയില്‍ ; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ ; നാനൂറാം ദിവസത്തിലേക്ക് മുനമ്പം സമരം ; പറഞ്ഞു വഞ്ചിച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്കാന് മുനമ്പത്തുകാര്‍
ന്യൂഡല്‍ഹി : മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. കേരള വഖഫ് സംരക്ഷണ വേദി, ടി എം അബ്ദുള്‍ സലാം എന്നിവരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവ്. ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരുടെ വാദം. അഭിഭാഷകന് അബ്ദ്ദുള്ള നസീഹാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് സുപ്രീം കോടതി എന്ന് പരിഗണിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു കേസ് ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും സിംഗിള്‍ ബഞ്ച് നിലപാട് എടുത്തിരുന്നു. എന്നാല്‍ ഡിവിഷന് ബെഞ്ച് ഇത് തിരുത്തുകയായിരുന്നു. 1950 ലെ ആധാര പ്രകാരം…
Read More » -
കൊല്ലത്ത് സിപിഎമ്മില്‍ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക് ; അമ്പതിലേറെ പേര് പാര്‍ട്ടി വിട്ടു ; ഇറങ്ങിപ്പോന്നത് ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമടക്കമുള്ളവര്‍
കൊല്ലം: കൊല്ലത്ത് സിപിഎമ്മില്‍ നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്. അമ്പതിലധികം പേര് സിപിഎം വിട്ടു. കൊല്ലം കുന്നത്തൂരിലാണ് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് ഇത്രയധികം പേര് ഒറ്റയടിക്ക് പാര്‍ട്ടി വിട്ടിരിക്കുന്നത്. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരിയും അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്. കുന്നത്തൂര്‍ പഞ്ചായത്തിലെ പുത്തനമ്പലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുളള തര്‍ക്കമാണ് ഇത്രയധികം പേരുടെ ഇറങ്ങിപ്പോക്കിന് വഴിവെച്ചത്. സാമ്പത്തിക തിരിമറിയില്‍ വിജിലന്‍സ് കേസുളളയാളെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് ആരോപിച്ചാണ് പാര്‍ട്ടിയിലെ പൊട്ടിത്തെറി.
Read More » -
അവള്‍ക്കായ് ഒരു സഹായം ; വാഹനാപകടത്തില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതു വയസുകാരിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം ; വിധി വടകര എംഎസിടി കോടതിയുടേത്
കോഴിക്കോട്: വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കു 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. വടകര എംഎസിടി കോടതിയുടെ വിധി. ഇന്‍ഷ്വറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെയും ഇടപെടലാണ് കേസില്‍ നിര്‍ണായകമായത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് മാതാപിതാക്കള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് കോടതിവിധി.
Read More » -
തിരുവനന്തപുരം കോര്‍പറേഷനിങ്ങു തരണേയെന്ന് മുഖ്യമന്ത്രി ; കേരളത്തില്‍ വികസനമുണ്ടായത് ഇടത് ഭരണകാലത്തെന്ന് മുഖ്യമന്ത്രി ; തദ്ദേശത്തില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് എം.വി. ഗോവിന്ദന്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ഭരണമിങ്ങ് തരണേയെന്ന് വോട്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്.തിരുവനന്തപുരം കോര്പ്പറേഷന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021ല്‍ തുടര്‍ഭരണം ഏല്‍പ്പിച്ചത് പോലെ തിരുവനന്തപുരം കോര്പ്പറേഷന് ഭരണവും ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വികസനമുണ്ടായത് എല്‍ഡിഎഫ് ഭരണകാലത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2021ല്‍ തുടര്‍ഭരണം ഉണ്ടായതോടെ പിന്നോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തുടര്‍ച്ച കാരണം എല്ലാ മേഖലയിലും മുന്നേറ്റം ഉണ്ടായെന്നും ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം മൂന്നാം ഭരണത്തിന്റെ കേളികൊട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
ചെങ്കോട്ട സ്ഫോടനം ; ഉമര്‍ നബിയുടെ ചാവേര്‍ ബോംബിംഗ് വീഡിയോ പുറത്ത് ; ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ ; ചെങ്കോട്ട സ്ഫോടനത്തില്‍ മരണ സംഖ്യ 14 ആയി
ന്യൂഡല്‍ഹി: പതിനാലു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തിന് മുന്‍പായി ഉമര്‍ നബി ഷൂട്ട് ചെയ്ത വീഡിയോ പുറത്തുവന്നു. ചാവേര്‍ ആക്രമണത്തേയും ചാവേര്‍ ബോംബിംഗിനേയും കുറിച്ചാണ് വീഡിയോ. ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ വീഡിയോയില്‍ പറയുന്നു. സ്ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണിത്. ഇംഗ്ലീഷിലാണ് സംസാരം. ചാവേര്‍ ആക്രമണത്ത ന്യായീകരിക്കുന്ന ഡയലോഗുകളാണ് വീഡിയോയില്‍ ഉമര്‍ പറയുന്നത്. അതിനിടെ ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശിയായ വിനയ് പഥക്കാണ് കഴിഞ്ഞ ദിവസം മരിച്ചത്.
Read More » -
ജോസഫ് ബെന്നി മത്സരിക്കേണ്ടെന്ന് മുനമ്പം സമരസമിതി ; ജസ്ന സനല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കത്തില്‍നിന്നും മുനമ്പം സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി പിന്മാറി. ജോസഫ് ബെന്നിയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു യുഡിഎഫ് നീക്കം. എന്നാല്‍ ജോസഫ് ബെന്നി മത്സരിക്കേണ്ടെന്ന് സമരസമിതി തീരുമാനിച്ച തോടെയാണ് ബെന്നി പിന്മാറിയത്. ഇതോടെ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് മുനമ്പം ഡിവിഷനില്‍നിന്ന് ജസ്ന സനല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗമാണ് ജസ്ന സനല്‍.
Read More »