Newsthen Special

  • ശബരിമല വിഷയത്തില്‍ എന്‍എസ്എസിന് സ്ഥിരതയുണ്ട്, ഇല്ലാത്തത് സര്‍ക്കാരിന്: എന്‍എസ്എസ് നിലപാടില്‍ അത്ഭുതമില്ല; സ്ത്രീകളെ ശബരിമലയില്‍ കയറ്റിയത് പിണറായി സര്‍ക്കാര്‍: തിരുവഞ്ചൂര്‍

    തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാട് സ്ഥിരതയുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നാമജപ ഘോഷയാത്ര നടത്തുന്നതിനും വിശ്വാസ സംരക്ഷണത്തിനും പരമാവധി പരിശ്രമിച്ചവരാണ് എന്‍എസ്എസ് എന്നും ആ സംരക്ഷണത്തിന് അനുകൂലമായ ഒരു നിലപാട് വന്നാൽ സ്വാഭാവികമായും എൻഎസ്എസ് എടുക്കുന്ന പ്രതികരണമാണ് ഇപ്പോൾ കണ്ടത്, അതിൽ അത്ഭുതപ്പെടാനൊന്നുമില്ല. സർക്കാർ എടുത്ത നിലപാടാണ് ഇപ്പോൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നത്. യുവതി പ്രവേശനം അനുവദിക്കണമെന്നതാണ് സർക്കാരിന്‍റെ അഫിഡവിറ്റ്. പിണറായി വിജയൻ സർക്കാർ കനക ദുർഗ, ബിന്ദു അമ്മിണി എന്നിവരെ പൊലീസ് എസ്‌ക്കോട്ടിൽ ശബരിമലയിൽ എത്തിച്ചതാണ് എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കൂടാതെ 51 സ്ത്രീകളെ ശബരിമലയിൽ എത്തിച്ചു എന്നാണ് സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചത്. കോൺഗ്രസ് സർക്കാർ നിലപാടിന് അന്നും ഇന്നും എതിർക്കുകയാണ്. എന്‍എസ്‌സുമായി കോൺഗ്രസിന് തർക്കം ഇല്ല. കോൺഗ്രസ് ഒരുകാലത്തും എൻഎസ്എസുമായി തർക്കിച്ചിട്ടില്ല. അങ്ങനെ തർക്കിക്കേണ്ട ഒരു കാര്യവുമില്ല. കോൺഗ്രസിനും എൻഎസ്എസിനും ശബരിമലയുടെ കാര്യത്തിൽ ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. ആ ലക്ഷ്യം വിശ്വാസ സംരക്ഷണമാണ്. എന്‍എസ്എസ് കോൺഗ്രസിന് എതിരാണ്…

    Read More »
  • ‘വെസ്റ്റ് ബാങ്ക് പിടിക്കാന്‍ ഇസ്രയേലിനെ അനുവദിക്കില്ല’: അറബ് നേതാക്കള്‍ക്ക് ട്രംപിന്റെ ഉറപ്പ്; യുദ്ധം അവസാനിപ്പിക്കാന്‍ പദ്ധതിയും അവതരിപ്പിച്ചു; ഹമാസിനെ തകര്‍ത്ത് ബന്ദികളെ മോചിപ്പിക്കുമെന്ന് ആവര്‍ത്തിച്ച് നെതന്യാഹു

    ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്രയേലിനെ ഒരിക്കലും അനുവദിക്കില്ലെന്ന് അറബ് നേതൃത്വത്തിന് ട്രംപിന്റെ ഉറപ്പ്. വിഷയവുമായി ബന്ധമുള്ള ആറുപേരെ ഉദ്ധരിച്ചു ‘ദി പൊളിറ്റിക്കോ’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയില്‍ ട്രംപ് ഈ വിഷയത്തില്‍ ഉറച്ചുനിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ അസംബ്ലിയില്‍ പങ്കെടുത്ത ട്രംപ്, ഇസ്രയേലിനു പ്രത്യക്ഷ പിന്തുണ നല്‍കിയെങ്കിലും ഗാസയിലെ യുദ്ധം നിര്‍ത്തുന്നതിനും വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതില്‍നിന്ന് ഇസ്രയേലിനെ വിലക്കുന്നതുമായും ബന്ധപ്പെട്ടു ധവളപത്രം ഇറക്കിയെന്നും ഇതില്‍ വിശദമായി പദ്ധതികള്‍ പ്രതിപാദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഗാസ പിടിച്ചെടുക്കാനുള്ള അതിരൂക്ഷ യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനെതിരേ ആഗോള പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇതുവ െ65,000 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണു വിവരം. ആഗോള ഹംഗര്‍ മോണിട്ടറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കടുത്ത പട്ടിണിയിലാണെന്നും പറയുന്നു. നേരത്തേ ഇസ്രയേലിന് കോടിക്കണക്കിന്റെ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാനുള്ള അനുമതി യുഎസ് കോണ്‍ഗ്രസിനു സമര്‍പ്പിച്ചിരുന്നു. ഹമാസിനെതിരായ പോരാട്ടത്തില്‍ പന്തുണ നല്‍കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. നിലവിലെ…

    Read More »
  • താലിബാന്‍ ‘വിസ്മയ’ത്തില്‍നിന്ന് രക്ഷപ്പെട്ടു; ചരിത്ര നേട്ടവുമായി അഫ്ഗാന്‍ വനിതാ അഭയാര്‍ഥി ടീം; രാജ്യാന്തര മത്സരം ഉടന്‍; മത കോടതികളുടെ വിലക്കില്ല; കളിക്കളത്തില്‍ അവര്‍ യഥാര്‍ഥ പോരാളികള്‍

    ദുബായ്: താലിബാന്‍ ഭരണകൂടം അഫ്ഗാന്‍ പിടിച്ചതിനു പിന്നാലെ രാജ്യവിട്ട വനിതകളുടെ ഫുട്‌ബോള്‍ ടീം ആദ്യമായി രാജ്യാന്തര മത്സരത്തിന് ഇറങ്ങുന്നു. അഫ്ഗാന്‍ സ്ത്രീകളുടെ റെഫ്യൂജി ടീമാണ് നാലു സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം യുഎഇയില്‍ അടുത്തമാസം രാജ്യാന്തര മത്സരത്തിന് ഇറങ്ങുക. ഫിഫയാക്ക് ഇക്കാര്യം ബുധനാഴ്ച വ്യക്തമാക്കിയത്. 2021ല്‍ താലിബാന്‍ അധികാരത്തിലെത്തിയശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം സ്ത്രീകളുടെ സ്‌പോര്‍ട്‌സ് പങ്കാളിത്തത്തിനും വിലക്കേര്‍പ്പെടുത്തി. ഫുട്‌ബോള്‍ കളിക്കാര്‍ക്ക് മതവിചാരണ ഭയന്നു രാജ്യം വിടേണ്ടിയും വന്നു. ‘ഫിഫ യുണൈറ്റ്‌സ്: വനിതാ പരമ്പര’ ടൂര്‍ണമെന്റ് ഒക്ടോബര്‍ 23 മുതല്‍ 29 വരെ ദുബായില്‍ നടക്കും, യുഎഇ, ചാഡ്, ലിബിയ എന്നീ രാജ്യങ്ങളുടെ പതിവു ടീമുകള്‍ക്കൊപ്പം അഫ്ഗാന്‍ അഭയാര്‍ഥി സ്‌ക്വാഡും മത്സരിക്കും. എല്ലാ സ്ത്രീകള്‍ക്കും ഫുട്‌ബോളില്‍ അവസരം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഫിഫ ഇത്തരമൊരു മത്സരം ഒരുക്കുന്നതെന്നും കായികരംഗത്തിന്റെ മുന്നേറ്റത്തിന് ഇത്തരം മത്സരങ്ങള്‍ ആവശ്യമാണെന്നും ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാറ്റിനോ പറഞ്ഞു. ‘ഈ മത്സരത്തിനു ഗ്രൗണ്ടിലും പുറത്തും പ്രതികരണങ്ങളുണ്ടാക്കാന്‍ കഴിയുമെന്നു ഞങ്ങള്‍ക്കറിയാം.…

    Read More »
  • ‘വലിയൊരു കൂട്ടുകുടുംബത്തിന്റെ നായകനെയാണ് തെറ്റായി ചിത്രീകരിക്കുന്നത്’; നടന്‍ മധുവിനെക്കുറിച്ച് എഴുതിയ ഗായകന്‍ വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി

    ഗായകന്‍ ജി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. നടന്‍ മധുവിന്‍റെ 92ാം പിറന്നാള്‍ ദിനത്തില്‍ വേണുഗോപാല്‍ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിനെതിരെയാണ് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. മധുവിന്‍റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വേണുഗോപാല്‍ കുറിച്ച വാക്കുകള്‍ ശുദ്ധ അസംബന്ധമാണെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം വേണുഗോപാലിനുണ്ടെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. മധുവിന് പിറന്നാള്‍ ആശംസയറിച്ചുകൊണ്ട് തുടങ്ങുന്ന ഓര്‍മക്കുറിപ്പാണ് കഴിഞ്ഞ ദിവസം ഗായകന്‍ ജി വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. എന്നാല്‍ കുറിപ്പിന്‍റെ അവസാനഭാഗത്തായി മധുവിന് സ്വന്തമായി ഇപ്പോള്‍ താമസിക്കുന്ന ചെറിയൊരു വീട് മാത്രമേ ബാക്കിയുളളൂ എന്ന് പറയുന്നുണ്ട്. സിനിമയിൽ നിന്ന് കിട്ടിയതും, സ്വന്തം കുടുംബ സ്വത്തും സിനിമയ്ക്കായി കൊടുത്ത വ്യക്തികളിലൊരാളാണ് മധുവെന്നും വേണുഗോപാല്‍ പറയുന്നു. മലയാള സിനിമയുടെ ഈ രാജ് കപൂറിന് എന്‍റെ…

    Read More »
  • ശബ്ദരേഖാ വിവാദം: ഡിവൈഎഫ്‌ഐ നേതാവ് ശരത് പ്രസാദിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി; ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി

    തൃശൂര്‍:  സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി സംസാരിച്ച ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.പി.ശരത് പ്രസാദിനെ തരംതാഴ്ത്തി. കൂറ്ററാല്‍ ബ്രാഞ്ചിലേക്കാണ് ശരത്പ്രസാദിനെ തരംതാഴ്ത്തിയത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. സംഭവത്തില്‍ അച്ചടക്ക നടപടി വന്നേക്കും എന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായ ശരത് പ്രസാദിന്‍റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നാലെ ശബ്ദ സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന നേതാക്കള്‍ വെട്ടിലായി. എ.സി.മൊയ്തീന്‍, എം.കെ.കണ്ണന്‍, കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ. തുടങ്ങിയവര്‍ വലിയ ഡീലുകള്‍ നടത്തുന്നവരാണെന്ന് വി.പി.ശരത് പ്രസാദ് പറയുന്നതാണ് ഓഡിയോയിലുണ്ടായിരുന്നത്. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയാ കമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനോട് ശരത് നേരിട്ട് സംസാരിക്കുന്നതിന്‍റെ ശബ്ദ രേഖയാണ് പുറത്തുവന്നത്. അതേസമയം, സി.പി.എം നേതാക്കളായ എ.സി.മൊയ്തീനേയും എം.കെ.കണ്ണനേയും കരിവാരിത്തേയ്ക്കാനാണ് ശ്രമമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. വിവാദ ഓഡിയോയിലൂടെ പുറത്തുവന്നത് സി.പി.എമ്മിന്‍റെ അഴിമതിയുടെ ഒരറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറയുകയുണ്ടായി. dyfi-leader-vp-sharath-prasad-demoted-after-audio-leak

    Read More »
  • പ്രത്യേക പരിഗണനയും സംസ്ഥാന പദവിയും വേണം ; നേപ്പാളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കണ്ട പുതിയ തലമുറയുടെ പ്രതിഷേധത്തീ ലഡാക്കിലും, പ്രകടനക്കാര്‍ ബിജെപി ഓഫീസിനും തീയിട്ടു

    ലെ: നേപ്പാളില്‍ ആഴ്ചകള്‍ക്ക് മുമ്പ് കണ്ട ജെന്‍സീ പ്രതിഷേധം ലഡാക്കിലേക്ക്. പ്രതിഷേധത്തിനായി രംഗത്തിറങ്ങിയ പുതുതലമുറ യുവാക്കള്‍ സിആര്‍പിഎഫ് വാഹനത്തിന് തീയിട്ടു. ചില യുവാക്കള്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതക പ്രയോഗവും ലാത്തിചാര്‍ജും നടത്തി. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ലഡാക്കിന് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന കാലാവസ്ഥാ പ്രവര്‍ത്തക സോനം വാങ്ചുക്കിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ലേയില്‍ ഇന്ന് പുതുതലമുറയുടെ പ്രതിഷേധ പ്രകടനം നടന്നത്. ആറാം ഷെഡ്യൂള്‍ പ്രകാരം പ്രത്യേക പദവിയും ലഡാക്കിന് സംസ്ഥാന പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ലഡാക്കിലെ ജെന്‍സീ ഏറ്റെടുത്തതോടെയാണ് സ്ഥിതിഗതികള്‍ കൈവിട്ടുപോയത്. സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ 15 ദിവസമായി പ്രതിഷേധം നടന്നുവരുകയിരുന്നു. കേന്ദ്ര സര്‍ക്കാരും ഭരണകൂടവും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രതിഷേധത്തിനിടെ ഏതാനും യുവാക്കള്‍ ലേയിലെ ബിജെപി ഓഫീസിന് തീയിട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് 2019 ഓഗസ്റ്റ് 5 ന് ജമ്മു കശ്മീര്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. ജമ്മു കശ്മീര്‍ ഒരു…

    Read More »
  • ‘വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ അനിച്ചേട്ടന്റെ ഭൗതിക ശരീരത്തിനു മുന്നില്‍വന്ന് കരയാന്‍ ഉളുപ്പില്ലാത്തവരും അവിടെയുണ്ടായിരുന്നു’; തിരുമല അനിലിന്റെ ആത്മഹത്യയില്‍ പോസ്റ്റുമായി ബിജെപി കൗണ്‍സിലര്‍; നേതൃത്വം ഇടപെട്ടതോടെ മുക്കി; ബിജെപിയെ വലച്ച് സഹകരണ സംഘം ക്രമക്കേട്

    തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ആര്‍എസ്എസ്, ബിജെപി നേതൃത്വത്തിനെതിരെ ഫെയ്സ്ബുക്ക് കുറിപ്പിട്ട് വലിയവിള ഡിവിഷന്‍ കൗണ്‍സിലറുടെ ഭര്‍ത്താവ്. നേതൃത്വത്തിന്റെ ശാസനയെത്തിയതോടെ കുറിപ്പ് മുക്കിയ ഇയാള്‍ പിന്നീട് തിരുത്തലുമായും രംഗത്തുവന്നു. വലിയവിള കൗണ്‍സിലര്‍ പി എസ് ദേവിമയുടെ ഭര്‍ത്താവ് സുനില്‍കുമാറാണ് നേതൃത്വത്തിനെതിരെ കുറിപ്പിട്ടത്. ‘വായ്പയെടുത്ത് വര്‍ഷങ്ങളോളം തിരിച്ചടയ്ക്കാതിരുന്നിട്ട് അനി ചേട്ടന്റെ ഭൗതികശരീരത്തിന് മുന്നില്‍ വന്നുനിന്ന് കരയാന്‍ ഉളുപ്പില്ലാത്തവരും അവിടെയുണ്ടായിരുന്നു’എന്നാണ് സുനില്‍കുമാര്‍ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്. ‘കാശിനുവേണ്ടി മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടവരെ പാര്‍ടിയും സംഘവും തിരിച്ചറിയണം. സംഘം എന്നുദ്ദേശിച്ചത് കേരളത്തിലെ സംഘത്തിനെയാണ്’ എന്നും കുറിച്ചിരുന്നു. കേരളത്തിലെ സംഘത്തേക്കാള്‍ ഭേദമാണ് വടക്കരായ സംഘികളെന്നും ആദ്യത്തെ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. എന്നാലിത് ചൊവ്വാഴ്ച പിന്‍വലിച്ചു. തന്റെ വാചകങ്ങളെ വളച്ചൊടിച്ച് മുതലെടുപ്പ് നടത്തുകയാണെന്നും മരണവാര്‍ത്ത അറിഞ്ഞപ്പോഴുള്ള വികാരത്തിലാണ് കുറിപ്പിട്ടതെന്നുമായി വിശദീകരണം. മണിക്കൂറുകള്‍ക്കുശേഷം ഈ കുറിപ്പും സമൂഹമാധ്യമത്തില്‍നിന്ന് നീക്കി. വായ്പയെടുത്തവരുടെ രാഷ്ട്രീയം താന്‍ പറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായി ഇട്ട പോസ്റ്റിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വീണ്ടുമൊരു കുറിപ്പിട്ട് തടിതപ്പി. തിരുമല…

    Read More »
  • ഏകീകൃത സിവില്‍ കോഡ് വരും, ശബരിമല കേന്ദ്രം ഏറ്റെടുക്കും; മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്: സുരേഷ് ഗോപി

    കോട്ടയം: ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ ശബരിമല പ്രശ്നം തീരും. ശബരിമല വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഫെഡറലിസം മാനിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിഷയത്തില്‍ ഇടപെടാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു. കോട്ടയത്തെ പാലാ മേവട പുറക്കാട്ട് ദേവീക്ഷേത്രം ആല്‍ത്തറയില്‍ കലുങ്ക് സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഏകീകൃത സിവില്‍ കോഡ് ഉടന്‍തന്നെ വരുമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്. ഇതു വന്നു കഴിഞ്ഞാല്‍ ക്ഷേത്രങ്ങള്‍ക്കായി പ്രത്യേക ബില്ല് പിന്നാലെ കൊണ്ടുവരും. ക്ഷേത്രങ്ങള്‍ക്കായി ദേശീയ സംവിധാനവും നിലവില്‍ വരുന്നതാണ്. ഇതോടെ കേന്ദ്രത്തില്‍ ദേവസ്വം വകുപ്പ് വരും. അതിന് കീഴിലാകും ക്ഷേത്രങ്ങള്‍. അത് വരാന്‍ ആകില്ല എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രതലത്തില്‍ ദേവസ്വം ബോര്‍ഡ് പോലൊരുസംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവര്‍ത്തനം ഒരേ രീതിയിലാകും. കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. എയിംസ് വന്നാല്‍ കേരളത്തിന്റെ തലയിലെഴുത്ത് മാറും. അതിനായി…

    Read More »
  • ചങ്ങലയില്‍ ബന്ധിച്ച് റബര്‍ മരത്തില്‍ പൂട്ടിയിട്ട നിലയില്‍ അജ്ഞാത മൃതദേഹം; മുഖത്തുള്‍പ്പെടെ പൊള്ളലേറ്റ നിലയില്‍, രണ്ടാഴ്ച പഴക്കം; സമീപം കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും

    കൊല്ലം: കയ്യും കാലും ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച് റബര്‍ മരത്തില്‍ പൂട്ടിയ നിലയില്‍ രണ്ടാഴ്ചയോളം പഴക്കമുള്ള അജ്ഞാതന്റെ മൃതദേഹം പുനലൂര്‍ മുക്കടവില്‍ കുന്നിന്‍ പ്രദേശത്തെ ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ കാണപ്പെട്ടു. പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയില്‍ മുക്കടവ് പാലത്തില്‍ നിന്നും 600 മീറ്ററോളം അകലെ കുന്നിന്‍ പ്രദേശത്താണ് മൃതദേഹം കണ്ടത് പിറവന്തൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വന്മള വാര്‍ഡിന്റെ ഭാഗമാണ് ഇവിടം ഇന്നലെ ഉച്ചതിരിഞ്ഞ് കാന്താരി ശേഖരിക്കാന്‍ തോട്ടത്തില്‍ എത്തിയ സ്ഥലവാസികളാണ് മൃതദേഹം കണ്ടത്. സമീപത്തുനിന്നും കീറിയ ബാഗും കത്രികയും കന്നാസും കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെ റബര്‍ മരങ്ങള്‍ ടാപ്പിങ് നടത്തിയിരുന്നില്ല. ഈ ഭാഗത്ത് പരക്കെ കാട് പടര്‍ന്ന് കിടക്കുകയുമായിരുന്നു. അതിനാല്‍ അല്‍പം ദൂരെ നിന്നാല്‍ മൃതദേഹം കാണാനാകാത്ത സ്ഥിതിയിലായിരുന്നു. മുഖവും ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ സാധിക്കാത്തവിധം ജീര്‍ണിച്ച നിലയിലാണ്. മുഖം അടക്കം പല ഭാഗങ്ങളിലും പൊള്ളലേറ്റതായി കണ്ടതായും പൊലീസ് പറഞ്ഞു. കഴുത്തില്‍ സ്വര്‍ണമെന്നു കരുതുന്ന മാലയും ഉണ്ടായിരുന്നു. പുനലൂര്‍…

    Read More »
  • ബിജെപിക്ക് ആറ്റുനോറ്റ് കിട്ടിയ മണ്ഡലം കൈവെടിയുമോ? തൃശൂരിൽ സർവത്ര ക്രമക്കേട്!! ബിജെപി അങ്കലാപ്പിൽ, ഇങ്ങനെയാണോ ജയിച്ചത്?

    രാഹുൽ ഗാന്ധിയുടെ ഒന്നാം പത്രസമ്മേളനം പോലെ തന്നെ വോട്ട് മോഷണത്തെ സംബന്ധിച്ചുള്ള രണ്ടാം പത്രസമ്മേളനവും രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ഇതോടൊപ്പം കൂട്ടി വായിക്കേണ്ട ഒന്നാണ് തൃശ്ശൂരിൽ 24,472 വോട്ടുകൾ ഡിലീറ്റ് ചെയ്യപ്പെട്ടുവെന്ന വാർത്ത. മാത്രമല്ല അലാൻഡിൽ സംഭവിച്ചതിന് സമാനമായി രാജ്യത്തുടനീളം വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരുടെ പേര് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന പരാതികൾ ഇതിനോടകം ഉയർന്നുകഴിഞ്ഞു. പല വോട്ടർമാരും പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ മാത്രമാണ് വോട്ടർ പട്ടികയിൽ നിന്നും തങ്ങളുടെ പേര് ഒഴിവാക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞത് സോഷ്യൽ മീഡിയയിലും ക്യാമ്പസുകളിലും രാഹുലിന്റെ വോട്ടുചോരി പോരാട്ടത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒരുപക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴികെ മറ്റെല്ലാവർക്കും ഈ വിഷയം അന്വേഷിക്കേണ്ടതിന്റെയും നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ആദ്യ പത്രസമ്മേളനം കഴിഞ്ഞപ്പോൾ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചത് കള്ള വോട്ടുകൾ ചേർത്തതിലൂടെയാണ് എന്ന ആരോപണം ഉന്നയിച്ചവരിൽ പ്രതിപക്ഷ നേതാക്കൾ മുതൽ മുതിർന്ന മാധ്യമപ്രവർത്തകർ വരെ…

    Read More »
Back to top button
error: