Breaking NewsIndiaLead NewsNewsthen Special

ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ പകല്‍ സമയത്തും ചെന്നായ്ക്കളുടെ ആക്രമണം ; കൊച്ചുകുട്ടികളെ കടിച്ചുവലിച്ചു കൊണ്ടുപോയി തിന്നുന്നു ; നാട്ടുകാര്‍ ഭീതിയില്‍, ഗ്രാമവാസികള്‍ യുവാക്കളുടെ ടീമിനെ ഉണ്ടാക്കി

ലക്‌നൗ : ഉത്തര്‍പ്രദേശിലെ കാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമായ ബഹ്റൈച്ചിലെ ചെന്നായ്ക്കള്‍ കൂടുതല്‍ ധൈര്യശാലികളായി മാറുന്നു, രാത്രിയില്‍ നടത്തിയിരുന്ന വേട്ട ഇപ്പോള്‍ പകല്‍ വെളിച്ചത്തിലേക്ക് മാറ്റുകയും പട്ടാപ്പകല്‍ കുറ്റിക്കാട്ടില്‍ നിന്ന് പുറത്തുവരാന്‍ തുടങ്ങിയതോടെ പുറത്തിറങ്ങാനാകാതെ ഗ്രാമവാസികള്‍. പലരും പണിക്ക് പോലും പോകാതെ പകല്‍ മുഴുവന്‍ വീടിനുള്ളില്‍ കഴിയുകയാണ്.

ബുധനാഴ്ച രാത്രി ബാബ പടാവോ ഗ്രാമത്തില്‍ രണ്ടര വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ചെന്നായ കൊന്നതിന് മണിക്കൂറുകള്‍ക്ക് ശേഷം, വ്യാഴാഴ്ച ഉച്ചയ്ക്ക് അയല്‍പക്കത്തുള്ള മഞ്ജാര തൗകാലി ഗണ്ടുഝലയില്‍ ഒരു അലഞ്ഞുതിരിയുന്ന ചെന്നായ ആക്രമിച്ച് ഒരു പശുക്കിടാവിനെ കൊന്നു. അത്താഴത്തിന് ശേഷം വീടിന് പുറത്ത് അമ്മയുടെ അരികിലിരിക്കുമ്പോള്‍ സോണി എന്ന പെണ്‍കുട്ടിയെ വീട്ടിനകത്ത് കയറി ഒരു കൃഷിയിടത്തിലേക്ക് വലിച്ചിഴച്ചു. ഇതോടെ ജാഗ്രത പാലിക്കാന്‍ ഗ്രാമവാസികള്‍ യുവാക്കളുടെ മൂന്ന് ടീമുകള്‍ രൂപീകരിച്ചിരിക്കുകയാണ്.

Signature-ad

ചൊവ്വാഴ്ച ഉച്ചയ്ക്ക്, ചെന്നായ മൂന്ന് വയസ്സുള്ള കുഞ്ഞിനെ കൈസര്‍ഗഞ്ചിലെ വിളനിലങ്ങളിലേക്ക് വലിച്ചിഴച്ചു. ഗ്രാമവാസികള്‍ അതിനെ പിന്തുടര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തി, കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ”നേരത്തെ, ചെന്നായ്ക്കള്‍ രാത്രിയില്‍ ഗ്രാമങ്ങളില്‍ പ്രവേശിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ പകല്‍ സമയത്തും അവര്‍ ഞങ്ങളെ ആക്രമിക്കുന്നു. അവ കൂടുതല്‍ ധൈര്യപ്പെടുന്നു.” കുട്ടിയുടെ പിതാവ് ശോഭറാം പറഞ്ഞു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏഴ് ഗ്രാമീണര്‍ക്ക് പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.

”അവരും ഒരു പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലായിടത്തും ഭയം നിലനില്‍ക്കുന്നു. വയലുകളിലെ ദൈനംദിന ജോലികള്‍ക്ക് പോലും ആളുകള്‍ പുറത്തിറങ്ങുന്നത് നിര്‍ത്തി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ മുതല്‍ ചെന്നായ്ക്കള്‍ കുറഞ്ഞത് ആറ് കുട്ടികളെയും ഒരു ഡസന്‍ പശുക്കളെയും പശുക്കിടാക്കളെയും ആടുകളെയും കൊന്നിട്ടുണ്ട്, 20 ലധികം പേര്‍ക്കാണ് പരിക്കേറ്റത്്. കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ നിന്ന് വഴിതെറ്റിയ ചെന്നായ്ക്കളാണ് ഇവയെന്നും. ഇവയെ പിടികൂടാന്‍ 32 ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നുമാണ് വനംവകുപ്പ് പറയുന്നത്. അതേസമയം ഇവ വളരെ തന്ത്രശാലികളായ മൃഗങ്ങളാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, ഇതേ പ്രദേശത്ത് ആറ് ചെന്നായ്ക്കളുടെ ഒരു കൂട്ടം കുറഞ്ഞത് 10 ഗ്രാമീണരെ കൊന്നിരുന്നു. അവയില്‍ അഞ്ച് എണ്ണത്തെയും വനം വകുപ്പ് ജീവനോടെ പിടികൂടി. കാട്ടില്‍ വിട്ടയച്ചു. ഒരെണ്ണം പിടികൂടുന്നതിനിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് ചത്തു.

Back to top button
error: