വിജയം പഹല്‍ഗാം ഇരകള്‍ക്കും ഇന്ത്യന്‍ സൈന്യത്തിനും സമര്‍പ്പിച്ചു ; ഇന്ത്യന്‍ ക്യാപ്റ്റനെതിരെ പാകിസ്ഥാന്‍ പരാതി നല്‍കി ; സൂര്യകുമാര്‍ യാദവിന് വിലക്ക് നേരിടേണ്ടി വരുമോ?

ഏഷ്യാ കപ്പ് 2025-ലെ രണ്ടു മത്സരങ്ങളിലും ഇന്ത്യ എതിരാളികളായ പാകിസ്താനെ തകര്‍ത്തു വിടുകയായിരുന്നു. പഹല്‍ഗാം ആക്രമണത്തിനും അതിനുശേഷം നടന്ന ഓപ്പറേഷന്‍ സിന്ദൂ റിനും ശേഷം നടന്ന ആദ്യ ക്രിക്കറ്റ് മത്സരമായിരുന്നതിനാല്‍ ഇരു ടീമുകളും വൈകാരിക മാ യിട്ടാണ് മത്സരത്തെ എടുത്തത്. മത്സരശേഷം നടന്ന ചടങ്ങില്‍, സൂര്യകുമാര്‍ യാദവ് ഈ വിജ യം പഹല്‍ഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സൈന്യത്തി നും സമര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്തായാലും ഇത് താരത്തിനും ഇന്ത്യയ്ക്കും തിരിച്ചടിയായേക്കും. മത്സരശേഷം നടന്ന ചട ങ്ങിലും പത്രസമ്മേളനത്തിലും നടത്തിയ പ്രസ്താവനകളുടെ പേരില്‍ സൂര്യകുമാര്‍ യാദവിനെ തിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഐസിസിക്ക് രണ്ട് പരാതികള്‍ നല്‍കിയി ട്ടുണ്ട്.
ഐസിസി ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്സണെ ചുമതലപ്പെടുത്തി. അദ്ദേഹം ബിസിസിഐക്ക് ഒരു ഇ-മെയില്‍ അയച്ചു. അതില്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായക്ക് ദോഷം വരുത്തിയതായി താന്‍ കണ്ടെത്തിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതിന്റെ പേരില്‍ സൂര്യകുമാര്‍ യാദവിന് വിലക്ക് വരുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.
സൂര്യകുമാര്‍ യാദവ് തന്റെ ‘തെറ്റ്’ സമ്മതിക്കുകയാണെങ്കില്‍, റിച്ചി റിച്ചാര്‍ഡ്സണ്‍ ഒരു പിഴ ചുമത്തും. അല്ലാത്തപക്ഷം, റിച്ചി റിച്ചാര്‍ഡ്സന്റെ നേതൃത്വത്തില്‍ ഒരു ഔദ്യോഗിക അന്വേഷണം നടക്കും. ഈ അന്വേഷണത്തില്‍ പിസിബി ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇന്ത്യയുടെ അടുത്ത മത്സരം ശ്രീലങ്കയ്ക്ക് എതിരേയാണ്. ശ്രീലങ്ക പുറത്തായതിനാലും ഇന്ത്യ ഫൈനലില്‍ കടന്നതിനാലും മത്സരം പ്രസക്തമല്ല.






