Newsthen Special
-
മോഷ്ടിക്കാന്‍ കയറിയ റസ്റ്ററന്റില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഉടമ; 450 ഡോളറും ഐ ഫോണും കവര്‍ന്നശേഷം മുങ്ങി
ന്യൂയോര്‍ക്ക്: മോഷ്ടിക്കാന്‍ കയറിയ റെസ്റ്റോറന്റില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദമ്പതികള്‍. യു.എസിലെ അരിസോണയില്‍ മൂണ്‍ ചെറി എന്ന റെസ്റ്റോറന്റില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇവരുടെ ദൃശ്യങ്ങള്‍ റെസ്റ്റോറന്റിലെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തായത്. മോഷണത്തിന് മുന്‍പാണ് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. പുരുഷനും സ്ത്രീയും റെസ്റ്റോറന്റിലേക്ക് കടന്നുവരുന്നതും റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച ചുവരിനടുത്തുവച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ഇതിന് ശേഷം റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുകയും സാധനങ്ങള്‍ മോഷ്ടിക്കുകയുമായിരുന്നു. 450 ഡോളര്‍ പണമായും ഐഫോണുമാണ് നഷ്ടമായതെന്ന് റെസ്റ്റോറന്റ് ജീവനക്കാര്‍ പറഞ്ഞു. മദ്യകുപ്പിയും മോഷ്ടാക്കള്‍ കൊണ്ടുപോയി. ക്യാഷ് കൗണ്ടര്‍ തുറക്കാനുള്ള ശ്രമത്തിനിടെ രണ്ട് വാതിലുകള്‍ക്കും നാശമുണ്ടായിട്ടുണ്ട്. അകത്തേക്ക് കയറുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളില്‍ ഇരുവരുടെയും മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. റെസ്റ്റോറന്റിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അധികൃതര്‍ വിഡിയോ പങ്കുവച്ചിട്ടുണ്ട്. വിചിത്രമായ സംഭവം എന്നാണ് സ്ഥാപനത്തിന്റെ ഉടമയായ ലെക്‌സി കാലിസ്‌കാന്‍ പറഞ്ഞത്. അവര്‍ ആ നിമിഷത്തില്‍ കുടുങ്ങിപ്പോയതാണ്. അവിടെയെല്ലാം റോസാപ്പൂക്കള്‍ ഉണ്ടായിരുന്നു, ഒരുപക്ഷേ അതൊരുതരം റൊമാന്റിക് ആയിരിക്കാം എന്നും…
Read More » -
ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ഇനി തെലങ്കാന മന്ത്രി; അസ്ഹറുദീന്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു; മത്സരിക്കുക ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍; ന്യൂനപക്ഷ വോട്ടില്‍ കണ്ണുവച്ച് കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കം
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീന്‍ തെലങ്കാനയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഗവര്‍ണര്‍ വേദ് വെര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. 62 കാരനായ താരത്തിന്റെ വകുപ്പേതെന്നു പിന്നീടു തീരുമാനിക്കുമെങ്കിലും ന്യൂനപക്ഷം- കായിക വകുപ്പുകള്‍ ലഭിക്കുമെന്നാണു കരുതുന്നത്. കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കാബിനറ്റിന്റെ എണ്ണം 16 ആയി ഉയര്‍ന്നു. അസംബ്ലി സീറ്റുകളുടെ എണ്ണമനുസരിച്ച് 18 മന്ത്രിമാര്‍വരെയാകാം. ജൂബിലി ഹില്‍സ് ഉപതെരഞ്ഞെടുപ്പില്‍ അസ്ഹറുദീന്‍ മത്സതിക്കും. ഒരുലക്ഷത്തോളം മുസ്ലിം വോട്ടര്‍മാര്‍ ഇവിടെയുണ്ടെന്നാണു കണക്ക്. ബിആര്‍എസ് എംഎല്‍എ മഗാന്തി ഗോപിനാഥിന്റെ മരണത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. Former Indian cricket captain Mohammad Azharuddin sworn in as minister in Telangana cabinet. pic.twitter.com/OkXkgoyBcI — The Siasat Daily (@TheSiasatDaily) October 31, 2025 തെലങ്കാന മന്ത്രിസഭയില്‍ ന്യൂനപക്ഷ…
Read More » -
പരിഹരിച്ചത് പതിറ്റാണ്ടുകളുടെ പട്ടയ പ്രശ്‌നങ്ങള്‍; അഞ്ചുവര്‍ഷത്തിനിടെ രണ്ടേകാല്‍ ലക്ഷം പട്ടയങ്ങള്‍; തൃശൂരിലെ 1349 കുടുംബങ്ങള്‍കൂടി ഭൂമിയുടെ അവകാശികളായി; ഇന്നലെ മാത്രം നല്‍കിയത് പതിനായിരം ഭൂഖേകള്‍; വേദിയില്‍ മന്ത്രിയെ കെട്ടിപ്പിടിച്ച് അമ്മമാര്‍
തൃശൂര്‍: ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാനതല പട്ടയവിതരണത്തിന്റെ ഉദ്ഘാടനം റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. സംസ്ഥാനത്തുടനീളം ഇന്നലെ നടന്ന പട്ടയമേളകളില്‍ 10,002 പുതിയ പട്ടയങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. ഇന്നലത്തേത് ഉള്‍പ്പെടെ ഈ സര്‍ക്കാരിന് ഇതുവരെ 2,33,947 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാന്‍ സാധിച്ചു. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ 4,10, 958 പേരെ ഭൂമിയുടെ അവകാശികളാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത വേഗത്തിലാണ് പട്ടയ മിഷന്‍ മുന്നോട്ട് പോകുന്നത്. റവന്യൂ വകുപ്പിന്റെ ചരിത്രത്തില്‍ നവ്യാനുഭവം സൃഷ്ടിച്ച മിഷനാണ് ഇത്. 2031-ല്‍ കേരളത്തിന് 75-ാം വയസ് പൂര്‍ത്തിയാകുമ്പോള്‍, ഭൂവിഷയങ്ങളില്‍ തര്‍ക്കരഹിതമായ ഒരു സംസ്ഥാനം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 532 വില്ലേജുകളില്‍ ഇതിനകം ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയായി. റീസര്‍വേ പൂര്‍ത്തിയായ പഞ്ചായത്തുകളില്‍ ഭൂമിയുടെ ക്രയവിക്രയം ഇനി ആധാരം മാത്രം കാണിച്ച് നടത്തുവാന്‍…
Read More » -
‘കളിയില്‍ തോറ്റെങ്കിലും ഡ്രസിംഗ് റൂമില്‍ ഞങ്ങള്‍ അവര്‍ക്കായി കൈയടിച്ചു’; ഇന്ത്യയുമായുള്ള തോല്‍വിക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി; ‘എല്ലാ ക്രെഡിറ്റും അവര്‍ക്ക്, ഞങ്ങള്‍ എന്തു ചെയ്തു എന്നതില്‍ പ്രസക്തിയില്ല’
മുംബൈ: കടുത്ത സമ്മര്‍ദത്തിനിടയിലും ഇന്ത്യ വനിതാ താരങ്ങളായ ഹര്‍മന്‍ പ്രീത് കൗറിന്റെയും ജെമീമ റോഡ്രിഗസിന്റെയും പ്രകടനത്തിന് ഓസ്‌ട്രേലിയന്‍ ഡ്രെസിംഗ് റൂമില്‍ കൈടയി ലഭിച്ചെന്നു തുറന്നു സമ്മതിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ എല്ലിസ് പെറി. വനിതാ ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഫൈനലില്‍ പ്രവേശിച്ചത്. ഞായറാഴ്ചയാണ് കിരീട പോരാട്ടം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെയും (89) ജെമീമയുടെയും (127 നോട്ടൗട്ട്) ശ്രമങ്ങള്‍ക്ക് ഓസ്‌ട്രേലിയയുടെ ഡ്രെസിംഗ് റൂമില്‍ വലിയ പ്രശംസ ലഭിച്ചെന്ന് പെറി പറഞ്ഞു. കളി കഴിഞ്ഞശേഷം തിരിഞ്ഞു നോക്കുകയും ചര്‍ച്ച ചെയ്യുന്നതും എളുപ്പമാണ്. അതുപോലെയല്ല ഇന്ത്യ കളിച്ചത്. ഹര്‍മനെയും ജെമിയെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. പവര്‍ പ്ലേയില്‍ രണ്ടു വിക്കറ്റുകള്‍ പോയിട്ടും അവര്‍ ചേസിംഗില്‍ മുന്നേറി. ഞങ്ങള്‍ക്കു വലിയ വില കൊടുക്കേണ്ടിവന്നു. എല്ലാ ക്രെഡിറ്റും അവര്‍ക്കാണ്. ഞങ്ങള്‍ എന്തു ചെയ്തു എന്നതിന് ഈ അവസരത്തില്‍ പ്രസക്തിയില്ല. Unforgettable dressing room moments Right after playing a of a knock…
Read More » -
എറിഞ്ഞാല്‍ തിരിച്ചെറിയും കിടന്ന് നാറും ; മാലിന്യം വഴിയിലെറിയുന്നവര്‍ക്ക് ഇതിനേക്കാള്‍ വലിയൊരു പണിയില്ല ; തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ നഗരസഭ വണ്ടിപിടിച്ച് ഗേറ്റില്‍ തിരിച്ചുകൊണ്ടുവന്നിടും
ബെംഗളൂരു: തെരുവുകളില്‍ മാലിന്യം നിക്ഷേപിക്കുന്ന ബെംഗളൂരു നിവാസികള്‍ക്ക് മുന്നറിയിപ്പുമായി നഗരസഭ. നിങ്ങള്‍ തെരുവില്‍ മാലിന്യം നിക്ഷേപിച്ചാല്‍, ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) അത് നിങ്ങളുടെ വീട്ടിലേക്ക് തിരികെ എറിയും. നഗരം വൃത്തികേടാക്കുന്ന ആളുകളെ കണ്ടെത്തി അവരുടെ വീട്ടുപടിക്കല്‍ മാലിന്യം നിക്ഷേപിക്കുന്ന ‘മാലിന്യ നിക്ഷേപ ഉത്സവം’ എന്ന പരിപാടി നഗരസഭ അവതരിപ്പിച്ചു. ദേശീയമാധ്യമമായ എന്‍ഡിറ്റിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്നതിനായി പോകുന്ന ഏകദേശം 5,000 ഓട്ടോറിക്ഷകള്‍ ബെംഗളൂരുവിലുണ്ട്. എന്നാലും, കുറച്ച് ആളുകള്‍ക്ക് തെരുവില്‍ തന്നെ മാലിന്യം വലിച്ചെറിയണമെന്നത് നിര്‍ബ്ബന്ധമാണെന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കരിഗൗഡ പറയുന്നു. റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്ന ആളുകളെ പിടിക്കാന്‍ ഇവര്‍ സിസിടിവികളും മറ്റും വെച്ചിട്ടുണ്ട്. അതിലെ വീഡിയോകള്‍ പരിശോധിച്ചായിരിക്കും നടപടി. മാലിന്യം തിരികെ വലിച്ചെറിയുന്നതിനു പുറമേ, 2,000 രൂപ പിഴയും ചുമത്തുമെന്ന് കരിഗൗഡ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വിചിത്രമെന്ന് വിളിക്കപ്പെടുന്ന ഈ സംരംഭത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു,…
Read More » -
അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം; കൂപ്പുകുത്തി റഷ്യയുടെ ജിഡിപി
അമേരിക്കയുടെയും യൂറോപ്പിന്റെയും ‘ഉപരോധ മിസൈലുകളേറ്റ്’ കനത്ത തകർച്ചയിലേക്ക് കൂപ്പുകുത്തി റഷ്യയുടെ ജിഡിപി. 2025ന്റെ ആദ്യ 9 മാസക്കാലത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച മുൻവർഷത്തെ 4.3 ശതമാനത്തിൽ നിന്ന് ഒരു ശതമാനത്തിലേക്ക് ഇടിഞ്ഞു. രാജ്യത്തെ വമ്പൻ എണ്ണക്കമ്പനികളെ യുഎസ് ഉപരോധ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും റഷ്യൻ എണ്ണയോട് ഇന്ത്യയും ചൈനയും മുഖംതിരിക്കുകയും ചെയ്യുന്നതിനിടെ, ജിഡിപി വളർച്ച ഇടിഞ്ഞത് പ്രസിഡന്റ് പുട്ടിന് കനത്ത ഷോക്കുമായി. തുടർച്ചയായ മൂന്നാംപാദത്തിലാണ് റഷ്യൻ ജിഡിപി ഇടിയുന്നത്. സെപ്റ്റംബർപാദ വളർച്ച 0.6% മാത്രം. കഴിഞ്ഞ ഡിസംബർ പാദത്തിലെ 4.5 ശതമാനത്തിൽ നിന്നാണ് വീഴ്ച. മാർച്ച് പാദത്തിൽ 1.4 ശതമാനത്തിലേക്കും ജൂൺപാദത്തിൽ 1.1 ശതമാനത്തിലേക്കും ഇടിഞ്ഞിരുന്നു. വ്യവസായ മേഖലയുടെ വളർച്ച 5.6 ശതമാനത്തിൽനിന്ന് 0.5 ശതമാനത്തിലേക്ക് നിലംപൊത്തിയതും ആഘാതമാണ്. ഭക്ഷ്യോൽപാദന വളർച്ചനിരക്ക് 0.2 ശതമാനത്തിലേക്കും തളർന്നു. വസ്ത്ര, പാദരക്ഷാ നിർമാണമേഖല 2.3% താഴ്ന്നതും സമ്പദ്‍വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ ആഴംവ്യക്തമാക്കുന്നു. റഷ്യൻ ജിഡിപിയുടെ നട്ടെല്ലായ എണ്ണ റിഫൈനിങ് 4.5 ശതമാനമാണ് ഇടിഞ്ഞത്.…
Read More » -
ഓസ്‌ട്രേലിയയ്ക്ക് എണ്ണം പറഞ്ഞ് മറുപടി; ഇതു പെണ്‍പടയുടെ കരുത്ത്; ഇന്ത്യ ഫൈനലില്‍; കൂറ്റന്‍ സ്‌കോര്‍ മറികടന്നത് ഒമ്പതു പന്ത് ബാക്കി നില്‍ക്കേ; ത്രില്ലര്‍ പോരാട്ടത്തില്‍ ജെമീമയ്ക്കു സെഞ്ച്വറി; ഫൈനലില്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും
വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ മൂന്നു വിക്കറ്റിനു തകര്‍ത്ത ഓസ്‌ട്രേലിയയ്ക്ക് എണ്ണംപറഞ്ഞ മറുപട കൊടുത്ത് ഇന്ത്യയുടെ ഉജ്വല വിജയം. സെമി പോരാട്ടത്തില്‍ 338 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ നേടിയിട്ടും, ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ സ്വന്തമാക്കിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചിരുന്നു. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 134 പന്തുകള്‍ നേരിട്ട ജെമീമ 12 ഫോറുകള്‍ ഉള്‍പ്പടെ 127 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്തു. റിച്ച ഘോഷ് (16 പന്തില്‍ 24), ദീപ്തി ശര്‍മ (17 പന്തില്‍ 24), സ്മൃതി മന്ഥന (24 പന്തില്‍ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു…
Read More » -
ലൂവ്രെ മ്യൂസിയത്തിലെ വമ്പന്‍ പകല്‍ക്കൊള്ള കേസ്: പാരീസില്‍ പിടിയിലായ അഞ്ചുപേരില്‍ ഒരാള്‍ കള്ളനെന്ന് സ്ഥിരീകരിച്ചു ; തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെ ; പക്ഷേ മോഷണമുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ്
പാരീസ്: വിഖ്യാതമായ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന പകല്‍ക്കൊള്ള കേസില്‍ അഞ്ചുപേരെ കൂടി പിടികൂടിയതായി റിപ്പോര്‍ട്ട്. രാത്രി വൈകി പാരീസില്‍ നടന്ന സംഭവത്തില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 19-ന് ലൂവ്രെയുടെ അപ്പോളോ ഗാലറി കൊള്ളയടിച്ച നാലംഗ സംഘത്തില്‍പ്പെട്ടയാളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് കരുതപ്പെടുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ സംശയിക്കപ്പെടുന്ന കള്ളന്മാരില്‍ ഒരാളായി ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി പാരീസ് പ്രോസിക്യൂട്ടര്‍ ലോറെ ബെക്യൂ പറഞ്ഞു. ഈ വ്യക്തി ഒരു പ്രധാന ലക്ഷ്യമാണെങ്കിലും, മോഷണം എങ്ങനെയാണ് നടപ്പാക്കിയതെന്ന് മറ്റുള്ളവര്‍ വിശദീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഈ ആഴ്ച ആദ്യം നടന്ന രണ്ട് അറസ്റ്റുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ അറസ്റ്റുകള്‍ നടക്കുന്നത്. ഓബര്‍വില്ലിയേഴ്സില്‍ നിന്നുള്ള 34-ഉം 39-ഉം വയസ്സുള്ള രണ്ട് പ്രതികളെ നാല് ദിവസത്തോളം തടവിലിട്ട ശേഷം സംഘടിത മോഷണത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കുറ്റം ചുമത്തിയിരുന്നു. അവര്‍ പരിമിതമായ മൊഴികള്‍ മാത്രമാണ് നല്‍കിയതെങ്കിലും, കവര്‍ച്ചയില്‍ പങ്കെടുത്തതായി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. അതേസമയം 102 മില്യണ്‍ ഡോളര്‍ (ഏകദേശം…
Read More » -
മാലിന്യ മലയില്‍നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കളിക്കളത്തിലേക്ക്; ലാലൂരിലെ ഐ.എം. വിജയന്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഉദ്ഘാടനം നവംബര്‍ മൂന്നിന്; വിജയന്‍ വീണ്ടും ബൂട്ടണിയും
തൃശൂര്‍: ഐ.എം. വിജയന്റെ പേരിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യത്തിലേക്ക്. മാലിന്യക്കൂമ്പാരമായിരുന്ന ലാലൂരിലെ അന്താരാഷ്ട്ര സ്പോര്‍ട്‌സ് കോംപ്ലക്സില്‍ 5000 പേരെ ഉള്‍ക്കൊള്ളാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ കോര്‍ട്ടുകള്‍, ഫുട്ബോള്‍ ഗ്രൗണ്ട്, പ്രാക്ടീസ് പൂള്‍, പവലിയന്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഹോക്കി ഗ്രൗണ്ട്, കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്ക്, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. തൃശൂരിന്റെ കായിക സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന നിമിഷത്തിന് ആവേശം പകരാന്‍ ഐ എം വിജയന്‍ വീണ്ടും കളിക്കളത്തിലിറങ്ങുന്നെന്ന പ്രത്യേകതയുമുണ്ട്. ലാലൂര്‍ ഐ എം വിജയന്‍ അന്താരാഷ്ട്ര സ്പോര്‍ട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിലാണ് നാട്ടുകാര്‍ക്ക് മുന്നില്‍ കാല്‍പ്പന്താരവം തീര്‍ക്കാന്‍ ഐ.എം വിജയന്‍ എത്തുന്നത്. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടനത്തിനുശേഷം മൈതാനത്തെ ആദ്യ മത്സരമായാണ് ഐ എം വിജയന്റെ ടീമും റെസ്റ്റ് ഓഫ് കേരള സ്റ്റാഴ്സും ഏറ്റുമുട്ടുക. തൃശൂരിലെ ഫുട്ബോള്‍ താരങ്ങള്‍ ഐ എം…
Read More »
