Breaking NewsCrimeIndiaLead NewsNEWSNewsthen SpecialWorld

മോഷ്ടിക്കാന്‍ കയറിയ റസ്റ്ററന്റില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഉടമ; 450 ഡോളറും ഐ ഫോണും കവര്‍ന്നശേഷം മുങ്ങി

ന്യൂയോര്‍ക്ക്: മോഷ്ടിക്കാന്‍ കയറിയ റെസ്റ്റോറന്റില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദമ്പതികള്‍. യു.എസിലെ അരിസോണയില്‍ മൂണ്‍ ചെറി എന്ന റെസ്റ്റോറന്റില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇവരുടെ ദൃശ്യങ്ങള്‍ റെസ്റ്റോറന്റിലെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തായത്.

മോഷണത്തിന് മുന്‍പാണ് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. പുരുഷനും സ്ത്രീയും റെസ്റ്റോറന്റിലേക്ക് കടന്നുവരുന്നതും റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ച ചുവരിനടുത്തുവച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ഇതിന് ശേഷം റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുകയും സാധനങ്ങള്‍ മോഷ്ടിക്കുകയുമായിരുന്നു.

Signature-ad

450 ഡോളര്‍ പണമായും ഐഫോണുമാണ് നഷ്ടമായതെന്ന് റെസ്റ്റോറന്റ് ജീവനക്കാര്‍ പറഞ്ഞു. മദ്യകുപ്പിയും മോഷ്ടാക്കള്‍ കൊണ്ടുപോയി. ക്യാഷ് കൗണ്ടര്‍ തുറക്കാനുള്ള ശ്രമത്തിനിടെ രണ്ട് വാതിലുകള്‍ക്കും നാശമുണ്ടായിട്ടുണ്ട്. അകത്തേക്ക് കയറുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളില്‍ ഇരുവരുടെയും മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. റെസ്റ്റോറന്റിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അധികൃതര്‍ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

വിചിത്രമായ സംഭവം എന്നാണ് സ്ഥാപനത്തിന്റെ ഉടമയായ ലെക്‌സി കാലിസ്‌കാന്‍ പറഞ്ഞത്. അവര്‍ ആ നിമിഷത്തില്‍ കുടുങ്ങിപ്പോയതാണ്. അവിടെയെല്ലാം റോസാപ്പൂക്കള്‍ ഉണ്ടായിരുന്നു, ഒരുപക്ഷേ അതൊരുതരം റൊമാന്റിക് ആയിരിക്കാം എന്നും അവര്‍ പറഞ്ഞു. സംഭവത്തെ പറ്റി സ്‌കോട്‌സ്‌ഡേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: