Newsthen Special
-
ഗുഡ്ബൈ സനൽ പോറ്റി; അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി അന്തരിച്ചു; വൃക്ക രോഗബാധിതനായി ചികിത്സയിലായിരുന്നു; അന്ത്യം ഇന്ന് പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിൽ
കൊച്ചി: അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. വൃക്ക രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന സനൽ പോറ്റി ഇന്ന് പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഏറെക്കാലം ഏഷ്യാനെറ്റിലെ മോണിംഗ് ഷോയുടെ അവതാരകനായിരുന്നു. തുടർന്ന് ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു. കളമശ്ശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം.
Read More » -
വെള്ളം കുടിപ്പിക്കുന്ന കാരണം എന്തായാലും വെള്ളം കുടിക്കാം; രാഹുല്‍ ഈശ്വര്‍ വെള്ളം കുടിച്ച് വിശപ്പകറ്റുന്നു; ജയിലില്‍ രാഹുലിന് വാട്ടര്‍ ഡയറ്റ്; ഉപവാസം മനസ്സ് ശുദ്ധിയാവാന്‍ നല്ലതാണ്
തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതീരെ പരാതി നല്‍കിയ അതിജീവിതയ്‌ക്കെതിരെ സൈബര്‍ പോസ്റ്റിട്ട കേസില്‍ ജയിലില്‍ ആയ രാഹുല്‍ ഈശ്വര്‍ വെള്ളം മാത്രം കുടിച്ച് ജയിലില്‍ വിശപ്പകറ്റുന്നു. തനിക്കെതിരെ കെട്ടിച്ചമച്ചത് കള്ളക്കേസ് ആണെന്ന് ആരോപിച്ച് ജയിലില്‍ നിരാഹാരം തുടരുകയാണ് രാഹുല്‍ ഈശ്വര്‍. എന്നാല്‍ വെള്ളം കുടിക്കുന്നുണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. വാട്ടര്‍ ഡയറ്റ് ശരീരത്തിന് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. ഭക്ഷണം ഉപേക്ഷിച്ചുള്ള ഉപവാസം മനസ്സ് ശുദ്ധമാകാന്‍ സഹായിക്കുമെന്ന് പറയാറുണ്ട്. വാ വിട്ട വാക്കുകള്‍ കൊണ്ട് അധിക്ഷേപം നടത്തുന്ന രാഹുല്‍ ഈശ്വറിന് ഇത് ഒരു ഉപവാസ കാലം. ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച രാഹുല്‍ ഈശ്വര്‍യഇന്നലെ രാത്രി മുതല്‍ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. ജില്ല ജയില്‍ ബി ബ്ലോക്കിലാണ് രാഹുല്‍ ഈശ്വര്‍ കഴിയുന്നത്. അതേസമയം, സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. ഇന്നലെ…
Read More » -
കളങ്കാവലില്‍ ഹീറോ വിനായകന്‍ തന്നെ; മമ്മൂട്ടി വില്ലനും; ഒരു കലക്ക് കലക്കും; തന്റെ കഥാപാത്രത്തെ ഇഷ്ടപ്പെടാന്‍ േ്രപക്ഷകര്‍ക്ക് കഴിയില്ലെന്നു മമ്മൂട്ടി; പക്ഷേ ആ കഥാപാത്രത്തെ തിയറ്ററില്‍ ഉപേക്ഷിച്ചു പോകാനും കഴിയില്ല; ആരാധകരുടെ കാത്തിരിപ്പ് തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
തിരുവനന്തപുരം : കളങ്കാവല്‍ എന്ന തന്റെ പുതിയ സിനിമയില്‍ ഹീറോയും നായകനും ഒക്കെ വിനായകന്‍ ആണെന്നും താന്‍ സിനിമയിലെ വില്ലന്‍ ആണെന്നും ഒരിക്കല്‍ കൂടി വെളിപ്പെടുത്തി മമ്മൂട്ടി. മമ്മൂക്കയുടെ ആരാധകര്‍ ഏറെയാകാംക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവല്‍ ഈ മാസം അഞ്ചിന് തിയറ്ററുകളില്‍ എത്തുമ്പോള്‍ മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷ മലയാള സിനിമ ലോകത്തിനുണ്ട്. പുതിയ പരീക്ഷണ ചിത്രങ്ങളില്‍ ധൈര്യപൂര്‍വ്വം അഭിനയിക്കാന്‍ തയ്യാറാക്കുന്ന മമ്മൂട്ടിയുടെ കിടിലന്‍ കഥാപാത്രം ആയിരിക്കും കളങ്കാവല്‍ എന്ന ചിത്രത്തിലേതെന്ന് ആരാധകരും സിനിമ നിരൂപകരും മലയാളം ഫിലിം ഇന്‍ഡസ്ട്രിയും ഒരുപോലെ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കാത്തിരിപ്പുകളുടെയും ഹൈപ്പിന്റെയും മൂര്‍ദ്ധനത്തിലാണ് കളങ്കാവല്‍ റിലീസ് ചെയ്യുന്നത്. കളങ്കാവലില്‍ തന്നെ സംബന്ധിച്ചിടത്തോളം സിനിമയല്ല തന്റ കഥാപാത്രമായിരുന്നു ഏറ്റവും വലിയ പരീക്ഷണമെന്നും മമ്മൂട്ടി പറഞ്ഞു. ഒരുപക്ഷേ തന്റെ കഥാപാത്രത്തെ സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ പ്രേക്ഷകര്‍ക്ക് കഴിയില്ലെന്നും എന്നാലും തിയറ്ററില്‍ ആ കഥാപാത്രത്തെ ഉപേക്ഷിച്ച് പോകാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വില്ലന്‍ ആയിരിക്കും…
Read More » -
ഇ ഡി എന്നാൽ ഇലക്ഷൻ സമയത്തെ ഡ്രാമ എന്നാണോ നാരായണാ; കിഫ്ബി സിഇഒ പറഞ്ഞാലും മുഖ്യന്റെ വണ്ടി ഇപ്പോഴും റോംഗ് സൈഡിലാണ് ; ബി കെയർഫുൾ
തിരുവനന്തപുരം: ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയിൽ സിബിഐ എന്നതിന്റെ ഫുൾഫോം സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ല എന്ന ജഗthi ശ്രീകുമാറിന്റെ വിക്രം എന്ന കഥാപാത്രം പ്രതാപചന്ദ്രന്റെ നാരായണനോട് പറയുന്നുണ്ട്. ഇപ്പോൾ ഇ ഡി വരുന്നു എന്ന് കേട്ടാൽ ജഗതി ചോദിക്കും പോലെ സിപിഎമ്മുകാർ ചോദിക്കുന്നു – ഇ ഡി എന്നാൽ ഇലക്ഷൻ ഡ്രാമ എന്നാണോ നാരായണാ… മുഖ്യമന്ത്രിക്കും മുൻ ധനകാര്യമന്ത്രിക്കും ഇ ഡി യുടെ നോട്ടീസ് കിട്ടിയപ്പോൾ സിപിഎമ്മിന് അതിൽ വലിയ ഞെട്ടലോ അമ്പരപ്പോ പരിഭ്രമമോ ഉണ്ടായില്ല. ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ പൃഥ്വിരാജ് ചോദിക്കും പോലെ എവിടെയായിരുന്നു ഇത്രയും കാലം എന്നാണ് ഓരോ സിപിഎമ്മുകാരനും മനസ്സിൽ ചോദിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഇലക്ഷൻ കാലത്തെ ഏതു നീക്കവും ഇലക്ഷൻ ഡ്രാമ എന്ന പേരിൽ പുച്ഛിച്ചു തള്ളാൻ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം. ഇലക്ഷൻ ഒരു വിളിപ്പാടകലെ എത്തിനിൽക്കുമ്പോൾ മുഖ്യമന്ത്രിയെ തന്നെ ടാർജറ്റ് ചെയ്ത് അങ്ങ് ഡൽഹിയിൽ നിന്ന് ഇണ്ടാസ് കൊണ്ടുവന്നാൽ…
Read More » -
അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് മുമ്പ് രാജ്യംവിട്ട് പാക് പ്രധാനമന്ത്രി; ലണ്ടനിലേക്ക് കടന്നെന്ന് സൂചന; ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും ശക്തനായി സൈനിക മേധാവി; പാക് സൈന്യം കടുത്ത പ്രതിസന്ധിയിലെന്നും റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ രാജ്യത്ത് ഉണ്ടാകാതിരിക്കാന്‍ ഷെഹ്ബാസ് ഷെരീഫ് മനഃപൂര്‍വം പാക്കിസ്ഥാനു പുറത്തുപോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സിഡിഎഫ് പദവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഏറ്റെടുക്കാനിരിക്കെയാണ് നീക്കം. പദവി കൈവരുന്നതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറും. ഷെഹ്ബാസ് ഷെരീഫ് ബഹ്റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായി നാഷ്‌നല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡ് മുന്‍ മെംബര്‍ തിലക് ദേവാഷര്‍ എഎന്‍ഐയോട് പറഞ്ഞു. അസിം മുനീറിന് അഞ്ച് വര്‍ഷത്തേക്ക് സിഡിഎഫ് പദവി നല്‍കുന്നതാണ് വിജ്ഞാപനം. രാജ്യത്തു നിന്ന് മാറിനില്‍ക്കുന്നതോടെ ഉത്തരവ് ഒപ്പിട്ടുവെന്ന ഉത്തരവാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഷെഹ്ബാസ് ഷെരീഫിന് കഴിയുമെന്നാണ് കണക്കുകൂട്ടലെന്നും തിലക് ദേവാഷര്‍ പറഞ്ഞു. നവംബര്‍ 29നായിരുന്നു അസിം മുനീറിനെ സിഡിഎഫായി നിയമിച്ചുകൊണ്ടുള്ള…
Read More » -
രാഹുല്‍ മാങ്കൂട്ടത്തിലിനായി അരിച്ചു പെറുക്കുന്നതിനിടെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി; വാട്‌സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും ഹാഷ് ടാഗ് വാല്യൂ സര്‍ട്ടിഫിക്കറ്റ് എന്നിവ മുദ്രവച്ച കവറില്‍; എല്ലാം ഗൂഢാലോചനയെന്നും വിവാഹിതയെന്ന വിവരം മറച്ചുവച്ചെന്നും വാദം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനായി പോലീസ് നാടും നഗരവും അരിച്ചുപെറുക്കുന്നതിനിടെ യുവതിക്കെതിരേ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കി അഭിഭാഷകന്‍. യുവതിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍, കൂടുതല്‍ ഫോട്ടോസ്, ഹാഷ് ടാഗ് വാല്യൂ സര്‍ട്ടിഫിക്കേറ്റ്, ശബ്ദ സന്ദേശം തുടങ്ങിയ നിര്‍ണായകമായ തെളിവുകള്‍ പെന്‍ ഡ്രൈവിലാക്കി മുദ്രവച്ച കവറിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറിയത്. യുവതി പൊലീസിന് നല്‍കിയ തെളിവുകളും വിവരങ്ങളും പൂര്‍ണമായും വസ്തുതയല്ലെന്ന് വരുത്തുകയാണ് ലക്ഷ്യം. വിവാഹിതയെന്ന വിവരം മറച്ച് വച്ച് സൗഹൃദം കൂടി. പിന്നീട് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടില്ല. ഇതിനുള്ള മരുന്ന് തന്റെ സുഹൃത്ത് യുവതിക്ക് കൈമാറിയിട്ടില്ല തുടങ്ങിയ വാദങ്ങളാണ് രാഹുലിന്റേത്. യുവതിയുടെ വാദം പൂര്‍ണമായും ശരിയല്ലെന്ന് തെളിയിക്കാനുള്ള രേഖകളാണ് ശനിയാഴ്ച രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. യുവതിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശവും ഇതിന്റെ തെളിവെന്നാണ് വിവരം. വിവാഹത്തിന് പിന്നാലെ നാല് ദിവസം കൊണ്ട് ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന വാദവും കളവെന്ന് സ്ഥാപിക്കാനാണ്…
Read More »



