World
-
‘ഒരുമയാണ് നന്മ’ എന്ന സന്ദേശവുമായി ‘ഹയാ, ഹയാ…’; തരംഗമായി ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഫിഫ പുറത്തിറക്കി. ‘ഹയാ ഹയാ’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് യുഎസ് പോപ്പ് താരം ട്രിനിഡാഡ് കാര്‍ഡോണ, നൈജീരിയന്‍ ആഫ്രോ ബീറ്റ്‌സ് ഗായകന്‍ ഡേവിഡോ, ഖത്തറി ഗായിക ഐഷ തുടങ്ങിയവരാണ്. ഗാനം പുറത്തിറക്കി മണിക്കൂറുകള്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറി. യൂട്യൂബില്‍ 30 ലക്ഷത്തില്‍ അധികം ആളുകള്‍ ഇതിനോടകം കണ്ടു. ‘ഒരുമയാണ് നന്മ’ എന്ന സന്ദേശം അടിസ്ഥാനമാക്കിയുള്ളതാണ് പാട്ടിലെ വരികള്‍. ഫിഫയുടെ സമൂഹികമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ പുറത്തു വന്നതിനു പിന്നാലെ ഗാനം ആഘോഷമാക്കിയത് നൈജീരിയക്കാരാണ്. ‘നൈജീരിയ ലോകകപ്പിനു യോഗ്യത നേടിയില്ലെങ്കിലും ഡേവിഡോ ലോകകപ്പിനുണ്ടല്ലോ’ എന്നായിരുന്നു മിക്ക കമന്റുകളും. ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഘാനയോടു തോറ്റാണ് നൈജീരിയ പുറത്തായത്.
Read More » -
ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ
സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതിനു പിന്നാലെയാണ് വെള്ളിയാഴ്ച അർധരാത്രിയോടെ പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെ പ്രഖ്യാപനം നടത്തിയത്. വ്യാഴം രാത്രി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നുഗേഗോഡയിലെ വീടിനുമുന്നിൽ വലിയ പ്രതിഷേധമുണ്ടായി. പ്രതിഷേധക്കാരെ അർധസൈനികരും പൊലീസും നേരിട്ടു. നിരവധി പ്രക്ഷോഭകർക്കും അഞ്ചു സുരക്ഷാ സൈനികർക്കും പരുക്കേറ്റു. അയ്യായിരത്തിലധികംപേർ അണിനിരന്ന പ്രതിഷേധം സർക്കാരിനെ ഞെട്ടിച്ചു. ആഹ്വാനമില്ലാതെയുണ്ടായ പ്രക്ഷോഭത്തെ ബലം പ്രയോഗിച്ച് അടിച്ചമർത്തി. അമ്പതോളംപേരെ അറസ്റ്റ് ചെയ്‌തു. തലസ്ഥാന നഗരത്തിൽ സുരക്ഷ കർശനമാക്കി. സംശയം തോന്നുന്നവരെ സൈനികർ ചോദ്യം ചെയ്യുന്നു. തീവ്രവാദി ഗ്രൂപ്പുകളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് പ്രസിഡന്റ് ആരോപിച്ചു.
Read More » -
റഷ്യൻ ആക്രമണം അതിരുകടക്കുന്നു
യുക്രെയ്ൻ ജനവാസ മേഖലകളില്‍ ആക്രമണം തുടര്‍ന്ന് റഷ്യ. മൂന്ന് റഷ്യൻ മി സൈലുകൾ തെക്കന്‍ തുറമുഖ നഗരമായ ഒഡെസയിലെ ഒരു ജനവാസ മേഖലയിൽ പതിച്ചതായി ഒഡെസ ഗവർണർ അറിയിച്ചു. നഗരത്തിലെ കെട്ടിടങ്ങൾക്ക് നേരെയുണ്ടായ ആക്രമണം തങ്ങളുടെ വ്യോമ-പ്രതിരോധ സംവിധാനം തടഞ്ഞതായി യുക്രെയ്ൻ സൈന്യം വെള്ളിയാഴ്ച അവകാശപ്പെട്ടു. അതേസമയം, മിസൈൽ ആക്രമണത്തിൽ ആളപായമുണ്ടായതായും ഗവർണർ മാക്സിം മാർചെങ്കോ പറഞ്ഞു. മോസ്കോയോട് ചേർന്ന ക്രിമിയയിൽ നിന്നാണ് മിസൈലുകൾ തൊടുത്തതെന്ന് ഒസെസ ഗവർണർ ആരോപിച്ചു.
Read More » -
ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരില്‍ രണ്ട് ഇന്ത്യക്കാരും; പേരുകള്‍ പുറത്തുവിട്ട് സൗദി
റിയാദ്: യെമനിലെ ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതില്‍ ഇന്ത്യക്കാരും. സൗദി അറേബ്യ കരിമ്പട്ടികയില്‍പ്പെടുത്തിയ 25 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൂട്ടത്തിലാണ് ഇന്ത്യക്കാരുമുള്ളത്. ഇവരുടെ പേരുകള്‍ സൗദി പുറത്തുവിട്ടു. ചിരഞ്ജീവ് കുമാര്‍ സിങ്, മനോജ് സബര്‍ബാള്‍ എന്നീ രണ്ട് ഇന്ത്യക്കാരാണ് ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയവരുടെ പട്ടികയിലുള്ളത്. ഹൂതികള്‍ക്ക് സഹായം എത്തിക്കുന്ന 10 വ്യക്തികളുടെയും 15 കമ്പനികളുടെയും വിവരങ്ങളാണ് സൗദി പുറത്തുവിട്ടത്. ഇന്ത്യക്കാര്‍ക്ക് പുറമെ യെമന്‍, ബ്രിട്ടന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നടക്കമുള്ള എട്ടോളം പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ സ്വത്തുക്കള്‍ മരവിപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.
Read More » -
മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ റംസാൻ വ്രതം ഞായറാഴ്ച തുടങ്ങുമെന്ന് ഹിലാൽ കമ്മിറ്റി
കോഴിക്കോട്: റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കും എന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി അറിയിച്ചു. എന്നാൽ സുന്നി വിഭാഗങ്ങൾ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ. സൗദിയില്‍ നാളെ റമദാന്‍ ഒന്ന് സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായി. സൗദിയില്‍ നാളെ മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് നാളെ മുതല്‍ റംസാന്‍ വ്രതം ആരംഭിക്കുകയെന്ന് സുപ്രീം കൗണ്‍സില്‍ അറിയിച്ചു. ദക്ഷിണ ഓസ്ട്രേലിയയിൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ വ്രതം തുടങ്ങും. ഈജിപ്തും നാളെ വ്രതാരംഭം എന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത 11 മാസത്തെ ഉത്തമ ജീവിതത്തിനുള്ള പരിശീലന കാലമാണ് റമദാൻ. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതാണ് റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം. വിശ്വാസ പ്രഖ്യാപനം, ദിവസത്തിൽ അഞ്ച് നേരം നമസ്കാരം,…
Read More » -
പ്രവാസികൾക്ക് ആശ്വാസ വാർത്ത, യുഎഇയിൽ വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണ്ട
യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർക്ക് യാത്രക്ക് മുൻപ് എടുക്കേണ്ടിയിരുന്ന ആർ.പി.സി.ആർ പരിശോധന ഒഴിവാക്കി. യു.എ.ഇ പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. യു.എ.ഇയിൽ നിന്ന് വാക്‌സിനെടുത്തവർക്കാണ് ഇളവ്. നേരത്തെ ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്തവർക്ക് മാത്രമായിരുന്നു ഇളവെങ്കിൽ പുതിയ നിർദേശ പ്രകാരം യു.എ.ഇയിൽ നിന്ന് വാക്‌സിനെടുത്തവർക്കും ഇനി മുതൽ ആർ.ടി.പി.സി.ആർ വേണ്ട. ആർ.ടി.പി.സി.ആർ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം യു.എ.ഇയെയും ഉൾപെടുത്തിയതതോടെയാണ് പ്രവാസലോകം ഏറെ കാത്തിരുന്ന ഇളവ് ലഭിച്ചത്. ഇതോടെ കുവൈത്ത് ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന ഒഴിവായി. പുതിയ പട്ടികയിലും കുവൈത്ത് ഇല്ല. നിർദേശം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എയർ സുവിധയിൽ അപ്‌ലോഡ് ചെയ്യണം. വാക്‌സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഫലം ഹാജരാക്കണം. അഞ്ച് വയസിൽ താഴെയുള്ളവർക്ക് ഇളവുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളിക്കും പ്രതിഷധങ്ങൾക്കും ഒടുവിലാണ് കേന്ദ്രസർക്കാരിൻറെ തീരുമാനം. വിവിധ പ്രവാസി കൂട്ടായ്മകൾ തീരുമാനം സ്വാഗതം…
Read More » -
റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരേ യുഎസ്
ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് ഇന്ത്യ കുറഞ്ഞ വിലക്ക് കൂടുതല്‍ എണ്ണ വാങ്ങുന്നതിനെതിരേ യു.എസ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയെ അപകടത്തിലാക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റഷ്യക്ക്മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് യുഎസ് മുന്നറിയിപ്പെന്നാണ് സൂചന. നിലവിലെ യുഎസ് ഉപരോധങ്ങള്‍ ലോകരാജ്യങ്ങളെ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെ വിലക്കുന്നില്ല. അതേസമയം, സാധാരണ വാങ്ങുന്നതിലധികം എണ്ണ റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതില്‍നിന്ന് ലോകരാജ്യങ്ങളെ വിലക്കാനുള്ള നടപടികളുമായാണ് അമേരിക്ക മുന്നോട്ട് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്താനിരിക്കെയാണ് യുഎസിന്റെ ഭീഷണി. ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ സ്പോട്ട് ടെന്‍ഡറിലൂടെയാണ് റഷ്യന്‍ കമ്പനികളില്‍ നിന്നും എണ്ണ വാങ്ങുന്നത്. ഫെബ്രുവരി 24 മുതല്‍ ഇതുവരെ 13 മില്യണ്‍ ബാരല്‍ എണ്ണ ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2021ലാകെ 16 മില്യണ്‍ ബാരല്‍ എണ്ണ മാത്രമാണ് ഇന്ത്യ വാങ്ങിയത്.
Read More » -
ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രക്ഷോഭം, സംഘര്‍ഷം
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വന്‍ പ്രതിഷേധം. ലങ്കന്‍ തലസ്ഥാനത്ത് പ്രസിഡന്റിന്റെ വസതിക്ക് സമീപം ആയിരക്കണക്കിന് ആളുകളുടെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധം അടിച്ചമര്‍ത്താന്‍ അര്‍ദ്ധസൈനിക വിഭാഗമായ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രംഗത്ത് ഇറങ്ങിയെന്നാണ് വിവരം. രാത്രി വൈകിയും പ്രതിഷേധം കനക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യം നേടിയ ശേഷം ശ്രീലങ്ക അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ആഴ്ചകളായി ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ഇന്ധനത്തിനും വാതകത്തിനും ഗുരുതരമായ ക്ഷാമത്തിലാണ് രാജ്യം. വ്യാഴാഴ്ച വൈകുന്നേരത്തോടെ, ഡീസല്‍ ലഭ്യമല്ല, രാജ്യത്തെ 22 ദശലക്ഷം ആളുകളെ 13 മണിക്കൂര്‍ പവര്‍ക്കട്ടിലാണ്. റോഡുകളില്‍ ഗതാഗതം കുറഞ്ഞു. മരുന്നുകളുടെ ദൗര്‍ലഭ്യം കാരണം ശസ്ത്രക്രിയകള്‍ ഇതിനകം നിര്‍ത്തിയിരിക്കുകയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍. വൈദ്യുതി പ്രശ്‌നം മൊബൈല്‍ ഫോണ്‍ ബേസ് സ്റ്റേഷനുകളെ ബാധിക്കുകയും കോളുകളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ചിന് വ്യാപാരം ദിവസം വെറും രണ്ട് മണിക്കൂറായി ചുരുക്കി. ഓഫീസുകള്‍…
Read More » -
ഇറാനിലെ ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ക്ക് വിലക്ക്
മഷാദ്: രാജ്യത്തെ ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ വനിതകള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഇറാന്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ലെബനനെതിരായ മത്സരത്തോടനുബന്ധിച്ചാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ ഫുട്ബോള്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ലെബനനെതിരായ മത്സരം കാണാനായി ഏകദേശം രണ്ടായിരത്തോളം ഇറാനിയന്‍ വനിതകള്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇറാനിലെ ഇമാം റെസ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. മത്സരത്തില്‍ ഇറാന്‍ 2-0 ന് വിജയിച്ചെങ്കിലും രാജ്യത്തെ ഫുട്ബോള്‍ പ്രേമികള്‍ അരിശത്തിലാണ്. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ഇറാന്‍ ദേശീയ ഫുട്ബോള്‍ ടീം നായകന്‍ അലിറെസ ജഹാന്‍ബക്ഷ് രംഗത്തെത്തി. ‘ സ്ത്രീകള്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ചാല്‍ ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അവര്‍ക്കും മത്സരം കാണാന്‍ അവകാശമുണ്ട്.’-അലിറെസ പറഞ്ഞു. ഇതിനുമുന്‍പും ഇറാന്‍, സ്ത്രീകള്‍ക്ക് ഫുട്ബോള്‍ സ്റ്റേഡിയങ്ങളിലേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷം 2022 ജനുവരിയിലാണ് ഇറാന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചത്. അന്ന് ഇറാഖിനെതിരെയാണ് ഇറാന്‍ കളിച്ചത്. സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിന്റെ പേരില്‍ ഇറാനെ അന്താരാഷ്ട്ര ഫുട്ബോള്‍…
Read More » -
“നവാസ് ഷെരീഫും പര്‍വേസ് മുഷ്‌റഫും നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി” – വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി; അട്ടിമറിക്ക് പിന്നില്‍ യുഎസ്
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ കടന്നുപോകുന്നത് നിര്‍ണായക നിമിഷങ്ങളിലൂടെയെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മുന്‍ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പര്‍വേസ് മുഷ്‌റഫും ഇന്ത്യയുമായി രഹസ്യചര്‍ച്ചകള്‍ നടത്തിയിരുന്നു. നവാസ് ഷെരീഫ് നേപ്പാളില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാന്‍ ആരോപിച്ചു. എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിനു മുന്നില്‍ പാക്കിസ്ഥാനികള്‍ മുട്ടിലിഴയുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ചര്‍ച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം. യുഎസിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ഇമ്രാന്‍ ഖാന്‍, സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നില്‍ യുഎസ് ആണെന്ന് ആരോപിച്ചു. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണ്. താന്‍ തുടര്‍ന്നാല്‍ പാക്കിസ്ഥാന് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി യുഎസ് ഭീഷണിപ്പെടുത്തി. പാക്കിസ്ഥാന്റെ വിദേശനയം ഇന്ത്യാ വിരുദ്ധമോ യുഎസ് വിരുദ്ധമോ അല്ലെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. ക്രിക്കറ്റിലേതു പോലെ അവസാന പന്ത് വരെ പൊരുതും. പ്രതിപക്ഷം വിദേശരാജ്യവുമായി ചേര്‍ന്ന്…
Read More »