ബഹ്റിനിൽ മാസ്ക് ധരിക്കൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർബന്ധമല്ലെന്ന് ദേശീയ ആരോഗ്യ കർമ സമിതി അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളുടെയും ഡാറ്റയുടെയും അവലോകനത്തെത്തുടർന്നാണ് പുതിയ തീരുമാനം.
അടച്ചിട്ട സ്ഥലങ്ങളിലും തുറസായ കേന്ദ്രങ്ങളിലും മാസ്ക് ഒഴിവാക്കാം. എന്നാൽ, വയോധികരും വി ട്ടുമാറാത്ത രോഗമുള്ളവരും മാസ്ക് ധരിക്കണം. ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുമ്പോഴും ധരി ക്കേണ്ടതാണെന്നും അധികൃതർ നിർദേശിച്ചു.
രാജ്യത്ത് രോഗനിയന്ത്രണ ശ്രമങ്ങൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ തുടർന്നും പിന്തുടരണമെന്നും ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് അധികൃതർ പറഞ്ഞു.