NEWSWorld

കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സാരമായി ബാധിച്ചില്ല

കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ഗ്നി​ശ​മ​ന​സേ​ന നിയ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. തീ​പി​ടി​ത്തം വി​മാ​ന സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് കു​വൈ​റ്റ് വ്യോ​മ​യാ​ന വ​കു​പ്പ് അ​റി​യി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ടെ​ർ​മി​ന​ൽ ര​ണ്ടി​ലെ ബേ​യ്സ്മെ​ന്‍റി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഇ​വി​ടെ പെ​യി​ന്‍റും തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ളും സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി രു​ന്നു. തീ​പി​ടി​ത്ത​ത്തി​ൽ ആ​ള​പാ​യ​മോ പ​രി​ക്കോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി അ​ലി അ​ൽ മൂ​സ ഉ​ത്ത​രവി​ട്ടി​ട്ടു​ണ്ട്.

Back to top button
error: