NEWSSportsTRENDINGWorld

‘ഒരുമയാണ് നന്മ’ എന്ന സന്ദേശവുമായി ‘ഹയാ, ഹയാ…’; തരംഗമായി ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഫിഫ പുറത്തിറക്കി. ‘ഹയാ ഹയാ’ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് യുഎസ് പോപ്പ് താരം ട്രിനിഡാഡ് കാര്‍ഡോണ, നൈജീരിയന്‍ ആഫ്രോ ബീറ്റ്‌സ് ഗായകന്‍ ഡേവിഡോ, ഖത്തറി ഗായിക ഐഷ തുടങ്ങിയവരാണ്. ഗാനം പുറത്തിറക്കി മണിക്കൂറുകള്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറി. യൂട്യൂബില്‍ 30 ലക്ഷത്തില്‍ അധികം ആളുകള്‍ ഇതിനോടകം കണ്ടു.

‘ഒരുമയാണ് നന്മ’ എന്ന സന്ദേശം അടിസ്ഥാനമാക്കിയുള്ളതാണ് പാട്ടിലെ വരികള്‍. ഫിഫയുടെ സമൂഹികമാധ്യമ പ്ലാറ്റ്‌ഫോമിലൂടെ പുറത്തു വന്നതിനു പിന്നാലെ ഗാനം ആഘോഷമാക്കിയത് നൈജീരിയക്കാരാണ്. ‘നൈജീരിയ ലോകകപ്പിനു യോഗ്യത നേടിയില്ലെങ്കിലും ഡേവിഡോ ലോകകപ്പിനുണ്ടല്ലോ’ എന്നായിരുന്നു മിക്ക കമന്റുകളും. ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഘാനയോടു തോറ്റാണ് നൈജീരിയ പുറത്തായത്.

 

 

Back to top button
error: