World
-
ഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു
മസ്‌കറ്റ്: മസ്‌കറ്റില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു. മസ്‌കറ്റ് എക്സ്പ്രസ്വേയിലെ ബൗഷര്‍ വിലായത്തിലായിരുന്നു സംഭവം. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. تمكنت فرق الإطفاء بإدارة الدفاع المدني والإسعاف بمحافظة #مسقط من السيطرة على حريق شب في صهريج لنقل الوقود بولاية #بوشر على طريق مسقط السريع ، دون تسجيل إصابات.#هيئة_الدفاع_المدني_والإسعاف pic.twitter.com/k1fs2D2Fgl — الدفاع المدني والإسعاف – عُمان (@CDAA_OMAN) May 18, 2022
Read More » -
യുക്രെയ്ൻ ഉരുക്കുകോട്ട വീണു; മരിയുപോൾ പതനം പൂർണം
കീവ്: യുക്രെയ്ൻ യുദ്ധത്തിന്റെ ഗതി മാറ്റിയെഴുതിയ മരിയുപോൾ ‘ഉരുക്കുകോട്ട’ തകർന്നു. തുറമുഖ നഗരത്തിൽ റഷ്യയ്ക്കു കീഴടങ്ങാതെ ചെറുത്തുനിൽപിന്റെ തുരുത്തായിരുന്ന അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചു. ഇനിയും ചോരപ്പുഴയൊഴുകാതെ പോരാട്ടം മതിയാക്കാൻ യുക്രെയ്ൻ സർക്കാർ നിർദേശിച്ചതിനെ തുടർന്നാണു സേന പിൻമാറുന്നത്. 82 ദിവസം പൊരുതിത്തളർന്ന 264 യുക്രെയ്ൻ സൈനികരെ റഷ്യയുടെ സഹായത്തോടെ ഒഴിപ്പിച്ചു. പോരാട്ടത്തിൽ ഗുരുതരമായി പരുക്കേറ്റ 53 സൈനികരെ റഷ്യൻ നിയന്ത്രണത്തിലുള്ള നൊവോയസോവ്സ്ക് പട്ടണത്തിലെ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. റഷ്യയോടു കൂറുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലേക്കാണ് ബാക്കി 211 പേരെ മാറ്റിയത്. ഫാക്ടറിയിൽ ഇനിയും സൈനികർ ശേഷിക്കുന്നുണ്ടെന്ന് യുക്രെയ്ൻ ഡപ്യൂട്ടി പ്രതിരോധ മന്ത്രി അന്ന മൽയർ പറഞ്ഞു. 2014 ലെ റഷ്യൻ അധിനിവേശ വേളയിൽ പ്രത്യേകം രൂപീകരിച്ച അസോവ് റെജിമെന്റാണ് അസോവ്സ്റ്റാളിൽ പൊരുതിത്തോറ്റത്. ചെറുത്തുനിൽപിന്റെ ഉജ്വലമാതൃക കാട്ടിയ ഇവർ ഈ യുദ്ധത്തിലെ വീരനായകരാണെന്ന് യുക്രെയ്ൻ സേന പ്രഖ്യാപിച്ചു. റഷ്യൻ ആക്രമണത്തിൽ മരിയുപോൾ നഗരത്തിലാകെ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഹർകീവിൽനിന്ന് റഷ്യൻ സേനയെ തുരത്തിയെങ്കിലും…
Read More » -
തൊട്ടതെല്ലാം പാളി; കേണലും ബ്രിഗേഡിയറും ചെയ്യേണ്ട ജോലിയും ഏറ്റെടുത്ത് പുട്ടിൻ
വാഷിങ്ടൻ: യുക്രെയ്‍നിൽ വൻ തിരിച്ചടി നേരിടുന്ന റഷ്യൻ സൈന്യത്തിന്റെ പൂർണ നിയന്ത്രണം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഏറ്റെടുത്തതായി പാശ്ചാത്യ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ. യുക്രെയ്‍ൻ അധിനിവേശം തുടങ്ങിയശേഷം ഏറെ നാളായി കൈവശം വച്ച ഹർകീവ് അടക്കമുള്ള പ്രധാന നഗരങ്ങൾ കൈവിടുന്ന സാഹചര്യം ഉടലെടുക്കുകയും റഷ്യൻ അനുകൂല വിമതർക്കു സ്വാധീനമുള്ള യുക്രെയ്ന്റെ കിഴക്കൻ മേഖലയായ ഡോൺബാസിൽ കനത്ത പ്രതിരോധം നേരിടേണ്ടി വരുകയും ചെയ്‌തതോടെ സൈന്യത്തിന്റെ ദൈംദിന കാര്യങ്ങളിൽ വരെ പുട്ടിൻ ഇടപെടുന്നതായി പാശ്ചാത്യ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. യുക്രെയ്‍ൻ യുദ്ധം പുട്ടിനെ സംബന്ധിച്ചിടത്തോളം അഭിമാനപോരാട്ടമായി മാറിക്കഴിഞ്ഞു. സൈന്യത്തിലെ കേണൽ, ബ്രിഗേഡിയർ റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ എടുക്കേണ്ട തീരുമാനങ്ങൾ പോലും പുട്ടിനാണ് എടുക്കുന്നതെന്നും റഷ്യയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് വലേറി ഗെരാസിമോവ് സൈനിക നീക്കങ്ങളെ നേരിട്ട് ഏകോപിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനു പകരം ഒരു കേണലിന്റെ ജോലിയാണു പുട്ടിനും ഗെരാസിമോവും ചെയ്യുന്നതെങ്കിൽ…
Read More » -
അതിജീവിക്കാം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന നിശബ്ദനായ കൊലയാളിയെ, ഇന്ന് ലോക ഹൈപ്പര്‍ടെന്‍ഷൻ ദിനം
നിശബ്ദനായ കൊലയാളിയുടെ ദിനമാണിന്ന്, ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനം. ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ രക്താതിമര്‍ദ്ദം എത്രമാത്രം അപകടകാരിയാണെന്ന് ഇന്നും പലര്‍ക്കും അറിയില്ല. മാറിയ ജീവിത ശൈലിയാണ് രക്തസമ്മര്‍ദ്ദം കൂടുന്നതിന് കാരണം. ഹൈപ്പര്‍ടെന്‍ഷനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഉയര്‍ന്ന സ്‌ട്രെസ് ലെവലുകള്‍, പൊണ്ണത്തടി, മോശം ഭക്ഷണ ശീലങ്ങള്‍, ഉദാസീനമായ ജീവിതശൈലി എന്നിവ യുവാക്കളില്‍ ഹൈപ്പര്‍ടെന്‍ഷന്റെ പ്രധാന കാരണങ്ങളാണ്. ഉയര്‍ന്ന ഹൈപ്പര്‍ടെന്‍ഷന്‍ ഹൃദയ രോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുന്നു. രക്താതിമര്‍ദ്ദത്തിന്റെ പ്രത്യാഘാതങ്ങള്‍ പലപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുക. അപ്പോഴേക്കും ചികിത്സിക്കാവുന്ന ഘട്ടം കഴിയും. അതുകൊണ്ട് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് 30 മിനിറ്റുവീതം ആഴ്ചയില്‍ അഞ്ചുദിവസം വ്യായാമം ശീലമാക്കുക. രക്തസമ്മര്‍ദം കൂടുന്നത് ആര്‍ട്ടറികളുടെ ഇലാസ്റ്റിസിറ്റി നശിപ്പിക്കുന്നു. ഇത് രക്തത്തിന്റേയും ഓക്‌സിജന്റേയും ഒഴുക്ക് കുറയ്ക്കുന്നു. ഇത് ഹൃദയത്തിനും തലച്ചോറിനുമെല്ലാം പ്രശ്‌നമാണ്. ‘നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതല്‍ കാലം ജീവിക്കുക’…
Read More » -
യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പഠനം അനുവദിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി തടഞ്ഞുകൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കാനാകില്ല. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണ്. ബംഗാളില്‍ പ്രവേശനം ലഭിച്ച യുക്രൈനില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ സ്‌ക്രീനിങ് ടെസ്റ്റ് എഴുതാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു. യുക്രൈനില്‍ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ, മലയാളികള്‍ അടക്കം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരില്‍ ഭൂരിപക്ഷവും മെഡിക്കല്‍ ദന്തല്‍ വിദ്യാര്‍ത്ഥികളാണ്. യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാന്‍ സാഹചര്യമില്ലെന്നും രാജ്യത്തെ കോളേജുകളില്‍ പഠിക്കാന്‍ അവസരം നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. തുടര്‍പഠനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് രക്ഷിതാക്കളും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടിരുന്നു.
Read More » -
ലങ്കൻ പ്രതിസന്ധി അപകടകരം; എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയസമിതി രൂപീകരിക്കും: പ്രധാനമന്ത്രി
കൊളംബോ: എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു നിയുക്ത ലങ്കൻ പ്രധാനമന്ത്രി. ‘അപകടകരമായ നിലയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിലകൊള്ളുന്നത്. ഇതു പരിഹരിക്കേണ്ടത് രാജ്യത്തിന്റെ പ്രധാന ആവശ്യമാണ്. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കും’- വിക്രമസിംഗെ പറഞ്ഞു. ‘‘അടുത്ത രണ്ടു മാസങ്ങൾ വളരെ നിർണ്ണായകമാണ്. ജനമൊന്നാകെ ഒരുങ്ങിയിരിക്കണം. ചില ത്യാഗങ്ങളും വിട്ടുവീഴ്ചയും ചെയ്യാൻ തയ്യാറാകണം. 2022 വികസന ബജറ്റിന് പകരം ആശ്വാസ ബജറ്റ് തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുന്നു. ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവൽക്കരിക്കുന്നതുൾപ്പെടെ നടപടികൾക്ക് ഒരുങ്ങണം’ – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ‘‘രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിയെത്തുടർന്നാണ് ഒത്തുതീർപ്പിലൂടെ യുഎൻപി (യുണൈറ്റഡ് നാഷനൽ പാർട്ടി) നേതാവ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായത്. ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) റനിലിനെ പിന്തുണച്ചിരുന്നു.
Read More » -
പൊടിക്കാറ്റ്; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു. രാജ്യത്ത് മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കാന്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ തീരുമാനമെടുക്കുകയായിരുന്നു. കുവൈത്തിലേക്ക് വരുന്നതും കുവൈത്തില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകളെ തീരുമാനം ബാധിക്കും. കുവൈത്തില്‍ തിങ്കളാഴ്‍ച അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് പൈലറ്റുമാരുടെ കാഴ്‍ച തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് വ്യോമ ഗതാഗതം താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. എല്ലാ സര്‍വീസുകളെയും ഇത് ബാധിക്കുമെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിലെ എയര്‍ നാവിഗേഷന്‍ സര്‍വീസസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലാവിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. കാലാവസ്ഥ സാധാരണ നിലയിലാവുകയും വൈമാനികരുടെ കാഴ്ച തടസപ്പെടുന്ന സാഹചര്യം മാറുകയും ചെയ്യുന്നതോടെ വിമാന സര്‍വീസുകളുടെ കാര്യം പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ മണിക്കൂറില്‍ 50 കിലോമീറ്ററിലധികം വേഗതയില്‍ വീശുന്ന പൊടിക്കാറ്റാണ് കുവൈത്തില്‍ അനുഭവപ്പെടുന്നത്.
Read More » -
വൈദ്യപരിശോധനകൾ പൂര്‍ത്തിയാക്കി സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു
റിയാദ്: വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു. വൈദ്യപരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഞായറാഴ്ചയാണ് സൽമാൻ രാജാവ് കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി വിട്ടതെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സുഖാരോഗ്യങ്ങൾക്കായി പ്രാർഥിച്ച സൗദിയിലെ ജനങ്ങൾക്കും സന്ദേശങ്ങൾ അയച്ച് ആരോഗ്യക്ഷേമത്തിനായി ആശംസിച്ച രാഷ്ട്ര നേതാക്കൾക്കും സൽമാൻ രാജാവ് നന്ദി അറിയിച്ചു. മെയ് ഏഴിന് വൈകുന്നേരമാണ് വൈദ്യപരിശോധനകൾക്കായി സൽമാൻ രാജാവിനെ ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് എട്ടിന് ഉച്ചക്ക് ശേഷം അദ്ദേഹത്തെ കൊളോനോസ്കോപ്പി പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് കുറച്ചുദിവസം ആശുപത്രിയിൽ വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
Read More » -
ഭര്‍ത്താവിനൊപ്പമിരുന്ന് ഭക്ഷണം കഴിക്കരുതെന്ന് അഫ്ഗാന്‍ സ്ത്രീകളോട് താലിബാന്‍, ഇറുകിയ വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വിലക്കി തുര്‍ക്ക്‌മെനിസ്താൻ
താലിബാന്‍ ഭരണം അഫ്ഗാനിസ്ഥാന്റെ മുഖഛായ തന്നെ മാറ്റി. അധിനിവേശങ്ങളും അതിക്രമങ്ങളും സമൂഹത്തില്‍ പിടിമുറുക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകള്‍ ആദ്യം അനുഭവിക്കുന്നത് സ്ത്രീകളായിരിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഫ്ഗാനില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍. സ്ത്രീകള്‍ റെസ്റ്റോറന്റുകളില്‍ പോകുന്നതും ഭക്ഷണശാലകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഇരിക്കുന്നതും താലിബാന്‍ നിരോധിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവിധ ദിവസങ്ങളില്‍ പാര്‍ക്കുകളില്‍ പോകാമെന്നാണ് ഭീകരസംഘടനയുടെ ഉത്തരവ്. അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തില്‍, സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ നിന്ന് വിലക്കുകയും ശരീരം മുഴുവന്‍ മറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഭക്ഷണശാലയില്‍ ഭര്‍ത്താവിനൊപ്പം പോലും ഒന്നിച്ചിരിക്കാന്‍ പാടില്ല എന്നതാണ് അവസാനമായി താലിബാന്‍ കൈകൊണ്ട തീരുമാനം. പശ്ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. കുടുംബവുമായെത്തിയ യുവതിയെ ഭര്‍ത്താവിനോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് ഇവിടെ വിലക്കിയതായും റിപ്പോര്‍ട്ടുണ്ട്. പുരുഷ കൂട്ടാളികളില്ലാതെ ടാക്‌സികളില്‍ ഇരുന്നതിന് സ്ത്രീകളെ വിചാരണ കൂടാതെ ജയിലില്‍ അടയ്ക്കുന്നു. സഹപാഠികളായ പുരുഷന്‍മാര്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്തതിന് സ്കൂള്‍ വിദ്യാര്‍ത്ഥിനികളും…
Read More » -
ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ ഇടിവ്; 1.774 ബില്യണ്‍ ഡോളര്‍ കുറഞ്ഞു
രാജ്യത്തെ വിദേശ നാണ്യ ശേഖരത്തില്‍ 1.774 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. മെയ് 6 വരെയുള്ള കണക്ക് പ്രകാരം 595.954 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള വിദേശ നാണ്യ ശേഖരമാണ് ഇപ്പോഴുള്ളത്. ഇതിന് മുന്‍പുള്ള ആഴ്ച്ചകളില്‍ ആകെ ശേഖരം 2.695 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 597.728 ബില്യണ്‍ ഡോളറിലെത്തിയെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിന്നും പണം പിന്‍വലിക്കുന്ന പ്രവണത വര്‍ധിക്കുന്നതിനാല്‍ രൂപ ഒട്ടേറെ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ആറ് മാസക്കാലയളവിനിടയില്‍ രാജ്യത്തെ വിദേശ നാണ്യ വിനിമയത്തില്‍ 28.05 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇടിവാണുണ്ടായത്. റിസര്‍വ് ബാങ്കിന്റെ പ്രതിവാര ഡാറ്റ പ്രകാരം, കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ ഫോറിന്‍ കറന്‍സി അസറ്റുകളിലും (എഫ്‌സിഎ), സ്വര്‍ണ്ണ കരുതല്‍ ശേഖരത്തിലും ഉണ്ടായ ഇടിവാണ് വിദേശ നാണ്യ ശേഖരത്തിലും പ്രതിഫലിച്ചത്. മെയ് ആറിന് അവസാനിച്ച ആഴ്ചയില്‍ എഫ്സിഎ 1.968 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 530.855…
Read More »