NEWSWorld

പാക്കിസ്ഥാന് സഹായവുമായി എഡിബി; 2.5 ബില്യണ്‍ ഡോളര്‍ അധിക വായ്പയായി നല്‍കും

പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 1.5 ബില്യണ്‍ യുഎസ് ഡോളര്‍ ഉള്‍പ്പെടെ 2.5 ബില്യണ്‍ യുഎസ് ഡോളര്‍ അധിക വായ്പയായി പാകിസ്ഥാന് നല്‍കുമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) സൂചിപ്പിച്ചു. ഫോറെക്സ് കരുതല്‍ ശേഖരം കുറയുന്നതും തിരിച്ചടവ് വര്‍ദ്ധിക്കുന്നതും ഇറക്കുമതി ആവശ്യകതകളും കാരണം വിദേശ സഹായം വളരെ ആവശ്യമാണ്.

ധനകാര്യ-റവന്യൂ സഹമന്ത്രി ഐഷ ഗൗസ് പാഷയും എഡിബി കണ്‍ട്രി ഡയറക്ടര്‍ യോങ് യേയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ധനമന്ത്രാലയം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് 2.5 ബില്യണ്‍ യുഎസ് ഡോളറിന്റെ അധിക പിന്തുണ എഡിബി സൂചിപ്പിച്ചു, അതില്‍ നിന്ന് 1.5 ബില്യണ്‍ മുതല്‍ 2 ബില്യണ്‍ യുഎസ് ഡോളര്‍ വരെ നിലവിലുള്ള കലണ്ടര്‍ വര്‍ഷത്തില്‍ ലഭ്യമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു.

Back to top button
error: