NEWSPravasiTRENDINGWorld

യു​എ​ഇ​യി​ൽ സൃ​ഷ്ടി​ച്ചത് സ്വ​പ്ന​തു​ല്യ​മാ​യ വി​ക​സ​നം..

സ്വ​ന്തം രാ​ജ്യ​ത്തെ സ്ഥി​ര​ത​യു​ള്ള വി​ക​സ​ന​പാ​ത​യി​ൽ എ​ത്തി​ച്ച​ശേ​ഷ​മാ​ണ് യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ വി​ട​വാ​ങ്ങി​യ​തെ​ന്ന് നി​സം​ശ​യം പ​റ​യാം. പി​താ​വ് ഷെ​യ്ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ നഹ്യന്‍റെ ചു​വ​ടു​ക​ളെ പി​ന്തു​ട​ർ​ന്ന് 2004 ലാ​ണ് ഭ​ര​ണാ​ധി​കാ​രി​യാ​യി അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. ലോ​ക​ത്തെ എ​ല്ലാ​രാ​ജ്യ​ങ്ങ​ളു​മാ​യി ന​ല്ല ബ​ന്ധം സ്ഥാ​പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

 

വ​രും ത​ല​മു​റ​യ്ക്കും പ്ര​കൃ​തി​യ്ക്കും ദോ​ഷ​മി​ല്ലാ​ത്ത രീ​തി​യി​ലാ​യി​രി​ക്ക​ണം രാ​ഷ്ട്ര​വി​ക​സ​ന​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ട്. പ്ര​കൃ​തി​വി​ഭ​ശേ​ഷി കു​റ​ഞ്ഞ ഒ​രി​ട​ത്തെ വി​ക​സ​ന​ത്തി​ന്‍റെ മു​ൻ​നി​ര​യി​ൽ എ​ത്തി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞ​തും ഈ ​വി​ശാ​ല​ത​കൊ​ണ്ടാ​ണെ​ന്ന് നി​സം​ശ​യം പ​റ​യാം.

 

ര​ണ്ട് ദ​ശാ​ബ്ദ​ങ്ങ​ൾ കൊ​ണ്ട് യു​എ​ഇ​യി​ൽ അ​ദ്ദേ​ഹം സൃ​ഷ്ടി​ച്ച സ്വ​പ്ന​തു​ല്യ​മാ​യ വി​ക​സ​നം ഏ​തൊ​രു ഭ​ര​ണാ​ധി​കാ​രി​ക്കും അ​നു​ക​രി​ക്കാ​ൻ ഉ​ത​കു​ന്ന ഒ​ന്നു​ത​ന്നെ​യാ​ണ്. യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ വി​ട​പ​റ​യു​ന്പോ​ൾ ഇ​ന്ത്യ​യ്ക്കും ന​ഷ്ട​മാ​കു​ന്ന​ത് പ്രി​യ​പ്പെ​ട്ട ഒ​രു സു​ഹൃ​ത്തി​നെ ത​ന്നെ​യാ​ണ്.

Back to top button
error: