തായ്‌വാനുമായി ബന്ധപ്പെട്ട ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ തയാറാണെന്ന് ചൈന. ചൈന തായ്‌വാൻ ആക്രമിച്ചാൽ യുഎസ് പ്രതിരോധിക്കുമെന്ന യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണം.
രാജ്യത്തിന്‍റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിൽ ചൈനീസ് ജനതയുടെ ശക്തമായ കഴിവിനെ ആരും വിലകുറച്ച് കാണരുതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് വാംഗ് വെൻബിൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു
സ്വയംഭരണ പ്രദേശമായ തായ്‌വാനിൽ ചൈന കടന്നാക്രമണം നടത്തിയാൽ യുഎസ് സൈന്യം പ്രതിരോധിക്കുമെന്നായിരുന്നു ബൈഡന്‍റെ പ്രസ്താവന. തായ്‌വാൻ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള അധികാരപരിധി ചൈനയ്ക്കില്ലെന്നും ബൈഡൻ പറഞ്ഞു.
അതേസമയം തായ്‌വാനുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഎസ് നയത്തിൽ മാറ്റം വന്നിട്ടില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു