NEWSWorld

ശൈഖ്​ മുഹമ്മദിന്‍റെ കാരുണ്യം ഇപ്പോഴും മലയാളിയായ അലിക്കൊപ്പം, നാലുവര്‍ഷമായി​ രോഗക്കിടക്കയിലെങ്കിലും മുടങ്ങാതെ ശമ്പളവും കരുതലും

ബൂദബി: യു.എ.ഇയുടെ അമരക്കാരനായി ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നഹ്​യാന്‍ അധികാരമേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ കരുണയുടെ നേരടയാളമായി മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലി ഇപ്പോഴും അബൂദബിയിലുണ്ട്​. നാല്​ വര്‍ഷം മുന്‍പ്​ രോഗക്കിടക്കയിലേക്ക്​ വീണുപോയ അലിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശൈഖ്​ മുഹമ്മദ് തന്നെയാണ്​ ഇപ്പോഴും അദ്ദേഹത്തിന്​ കരുതലിന്‍റെ കരവലയമൊരുക്കുന്നത്​. രോഗബാധിതനായ ശേഷം ജോലിയില്‍ നിന്ന്​ വിശ്രമം അനുവദിച്ചെങ്കിലും രാജകുടുംബത്തിന്‍റെ വിസയും താമസവും ശമ്ബളവുമൊന്നും ഇപ്പോഴും മുടങ്ങിയിട്ടില്ല.

തലച്ചോറില്‍ രക്​തം കട്ടപിടിച്ചതിനെ തുടര്‍ന്ന്​ 2018 ഡിസംബര്‍ 23നാണ് ശൈഖ്​ മുഹമ്മദിന്‍റെ പേഴ്​സനല്‍ സ്റ്റാഫ്​ അംഗമായ​​ മലപ്പുറം കുറുവ പഴമള്ളൂര്‍ മുല്ലപ്പള്ളി അലി (60) അബൂദബിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക്​ വിധേയനായത്​. വിവരം ലഭിച്ചയുടന്‍ കിരീടാവകാശിയുടെ ഓഫിസില്‍ നിന്ന്​ അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച്‌​ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശൈഖ്​ മുഹമ്മദിന്‍റെ നിര്‍ദേശപ്രകാരം അബൂദബിയിലെ ഏറ്റവും മികച്ച ആശുപത്രിയിലായിരുന്നു ചികിത്സ. ശസ്ത്രക്രിയക്ക്​​ ശേഷം കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി റോയല്‍ കോര്‍ട്ട്​ ഓഫിസ്​ ഇടപെട്ട്​ ക്ലീവ്​ ലാന്‍ഡ്​ ആശുപത്രിയിലേക്ക്​ മാറ്റി

Signature-ad

ശസ്ത്രക്രിയ കഴിഞ്ഞ്​ രണ്ട്​ ദിവസം കഴിഞ്ഞപ്പോള്‍ ആശുപത്രിയില്‍ ഒരു വിശിഷ്ടാതിഥി എത്തി, സാക്ഷാല്‍ ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നഹ്​യാന്‍. അന്ന്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സര്‍വ സൈന്യാധിപനുമായിരുന്നു ശൈഖ്​ മുഹമ്മദ്​. കൂടുതല്‍ ആരോഗ്യത്തോടെ തിരിച്ചുവരണമെന്ന്​ കൈകള്‍ ചേര്‍ത്ത്​ പിടിച്ച്‌ ആശംസിച്ചാണ്​ അദ്ദേഹം​ മടങ്ങിയത്​. അന്ന്​ ചേര്‍ത്തുപിടിച്ച കരങ്ങള്‍ ശൈ​ഖ്​ മുഹമ്മദ്​ ഇപ്പോഴും കൈവിട്ടിട്ടില്ല.
അബൂദബി സര്‍ക്കാരിന്‍റെ വിസയിലാണ്​ അലിയും കുടുംബവും ഇപ്പോഴും യു.എ.ഇയില്‍ തങ്ങുന്നത്​. ശസ്ത്രക്രിയക്ക്​ ശേഷം വിശ്രമിക്കാനും ജോലിക്ക്​ വ​രേണ്ടെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍, അന്ന്​ കിട്ടിയിരുന്ന ആനുകൂല്യങ്ങളൊന്നും ഇന്നും മുടങ്ങാതെ ലഭിക്കുന്നു. ഈ രാജ്യത്തെയും ഇവിടുത്തെ ഭരണാധികാരികളെയും ഇപ്പോഴും ലോകം നെഞ്ചോട്​ ചേര്‍ക്കുന്നത്​ ഇതുകൊണ്ടൊക്കെയാണെന്ന്​ അലി പറയുന്നു. 16ാം വയസില്‍ യു.എ.ഇയില്‍ എത്തിയ അലി മൂന്ന്​ പതിറ്റാണ്ടിലേറെ അബൂദബി കൊട്ടാരത്തിലെ ജീവനക്കാരനായിരുന്നു. ശൈഖ്​ മുഹമ്മദിന്‍റെ പല ​വിദേശ യാത്രകളിലും അലിയും ഒപ്പമുണ്ടായിരുന്നു. ഭാര്യ റംല, മക്കളായ നസീബ്​, നസീര്‍, നിസാര്‍ എന്നിവര്‍ അലിക്കൊപ്പം അബൂദബിയിലുണ്ട്.

Back to top button
error: