World
-
പൊടിക്കാറ്റിനും മൂടല്‍മഞ്ഞിനും സാധ്യത; യു.എ.ഇയില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ മറ്റ് ചില പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു. അതേസമയം രാജ്യത്തെ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ അബുദാബി പൊലീസ് ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. തലസ്ഥാന എമിറേറ്റില്‍ പൊടിക്കാറ്റിന് സാധ്യയുള്ള പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കുമ്പോള്‍ അശ്രദ്ധ കാണിക്കരുതെന്നും ഡ്രൈനിങിനിടെ ഫോണുകളില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കരുതെന്നും അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു. #تنبيه #تنبيه_الغبار #المركز_الوطني_للأرصاد#Alert #Dust_Alert #NCM pic.twitter.com/JqkoPiqTSV — المركز الوطني للأرصاد (@NCMS_media) June 23, 2022 റോഡില്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വൈകുന്നേരം ആറ് മണി വരെയാണ് പൊടിക്കാറ്റിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ യെല്ലോ അലെര്‍ട്ട് നല്‍കിയത്. മുന്നറിയിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.
Read More » -
മൂന്ന് മിനിറ്റില്‍ ബ്രിട്ടന്‍ തവിടുപൊടി; ഈ വര്‍ഷം അവസാനം സാത്താന്‍’ കളത്തിലിറങ്ങുമെന്ന് പുടിന്‍
ക്രൈംലിന്‍: മൂന്ന് മിനിറ്റിനുള്ളില്‍ ബ്രിട്ടനിലെത്താന്‍ കഴിയുന്ന റഷ്യയുടെ പുതിയ ‘സാത്താന്‍ 2 ‘ആണവ മിസൈല്‍ 2022 അവസാനത്തോടെ വിന്യസിക്കുമെന്ന് പുടിന്റെ ഭീഷണി. യുക്രൈന്‍ യുദ്ധത്തിനിടെയുണ്ടായ നാശനഷ്ടങ്ങളെ മറികടക്കാന്‍ സൈന്യത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ചൊവ്വാഴ്ച ക്രെംലിനിലെ സൈനിക അക്കാദമിയില്‍ ബിരുദധാരികള്‍ക്ക് ആതിഥേയത്വം വഹിക്കുമ്പോഴായിരുന്നു പുടിന്‍ പ്രഖ്യാപനം. ‘യുദ്ധമുഖത്ത് വീരന്മാരെ പോലെ പോരാടുന്ന’ തന്റെ സൈനികരെ പുടിന്‍ ചടങ്ങില്‍ പ്രശംസിച്ചു. പുടിന്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച മറ്റ് പുതിയ കൂട്ടിച്ചേര്‍ക്കലുകളില്‍ എസ്. 500 മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടുന്നു. അത് ‘ലോകത്ത് സമാനതകളില്ലാത്തത്’ എന്നായിരുന്നു പുടിന്റെ അവകാശവാദം. യുക്രൈന്‍ അധിനിവേശം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോഴാണ് റഷ്യ തങ്ങളുടെ സര്‍വ്വനാശം വിതയ്ക്കുന്ന ആയുധം യുദ്ധമുഖത്ത് വിന്യസിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നേരത്തെ യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യന്‍ സേനയ്ക്ക് ഭീമമായ നഷ്ടം നേരിട്ടതായി യുക്രൈന്‍ ആരോപിച്ചിരുന്നു. 11,200 മൈല്‍ അകലെയുള്ള ലക്ഷ്യത്തില്‍ പതിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ‘സര്‍മാറ്റ് മിസൈല്‍’ അഥവാ…
Read More » -
ലണ്ടനില്‍ പോളിയോ വൈറസ്: കനത്ത ജാഗ്രതയ്ക്ക് നിര്‍ദ്ദേശം
ലണ്ടന്‍: ലണ്ടനിലെ മലിനജലത്തില്‍ നിന്ന് പോളിയോ വൈറസ് സാമ്പിളുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ട പോളിയോ വൈറസ് മനുഷ്യരില്‍ കണ്ടെത്തിയിട്ടില്ല. ലണ്ടനില്‍ മലിനജല സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ ‘ടൈപ്പ് 2 വാക്സിന്‍ ഡെറിവൈഡ് (വിടിപിവി2) പോളിയോ വൈറസ് കണ്ടെത്തി. രോഗം ആര്‍ക്കും തന്നെ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ വൈറസ് മനുഷ്യശരീരത്തിലേക്ക് കടന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും വിശദമായ പഠനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കടുത്ത ജാഗ്രത തുടരാനാണ് നിര്‍ദേശം. കൂടുതല്‍ വിശകലനം നടന്നുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും ബ്രിട്ടീഷ് ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു. അഞ്ച് വയസില്‍ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ രോഗത്തെ ദശാബ്ദങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തുടച്ചുനീക്കിയത്. വാക്സിനുകളില്‍ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന ഒരുതരം പോളിയോ വൈറസാണ് മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ചത്. ലണ്ടനില്‍ നിന്നും ടൈപ്പ് 2 വാക്സിന്‍ഡെറൈവ്ഡ് പോളിയോ വൈറസ് കണ്ടെത്തിയെന്ന് പ്രസ്താവനയിലൂടെയാണ് ലോകാരോഗ്യസംഘടന അറിയിച്ചത്.
Read More » -
ഗർഭനിരോധനം സ്‌ത്രീകളുടെ മാത്രം ചുമതലയല്ല, പുരുഷന്മാർക്ക് ഗർഭനിരോധനത്തിന് ഗുളിക വരുന്നു
ഗർഭധാരണവും ഗർഭനിരോധന മാർഗം സ്വീകരിക്കാനുമുള്ള ചുമതലകളും സ്‌ത്രീകളിൽ മാത്രം നിക്ഷിപ്തമാണല്ലോ…? ഗർഭനിരോധനത്തിന് ഗുളികകൾ കഴിക്കുക, കോപ്പർ ടി നിക്ഷേപിക്കുക, സേഫ് പീരിയഡ് നോക്കുക തുടങ്ങിയ മാർഗങ്ങളൊക്കെ സ്വീകരിക്കുക സ്ത്രീകളാണ്. ലിംഗ വ്യത്യാസം മുൻകൂട്ടി തിരിച്ചറിഞ്ഞ ശേഷം ഗർഭധാരണ ഘട്ടത്തിൽ തന്നെ അബോർട്ടു ചെയ്യുന്ന രീതിയും മുമ്പ് പതിവായിരുന്നു. ഇപ്പോളത് നിയമം മൂലം നിരോധി നിരോധിച്ചിട്ടുണ്ടെങ്കിലും സമ്പൂർണമായി ഒഴിവായി എന്നു പറയാറായിട്ടില്ല. എന്തായാലും ഗർഭനിരോധന മാർഗം സ്വീകരിക്കാനുമുള്ള ചുമതല സ്ത്രീകൾക്കു മാത്രമാണെന്നുള്ള ധാരണ മാറാൻ പോകുന്നു. പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ വലിയ മുന്നേറ്റമാണ് നടക്കുന്നത്. അറ്റ്‌ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റി വാർഷികയോഗത്തിൽ ഒരു കൂട്ടം ഗവേഷകരാണ് ഏറെ പ്രാധാന്യമുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നു മൂലകങ്ങളാണിപ്പോൾ പ്രതീക്ഷ നൽകിയിരിക്കുന്നത്. ആദ്യ പരീക്ഷണഘട്ടത്തിൽ ഏകദേശം 90 ശതമാനത്തിലധികം ഫലം നൽകിയ മരുന്നുകൾ രണ്ടാംഘട്ടത്തിലും മികവ് നിലനിർത്തുന്നതായാണ് സൂചനകൾ. എലികളിലും മറ്റുമുള്ള പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെ തുടർന്നായിരുന്നു…
Read More » -
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ജോര്‍ദാനില്‍ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി
റിയാദ്: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന് ജോര്‍ദാനിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി. ഹ്രസ്വ സന്ദര്‍ശനത്തിനായി ജോര്‍ദാനിലെത്തിയ സൗദി കീരീടാവകാശിയെ സിവിലിയന്‍ ബഹുമതിയായ ഹുസൈന്‍ ബിന്‍ അലി മാല അണിയിച്ചാണ് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ആദരിച്ചത്. ജോര്‍ദാനിലെ പരമോന്നത ബഹുമതികളില്‍ ഒന്നാണ് ഹുസൈന്‍ ബിന്‍ അലി മാല. 2017ല്‍ സല്‍മാന്‍ രാജാവിനും ഈ ബഹുമതി നല്‍കി ജോര്‍ദാന്‍ രാജാവ് ആദരിച്ചിരുന്നു. ജോര്‍ദാന്‍ രാജാവുമായി ഏറ്റവും അടുത്ത ബന്ധമുള്ള രാജാക്കന്മാര്‍ക്കും രാജകുമാരന്മാര്‍ക്കും രാഷ്ട്രത്തലവന്‍മാര്‍ക്കുമാണ് ഈ ബഹുമതി നല്‍കാറുള്ളത്. വിദേശപര്യടനത്തിന് പുറപ്പെട്ട അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൊവ്വാഴ്ചയാണ് ഈജിപ്തില്‍ നിന്ന് ജോര്‍ദാനിലെത്തിയത്. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് കിരീടാവകാശിയെ സ്വീകരിച്ചത്.
Read More » -
പുതിയ എസിയും ഫ്രിഡ്ജും വാങ്ങാൻ സർക്കാർ സഹായം, 50% വരെ സബ്സിഡി !
വീട്ടിലെ പഴയ ഫ്രിഡ്ജും എയർകണ്ടീഷണറുമെല്ലാം മാറ്റി പുതിയതൊരെണ്ണം വാങ്ങാൻ സർക്കാർ സബ്സിഡി ലഭിച്ചാലോ, എപ്പോൾ മാറ്റിയെന്ന് ചോദിച്ചാൽ മതിയല്ലേ. അങ്ങനെ ഒരു അവസരം കിട്ടിയിരിക്കുന്നത് ഗ്രീക്ക് ജനതയ്ക്കാണ്. രാജ്യത്തെ വൈദ്യുതി ക്ഷാമം കുറയ്ക്കാനാണ് വൈദ്യുതി ഉപഭോഗം കൂടുതലാവശ്യമായ പഴയ ഉപകരണങ്ങൾ മാറ്റി പുതിയത് വാങ്ങാൻ സർക്കാർ സബ്സിഡി നൽകുന്നത്. മറ്റ് പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെയും പോലെ, ഗ്രീസിനെയും കുതിച്ചുയരുന്ന ഊർജ ചെലവ് പിടിമുറുക്കുകയാണ്. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പിലെ നിരവധി രാജ്യങ്ങളിലേക്കുള്ള വാതക പ്രവാഹം വെട്ടിക്കുറച്ചതിനെത്തുടർന്ന് ഈ പ്രവണത കൂടുതൽ വഷളായി വരികയാണ്. കഴിഞ്ഞ വർഷം മുതൽ, സബ്‌സിഡികൾ ഉൾപ്പെടെ ഏകദേശം 7 ബില്യൺ യൂറോയുടെ മൊത്തം ചിലവിൽ രാജ്യം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഗ്രീക്ക് കുടുംബങ്ങൾക്ക് മൂന്ന് പുതിയ, കൂടുതൽ ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ – എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ അല്ലെങ്കിൽ ഫ്രീസറുകൾ – വാങ്ങാം. കൂടാതെ ഓരോ ഉപകരണത്തിനും വിലയുടെ 30% മുതൽ 50% വരെ സബ്‌സിഡി…
Read More » -
വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അടയാളം: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ അടയാളമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിവാഹം വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും സൗഹൃദത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്താന്‍ ഇത് യുവാക്കളെ സഹായിക്കുമെന്നും മാര്‍പ്പാപ്പ പറഞ്ഞു. ഇക്കാലത്ത് ദമ്പതികള്‍ ലൈംഗിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ കാരണം തങ്ങളുടെ ബന്ധം വേര്‍പിരിയുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. വലിയ വിമര്‍ശനമാണ് ഇതുമായി ബന്ധപ്പെട്ട് മാര്‍പ്പപ്പയ്ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. മാര്‍പ്പാപ്പയുടെ പരാമര്‍ശങ്ങള്‍ ഒരു ബന്ധത്തില്‍ ലൈംഗികതയുടെ പ്രാധാന്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഇറ്റാലിയന്‍ ദൈവശാസ്ത്രജ്ഞന്‍ വിറ്റോ മാന്‍കുസോ പറഞ്ഞു. ‘ലൈംഗികത മനസ്സിലാക്കാനുള്ള കത്തോലിക്കാ സഭയുടെ കഴിവില്ലായ്മ. ഇതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തനല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അടുത്തിടെ മാര്‍പ്പാപ്പ നടത്തിയ മറ്റൊരു പരാമര്‍ശവും വലിയ വിവാദമായിരുന്നു. സ്വന്തം മക്കളേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ ‘സ്വാര്‍ത്ഥരാണ്’ എന്നതായിരുന്നു വിവാദ പരാമര്‍ശം. കുട്ടികള്‍ക്കായി വളര്‍ത്തുമൃഗങ്ങളെ…
Read More » -
18 അടി നീളം, 94 കിലോ തൂക്കം; ഭീമന്‍ പെരുമ്പാമ്പ് പിടിയില്‍
നേപ്പിള്‍സ് (ഫ്ളോറിഡ): ഫ്ളോറിഡയില്‍ പൈതോണിനെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ പതിനെട്ട് അടിയോളം വലിപ്പവും, 94 കിലോ തൂക്കവുമുള്ള െപരുമ്പാമ്പിനെ പിടികൂടി. ഫ്ളോറിഡയില്‍ ഇതുവരെ പിടികൂടിയിട്ടുള്ള പൈതോണുകളില്‍ വെച്ച് ഏറ്റവും വലിയതാണിത്. പൈതോണിന് 20 അടി വരെ നീളം ഉണ്ടാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എവര്‍ഗ്ലേയ്ഡില്‍ നിന്നാണ് ഇതിനെപിടികൂടിയത്. ഇതിന് മുമ്പ് പിടികൂടിയ പൈതോണിന് ഈ പൈതോണിനേക്കാള്‍ 30 പൗണ്ട് തൂക്കം കുറവായിരുന്നു. സാധാരണ ഫ്ളോറിഡയില്‍ പിടികൂടുന്ന പൈതോണിന് ആറ് മുതല്‍ 10 അടി വരെയാണ് വലിപ്പം. സൗത്ത് ഏഷ്യയില്‍ കൂടുതല്‍ കണ്ടുവരുന്ന ഇത്തരം പൈതോണിനെ 1970 ലാണ് ഫ്ളോറിഡയില്‍ ആദ്യമായി കണ്ടു തുടങ്ങിയത്. 2000 മുതല്‍ ഇതുവരെ ഫ്ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് 15,000 പൈതോണുകളെ കൊല്ലുകയോ, നീക്കം ചെയ്യുകയോ ചെയ്തിട്ടുണ്ട്. എവര്‍ഗ്ലേയ്ഡ് പൈതോണ്‍ ഹണ്ടിങ് സീസണില്‍ ഇതിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലവും നല്‍കാറുണ്ട്. എവര്‍ഗ്ലേഡ്സിലെയും സമീപ പ്രദേശങ്ങളിലെയും വിശാലമായ ചതുപ്പുനിലങ്ങള്‍, വനപ്രദേശങ്ങള്‍, ഉപ ഉഷ്ണമേഖലാ വനങ്ങള്‍ എന്നിവയ്ക്കുള്ളില്‍ ബര്‍മീസ് പെരുമ്പാമ്പുകള്‍ ഉണ്ടെങ്കിലും ഇവയെ…
Read More » -
അഫ്ഗാനില്‍ ഭൂചലനം: 255 മരണം; വ്യാപക നാശം, മരണസംഖ്യ ഉയരും
കാബൂള്‍: അഫ്ഗാനിസ്താനില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍നാശനഷ്ടം. 255 പേര്‍ മരിച്ചതായാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നാക, ഗയാന്‍ ജില്ലകളിലായി 255 പേര്‍ കൊല്ലപ്പെടുകയും 155 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാനിലെ ബക്തര്‍ വാര്‍ത്താ ഏജന്‍സി ബുധനാഴ്ച രാവിലെ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തലസ്ഥാനമായ കാബൂളിന് തെക്ക് ഖോസ്റ്റ് പട്ടണത്തിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശക്തവും നീണ്ടതുമായ കുലുക്കം’ അനുഭവപ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററിന്റെ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്്. കിഴക്കന്‍ പ്രവിശ്യകളായ ഖോസ്ത്, നംഗര്‍ഹാര്‍ എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട്…
Read More »
