World

    • ആര്‍ത്തവ സമയം കണക്കാക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിക്കുന്നു, ‘പിരിയഡ്‌സ് ട്രാക്കര്‍’; സ്ത്രീകള്‍ക്ക് ഏറെ പ്രയോജനകരം

        ദൈനംദിന ആവശ്യങ്ങള്‍ക്ക് സഹായകമാവുന്ന പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. പുറത്തുനിന്നുള്ള സേവനങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് സ്ഥാപനം. സര്‍ക്കാരിന്റെ ഡിജിലോക്കറിലെ രേഖകള്‍ വാട്‌സാപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് അതിലൊന്ന്. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു സൗകര്യം വാട്‌സാപ്പില്‍ എത്തുന്നു. പിരിയഡ്‌സ് ട്രാക്കര്‍. സിറോണ ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ആര്‍ത്തവ സമയം കണക്കാക്കാന്‍ സഹായിക്കുന്ന ഈ പുതിയ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ‘പിരിയഡ്‌സ് ട്രാക്കര്‍’ സൗകര്യം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത് ഇത്രമാത്രം. +919718866644 എന്ന നമ്പറില്‍  വാട്‌സാപ്പ് മെസേജ് അയച്ചാല്‍ മതി. അപ്പോള്‍ ചാറ്റ് ബോട്ടില്‍ എന്താണ് വേണ്ടത് എന്ന് ചോദിക്കും. അതിന് ട്രാക്ക്‌ മൈ പിരീഡ്‌സ്, കസ്റ്റമർ സപ്പോർട്ട് എന്നീ രണ്ട് ഓപ്ഷനുകളുണ്ടാവും. അതില്‍ ട്രാക്ക്‌ മൈ പിരീഡ്‌സ് തിരഞ്ഞെടുക്കുക. അപ്പോള്‍ എന്താണ് നിങ്ങളുടെ ലക്ഷ്യം എന്ന അടുത്ത ചോദ്യം വരും. ഇതിന് ട്രാക്ക്‌  പിരീഡ്‌സ്, കൺസീവ്, അവോയ്ഡ് പ്രഗ്നൻസി എന്നീ മൂന്ന് ഓപ്ഷനുകളുണ്ടാവും. ആര്‍ത്തവ സമയം പിന്തുടരുന്നതിനാണ്…

      Read More »
    • ഇനി ലോകത്താരുമായും മിണ്ടാനോ ഇടപെടാനോ കഴിയില്ല, മ്യാന്മറിന്റെ ജനകീയ നേതാവ് ആങ് സാന്‍ സ്യൂചി ഏകാന്ത തടവറയിലേക്ക്; താമസം പ്രത്യേകമായി നിര്‍മിച്ച തടവറയില്‍

      മ്യാന്മറില്‍ സൈനിക ഭരണകൂടം അധികാരത്തില്‍ നിന്ന് പുറന്തള്ളി ജയിലിലടച്ച ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിയെ ഏകാന്ത തടവറയിലേക്ക് മാറ്റി. രഹസ്യകേന്ദ്രത്തില്‍ വീട്ടുതടവില്‍ കഴിയുകയായിരുന്ന സ്യൂചിയെ തലസ്ഥാനത്തെ ഒരു ജയിലില്‍ പ്രത്യേകമായി പണിതീര്‍ത്ത ഏകാന്ത തടവറയിലേക്കാണ് മാറ്റിയത്. വിവിധ കേസുകളില്‍ സ്യൂചിക്കെതിരെ രഹസ്യവിചാരണ നടത്തിയ പട്ടാള ഭരണകൂടം കഴിഞ്ഞ ദിവസമാണ് അവരെ വീട്ടുതടങ്കലില്‍നിന്നും ഏകാന്തതടവറയിലേക്ക് മാറ്റിയത്. എത്ര കാലത്തേക്കായിരിക്കും ഈ ശിക്ഷയെന്ന് അറിവായിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ അവസാനം ഒരു അഴിമതിക്കേസില്‍ സ്യൂചിയെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. തലസ്ഥാനമായ നായ് പി തോയിലെ പട്ടാള കോടതിയാണ് രഹസ്യവിചാരണക്കൊടുവില്‍ സ്യൂചി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. നിലവില്‍ രണ്ട് കേസുകളിലായി ആറു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്യൂചി ഇതോടെ 11 വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും. സ്യൂചിക്കെതിരായി 10 അഴിമതി കേസുകളാണ് നിലവിലുള്ളത്. ഇതില്‍ ആദ്യത്തേതിലേ സൈനിക കോടതി വിധി പറഞ്ഞിട്ടുള്ളൂ. മറ്റ് കേസുകള്‍ ഇനിയും വിചാരണ ചെയ്യാനിരിക്കുകയാണ്. 15 വര്‍ഷം തടവുശിക്ഷ വിധിക്കാവുന്നതാണ്…

      Read More »
    • നെറ്റ്ഫ്‌ലിക്‌സ് 4 % ജീവനക്കാരെ പിരിച്ചുവിട്ടു; 300 പേരുടെ ജോലി നഷ്ടമായി

      ലോകത്തെ തന്നെ മുൻനിര ഒടിടി പ്ലാറ്റ്ഫോമുകളിൽ ഒന്നായ നെറ്റ്ഫ്ലിക്സ് 4 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ ഏകദേശം 300 പേർക്കാണ് ജോലി നഷ്ടമായത്. പതിറ്റാണ്ടിനിടെ ആദ്യമായി വരിക്കാരുടെ എണ്ണം കുറഞ്ഞതാണ് കമ്പനിയെ ചെലവു കുറയ്ക്കുന്നതിലേക്ക് നയിച്ചതും ജീവനക്കാർക്ക് ജോലി നഷ്ടമായതും. കമ്പനിയുടെ ഈ തീരുമാനത്തിലൂടെ അമേരിക്കയിൽ മാത്രം 150ഓളം പേർക്ക് ജോലി നഷ്ടമാകും എന്നാണ് വിവരം. ലോകത്ത് നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടമാകുന്നതും അമേരിക്കയിൽ ആയിരിക്കും.  വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട് തങ്ങൾ എന്നാണ് നെറ്റ്ഫ്ലിക്സ് പറയുന്നത്. വരുമാനം മന്ദഗതിയിലാണ് വളരുന്നത്. ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കുക ഒഴിവാക്കാൻ പറ്റാത്ത കാര്യമായി. അതിനാലാണ് ജീവനക്കാരെ പിരിച്ചു വിടുന്നത് എന്നും നെറ്റ്ഫ്ലിക്സ് പറയുന്നു. എന്നാൽ വരിക്കാരുടെ എണ്ണം കുറഞ്ഞത് കമ്പനിയെ വലിയതോതിൽ സമ്മർദ്ദത്തിൽ ആക്കിയിട്ടുണ്ട്. അതിനാൽ തന്നെ ചെലവ് കുറഞ്ഞ പുതിയ പ്ലാനുകൾ അവതരിപ്പിക്കാനുള്ള ആലോചന കമ്പനിയിൽ ഉണ്ട്. കൂടാതെ പരസ്യം അടക്കം ഉൾപ്പെടുത്തുന്നതും കമ്പനിയുടെ പരിഗണനയിലാണ്.

      Read More »
    • മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തി

      മസ്‍കത്ത്: ഒമാനില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്ന് പേരെ രക്ഷിച്ചതായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. മസ്‍കത്ത് വിലായത്തിലായിരുന്നു അപകടം. استجابت فرق الإنقاذ بإدارة الدفاع المدني والإسعاف بمحافظة #مسقط لحادث اصطدام قارب صيد قبالة شاطئ ولاية مسقط ،حيث تعاملت الفرق مع الحادث بالتعاون مع الصيادين ،وتقديم العناية الطبية الطارئة لثلاثة مواطنين ،ونقلهم إلى المستشفى لتلقي العلاج اللازم. pic.twitter.com/LeE5LoVEAR — الدفاع المدني والإسعاف – عُمان (@CDAA_OMAN) June 24, 2022 മത്സ്യത്തൊഴിലാളികളുടെ കൂടി സഹായത്താലായിരുന്നു രക്ഷാപ്രവര്‍ത്തനം എന്നും സിവില്‍ ഡിഫന്‍സ് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. രക്ഷപ്പെടുത്തിയ മൂന്ന് പേര്‍ക്കും പ്രാഥമിക വൈദ്യസഹായം നല്‍കിയ ശേഷം ഇവരെ വിദഗ്ധ ചികിത്സക്കായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മൂവരും സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യബന്ധനത്തിന് പോകുന്നവര്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്നും കടലില്‍…

      Read More »
    • അടുത്ത രണ്ടാഴ്ച ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതരുടെ പ്രത്യേക മുന്നറിയിപ്പ്

      ദുബൈ: അടുത്ത രണ്ടാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബൈ വിമാനത്താവളത്തില്‍ തിരക്ക് ക്രമാതീതമായി ഉയരുമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി 214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും. ജൂലൈ രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് കരുതുന്നത്. അന്ന് 235,000 പേര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും ഒമ്പതിനും സമാന രീതിയില്‍ യാത്രക്കാരുടെ എണ്ണം ഉയരും. വിമാന കമ്പനികള്‍, കണ്‍ട്രോള്‍ അധികൃതര്‍, കൊമേഴ്സ്യല്‍, സര്‍വീസ് പാര്‍ട്ണര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് യാത്രക്കാരുടെ വിമാനത്താവളത്തിലെ അനുഭവം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ദുബൈ എയര്‍പോര്‍ട്ട്.

      Read More »
    • കാശുപോകണ്ടെങ്കില്‍ സൂക്ഷിച്ചോ! ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഖത്തറില്‍ നിരോധിക്കുന്നു

      ദോഹ: പ്ലാസ്റ്റിക് നിയന്ത്രണം കര്‍ശനമാക്കാന്‍ നടപടിയുമായി ഖത്തര്‍. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഖത്തറില്‍ നവംബര്‍ 15 മുതല്‍ നിരോധിക്കും. ഖത്തര്‍ മുന്‍സിപ്പാലിറ്റി മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്ഥാപനങ്ങള്‍, കമ്പനികള്‍, ഷോപ്പിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ പാക്കേജിങ്, വിതരണം എന്നിവ ഉള്‍പ്പെടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. 2022 നവംബര്‍ 15 മുതല്‍ ഇത് നടപ്പിലാകും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പലതവണ ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍, പേപ്പര്‍, തുണി എന്നിവ ഉപയോഗിച്ചുള്ള ബാഗുകള്‍, ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച ബാഗുകള്‍ എന്നിവ ഉപയോഗിക്കാം. അനുവദനീയമായ നിലവാരം പുലര്‍ത്തുന്നവ ആവണം ഇവ. പലതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളില്‍ ഇത് പുനരുപയോഗിക്കാന്‍ പറ്റുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്ന ചിഹ്നം പതിക്കണം. 40 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ഫ്ലേക്ക് അല്ലെങ്കില്‍ ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍. 40-60 മൈക്രോണിന് ഇടയില്‍ കനമുള്ള…

      Read More »
    • വിമാനത്തിലെ വിൻഡോ സീറ്റിലെത്താൻ യാത്രക്കാർക്ക് മുകളിലൂടെ നടത്തം

      വിമാന യാത്രക്കിടെ യാത്രക്കാര്‍ ആരെങ്കിലും സീറ്റിന് മുകളിലൂടെ ചവിട്ടി തന്റെ സീറ്റിലെത്തിയാല്‍ എങ്ങനെയുണ്ടാകും? ഓരോ യാത്രക്കാരനും അതു വലിയ ബുദ്ധിമുട്ടുണ്ടാക്കും. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. https://twitter.com/In_jedi/status/1536945703775346689?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1536945703775346689%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mathrubhumi.com%2Flifestyle%2Fnews%2Fwoman-hops-over-passengers-to-get-to-her-window-seat-on-plane-1.7629877 തന്റെ വിന്‍ഡോ സീറ്റ് കിട്ടാനായി ഒരു യാത്രക്കാരിയാണ് ഇത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നത്. യാത്രക്കാരുടെ മുകളിലൂടെ ചാടി, സീറ്റില്‍ ചവിട്ടിയാണ് ഇവര്‍ വിന്‍ഡോ സീറ്റിന് അടുത്തെത്തുന്നത്. ഇതിനിടയില്‍ കുഞ്ഞിനേയും കൊണ്ടിരിക്കുന്ന ഒരാളുടെ മുകളിലൂടെയും യുവതി പോകുന്നത് വീഡിയോയില്‍ കാണാം. ബ്രാന്‍ഡന്‍ എന്നു പേരുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഏഴു മണിക്കൂര്‍ നീണ്ട യാത്ര മുഴുവനും ഈ യാത്രക്കാരി ഇത്തരത്തിലാണ് പെരുമാറിയതെന്നും വിമാനത്തില്‍ കണ്ട ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ് ഇതെന്നും ട്വീറ്റിനൊപ്പം ബ്രാന്‍ഡന്‍ കുറിക്കുന്നു. സീറ്റിലുള്ളവര്‍ ഉണര്‍ന്നാണ് ഇരിക്കുന്നതെന്നും ഒന്നു മാറിത്തരാമോ എന്ന് യുവതിക്ക് അവരോട് ചോദിക്കാമായിരുന്നെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. വിമാനത്തിലുള്ള മറ്റു യാത്രക്കാര്‍ക്ക് പ്രതികരിക്കാമായിരുന്നില്ലേ എന്നും ആളുകള്‍ ചോദിക്കുന്നു.

      Read More »
    • ഭൂകമ്പം ജീവന്‍ പിഴുത അഫ്ഗാനില്‍ നൊമ്പരപ്പൂവായ് കുരുന്നുബാലിക

      കാബൂള്‍: അഫ്ഗാനിസ്ഥാനെ തകര്‍ത്ത് ആയിരത്തിലേറെപ്പേരുടെ ജീവനെടുത്ത ഭൂകമ്പത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട കുരുന്നുബാലിക ദുരന്തത്തിന്‍െ്‌റ നേര്‍ച്ചിത്രമായി. രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ സാമൂഹികമാധ്യമങ്ങളിലൂടെയാണു ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട മൂന്നുവയസുകാരി ബാലികയുടെ ചിത്രം പുറത്തുവന്നത്. ഭൂകമ്പത്തില്‍ തകര്‍ന്ന മണ്ണിഷ്ടിക വീടിനു മുന്നില്‍ നിഷ്‌കളങ്കമായി പുഞ്ചിരിച്ചു നില്‍ക്കുന്ന കുഞ്ഞിന്റെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ തരംഗമായി. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ സയദ് സിയാര്‍മല്‍ ഹാഷെമിയാണ് ചിത്രം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. മുഖത്തും െകെകാലുകളിലുമൊക്കെ മണ്ണും പൊടിയുമുണ്ടെങ്കിലും ദുരന്തമേല്‍പ്പിച്ച ആഘാതത്തിന്റെ തീവ്രത തിരിച്ചറിയാനുള്ള പ്രായമോ പാകതയോ ഇല്ലാത്ത പിഞ്ചുകുഞ്ഞിന്‍െ്‌റ ചിത്രം ഉള്ളുലയ്ക്കുന്ന നൊമ്പരപ്പൂവായി ലോകമെങ്ങും നിരവധിപേരെ സങ്കടപ്പെടുത്തി. ഈ കുരുന്നൊഴികെയുള്ള കുടുംബത്തിലെ എല്ലാവരും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടെന്നാണ് പ്രദേശവാസികള്‍ നല്‍കിയ വിവരമെന്ന് ഹാഷെമി ട്വീറ്റ് ചെയ്തു. ഇതോടെ രക്ഷിതാക്കളില്ലാത്ത കുഞ്ഞിനെ ദത്തെടുക്കാനും സഹായിക്കാനും തയാറാണെന്നുകാട്ടി ആയിരക്കണക്കിന് മനുഷ്യസ്‌നേഹികള്‍ ട്വിറ്ററിലൂടെ മുന്നോട്ടുവന്നു. ഭൂകമ്പദുരിതബാധിതര്‍ക്കു ധനസഹായത്തിനുള്ള പൊതുലിങ്ക് പോസ്റ്റ് ചെയ്തായിരുന്നു ഇതിനു മാധ്യമപ്രവര്‍ത്തകന്റെ മറുപടി.

      Read More »
    • സ്വരച്ചേര്‍ച്ച പോര; 91-ാം വയസില്‍ മര്‍ഡോക്ക് വീണ്ടും വിവാഹമോചനത്തിന്

      ന്യൂയോര്‍ക്ക്: പങ്കാളിയുമായി സ്വരച്ചേര്‍ച്ചയില്ലാതായതോടെ ആഗോള മാധ്യമ ഭീമന്‍ റൂപെര്‍ട്ട് മര്‍ഡോക്കും നടി ജെറി ഹാളും വിവാഹമോചനത്തിനെന്ന് റിപ്പോര്‍ട്ട്്. തൊണ്ണൂറ്റൊന്നുകാരനായ മര്‍ഡോക്ക് നാലാം വട്ടവും ബന്ധം വഴിപിരിയാന്‍ തയാറെടുക്കുകയാണെന്നു ന്യൂയോര്‍ക്ക് െടെംസാണു റിപ്പോര്‍ട്ട് ചെയ്തത്. വിവാഹമോചനം പക്ഷേ, മുന്‍കാലങ്ങളിലേതുപോലെ മര്‍ഡോക്കിന്റെ വമ്പന്‍ വ്യവസായങ്ങളുടെ ഉടമസ്ഥാവകാശ ഘടനയില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മാര്‍ച്ചില്‍ സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ചടങ്ങിലാണു മര്‍ഡോക്ക് ഹാളിനെ വിവാഹം ചെയ്തത്. ആറുവര്‍ഷമെത്തിയപ്പോള്‍ വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നാണു വിവരം. 1966-ലാണ് ആദ്യ ഭാര്യയും മുന്‍ എയര്‍ഹോസ്റ്റസുമായ പട്രീഷ്യ ബുക്കറുമായുള്ള ബന്ധം മര്‍ഡോക്ക് നിയമപരമായി വേര്‍പെടുത്തിയത്. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. തന്റെ രണ്ടാമത്തെ ഭാര്യ, സ്‌കോട്ടിഷ് പത്രപ്രവര്‍ത്തകയായ അന്ന മര്‍ഡോക്ക് മാനില്‍ നിന്ന് 1999-ല്‍ മര്‍ഡോക് വഴിപിരിഞ്ഞു. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളാണുള്ളത്. വ്യവസായിയായി വെന്‍ഡി ഡെംഗായിരുന്നു മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ. 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014-ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി. അവര്‍ക്കു രണ്ട് പെണ്‍മക്കളുണ്ട്.

      Read More »
    • സ്ത്രീകള്‍ക്ക് പ്രിയം തടിയുള്ള പുരുഷന്മാരെ, ശാസ്ത്രീയപഠനങ്ങളിൽ തെളിയിക്കപ്പെട്ട കാരണങ്ങള്‍ വായിക്കൂ

        പൊണ്ണത്തടിയനെ എന്തിനു കൊള്ളാം എന്നാണ് പഴഞ്ചൊല്ല്. പൊണ്ണത്തടി ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ് ആളുകൾ. മെലിഞ്ഞ് ഉയരമുള്ള രൂപമാണ് ഏതു പുരുഷനും സ്വപ്നം കാണുന്നത്. അത്തരക്കാരോടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ആകര്‍ഷണം എന്നാണ് പൊതു ധാരണ. അമിത വണ്ണമുള്ള പുരുഷന്മാര്‍ക്കിടയില്‍ ഇത് കടുത്ത അപകര്‍ഷതാബോധം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ അതൊക്കെ പഴങ്കഥയായി മാറിയിരിക്കുന്നു. അമിത വണ്ണത്തിനോടടുക്കുന്ന പുരുഷന്മാരോടാണ്സ്ത്രീകള്‍ക്ക് കൂടുതൽ ആകര്‍ഷണം എന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വണ്ണമുള്ള ആളുകള്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണെന്ന ധാരണ മുതല്‍ സംതൃപ്തമായ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള ചില കാഴ്ചപ്പാടുകൾ വരെ ഇതിന് കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട അഞ്ച് കാരണങ്ങള്‍ മനസിലാക്കാം. തടിയുള്ളവര്‍ നന്നായി ചിരിക്കും, ചിരിപ്പിക്കും ഇണയെ തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാനും ഒപ്പം ചിരിക്കാനും സാധിക്കുന്ന പുരുഷന്മാരോട് സ്ത്രീകള്‍ക്ക് വല്ലാതെ ആകർഷണം തോന്നാറുണ്ട്. ലോകം മുഴുവന്‍ നമ്മളെ ഒറ്റപ്പെടുത്തിയാലും അതൊന്നും വകവയ്ക്കാതെ ചുറ്റുപാടുകളെ നോക്കി രണ്ട് തമാശ പറഞ്ഞ് ചിരിക്കാന്‍ ഒരു കൂട്ടുകാരനെ എല്ലാ സ്ത്രീകളും ആഗ്രഹിക്കും. വണ്ണമുള്ള പുരുഷന്മാര്‍…

      Read More »
    Back to top button
    error: