NEWSWorld

പുതിയ എസിയും ഫ്രിഡ്ജും വാങ്ങാൻ സർക്കാർ സഹായം, 50% വരെ സബ്സിഡി !

വീട്ടിലെ പഴയ ഫ്രിഡ്ജും എയ‍ർകണ്ടീഷണറുമെല്ലാം മാറ്റി പുതിയതൊരെണ്ണം വാങ്ങാൻ സർക്കാർ സബ്സിഡി ലഭിച്ചാലോ, എപ്പോൾ മാറ്റിയെന്ന് ചോദിച്ചാൽ മതിയല്ലേ. അങ്ങനെ ഒരു അവസരം കിട്ടിയിരിക്കുന്നത് ​ഗ്രീക്ക് ജനതയ്ക്കാണ്. രാജ്യത്തെ വൈദ്യുതി ക്ഷാമം കുറയ്ക്കാനാണ് വൈദ്യുതി ഉപഭോ​ഗം കൂടുതലാവശ്യമായ പഴയ ഉപകരണങ്ങൾ മാറ്റി പുതിയത് വാങ്ങാൻ സർക്കാർ സബ്സിഡി നൽകുന്നത്.

മറ്റ് പല യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെയും പോലെ, ഗ്രീസിനെയും കുതിച്ചുയരുന്ന ഊർജ ചെലവ് പിടിമുറുക്കുകയാണ്. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് യൂറോപ്പിലെ നിരവധി രാജ്യങ്ങളിലേക്കുള്ള വാതക പ്രവാഹം വെട്ടിക്കുറച്ചതിനെത്തുടർന്ന് ഈ പ്രവണത കൂടുതൽ വഷളായി വരികയാണ്. കഴിഞ്ഞ വർഷം മുതൽ, സബ്‌സിഡികൾ ഉൾപ്പെടെ ഏകദേശം 7 ബില്യൺ യൂറോയുടെ മൊത്തം ചിലവിൽ രാജ്യം നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

ഗ്രീക്ക് കുടുംബങ്ങൾക്ക് മൂന്ന് പുതിയ, കൂടുതൽ ഊർജ്ജക്ഷമതയുള്ള ഉപകരണങ്ങൾ – എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ അല്ലെങ്കിൽ ഫ്രീസറുകൾ – വാങ്ങാം. കൂടാതെ ഓരോ ഉപകരണത്തിനും വിലയുടെ 30% മുതൽ 50% വരെ സബ്‌സിഡി ലഭിക്കുമെന്ന് ഊർജ മന്ത്രി കോസ്റ്റാസ് സ്‌ക്രെകാസ് ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. ഈ സംരംഭത്തിന് 150 മില്യൺ യൂറോ (158 മില്യൺ ഡോളർ) ചിലവ് പ്രതീക്ഷിക്കുന്നു. ഇതിന് യൂറോപ്യൻ യൂണിയൻ ഫണ്ടുകളിൽ നിന്ന് ധനസഹായം ലഭിക്കും.

Back to top button
error: