World
-
ഋത്വിക് പി. മണികണ്ഠൻ അമേരിക്കക്കാരനെയും ബ്രിട്ടീഷുകാരനെയും പിന്നിലാക്കി ഒന്നാം സ്ഥാനത്ത്, വെർജീനിയയിലെ മികച്ച ഗവേഷണ സെമിനാറിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയത് ചങ്ങരംകുളം സ്വദേശി
എടപ്പാൾ: വെർജീനിയയിലെ മികച്ച ഗവേഷണ സെമിനാറിന് ചങ്ങരംകുളം പന്താവൂർ സ്വദേശിയായ ഋത്വിക് പി. മണികണ്ഠൻ പുരസ്കാരം നേടി. അമേരിക്കയിലെ ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ പി.എച്ച്.ഡി ചെയ്തു വരുന്ന മലപ്പുറം ജില്ലയിലെ പന്താവൂർ സ്വദേശിയായ ഋത്വിക് പി. മണികണ്ഠൻ വെർജീനിയയിലെ ജഫെഴ്സൺ നാഷണൽ ലബോറട്ടറി ആഗോള തലത്തിൽ ഗവേഷണ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെമിനാറിലാണ് ഒന്നാം സ്ഥാനത്തിനു അർഹനായത്. ‘താപ ഗതിക സിദ്ധാന്തവും അണുക്കളുടെ സംഘട്ടനവും’ എന്ന വിഷയത്തിലാണ് റുത്വിക് സെമിനാർ അവതരിപ്പിച്ചത്. ജപ്പാൻ, മേക്സിക്കോ, ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക,ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നും പങ്കെടുത്ത മത്സരാർത്ഥികളെ പിന്നിലാക്കിയാണ് റുത്വിക് മികച്ച വിഷയത്തിനും അവതരണത്തിനും ഒന്നാം സ്ഥാനം നേടിയത്. ചണ്ടീ ഗഡ് മൊഹാലിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്&റിസേർചിൽ നിന്നും ബി. എസ്. എം. എസ്.പഠനം പൂർത്തിയാക്കിയാണ് റുത്വിക് ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പ്രവേശനം നേടിയത്. പ്രോജെക്ട് മാനേജുമെന്റ് കൻസൾട്ടന്റും എഴുത്തുകാരനുമായ പന്താവൂർ സ്വദേശി പൂഴികുന്നത്ത് മണികണ്ഠന്റെയും ഗുരുവായൂർ സ്വദേശിനി ഡോക്ടർ…
Read More » -
പാട്ട് കേള്‍ക്കൂ…. സംഗീതം ആസ്വദിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ മനസ്സിലാക്കാതെ പോകരുത്
പാട്ട് കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. ടെന്‍ഷനടിച്ചിരിക്കുമ്പോള്‍ കുറച്ച് നേരം പാട്ട് കേള്‍ക്കുന്നത് മനസ് ശാന്തമാകാന്‍ സഹായിക്കും. നല്ല ഉറക്കം ലഭിക്കാനും മാനസിക സമ്മര്‍ദ്ദം ചെറുക്കാനും ബുദ്ധി ശക്തിയെ ഉണര്‍ത്താനും സംഗീതത്തിന് കഴിവുണ്ട്. ❥ സംഗീതത്തിന് മാനസികാവസ്ഥ മെച്ചപ്പെടുത്താനും വേദനയും ഉത്കണ്ഠയും കുറയ്ക്കാനും വൈകാരിക പ്രകടനത്തിനുള്ള അവസരങ്ങള്‍ സുഗമമാക്കാനും കഴിയും. സംഗീതത്തിന് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പലവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ❥ തലച്ചോറിന്റെ ഡോപാമൈന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സംഗീതത്തിന് കഴിയും. ഈ വര്‍ദ്ധിച്ച ഡോപാമൈന്‍ ഉല്‍പാദനം ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വികാരങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ഉത്കണ്ഠ, വിഷാദം, പിരിമുറുക്കം എന്നിവയില്‍ നിന്ന് വേദന നിയന്ത്രിക്കുന്നതിനും സംഗീതം സഹായിക്കുന്നു ❥ അല്‍ഷിമേഴ്സ് ബാധിച്ച ഒരാള്‍ക്ക് സ്ഥിരമായി ശാസ്ത്രീയ സംഗീതം കേള്‍പ്പിക്കുകയാണെങ്കില്‍ അത് അയാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വളരെയധികം സഹായിക്കും. ❥ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇഷ്ടമുള്ള സംഗീതം കേള്‍ക്കുന്നത് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
Read More » -
ആകസ്മികമായി വലയില്‍ കുടുങ്ങി അടവാലന്‍; അദ്ഭുതങ്ങള്‍ ഒളിപ്പിച്ച് മെകോംഗ്
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ കംബോഡിയയിലെ വടക്കന്‍ പ്രവിശ്യയായ സ്റ്റംഗ് ട്രെങ്ങിലെ മെകോംഗ് നദിയില്‍ നിന്നാണ് ആകസ്മികമായി പിടികൂടി. 300 കിലോഗ്രാം ഭാരമുള്ള ഒരു വലിയ അടവാലന്‍ തിരണ്ടി മത്സ്യമാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത്. ഇതുവരെ പിടിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രാദേശിക ഖെമര്‍ ഭാഷയില്‍, മത്സ്യത്തെ ‘ബോറമി’ എന്നാണ് വിളിക്കുന്നത്, അതായത് പൂര്‍ണ്ണ ചന്ദ്രന്‍. ഏകദേശം നാല് മീറ്റര്‍ നീളവും, 2.2 മീറ്റര്‍ വീതിയുമുള്ള ഈ മത്സ്യത്തെ ജൂണ്‍ 13 -ന് രാത്രി, കോ പ്രീ ദ്വീപിലെ നാല്‍പ്പത്തിരണ്ടുകാരനായ ഒരു മത്സ്യത്തൊഴിലാളിയാണ് വലയിലാക്കിയത്. ഭീമാകാരമായ ശുദ്ധജല തിരണ്ടി വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണ്. കംബോഡിയന്‍ ഫിഷറീസ് അഡ്മിനിസ്ട്രേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഒരു പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഭീമന്‍ ഇനങ്ങളെ അല്ലെങ്കില്‍ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടികൂടിയാല്‍ ഗവേഷകരെ അറിയിക്കാറുണ്ട്. വണ്ടേഴ്സ് ഓഫ് മെകോംഗ് എന്നാണ് ഈ സംരക്ഷണ പദ്ധതിയുടെ പേര്. നദിയില്‍ മത്സ്യത്തെ…
Read More » -
പേര് അറംപറ്റിയോ? ആഡംബരം അധികമായി; ഡ്രീമിന്റെ ആദ്യയാത്ര ആക്രിക്കടയിലേക്ക്…?
ആഡംബരം അധികമായതോടെ കമ്പനി പാപ്പരായി നിര്‍മാണം നിലച്ച ആഡംബരക്കപ്പല്‍ ഡ്രീം 2വിന്‍െ്‌റയും ഗ്ലോബല്‍ ഡ്രീമിന്‍െ്‌റയും ആദ്യയാത്ര -അവസാനയാത്ര- ആക്രിക്കടയിലേക്കോ എന്ന ആകാംക്ഷയില്‍ ലോകം. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു സ്വപ്‌നം അഥവാ ഡ്രീം, ക്രൂയിസ് കപ്പലുകളില്‍ ഭീമന്‍. ഒന്നല്ല രണ്ട് കപ്പലുകളാണ് കമ്പനി നിര്‍മിച്ചത്. ഗ്ലോബല്‍ ഡ്രീം 2, ഗ്ലോബല്‍ ഡ്രീം. 2500 കാബിനുകളിലായി 9000 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 1122 അടി നീളമുള്ള (342 മീറ്റര്‍) കൂറ്റന്‍ ആഡംബര കപ്പലാണ് വിഭാവനം ചെയ്തത്. അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ ഫണ്ടില്ലാതെ നിര്‍മ്മാണം നിലയ്ക്കുകയും ഉടമസ്ഥരും മാതൃകമ്പനിയും കിട്ടാക്കടം പെരുകി പാപ്പരാകുകയും ചെയ്തതോടെതാണ് ഡ്രീമിന്‍െ്‌റ പേര് അറം പറ്റുമെന്ന രീതിയില്‍ എല്ലാം ഒരു സ്വപ്‌നം മാത്രം ആകുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയത്്. നിര്‍മാണം നിലച്ചതോടെ പലതവണ വാങ്ങാന്‍ ആളെ നോക്കി. ആരും അടുക്കുന്നില്ല. ഇനിയിപ്പോ ഈ വര്‍ഷം അവസാനത്തോടെ കപ്പല്‍ശാലയില്‍നിന്ന് മാറ്റിക്കൊടുത്തേ മതിയാകൂ. നില്‍ക്കക്കള്ളിയില്ലാതെ കപ്പലിനെ കൈയൊഴിയാന്‍ ഉടമകള്‍ നിര്‍ബന്ധിതരായി. വേറെ വഴിയില്ലാത്തതിനാല്‍ ആക്രി വിലയ്ക്ക് തൂക്കി…
Read More » -
ലോകപ്രശസ്തമായ ജംബോ കിങ്ഡം റസ്റ്ററന്റ് കടലില്‍ മുങ്ങി
ലോകപ്രശസ്തമായ ഹോങ്കോങ്ങിലെ ജംബോ കിങ്ഡം റസ്റ്ററന്റ് കടലില്‍ മുങ്ങി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ജംബോ കിങ്ഡം എന്നറിയപ്പെട്ടിരുന്ന മൂന്നുനിലകളുള്ള ഈ കപ്പല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒഴുകുന്ന റസ്റ്ററന്റ്റായിരുന്നു. ഒരു തുറമുഖത്തേക്ക് യാത്ര ചെയ്യുകയായിരുന്ന റസ്റ്ററന്റ് ചില പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് തെക്കന്‍ ചൈനാ കടലിലുള്ള ഷിന്‍ഷ ദ്വീപുകള്‍ക്കു സമീപം തലകീഴായി മറിയുകയായിരുന്നെന്ന് അബെര്‍ദീന്‍ റസ്റ്ററന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, അപകടകാരണമെന്തെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഹോങ്കോങ്ങിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിരുന്ന ജംബോ ഏകദേശം 50 വര്‍ഷത്തോളമായി നീറ്റിലിങ്ങിയിട്ട്. ഏകദേശം 80 മീറ്ററാണ് ജംബോ കിങ്ഡത്തിന്റെ ഉയരം. മറ്റൊരു ചെറിയ റസ്റ്ററന്റ് ബോട്ട്, സീഫുഡ് ടാങ്കുകളുടെ പത്തേമാരി, അടുക്കള പ്രവര്‍ത്തിക്കുന്ന ബോട്ട്, സന്ദര്‍ശകരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന എട്ട് ചെറിയ കടത്തുതോണികള്‍ എന്നിവ അടങ്ങുന്നതാണ് ജംബോ കിങ്ഡം. നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള ഈ റസ്റ്ററന്റ് എലിസബത്ത് രാജ്ഞി, ജിമ്മി കാര്‍ട്ടര്‍, ടോം ക്രൂയിസ് തുടങ്ങിയവര്‍ക്ക് ആതിഥ്യമരുളിയിട്ടുമുണ്ട്. അബെര്‍ദീന്‍ റസ്റ്ററന്റ് എന്റര്‍പ്രൈസസ്…
Read More » -
കുവൈത്ത് മനുഷ്യക്കടത്ത്: വഴിയാധാരമായത് വഴിയോരത്തെ പരസ്യം കണ്ട്
കൊച്ചി: കുവൈത്ത് മനുഷ്യക്കടത്തില്‍ യുവതിയെ കുടുക്കിയത് വഴിയോരത്തെ ആകര്‍ഷക പരസ്യമെന്ന് വിവരം. സൗജന്യ വിമാന ടിക്കറ്റും വിസയും വാഗ്ദാനം ചെയ്താണ് ‘മനുഷ്യക്കടത്ത് ഏജന്‍സി’ ഇരകളെ വീഴ്ത്തിയതെന്നാണ് വെളിപ്പെടുത്തല്‍. റിക്രൂട്ട്മെന്റും വിസയും വിമാന ടിക്കറ്റുമുള്‍പ്പെടെ സൗജന്യമാണെന്ന് നോട്ടീസ് പതിച്ചാണ് ആളുകളെ ആകര്‍ഷിച്ചത്. നിര്‍ധന കുടുംബങ്ങളിലെ യുവതികളാണ് കെണിയില്‍പ്പെട്ടത്. സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതി പ്രകാരമാണ് വിദേശ ജോലി എന്ന് വിശ്വസിപ്പിച്ചായിരുന്നു കെണി. പണമൊന്നും ഈടാക്കാതെ യുവതികളെ ജോലിക്കായി വിദേശത്തേക്ക് കടത്തിയത് മനുഷ്യക്കടത്താണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. രവിപുരത്തെ ഗോള്‍ഡന്‍ വിസ ഏജന്‍സി വഴി കുട്ടികളെ പരിപാലിക്കാന്‍ കുവൈത്തില്‍ പോയ തോപ്പുംപടി സ്വദേശിനി യുവതിക്കും ചെലവ് 5000-ത്തിലധികം രൂപ മാത്രമാണ്. കൂടാതെ ആര്‍.ടി.പി.സി.ആര്‍. എടുക്കുന്നതിനുള്ള പണം മാത്രമാണ് നല്‍കേണ്ടി വന്നത്. മെഡിക്കല്‍ പരിശോധനയ്ക്കാണ് 5000 രൂപ ചെലവായത്. വഴിയോരത്തെ പരസ്യം കണ്ട് സമീപിച്ച ഇവരെ വിസിറ്റിങ് വിസയില്‍ ദുബായിലെത്തിച്ച് അവിടെ നിന്ന് കുവൈത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ശിശുപരിചരണ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ…
Read More » -
ആകസ്മികമായി വലയില്‍ കുടുങ്ങി അടവാലന്‍; അദ്ഭുതങ്ങള്‍ ഒളിപ്പിച്ച് മെകോംഗ്
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലമത്സ്യത്തെ കംബോഡിയയിലെ വടക്കന്‍ പ്രവിശ്യയായ സ്റ്റംഗ് ട്രെങ്ങിലെ മെകോംഗ് നദിയില്‍ നിന്നാണ് ആകസ്മികമായി പിടികൂടി. 300 കിലോഗ്രാം ഭാരമുള്ള ഒരു വലിയ അടവാലന്‍ തിരണ്ടി മത്സ്യമാണ് മത്സ്യത്തൊഴിലാളിയുടെ വലയില്‍ കുടുങ്ങിയത്. ഇതുവരെ പിടിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രാദേശിക ഖെമര്‍ ഭാഷയില്‍, മത്സ്യത്തെ ‘ബോറമി’ എന്നാണ് വിളിക്കുന്നത്, അതായത് പൂര്‍ണ്ണ ചന്ദ്രന്‍. ഏകദേശം നാല് മീറ്റര്‍ നീളവും, 2.2 മീറ്റര്‍ വീതിയുമുള്ള ഈ മത്സ്യത്തെ ജൂണ്‍ 13 -ന് രാത്രി, കോ പ്രീ ദ്വീപിലെ നാല്‍പ്പത്തിരണ്ടുകാരനായ ഒരു മത്സ്യത്തൊഴിലാളിയാണ് വലയിലാക്കിയത്. ഭീമാകാരമായ ശുദ്ധജല തിരണ്ടി വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണ്. കംബോഡിയന്‍ ഫിഷറീസ് അഡ്മിനിസ്ട്രേഷനുമായി ചേര്‍ന്ന് രൂപീകരിച്ച ഒരു പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഭീമന്‍ ഇനങ്ങളെ അല്ലെങ്കില്‍ വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ പിടികൂടിയാല്‍ ഗവേഷകരെ അറിയിക്കാറുണ്ട്. വണ്ടേഴ്സ് ഓഫ് മെകോംഗ് എന്നാണ് ഈ സംരക്ഷണ പദ്ധതിയുടെ പേര്. നദിയില്‍ മത്സ്യത്തെ…
Read More » -
ഗൾഫ് എയറിൽ ബുധനാഴ്ച മുതൽ കാർഡ് ബോർഡ് പെട്ടികൾ സ്വീകരിക്കും, ഗൾഫ് യാത്രക്കാർക്ക് ഏറെ ആശ്വാസകരം
മനാമ: ജൂൺ 22 ബുധനാഴ്ച മുതൽ കാർഡ്ബോർഡ് പെട്ടികൾ അനുവദിക്കുമെന്ന് ഗൾഫ് എയർ. ട്രാവൽ ഏജൻസികൾക്കയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിശ്ചിത അളവിലുള്ള കാർഡ് ബോർഡ് പെട്ടികൾ കൊണ്ടുപോകാമെന്ന് സർക്കുലറിൽ പറയുന്നു. 76 സെന്‍റീമീറ്റർ നീളവും 51 സെന്‍റീമീറ്റർ വീതിയും 31 സെന്‍റീമീറ്റർ ഉയരവുമാണ് പെട്ടികൾക്ക് അനുവദിച്ചിരിക്കുന്ന അളവ്. ഇതിൽ കൂടുതൽ വലിപ്പത്തിലുള്ള കാർഡ് ബോർഡ് പെട്ടികൾ അനുവദിക്കില്ല. യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഗൾഫ് എയർ എടുത്തിരിക്കുന്നത്. 2020 ഒക്ടോബറിലാണ് കാർഡ് ബോർഡ് പെട്ടികളുടെ സ്വീകരണം നിർത്തലാക്കിയത്. ഇതേത്തുടർന്ന് യാത്രക്കാർ ഏറെ പ്രയാസം നേരിട്ടിരുന്നു. കൂടുതൽ വില കൊടുത്ത് ട്രോളി ബാഗുകൾ വാങ്ങേണ്ട സ്ഥിതിയിലായി യാത്രക്കാർ. കുടുംബമായി യാത്ര ചെയ്യുമ്പോൾ എല്ലാവർക്കും സ്യൂട്ട് കേസുകളോ ട്രോളി ബാഗുകളോ വാങ്ങേണ്ട അവസ്ഥക്കാണ് മാറ്റം വരുന്നത്.
Read More » -
പ്രവാസികള്‍ക്ക് അംബാസഡറെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാം; 24ന് ഓപ്പണ്‍ ഹൗസ്
മസ്‍കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജൂൺ 24 ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു . വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബmf പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ പരാതി 98282270 നമ്പറിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി ഓപ്പണ്‍ ഹൗസില്‍ നൽകുമെന്നാണ് എംബസി ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
Read More » -
പയ്യോളി സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ നിര്യാതനായി
മനാമ: ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ മലയാളി നിര്യാതനായി. കോഴിക്കോട് പയ്യോളി ചാത്തമംഗലം സ്വദേശി നാസര്‍(49) ആണ് മരിച്ചത്. ഒരു വര്‍ഷത്തോളം നാട്ടില്‍ കഴിഞ്ഞശേഷം രണ്ടരമാസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും പ്രവാസജീവിതം ആരംഭിച്ചത്. മത്സ്യത്തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം നാട്ടില്‍ നടത്താനാണ് തീരുമാനം. അതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കെ എം സി സി മയ്യത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭാര്യ:വാഹിദ. മക്കള്‍:മനാഫ്, നവാഫ്.
Read More »