World

    • ഖത്തറില്‍ വാഹനാപകടത്തില്‍ ചാവക്കാട് സ്വദേശിമുഹമ്മദ് ഷാക്കിറിന് ദാരുണാന്ത്യം

      ഖത്തറില്‍ വാഹനാപകടത്തില്‍ ചാവക്കാട് സ്വദേശി മരിച്ചു. കടപ്പുറം മാട്ടുമ്മല്‍ പള്ളിക്ക് സമീപം പരേതനായ പുതിയ വീട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജിയുടെ മകന്‍ മുഹമ്മദ് ഷാക്കിര്‍ (24) ആണ് ഖത്തറില്‍ വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ടുത്. ഖത്തര്‍ ലുലു ജീവനക്കാരന്‍ ആണ്. മാതാവ് നെസിയ . സഹോദരങ്ങള്‍ ഫൈസല്‍ , മുസ്ഥഫ , അന്‍സാര്‍ , ഷാക്കിറ എന്നിവര്‍. ഖബറടക്കം പിന്നീട്.

      Read More »
    • സു​​​പ്രീം കോ​​​ട​​​തി വിധി :​​​ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര ക്ലി​​​നി​​​ക്കു​​​ക​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ടുന്നു ​​​

      ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്രം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​മാ​​​ക്കി​​​യ വി​​​ധി സു​​​പ്രീം കോ​​​ട​​​തി തി​​​രു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര ക്ലി​​​നി​​​ക്കു​​​ക​​​ൾ അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ൻ തു​​​ട​​​ങ്ങി. 50 വ​​​ർ​​​ഷം പ​​​ഴ​​​ക്ക​​​മു​​​ള്ള വി​​​ധി​ തി​​​രു​​​ത്തി​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ​​​കു​​​തി​​​യി​​​ല​​​ധി​​​കം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പു​​​തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യെ ഗു​​​രു​​​ത​​​ര​​​മാ​​​യ പി​​​ഴ​​​വെ​​​ന്നാ​​​ണു പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ൻ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.

      Read More »
    • ജി 7 ഉച്ചകോടി:പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിൽ

        ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി   ജർമനിയിലെത്തി. ജർമനി, യുഎഇ സന്ദർശനത്തിനിടെ 12 ലോക നേതാക്കളുമായി നരേന്ദ്ര മോദി ചർച്ച നടത്തുമെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമെ മ്യൂണിക്കിൽ ഇന്ത്യൻ സമൂഹത്തിന്‍റെ യോഗത്തിലും മോദി പ്രസംഗിക്കും. ജർമനിയിൽ ഇന്നും നാളെയുമായി നടക്കുന്ന ഗ്രൂപ്പ് 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടക്കയാത്രയിൽ ബുധനാഴ്ച യുഎഇയിലെത്തി അന്തരിച്ച മുൻ പ്രസിഡന്‍റ് ഷെയ്ക്ക് ഖലീഫ ബിൻ സഈദ് അൽ നഹിയാന്‍റെ വേർപാടിൽ അനുശോചനം അറിയിക്കും. ജി7 ഉച്ചകോടിക്കിടെ വിവിധ രാഷ്ട്രനേതാക്കളുമായി പ്രധാനമന്ത്രി മോദി പ്രത്യേക ഉഭയകക്ഷി ചർച്ചകളും നടത്തും. അമേരിക്ക, യുകെ, ഫ്രാൻസ്, ജർമനി, ഇറ്റലി, കാനഡ, ജപ്പാൻ എന്നീ രാഷ്ട്രങ്ങളുടെ സംഘടനയാണ് ജി 7. ഇന്ത്യക്കു പുറമെ അർജന്‍റീന, ഇന്തോനേഷ്യ, സെനഗൾ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ പ്രത്യേക ക്ഷണിതാക്കളായി ആതിഥേയരാജ്യമായ ജർമനി ക്ഷണിച്ചിട്ടുണ്ട്. ജി 7 ഉച്ചകോടിയിൽ പതിവായി ഇന്ത്യയെ ക്ഷണിക്കുന്നത് ഇന്ത്യയുടെ ആഗോള പ്രാധാന്യം ആഗോളസമൂഹം…

      Read More »
    • തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പരുക്കേറ്റ അറബ് വംശജയ്ക്ക് ആദരം

      അബുദാബി: അബുദാബിയില്‍ കഴിഞ്ഞ മാസമുണ്ടായ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പരിക്കേറ്റ പ്രവാസി വനിതയ്ക്ക് ആദരം. ഇമാന്‍ അല്‍ സഫഖ്‍സി എന്ന അറബ് വംശജയാണ് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. യുഎഇ ദേശീയ ദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ അവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. In appreciation of humanity and an affirmation of social responsibility, HE Ali Saeed Al-Neyadi, Chairman of #NCEMA visited Mrs. Iman Al-Safaqsi at a hospital in the capital Abu Dhabi to check on her health condition.#UAEIsProudOfIman pic.twitter.com/BN2Nd12OdA — NCEMA UAE (@NCEMAUAE) June 24, 2022   മേയ് 23നാണ് അബുദാബി അല്‍ ഖാലിദിയയിലെ ഒരു റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അഞ്ച് നില കെട്ടിടത്തിലായിരുന്നു തീപിടുത്തം. ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍ സ്വദേശിയും അപകടത്തില്‍ മരണപ്പെട്ടു. ആകെ 120 പേര്‍ക്കാണ് പരിക്കേറ്റത്. പരിസരത്തുള്ള…

      Read More »
    • യു.എ.ഇയില്‍ തൊഴിൽ കരാറുകൾ ഇനി മലയാളത്തിലും നൽകാം, തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഗുണകരം

      ദുബായ് : സ്വകാര്യ മേഖലയിൽ മലയാളമടക്കം 11 ഭാഷകളിൽ തൊഴിൽ കരാറുകളും രേഖകളും സമർപ്പിക്കാമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ അറിയിച്ചു . തൊഴിൽ കരാറുകളും തൊഴിൽ രേഖകളും സംബന്ധിച്ച വ്യക്തമായ അവബോധം തൊഴിലാളികൾക്ക് ലഭിക്കുന്നതിനാണ് വിവിധ ഭാഷകൾക്ക് അംഗീകാരം നൽകുന്നത്. മന്ത്രാലയം അംഗീകരിച്ച ഭാഷകളിൽ മലയാളത്തിനു പുറമെ ഹിന്ദിയും തമിഴും ഇടം നേടി. അറബിക്, ഇംഗ്ലിഷ് ഭാഷകൾക്ക് പുറമെ മറ്റു ഭാഷകൾ കൂടി തൊഴിൽ ഇടപാടുകൾക്ക് അംഗീകരിക്കുന്നത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. തൊഴിലുടമകൾക്ക് നിയമനവും എളുപ്പമാകും. അറബിക്കിലും ഇംഗ്ലിഷിലുമാണ് തൊഴിൽ കരാറുകളും അനുബന്ധ രേഖകളും തൊഴിൽ മന്ത്രാലയം സ്വീകരിച്ചിരുന്നത്. ഇരു വിഭാഗവും ഒപ്പിട്ട തൊഴിൽ കരാറുകൾ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്നാണ് ചട്ടം. ഇതിന്റെ ഒരു പകർപ്പ് തൊഴിലാളിക്കും സ്പോൺസർ നൽകണമെന്നാണ് നിയമം. 11 ഭാഷകളിൽ ഏതെങ്കിലുമൊന്നിൽ തൊഴിൽ കരാറുകളും നിയമനത്തിന്നു മുൻപ് നൽകുന്ന തൊഴിൽ വാഗ്ദാന പത്രികയും ലഭിക്കും. ബംഗാളി, ചൈനീസ്, ദാരി, ഹിന്ദി, മലയാളം, നേപ്പാളി, ശ്രീലങ്കൻ, തമിഴ്, ഉറുദു…

      Read More »
    • ബിയര്‍ കഴിക്കുന്നതു കൊണ്ടുള്ള ഗുണഗണങ്ങൾ പറഞ്ഞാൽ തീരില്ല. ഹൃദയാരോഗ്യം ഉറപ്പുവരുത്തും, ഷുഗര്‍ നിയന്ത്രിക്കും, വൃക്കരോഗങ്ങള്‍ അകറ്റും

        വിശ്വസിക്കാൻ പ്രയാസമാണ്. പക്ഷേ വിശ്വസിച്ചേ തീരൂ. കാരണം ശാസ്ത്രീയപഠനങ്ങളിലൂടെ കണ്ടെത്തിയ വിവരങ്ങളാണ്. മദ്യപാനം എത്രത്തോളം ആരോഗ്യത്തിന് ഹാനീകരമെന്ന് ഏവർക്കു മറിയാം. അതിപ്പോള്‍ ഏത് അളവിലായാലും. എന്നാല്‍ ആരേയും അത്ഭുതപ്പെടുത്തുന്ന ഒരു പുതിയ പഠനമാണ് പുറത്ത് വരുന്നത്. യു.എസിലെ ‘ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രി’ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പഠനറിപ്പോര്‍ട്ട് പ്രകാരം ബിയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് പല നല്ല ഗുണങ്ങളും പ്രദാനം ചെയ്യുമത്രേ. പ്രധാനമായും വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ ബിയര്‍ വര്‍ധിപ്പിക്കും. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ദഹനം വേഗത്തിലാക്കുമെന്ന് മാത്രമല്ല, പല രീതിയിലും ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. മാനസികോല്ലാസത്തില്‍ വരെ ഈ ബാക്ടീരിയകള്‍ക്ക് പങ്കുണ്ട്. ഇതിന് പുറമെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ബിയര്‍ നല്ലതാണെന്നും ഇവര്‍ പറയുന്നു. യു.എസിലെ തന്നെ ‘നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍’ (എന്‍.എല്‍.എം) അവകാശപ്പെടുന്നത് ഹൃദയാരോഗ്യത്തിനും ഷുഗര്‍ നിയന്ത്രിക്കാനുമെല്ലാം ബിയര്‍ സഹായകമാണെന്നാണ്. സ്ത്രീകള്‍ ഒരു ഡ്രിങ്കും പുരുഷന്മാര്‍ രണ്ട് ഡ്രിങ്കും ദിവസത്തില്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ അകറ്റുമെന്നും…

      Read More »
    • ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം

      ദുബൈ: ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് യുഎഇയില്‍ പ്രകടമ്പനം അനുഭവപ്പെട്ടതായി താമസക്കാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടര്‍ന്നാണ് ഇതിന്റെ പ്രകമ്പനങ്ങള്‍ യുഎഇയിലും അനുഭവപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 7.37നാണ് ഇറാനില്‍ ഭൂചലനം ഉണ്ടായതെന്ന് യുഎഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു. ആറ് ഏഴ് സെക്കന്‍ഡ് വരെയായിരുന്നു യുഎഇയിലെ പല സ്ഥലങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതെന്ന് താമസക്കാര്‍ പറയുന്നു. യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ പ്രകാരം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ താഴ്ചയില്‍ തെക്കന്‍ ഇറാന്‍ മേഖലയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം രേഖപ്പെടുത്തിയത്.

      Read More »
    • ഗര്‍ഭഛിദ്രം അവകാശമല്ല: വിധിയുമായി യു.എസ്. സുപ്രീം കോടതി; പ്രതിഷേധം, വിവാദം

      വാഷിങ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭഛിദ്രം അവകാശമല്ലാതാക്കി യുഎസ് സുപ്രീം കോടതിയുടെ വിധി. ഗര്‍ഭച്ഛിദ്രം നടത്താനുള്ള അവകാശം ഭരണഘടനാപരമല്ലെന്നും അനുവദിക്കണോ നിയന്ത്രിക്കണോ എന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള ന്യായാധിപസമിതി വിധിച്ചു. അമേരിക്കയില്‍ നിയമപരമായ ഗര്‍ഭഛിദ്രങ്ങള്‍ക്ക് അടിസ്ഥാനമായ 1973ലെ വിഖ്യാതമായ റോയ് വി. വേഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് മിസിസിപ്പി ഗര്‍ഭഛിദ്ര നിയമത്തിന് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഒമ്പതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ആറ് ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വിയോജിച്ചു. സമീപ കാലത്ത് യുഎസ് സുപ്രീം കോടതിയുടെ ഏറ്റവും പ്രധാന വിധിയായി യുഎസ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചു. അതേസമയം, വിധിക്കെതിരെ നിരവധി വനിതാ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി. സ്വന്തം ശരീരത്തിന് മേലുള്ള അവകാശങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമായി ചില സംഘടനകള്‍ വിധിയെ വിശേഷിപ്പിച്ചു. സ്ത്രീകളെ ബഹുമാനിക്കാത്ത രാജ്യത്ത് ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വിധിയെ എതിര്‍ക്കുന്നവര്‍ പ്രതികരിച്ചു. വിധിവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വലതുപക്ഷ ഭരണത്തിലുള്ള മിസൗറിയില്‍ ഗര്‍ഭച്ഛിദ്രത്തിന്…

      Read More »
    • പരിശോധനകളില്‍ പിടിയിലായി ആറ് മാസത്തിനിടെ നാടുകടത്തപ്പെട്ടത് 10,800 പ്രവാസികള്‍

      കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തി. സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളില്‍ 2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെ പിടിയിലായവരുടെ കണക്കാണിത്. ചെറിയ വരുമാനക്കാരും ബാച്ചിലേഴ്‍സ് അക്കൊമഡേഷനുകളില്‍ താമസിക്കുന്നവരുമാണ് പരിശോധനകളില്‍ പിടിയിലായവരില്‍ അധിക പേരുമെന്ന് അല്‍ സിയാസ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ, ബുനൈദ് അല്‍ ഗാര്‍, വഫ്റ ഫാംസ്, അബ്‍ദലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് നിരവധിപ്പേരെ അറസ്റ്റ് ചെയ്‍തത്. അതേസമയം രാജ്യത്ത് അനധികൃത പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കിയോ അല്ല ഈ പരിശോധനകളെന്ന് അധികൃതര്‍ അറിയിച്ചു. നിരന്തരമുള്ള പരിശോധനകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി, നിയമലംഘകരായ പ്രവാസികള്‍ ജലീബ് അല്‍…

      Read More »
    • മരുന്നും ഭക്ഷണവുമില്ല; ഭൂകമ്പം ബാക്കിവച്ചവര്‍ നരകിച്ച് മരിക്കുന്നു: നേരിടാന്‍ ശേഷിയില്ലാതെ താലബാന്‍

      കാബൂള്‍: അഫ്ഗാന്‍ ജനതയുടെ സര്‍വവും തകര്‍ത്ത ഭൂകമ്പം ജീവനെടുക്കാതെ വെറുതെ വിട്ട മനുഷ്യര്‍ ഭക്ഷണവും മരുന്നുമില്ലാതെ നരകിച്ച് മരിക്കുന്നു. രാജ്യം മുഴുവന്‍ കേഴുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നിസംഗരായി പകച്ച് നില്‍ക്കുകയാണ് താലിബാന്‍ ഭരണകൂടം. ഭൂകമ്പത്തില്‍ ചുമരുകള്‍ വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞൊരു പഴഞ്ചന്‍ കെട്ടിടം. അതിനകത്ത് വൃത്തിയില്ലാത്ത അഞ്ച് ബെഡുകള്‍. പിന്നെ അല്‍പ്പം മരുന്നുകള്‍. ഇതാണ് ആയിരത്തിലേറെപ്പേരെ കൊന്ന ഭൂകമ്പം ബാക്കിവച്ചവര്‍ക്ക് ചികിത്സയ്ക്കുള്ള ആശുപത്രിയുടെ അവസ്ഥ. ഭൂകമ്പത്തില്‍ വന്‍ ദുരന്തമുണ്ടായ അഫ്ഗാനിസ്താനിലെ ഗ്യാന്‍ പ്രദേശത്ത് നൂറു കണക്കിനാളുകളെ ചികില്‍സിക്കുന്നത് ഈ താല്‍ക്കാലിക ക്ലിനിക്കിലാണ്. അടിസ്ഥാന സൗകര്യങ്ങളോ അവശ്യ മരുന്നുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഇവിടെ പല ഭാഗത്തുനിന്നായി വന്ന അഞ്ഞൂറ് പേര്‍ക്ക് ആകെ ഉണ്ടായിരുന്നത് ഈ അഞ്ച് ബെഡുകളാണ്. എന്നിട്ടും ആവുന്നത് പോലെ ചികില്‍സിക്കുകയാണ് ഇവിടെയുള്ള രണ്ട് ഡോക്ടര്‍മാരും രണ്ട് ജീവനക്കാരും. ”രാവിലെ മുതല്‍ ഇവിടെ എത്തിയ പത്തഞ്ഞൂറു രോഗികളില്‍ ബാക്കിയായത് മുന്നൂറു പേരാണ്. ബാക്കി 200 പേരും മരിച്ചു.”-നിന്നുതിരിയാന്‍ ഇടമില്ലാതെ പണിയെടുത്തു കൊണ്ടിരിക്കുന്ന ഒരു…

      Read More »
    Back to top button
    error: