World

    • ഹജ്ജിനായി ജംറകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മണിക്കൂറില്‍ അമ്പതിനായിരം പേര്‍ക്ക് കല്ലേറ് കര്‍മ്മം നിര്‍വ്വഹിക്കാം

      മക്ക: ഹജ്ജിന്റെ സുപ്രധാന കര്‍മ്മങ്ങളിലൊന്നായ മിനായിലെ കല്ലേറ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന ജംറകളില്‍ മണിക്കൂറില്‍ അമ്പതിനായിരം പേര്‍ക്ക് കല്ലേറ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. കല്ലേറ് സമയങ്ങളില്‍ ഹാജിമാര്‍ക്ക് അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിനായി നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ മാത്രമായിരിക്കും ജംറകളിലേക്കുള്ള പ്രവേശനം അനുവദിക്കുക. 2005ലെ ഹജ്ജ് വേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരണപെട്ടതോടെയാണ് അന്നത്തെ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ജംറയിലെ സൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് ജംറയിലെ പഴയ പാലം പൊളിച്ച് 12 നിലകള്‍ വഹിക്കാന്‍ ശേഷിയുള്ള നാല് മുകളിലത്തെ നിലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് ഓരോ നിലയുടെയും ശേഷി മണിക്കൂറില്‍ പരമാവധി 125,000 തീര്‍ഥാടകരാണ്. മുഴുവന്‍ സൗകര്യത്തിന്റെയും മൊത്തം ശേഷി മണിക്കൂറില്‍ 500,000 തീര്‍ഥാടകരെ ഉള്‍കൊള്ളാന്‍ കഴിയുന്ന രീതിയില്‍ 4.2 ബില്യണ്‍ റിയാലിലധികം ചെലവില്‍ 950 മീറ്റര്‍ നീളത്തിലും 80 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ചത് .…

      Read More »
    • പരീക്ഷിക്കൂ, ഫലം നേടൂ; അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നു, ആഴ്ചയിൽ 2 ‘അവാക്കാഡോ’ കഴിച്ചാൽ ഹൃദ്രോഗ സാധ്യത കുറയുമെന്ന്

      ‘അവാക്കാഡോ’ കഴിക്കാത്ത ആളുകളെ അപേക്ഷിച്ച് ആഴ്ചയിൽ രണ്ട് അവാക്കാഡോ പഴം കഴിക്കുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറയുമെന്ന് പഠനം. ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷനിലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഹാർവാർഡ് ടി.എച്ച്.ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ​ഗവേഷകരാണ് ഈ  പഠനം നടത്തിയത്. ഫൈബർ, അപൂരിത കൊഴുപ്പ്, തുടങ്ങി ഒട്ടേറെ പോഷകങ്ങൾ സമൃദ്ധമായി അടങ്ങിയിട്ടുള്ള പഴമാണ് അവാക്കാഡോ. ഈ ഘടകങ്ങളെല്ലാം ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. ജീവിതശൈലിയും ആരോഗ്യ ഘടകങ്ങളും തമ്മിലുള്ള ബന്ധങ്ങൾ പഠനത്തിൽ ​ഗവേഷകർ പരിശോധിച്ചു. ഉയർന്ന കൊളസ്‌ട്രോൾ പോലുള്ള ഹൃദ്രോഗകാരണമായ ഘടകങ്ങളിൽ ‘അവാക്കാഡോ’ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മുമ്പ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. നാരുകൾ അടങ്ങിയ ആരോഗ്യകരമായ പഴവർ​ഗമാണ് അവാക്കാഡോ. അപൂരിത കൊഴുപ്പ് ആഹാരക്രമത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുമെന്നും ഹൃദ്രോഗങ്ങളെ തടയുന്നതിനുള്ള പ്രധാനപ്പെട്ട ഘടകമാണെന്നും പഠനം പറയുന്നു. ഒരോ ‘അവാക്കാഡോ’ ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണ കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള സാധ്യത 16 ശതമാനം കുറയ്ക്കുന്നുവെന്നും കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത 21 ശതമാനം…

      Read More »
    • പ്രവാസികള്‍ക്ക് പണിയാകുമോ ? സന്ദര്‍ശക വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

      കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനയായ ശമ്പള പരിധി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അല്‍ ഖബസ് ദിനപ്പത്രമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം കുവൈത്തില്‍ കുടുംബ, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യയെയോ ഭര്‍ത്താവിനെയോ കുവൈത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞ ശമ്പള പരിധി 300 ദിനാറായും മാതാപിതാക്കളെ കൊണ്ടുവരാന്‍ കുറഞ്ഞ ശമ്പള പരിധി 600 ദിനാറായും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാന്‍ 250 ദിനാറും മാതാപിതാക്കളെ കൊണ്ടുവരാന്‍ 500 ദിനാറുമാണ് കുറഞ്ഞ ശമ്പള പരിധി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. നിലവില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ പ്രത്യേക അനുമതിയോടെ മാത്രമാണ് ഭാര്യയെയോ ഭര്‍ത്താവിനെയോ കൊണ്ടുവരാനുള്ള വിസകള്‍ അനുവദിച്ചിരുന്നത്. ഇതും 500 ദിനാറിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇതും…

      Read More »
    • ജോ ബൈഡന്റെ ഭാര്യയെയും മകളെയും വിലക്കി റഷ്യ; സെനറ്റര്‍മാര്‍ക്കും വിലക്ക്

      മോസ്‌കോ: അമേരിക്കന്‍ പ്രസിഡന്‍്‌റ ജോ ബൈഡന്റെ ഭാര്യയെയും മകളെയും രാജ്യത്തു പ്രവേശിക്കുന്നതില്‍നിന്നു വിലക്കി റഷ്യ. ജോ ബൈഡന്റെ ഭാര്യയും മകളും ഉള്‍പ്പെടെ 25 പേരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ വിലക്കിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. നിരവധി യുഎസ് സെനറ്റര്‍മാരും പട്ടികയിലുണ്ട്. റഷ്യയ്‌ക്കെതിരെയും രാജ്യത്തിന്റെ നേതാക്കള്‍ക്കെതിരെയും അമേരിക്ക നടത്തുന്ന തുടര്‍ച്ചയായ ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്ന് വാര്‍ത്താ കുറിപ്പില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കി. യുക്രൈനിലെ ഷോപ്പിംഗ് മാളില്‍ കഴിഞ്ഞ ദിവസം റഷ്യ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. 10പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തില്‍ മാളിന് തീപിടിച്ചു. മദ്ധ്യ യുക്രൈനിയന്‍ നഗരമായ ക്രെമെന്‍ചുക്കിലെ ഷോപ്പിംഗ് സെന്ററാണ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്. മിസൈല്‍ ആക്രമണം നടക്കുമ്പോള്‍ ഏകദേശം 1000-ലധികം ആള്‍ക്കാര്‍ ഷോപ്പിംഗ് മാളില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ പുറത്ത് വിടുന്ന വിവരങ്ങള്‍. റഷ്യയുടെ കടന്നാക്രമണം യുകെ അടക്കമുള്ള ജി 7 രാജ്യങ്ങളെ യുക്രൈന് പിന്തുണ നല്‍കാനെ സഹായിക്കൂ…

      Read More »
    • കുവൈത്തില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് കണ്ടെത്തി; അഭയം പ്രാപിച്ച നാലുപേര്‍ കസ്റ്റഡിയില്‍

      കുവൈത്ത് സിറ്റി: നിയമലംഘനം തടയാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് കണ്ടെത്തി. ഇവിടെ അഭയം പ്രാപിച്ച നാല് താമസനിയമ ലംഘകരെ അധികൃതര്‍ പിടികൂടി. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്തിലെ സെവില്ലി പ്രദേശത്തു നിന്നാണ് ഇവര്‍ പിടിയിലായത്. അതേസമയം രാജ്യത്ത് അനധികൃത പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കിയോ അല്ല ഈ പരിശോധനകളെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി കുവൈത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളില്‍ 2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തിയാതായാണ് പുറത്തുവരുന്ന കണക്കുകള്‍.സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജലീബ് അല്‍ ശുയൂഖ്, മഹ്ബുല, ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, ബുനൈദ് അല്‍ ഗാര്‍, വഫ്‌റ ഫാംസ്, അബ്ദലി തുടങ്ങിയ…

      Read More »
    • ബലിപെരുന്നാള്‍: സൗദിയിലെ ബാങ്കുകള്‍ അവധി ദിനങ്ങള്‍ പുറത്തുവിട്ടു

      റിയാദ്: ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ സൗദിയിലെ ബാങ്കുകളുടെ ഈദ് അവധി ആരംഭിക്കുമെന്ന് അധികൃതര്‍. ബലിപെരുന്നാള്‍ പ്രമാണിച്ചുള്ള അവധി ദിനങ്ങള്‍ സൗദി അറേബ്യയിലെ ബാങ്കുകള്‍ പ്രഖ്യാപിച്ചു. ജൂലൈ ആറിന് ജോലി അവസാനിക്കുന്നതോടെ ആരംഭിക്കുന്ന ബാങ്കുകളുടെ ഈദ് അവധി ജൂലൈ 12 നാണ് അവസാനിക്കുക. അവധിക്ക് ശേഷം 13-ാം തീയതി പ്രവര്‍ത്തനം പുനരാരംഭിക്കും. ബാങ്കുകള്‍, അവയുടെ ശാഖകള്‍, അനുബന്ധ ഓഫീസുകള്‍, മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ എന്നിവയുടെ അവധി ദിനങ്ങളാണ് സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) തിങ്കളാഴ്ച പ്രഖ്യാപിച്ചത്. എന്നാല്‍ അവധി ദിനങ്ങളിലും ഹജ്ജ് തീര്‍ഥാടകര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും സേവനം നല്‍കുന്നതിനായി വിമാനത്താവളം, ജിദ്ദ തുറമുഖം, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെയും ബാങ്കുകളുടെ ഓഫീസുകളും അവയുടെ സീസണല്‍ ശാഖകളും തുറന്ന് പ്രവര്‍ത്തിക്കും.  

      Read More »
    • ബഹ്‌റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം; ആളപായമില്ല

      മനാമ: ബഹ്‌റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാവിലെ സിത്‌റയിലായിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. തീ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രണ വിധേയമാക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഒന്‍പത് ഫയര്‍ എഞ്ചിനുകളും 30 സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ കെടുത്തിയ ശേഷം പ്രദേശം തണുപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. തീപിടുത്തം എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. പ്രദേശത്തെ ഏറെ നേരം കനത്ത പുകയായിരുന്നുവെന്നും ഏറെ അകലെ നിന്ന് തന്നെ ഇത് ദൃശ്യമായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈനില്‍ മഖബഹിലെ ഒരു ലേബര്‍ ക്യാമ്പിലും തീപിടുത്തമുണ്ടായി. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ഇവിടെ അപകട കാരണമായതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.…

      Read More »
    • ഇന്ധനമില്ല, വിദ്യാലയങ്ങൾ അടച്ചു. എല്ലാവർക്കും വർക് ഫ്രം ഹോം, ശ്രീലങ്ക തകരുന്നു

      കൊളംബോ : ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തന്നെ തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ പലതരം നടപടികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. പെട്രോൾ അടിക്കാൻ വരി നിൽക്കുന്നവർക്ക് ടോക്കൺ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. സ്കൂളുകൾ അടഞ്ഞു കിടക്കുന്നു. സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീലങ്കയിൽ ആകെ 22 മില്യൺ ജനങ്ങളാണ് അധിവസിക്കുന്നത്. ഭക്ഷണത്തിനും, മരുന്നിനും, ഇന്ധനത്തിനുമെല്ലാം പണം കണ്ടെത്താൻ ജനം നട്ടം തിരിയുന്ന അവസ്ഥ. ഇന്ധനത്തിനായി പലരും ദിവസങ്ങളോളം വരി നിൽക്കുന്നു. “നാല് ദിവസമായി പമ്പിന് മുന്നിൽ ഞാൻ വരി നിൽക്കുകയാണ്. നന്നായി ഉറങ്ങുകയോ, ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല…” ഓട്ടോറിക്ഷ ഡ്രൈവറായ 67-കാരന്റെ വാക്കുകളാണിത്. “ഞങ്ങൾക്ക് പണമില്ല, കുടുംബത്തിന് അന്നം നൽകാനാകുന്നില്ല. 5 കിലോ മീറ്റർ അകലെയുള്ള വീട്ടിലേക്ക് പോകാനുള്ള ഇന്ധനം പോലും ഇല്ല…” ക്യൂവിൽ 24-ാമനായി നിൽക്കുന്ന ഷെൽട്ടൻ പറയുന്നു. വാണിജ്യ തലസ്ഥാനമായ കൊളംബോയിലും പരിസര പ്രദേശങ്ങളിലും ഒരാഴ്ചത്തേക്ക് സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. ഇന്ധനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത്…

      Read More »
    • തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 15,416 പ്രവാസികൾ

      റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 15,416 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂണ്‍ 16 മുതല്‍ 22 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 9,572 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,747 പേരെ പിടികൂടിയത്. 2,097 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 331 പേര്‍. ഇവരില്‍ 44 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 42 ശതമാനം പേര്‍ എത്യോപ്യക്കാരും 14 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്. സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 31 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള…

      Read More »
    • മദീനയിലെത്തിയത് രണ്ട് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍

      മദീന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മദീനയിലെത്തിയത് രണ്ട് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍. 2.14 ലക്ഷത്തിലധികം ഹജ്ജ് തീര്‍ത്ഥാടകര്‍ മദീനയില്‍ എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 1,30,308 പേര്‍ മദീന പര്യടനം പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചിട്ടുണ്ട്. ഇത്തവണ 10 ലക്ഷം പേര്‍ക്കാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുക. 75000ത്തോളം തീര്‍ഥാടകര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അനുമതി. ഒന്നര ലക്ഷം തീര്‍ഥാടകരെയാണ് ഇത്തവണ ഹജ്ജിന് സൗദിയില്‍നിന്ന് തെരഞ്ഞെടുക്കുന്നത്. അതേസമയം മക്കയിലെത്തി ഉംറ നിര്‍വഹിക്കാന്‍ ഇനി അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രമാണ്. വെള്ളിയാഴ്ച (ജൂണ്‍ 24, ദുല്‍ഖഅദ് 25) മുതല്‍ ജൂലൈ 19 (ദുല്‍ഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്. ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ഉംറ അനുമതി പത്രം നല്‍കുന്നത് നിര്‍ത്തലാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂലൈ 20 മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ‘ഇഅ്തമന്‍നാ’ ആപ്പ് വഴി വീണ്ടും ഉംറ അനുമതി പത്രത്തിനായി ബുക്ക് ചെയ്യാനാകും.…

      Read More »
    Back to top button
    error: