ഖത്തറില്‍ വാഹനാപകടത്തില്‍ ചാവക്കാട് സ്വദേശി മരിച്ചു. കടപ്പുറം മാട്ടുമ്മല്‍ പള്ളിക്ക് സമീപം പരേതനായ പുതിയ വീട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജിയുടെ മകന്‍ മുഹമ്മദ് ഷാക്കിര്‍ (24) ആണ് ഖത്തറില്‍ വെച്ച് വാഹനാപകടത്തില്‍ മരണപ്പെട്ടുത്. ഖത്തര്‍ ലുലു ജീവനക്കാരന്‍ ആണ്. മാതാവ് നെസിയ . സഹോദരങ്ങള്‍ ഫൈസല്‍ , മുസ്ഥഫ , അന്‍സാര്‍ , ഷാക്കിറ എന്നിവര്‍. ഖബറടക്കം പിന്നീട്.