World
-
വിവാദമായ ചൈനീസ് ഗവേഷണ കപ്പലിന് ഹമ്പന്‍തോട്ടയിലേക്ക്; ശ്രീലങ്ക അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍
കൊളംബോ: ഇന്ത്യയുടെ ആശങ്കകൾക്കിടയിലും വിവാദമായ ചൈനീസ് ഗവേഷണ കപ്പലിന് ഹമ്പൻതോട്ട തുറമുഖത്ത് നങ്കൂരമിടാൻ ശ്രീലങ്കൻ സർക്കാർ ശനിയാഴ്ച അനുമതി നൽകിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് അഞ്ചിനാണ് ശ്രീലങ്ക അനുമതി നൽകിയത്. ചാരക്കപ്പലാണെന്ന് ഇന്ത്യ വിശേഷിപ്പിക്കുമ്പോൾ ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാദം. വ്യാഴാഴ്ച ശ്രീലങ്കൻ തുറമുഖത്ത് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ശ്രീലങ്ക കപ്പൽ വരുന്നത് നീട്ടിവെക്കാൻ ചൈനക്ക് നിർദേശം നൽകിയിരുന്നു. കപ്പൽ വരുന്നതിൽ ഇന്ത്യ ഇടപെട്ടതിൽ ചൈനയും ശ്രീലങ്കയെ എതിർപ്പറിയിച്ചു. തുടർന്നാണ് ആഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിന് ഹമ്പൻടോട്ടയിൽ എത്തുന്നതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി നൽകിയത്. കപ്പലിന് ഓഗസ്റ്റ് 16 മുതൽ അനുമതി നൽകിയതായി ശ്രീലങ്കൻ ഹാർബർ മാസ്റ്റർ നിർമൽ പി സിൽവ എഎഫ്പിയോട് പറഞ്ഞു. സന്ദർശനത്തിന് കൊളംബോ അനുമതി നൽകിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ജൂലൈ 12നാണ് ശ്രീലങ്ക ആദ്യം അനുമതി നൽകിയത്.…
Read More » -
മലമുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ച് അപകടം; സൗദിയില്‍ മൂന്നുപേര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മലയുടെ മുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. പടിഞ്ഞാറന്‍ സൗദിയിലെ തായിഫിലെ മൂടല്‍മഞ്ഞ് നിറഞ്ഞ മലമുകളിലെ ഒരു ചരിവില്‍ നിന്നും കാര്‍ നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മൂന്നുപേരുടെ മൃതദേഹം കണ്ടെത്താനായത്. മൃതദേഹങ്ങള്‍ പുറത്തെടുത്തു.
Read More » -
സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം; ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ രണ്ടുതവണ കുത്തേറ്റു, ആരോഗ്യനില ഗുരുതരം
ന്യൂയോര്‍ക്ക്: സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കിലെ ഒരു പരിപാടിക്കിടെയാണ് സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടത്. വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി റുഷ്ദിയെ കുത്തുകയായിരുന്നു. റുഷ്ദിക്ക് രണ്ടുതവണ കുത്തേറ്റെന്ന് ദൃക്സാക്ഷി പറഞ്ഞു. കുത്തേറ്റ സല്‍മാന്‍ റുഷ്ദി വേദയിലേക്ക് വീണു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പൊലീസ് പിടികൂടി. സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന്‍റെ പേരില്‍ റുഷ്ദിക്ക് ഷിയ വിഭാഗത്തില്‍ നിന്ന് വധഭീഷണി നേരിട്ടിരുന്നു. മതനിന്ദ ആരോപിച്ച് സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം സാത്താനിക് വേഴ്സ് 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്.
Read More » -
ഹമ്പന്‍തോട്ടയില്‍ എത്തിയില്ല; ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ആന്‍ഡമാന്‍ ദ്വീപ് മേഖലയിലേക്ക് ദിശമാറ്റിയതായി റിപ്പോര്‍ട്ട്
കൊളംബോ: ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളുടെ രഹസ്യങ്ങള്‍ക്ക് ഭീഷണിയായി ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രമിച്ച ചൈനീസ് ചാരക്കപ്പല്‍ ദിശമാറ്റിയതായി റിപ്പോര്‍ട്ട്. മുന്‍ നിശ്ചയിച്ച പ്രകാരം ഇന്നലെയാന് ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 ഹമ്പന്‍തോട്ട തുറമുഖത്ത് എത്തേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ കപ്പല്‍ ഇവിടെ എത്തിയിട്ടില്ല. തുറമുഖ അധികൃതര്‍ അനുമതി നല്‍കാഞ്ഞതിനെത്തുടര്‍ന്നാണ് ചൈനീസ് ചാരക്കപ്പല്‍ ഹമ്പന്‍തോട്ടയിലേക്ക് എത്താഞ്ഞത് എന്നുകരുതുന്നു. അതേസമയം, പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് പോര്‍ട്ട് അധികൃതരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടുമില്ല. തുറമുഖം ലക്ഷ്യമാക്കിയ കപ്പല്‍ അവിടെ എത്താതെ എങ്ങോട്ടുപോയി എന്നതില്‍ ആശയക്കുഴപ്പവും ആകാംക്ഷയും നിലനിന്നിരുന്നു. എന്നാല്‍ യുവാന്‍ വാങ് 5 ആന്‍ഡമാന്‍ ദ്വീപ് മേഖലയിലേക്ക് ദിശമാറ്റിയതായാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ട്. അത്യാധുനിക ചാരസംവിധാനങ്ങളടങ്ങിയ ചൈനീസ് കപ്പല്‍ ഹമ്പന്‍തോട്ട തുറമുഖത്തേക്ക് അടുക്കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയും ഇത് ശ്രീലങ്കയെ അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ ആശങ്ക കണക്കിലെടുത്ത് കപ്പലിന്റെ വരവ് വൈകിപ്പിക്കാന്‍ ലങ്കയും ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന ഇതെല്ലാം തള്ളുകയും…
Read More » -
ലോകത്തിന്റെ ചങ്കിടിപ്പുകൂട്ടി പുതിയ വൈറസ് ‘ലാന്‍ഗ്യ ഹെനിപാ’ ചൈനയില്‍ പടരുന്നു; നിപ വൈറസിന്റെ ബന്ധുവെന്ന് ഗവേഷകര്‍
ബെയ്ജിങ്: ലോകത്തിന്റെ ചങ്കിടിപ്പ് കൂട്ടി െചെനയില്‍ പുതിയ െവെറസ് പടരുന്നു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പടരുന്ന ലാന്‍ഗ്യ ഹെനിപാ െവെറസ് ബാധ ഇതിനോടകം 35 പേര്‍ക്കു സ്ഥിരീകരിച്ചു. പനിബാധിച്ച രോഗികളുടെ സ്രവം പരിശോധിച്ചപ്പോഴാണു പുതിയ െവെറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, പേശീവേദന, ഛര്‍ദി തുടങ്ങിയവയാണ് പുതിയ ലാന്‍ഗ്യ െവെറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. മൃഗങ്ങളില്‍നിന്നാണ് ഇവര്‍ക്ക് െവെറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരുമെ എന്നതില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. രോഗം കണ്ടെത്തിയിരിക്കുന്ന കിഴക്കന്‍ െചെനയിലെ ഹെനാന്‍, ഷാന്‍ഡോങ് എന്നിവിടങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. ഇതുവരെ കണ്ടെത്തിയ ലാന്‍ഗ്യ കേസുകള്‍ മാരകമോ ഗുരുതരമോ അല്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍, ജീവഹാനിക്കു കാരണമായേക്കാവുന്ന നിപ െവെറസിന്റെ കുടുംബത്തില്‍പ്പെട്ടതായതിനാല്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ലാന്‍ഗ്യ െവെറസിന് ചികിത്സയോ വാക്‌സിനോ ലഭ്യമല്ല.
Read More » -
അമിത ദാഹം ആപത്കരം, വെള്ളം കുടിച്ചതിന് ശേഷവും ദാഹം തോന്നാറുണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിയുക
ജീവന്റെ അമൃതമാണ് ജലം. ശരീരത്തിന് ധാരാളം വെള്ളം ആവശ്യമുള്ളതിനാൽ ഏവർക്കും ദാഹം അനുഭവപ്പെടുന്നു. വ്യായാമത്തിന് ശേഷമോ മസാല ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ ദാഹം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ നിങ്ങൾക്ക് സർവ്വസമയവും ദാഹം തോന്നുന്നു എങ്കിൽ അത് ആരോഗ്യപ്രശ്നത്തിന്റെ സൂചനയാകാം. അമിത ദാഹത്തിന്റെ ചില കാരണങ്ങൾ അറിയാം. നിർജലീകരണം വേനൽക്കാലത്ത് നിർജലീകരണം സംഭവിക്കുന്നത് സാധാരണമാണ്. കാരണം വിയർപ്പും സൂര്യപ്രകാശവും മൂലം ശരീരത്തിൽ നിന്ന് ധാരാളം വെള്ളം നഷ്ടപ്പെടും. വയറിളക്കം, ഛർദി എന്നിവ മൂലവും ദാഹം സംഭവിക്കാം. നിർജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങൾ ചർമവും വായയും വരളുന്നതും പൊട്ടുന്നതും, ക്ഷീണം, തലകറക്കം, ഓക്കാനം എന്നിവ അനുഭവപ്പെടുന്നതുമാണ്. പ്രമേഹം പ്രമേഹം അമിതമായ ദാഹത്തിനും മൂത്രമൊഴിക്കുന്നതിനും കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ, ശരീരം അത് മൂത്രത്തിലൂടെ നീക്കം ചെയ്യാൻ ശ്രമിക്കും. അങ്ങനെ ജലത്തിന്റെ അഭാവത്തിന് കാരണമാകുന്നു. ഇത് എല്ലായ്‌പ്പോഴും ദാഹം ഉണ്ടാക്കും. ഡയബറ്റിക് കെറ്റോഅസിഡോസിസ് പ്രമേഹത്തിന്റെ ഗുരുതരമായ അവസ്ഥയാണ് ഡയബറ്റിക് കെറ്റോഅസിഡോസിസ്. കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഗ്ലൂക്കോസ് നിയന്ത്രിക്കപ്പെടുന്ന…
Read More » -
സര്‍ക്കാരിനെ വിമര്‍ശിച്ചു; പാക് മാധ്യമ സ്ഥാപനത്തിന് സംപ്രേഷണ വിലക്ക്, തലവന്‍ അറസ്റ്റില്‍
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ടെലിവിഷന്‍ ചാനലായ എആര്‍വൈ ന്യൂസിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അമ്മദ് യൂസഫ് അറസ്റ്റില്‍. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ്. രാജ്യദ്രോഹപരമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിനാണ് ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയത്. കറാച്ചിയിലെ ഡിഎച്ച്എ ഏരിയയിലെ വസതിയില്‍ നിന്ന് വാറന്റില്ലാതെയാണ് യൂസഫിനെ അറസ്റ്റ് ചെയ്തതെന്ന് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”പൊലീസ് ഉദ്യോഗസ്ഥരും സാധാരണ വസ്ത്രം ധരിച്ച ഉദ്യോഗസ്ഥരും അമ്മദ് യൂസഫിന്റെ വീട്ടില്‍ ബലമായി പ്രവേശിച്ചു. റെയ്ഡിനെത്തിയ സംഘം യൂസഫിന്റെ വീട്ടിലെ സിസിടിവി ക്യാമറകള്‍ മാറ്റി, പ്രധാന കവാടത്തിന്റെ മുകളില്‍ നിന്ന് വീട്ടിലേക്ക് ചാടുകയായിരുന്നു ഇവര്‍” – എആര്‍വൈ ന്യൂസ് പ്രസ്താവനയില്‍ പറഞ്ഞു: ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ ആക്ഷേപകരവും വിദ്വേഷവും രാജ്യദ്രോഹപരവുമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിനാണ് ചാനലിനെ വിലക്കിയതെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആര്‍എ) ചാനലിന് നോട്ടീസ് നല്‍കിയിരുന്നു. ഗവണ്‍മെന്റും സേനയും തമ്മില്‍ വിള്ളലുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെ സായുധ സേനയ്ക്കുള്ളില്‍…
Read More » -
“കുരങ്ങുശല്യ പരിഹാരത്തിന്റെ ഭാഗമാണ് നിങ്ങളും”; സൗദിയില്‍ വഴിയരുകില്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് നിര്‍ദേശം
റിയാദ്: റോഡ് സൈഡുകളിലും മറ്റും കാണുന്ന കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് സൗദി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം എല്ലാ സൗദി പൗന്മാരോടും രാജ്യത്തെ വിദേശികളോടും ആവശ്യപ്പെട്ടു. ‘കുരങ്ങുശല്യ പരിഹാരത്തിന്റെ ഭാഗമാണ് നിങ്ങളും’ എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം അധികൃതര്‍ നല്‍കിയിരിക്കുന്നത്. കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് കാരണം അവ പെറ്റു പെരുകുകയും ജനവാസ മേഖലകളിലേക്ക് ഇറങ്ങിവരികയും ചെയ്യുമെന്ന് ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മനുഷ്യരെ ആക്രമിക്കുന്നതോടൊപ്പം വിവിധ രോഗങ്ങള്‍ പടര്‍ത്തുന്നതിന് കുരങ്ങന്മാര്‍ കാരണമാകുകയും ചെയ്യും. കുരങ്ങുകളുള്ള ഭാഗങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യരുത്. കാരണം കാല്‍നട യാത്രക്കാരെയും അവിടങ്ങളിലെ താമസക്കാരെയും അത് കാരണം ആക്രമിക്കാന്‍ സാധ്യതയുണ്ട്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കുരങ്ങു ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കുരങ്ങുകളെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ പ്രത്യേക സമിതിയെ വന്യജീവി സംരക്ഷണ വിഭാഗം നിയമിച്ചിരുന്നു.
Read More » -
ബഹ്റൈനിൽ സ്വിമ്മിങ് പൂളിൽ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു
മനാമ: കോഴിക്കോട് സ്വദേശി ബഹ്റൈനിൽ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടൻചാലിൽ സിദ്ധാർഥ് (27) ആണ് മരിച്ചത്. സല്ലാഖിയിലുളള സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയാണ് അപകടം. സുഹൃത്തുക്കൾക്കൊപ്പമാണ് സിദ്ധാർഥ് കുളിക്കാനെത്തിയത്. അപകടത്തിൽപ്പെട്ട സിദ്ധാർഥിനെ ഉടനെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്റൈനിൽ ഡെലിവറിമാനായി ജോലി ചെയ്തുവരികയായിരുന്നു സിദ്ധാർഥ്. കഴിഞ്ഞ മാസം ഒന്നിനാണ് ഇയാൾ നാട്ടിൽ നിന്നും തിരിച്ചെത്തിയത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
Read More » -
യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
അബുദാബി: യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം പത്ത് ലക്ഷം കടന്നു. രണ്ടര വര്‍ഷം മുമ്പ് രാജ്യത്ത് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിക്കപ്പെട്ടതു മുതല്‍ ഇപ്പോള്‍ വരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ കണക്കാണിത്. രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേര്‍ക്ക് കഴിഞ്ഞ 30 മാസത്തിനിടെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ഒന്നിലധികം തവണ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ നിരക്ക് ഇതിലും കുറയും. ലോകത്തു തന്നെ സമാന ജനസംഖ്യയുള്ള മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയിലെ കൊവിഡ് വ്യാപന നിരക്ക് വളരെ കുറവാണെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആരോഗ്യ – പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച 919 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 10,00,556 ആയി. ഇവരില്‍ 9,79,362 പേരും ഇതിനോടകം തന്നെ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More »