World

    • ”ഇപ്പോഴാണ് ശ്വാസം നേരേ വീണത് ”; സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ട സന്തോഷം പങ്കുവച്ച് മുന്‍ ഭാര്യ പത്മ ലക്ഷ്മി

      വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ പ്രസംഗിക്കുന്നതിനിടെ കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ട വിഖ്യാത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില മെച്ചപ്പെട്ടതില്‍ സന്തോഷം പങ്കുവച്ച് മുന്‍ ഭാര്യ പത്മ ലക്ഷ്മി. റുഷ്ദിയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും ഒടുവില്‍ ആശങ്കകള്‍ നീങ്ങുകയായി എന്നും അദ്ദേഹത്തിന് എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കട്ടെയെന്നും പദ്മ ലക്ഷ്മി ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ അമേരിക്കന്‍ എഴുത്തുകാരിയും മോഡലും ടി.വി അവതാരകയുമാണ് പത്മ ലക്ഷ്മി. 2004 ലായിരുന്നു സല്‍മാന്‍ റുഷ്ദിയും പത്മ ലക്ഷ്മിയും വിവാഹിതരായത്. 2007 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. Relieved @SalmanRushdie is pulling through after Friday’s nightmare. Worried and wordless, can finally exhale. Now hoping for swift healing. — Padma Lakshmi (@PadmaLakshmi) August 14, 2022 ന്യൂയോര്‍ക്കിലെ ഷടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണത്തിനെത്തിയപ്പോഴായിരുന്നു റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രണത്തില്‍ റുഷ്ദിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റിയതായി കുടുംബം സ്ഥിരീകരിച്ചു. റുഷ്ദി സംസാരശേഷി…

      Read More »
    • ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഓഫീസില്‍ കസേരയില്ല, തൊട്ടുകൂടായ്മയും നേരിടേണ്ടി വരുന്നു

       രാജ്യം 75-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ നിറപ്പൊലിമയിലാണ്.  സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും മാനവികതയുമൊക്കെയാണ് ഈ ദിനങ്ങളിലെ മുദ്രാവാക്യങ്ങൾ. പക്ഷേ ഇതൊന്നും കേട്ടറിവു പോലുമില്ലാത്ത ജനകോടികൾ പാർക്കുന്ന രാജ്യമാണ് ഇന്ത്യ എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. തമിഴ്നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ഓഫീസില്‍ ഇരിക്കാന്‍ കസേരകള്‍ ഇല്ല എന്നാണ് പുതിയ കണ്ടെത്തല്‍. ഒരു സര്‍വേ റിപ്പോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്. 386 പഞ്ചായത്തുകളില്‍ 22 പഞ്ചായത്തുകളിലാണ് ദളിത് പ്രസിഡന്റുമാര്‍ക്ക് കസേരയില്ലാത്തത്. തമിഴ്‌നാട് ഇറാഡിക്കേഷന്‍ ഫ്രണ്ട് ആണ് സര്‍വേ നടത്തിയത്. സംസ്ഥാനത്തെ 24 ജില്ലകളില്‍ നടത്തിയ സര്‍വേയില്‍ പല ദളിത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ദേശീയ പതാക ഉയര്‍ത്താന്‍ പോലും അനുമതിയില്ലെന്നും കണ്ടെത്തി. ചിലയിടങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കു തദ്ദേശ സ്ഥാപന ഓഫീസില്‍ കയറാന്‍ പോലും അനുമതി നല്‍കുന്നില്ല. ചില പഞ്ചായത്തുകളില്‍ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാനും അനുമതി നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടുമിക്ക പഞ്ചായത്തുകളിലും തൊട്ടുകൂടായ്മ നിലവിലുണ്ടെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

      Read More »
    • ദുബൈയില്‍ പൊടിക്കാറ്റ്; നിരവധി വിമാന സര്‍വീസുകളെ ബാധിച്ചു

      ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ സര്‍വീസുകളെയും ബാധിച്ചു. പ്രതികൂല കാലാവസ്ഥ ഞായറാഴ്‍ച ഉച്ചയ്‍ക്ക് ശേഷമുള്ള ചില സര്‍വീസുകളെ ബാധിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 10 വിമാനങ്ങള്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും അടുത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടു. ദുബൈയിലും അബുദാബിയിലും അതിശക്തമായ പൊടിക്കാറ്റാണ് ഞായറാഴ്‍ച മുഴുവന്‍ അനുഭവപ്പെട്ടത്. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും ദൂരക്കാഴ്‍ച 500 മീറ്ററില്‍ താഴെയായി കുറഞ്ഞുവെന്ന് യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സര്‍വീസുകള്‍ താളംതെറ്റുന്നത് കുറയ്‍ക്കാനും എത്രയും വേഗം സാധാരണ നിലയിലുള്ള പ്രവര്‍ത്തനം പുനഃരാരംഭിക്കുന്നതിനുമായി ബന്ധപ്പെട്ട എല്ലാവരുമായും ചേര്‍ന്ന് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. അതേസമയം മോശം കാലാവസ്ഥ കാരണം തങ്ങളുടെ ചില വിമാന സര്‍വീസുകള്‍ വൈകിയതായി വിമാനക്കമ്പനിയായ ഫ്ലൈ ദുബൈ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും…

      Read More »
    • ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീപിടിത്തം: 41 മരണം

      കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടു. കെയ്‌റോയുടെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ ഇംബാബയിലെ അബു സിഫിന്‍ പള്ളിയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ചപ്രാര്‍ഥനയ്ക്കായി 5000 ലധികം വിശ്വാസികള്‍ തടിച്ചുകൂടിയ സമയത്തായിരുന്നു അത്യാഹിതമുണ്ടായത്. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമായതായി അഗ്‌നിശമനസേന അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സമൂഹമാണ് കോപ്റ്റുകള്‍. ഈജിപ്തി-ലെ 10 കോടി ജനസംഖ്യയില്‍ ഒരു കോടിയോളം പേര്‍ കോപ്റ്റുകളാണ്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ അതിപുരാതനമായ കോപ്റ്റിക് സമൂഹം വലിയ പീഡനങ്ങള്‍ നേരിടുന്നുണ്ട്. ഇസ്ലാമിസ്റ്റ് പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയുടെ ഭരണകാലത്ത് കോപ്റ്റിക് വിഭാഗത്തിനെതിരായ ആക്രമണങ്ങള്‍ രൂക്ഷമായിരുന്നു. ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ പട്ടാളം മുര്‍സിയെ അട്ടിമറിച്ചത് കോപ്റ്റുകളുടെ നില കൂടുതല്‍ പരുങ്ങലിലാക്കി. തങ്ങള്‍ക്ക് പങ്കാളിത്തമുണ്ടായിരുന്ന ഭരണം അട്ടിമറിച്ചത് കോപ്റ്റുകളുടെ ഗൂഢാലോചനയോടെയാണെന്ന് ആരോപിച്ച് മുസ്ലിം ബ്രദര്‍ഹുഡടക്കമുള്ള ഭീകരസംഘടനകള്‍ നിരവധി ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ആരംഭിച്ചു. സമീപ വര്‍ഷങ്ങളില്‍ ഈജിപ്തില്‍ നിരവധി മാരകമായ തീപിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2021 മാര്‍ച്ചില്‍…

      Read More »
    • ‘വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്’; സല്‍മാന്‍ റുഷ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച ജെ.കെ റൗളിങ്ങിന് വധഭീഷണി

      ന്യൂയോര്‍ക്ക്: ലോകപ്രശസ്ത നോവല്‍ സീരീസായ ഹാരിപോട്ടറിന്റെ രചയിതാവ് ജെ.കെ റൗളിങ്ങിന് വധഭീഷണി. എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമത്തെ അപലപിച്ച് പോസ്റ്റിട്ടതിന് പിന്നാലെയാണ് വിഖ്യാത എഴുത്തുകാരിയായ ജെ.കെ റൗളിങ്ങിന് നേരേയും വധഭീഷണിയുയര്‍ന്നത്. റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്ന് ജെ.കെ റൗളിങ് ട്വീറ്റ് ചെയ്തിരുന്നു. റുഷ്ദി വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റൗളിങ് കുറിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഭീഷണി സന്ദേശം ലഭിച്ചത്. .@TwitterSupport These are your guidelines, right? “Violence: You may not threaten violence against an individual or a group of people. We also prohibit the glorification of violence… “Terrorism/violent extremism: You may not threaten or promote terrorism…” pic.twitter.com/BzM6WopzHa — J.K. Rowling (@jk_rowling) August 13, 2022 ‘വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ന്യൂയോര്‍ക്കില്‍ സാഹിത്യ പരിപാടിക്കിടെ റുഷ്ദിയെ…

      Read More »
    • വധശ്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിഖ്യാത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

      വധശ്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിഖ്യാത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്ന് റിപ്പോര്‍ട്ട്. റുഷ്ദിയുടെ പുസ്തക ഏജന്റായ ആന്‍ഡ്രൂ വൈലിയാണ് വിവരം പുറത്തു വിട്ടത്. ഇപ്പോള്‍ റുഷ്ദിക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും ആന്‍ഡ്രൂ മാധ്യമങ്ങളോട് പറഞ്ഞു. സല്‍മാന്‍ റുഷ്ദിയുടെ സുഹൃത്തും എഴുത്തുകാരനുമായ ആതിഷ് തസീര്‍ വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് ട്വിറ്ററില്‍ കുറിച്ചു. ആഗസ്റ്റ് 12ന് ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു റുഷ്ദിക്കെതിരെ ആക്രമണം ഉണ്ടായത്. വേദിയിലേക്ക് കയറി വന്ന ഹാദി മറ്റാര്‍ എന്ന യുവാവ് സല്‍മാന്‍ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.    

      Read More »
    • ഫുട്‌ബോള്‍ ലോകകപ്പ്: ഒമാന്‍ എയര്‍ ഷട്ടില്‍ സര്‍വീസുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

      മസ്‌കറ്റ്: ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്ക് ആരാധകരെ കൊണ്ടുപോകുന്നതിനുള്ള ഷട്ടില്‍ ഫ്‌ലൈറ്റുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍. ബോയിങ് 787 ഡ്രീംലൈനര്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുക. നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്നുവരെ മസ്‌കത്തിനും ദോഹയ്ക്കും ഇടയിലുള്ള 48 മാച്ച് ഡേ ഷട്ടില്‍ സര്‍വീസുകളുടെ ഷെഡ്യൂളാണ് ഒമാന്‍ എയര്‍ പുറത്തുവിട്ടിട്ടുള്ളത്. നവംബര്‍ 21 ലെ ഷെഡ്യൂള്‍ അനുസരിച്ച് രാവിലെ ആറിനും രാത്രി 10.50നും ഇടയ്ക്ക് ദോഹയിലേക്ക് 12 സര്‍വീസുകളാണ് ഉള്ളത്. ഒമാന്‍ എയറിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മാച്ച് തുടങ്ങുന്നതിന് നാലു മണിക്കൂര്‍ മുമ്പ് ദോഹയിലെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്. യാത്രാ നിബന്ധനകള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മനസ്സിലാക്കണമെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി എയര്‍ ഇന്ത്യയും യുഎഇയിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് നടത്താന്‍ പദ്ധതിയിടുന്നു. ഖത്തര്‍ ലോകകപ്പിനെത്തുന്ന നിരവധി ഫുട്‌ബോള്‍ ആരാധകര്‍ ദുബൈ ഇടത്താവളമായി…

      Read More »
    • സൗദിയില്‍ അഞ്ചുവര്‍ഷത്തിനിടെ വിവിധ നിയമലംഘനങ്ങള്‍ക്ക് പിടിയിലായത് 64 ലക്ഷം വിദേശികള്‍

      റിയാദ്: സൗദി അറേബ്യയില്‍ വിവിധ നിയമലംഘനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തിനിടെ പിടിയിലായത് 64 ലക്ഷം വിദേശികള്‍. താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയായതെന്ന് പ്രാദേശിക ദിനപ്പത്രമായ ‘ഒകാസി’നെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവരില്‍ 47 ലക്ഷം പേര്‍ സൗദി താമസനിയമം ലംഘിച്ചവരാണ്. 823,715 പേര്‍ അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 895,448 പേരും അറസ്റ്റിലായി. ‘എ നേഷന്‍ വിതൗട്ട് എ വയലേറ്റര്‍’ (നിയമലംഘകരില്ലാത്ത രാജ്യം) എന്ന രാജ്യവ്യാപകമായ സര്‍ക്കാര്‍ ക്യാമ്പയിനിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം 781,186 നിയമലംഘകരാണ് പിടിയിലായത്. അഞ്ച് വര്‍ഷം മുമ്പ് ക്യാമ്പയിന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുവരെ 21 ലക്ഷം നിയമലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തി. കഴിഞ്ഞ വര്‍ഷം 560,104 പേരെയാണ് നാടുകടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍…

      Read More »
    • സൗദിയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു

      റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. 82 പേര്‍ ഗുരുതരനിലയില്‍. 24 മണിക്കൂറിനിടെ പുതുതായി 105 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 134 പേര്‍ കൂടി രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,853 ആയി. ആകെ രോഗമുക്തരുടെ എണ്ണം 798,698 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,269 ആയി. രോഗബാധിതരില്‍ 3,886 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഗുരുതരനിലയിലുള്ളവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 6,376 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 28, ജിദ്ദ 19, ദമ്മാം 14, ഹുഫൂഫ് 6, മക്ക 5, മദീന 4, അബ്ഹ 4, ബുറൈദ 3, ത്വാഇഫ് 2, അല്‍ബാഹ 2, ദഹ്‌റാന്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

      Read More »
    • ബഹ്റൈനില്‍ മങ്കിപോക്‌സ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

      മനാമ: മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിനു വേണ്ടി ബഹ്‌റൈനില്‍ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരിമിതമായ സ്റ്റോക്ക് വാക്‌സിന്‍ മാത്രമാണ് രാജ്യത്തുള്ളത്. അതിനാല്‍ മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക. healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധന, ഐസൊലേഷന്‍, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചതായി ബഹ്‌റൈന്‍ മന്ത്രാലയം അറിയിച്ചു.

      Read More »
    Back to top button
    error: