NEWSWorld

ലോകത്തിന്റെ ചങ്കിടിപ്പുകൂട്ടി പുതിയ വൈറസ് ‘ലാന്‍ഗ്യ ഹെനിപാ’ ചൈനയില്‍ പടരുന്നു; നിപ വൈറസിന്റെ ബന്ധുവെന്ന് ഗവേഷകര്‍

ബെയ്ജിങ്: ലോകത്തിന്റെ ചങ്കിടിപ്പ് കൂട്ടി െചെനയില്‍ പുതിയ െവെറസ് പടരുന്നു. മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പടരുന്ന ലാന്‍ഗ്യ ഹെനിപാ െവെറസ് ബാധ ഇതിനോടകം 35 പേര്‍ക്കു സ്ഥിരീകരിച്ചു.

പനിബാധിച്ച രോഗികളുടെ സ്രവം പരിശോധിച്ചപ്പോഴാണു പുതിയ െവെറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, പേശീവേദന, ഛര്‍ദി തുടങ്ങിയവയാണ് പുതിയ ലാന്‍ഗ്യ െവെറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. മൃഗങ്ങളില്‍നിന്നാണ് ഇവര്‍ക്ക് െവെറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്.

മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് രോഗം പകരുമെ എന്നതില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. രോഗം കണ്ടെത്തിയിരിക്കുന്ന കിഴക്കന്‍ െചെനയിലെ ഹെനാന്‍, ഷാന്‍ഡോങ് എന്നിവിടങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. ഇതുവരെ കണ്ടെത്തിയ ലാന്‍ഗ്യ കേസുകള്‍ മാരകമോ ഗുരുതരമോ അല്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും ഗവേഷകര്‍ പറയുന്നു.

എന്നാല്‍, ജീവഹാനിക്കു കാരണമായേക്കാവുന്ന നിപ െവെറസിന്റെ കുടുംബത്തില്‍പ്പെട്ടതായതിനാല്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ലാന്‍ഗ്യ െവെറസിന് ചികിത്സയോ വാക്‌സിനോ ലഭ്യമല്ല.

Back to top button
error: